ടൈഫൂൺ കോർകുട്ട് സ്റ്റട്ട്ഗാർട്ടിന്റെ പുതിയ കോച്ച്

ടൈഫൂൺ കോർകുട്ടിനെ സ്റ്റട്ട്ഗാർട്ടിന്റെ പുതിയ കോച്ചായി നിയമിച്ചു. സ്റ്റട്ട്ഗാർട്ട് കോച്ചായിരുന്ന ഹന്നസ് വോൾഫിനെ പുറത്താക്കിയതിന് പിന്നാലെയാണ് ടൈഫൂൺ കോർകുട്ടിനെ സ്റ്റട്ട്ഗാർട്ട് നിയമിച്ചത്. 2019 വരെയുള്ള കരാറിലാണ് സ്റ്റട്ട്ഗാർട്ടിൽ ജനിച്ചുവളർന്ന ടൈഫൂൺ കോർകുട്ട് ഒപ്പുവെച്ചത്. സ്റ്റട്ട്ഗാർട്ടിലേക്ക് ഇത് കോർകുട്ടിന്റെ രണ്ടാം വരവാണ്. 2011 ൽ സ്റ്റട്ട്ഗാർട്ട് U19 ടീം കോച്ചായിരുന്നു ടൈഫൂൺ കോർകുട്ട്.

ഹന്നോവാറിന്റേയും ബയേർ ലെവർകുസന്റെയും മുൻ കോച്ചായ ടൈഫൂൺ കോർകുട്ട് അത്ര നല്ല പ്രകടനമാണ് കോച്ചിങ് കരിയറിൽ ഉടനീളം കാഴ്ചവെച്ചത്. ടൈഫൂൺ കോർക്കുട്ടിന്റെ നിയമനത്തിലൂടെ ആരാധകരിൽ നിന്നും ശക്തമായ എതിർപ്പാണ് സ്റ്റട്ട്ഗാർട്ടിനു നേരിടേണ്ടി വരുന്നത്. ലെവർകൂസനിൽ 11 മത്സരങ്ങളിൽ 11 പോയന്റ് നേടാനേ കോര്കുട്ടിനു സാധിച്ചുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version