ഉനയ് എമറെ മാജിക് ആസ്റ്റൺ വില്ലയിൽ തുടരും, പുതിയ കരാറിൽ ഒപ്പ് വെച്ചു

സ്പാനിഷ് പരിശീലകൻ ഉനയ് എമറെ ആസ്റ്റൺ വില്ലയിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പ് വെച്ചു. 2029 വരെ 5 വർഷത്തെ ദീർഘകാല കരാറിൽ ആണ് അദ്ദേഹം ഒപ്പ് വെച്ചത്. 17 സ്ഥാനത്ത് ആയിരുന്ന ടീമിനു ഈ വർഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി നൽകാൻ മുൻ ആഴ്‌സണൽ പരിശീലകനു ആയിരുന്നു.

ഏതാണ്ട് നാലു പതിറ്റാണ്ടുകൾക്ക് ശേഷമാണ് വില്ല ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നത്. താൻ ക്ലബിൽ സംതൃപ്തനും സന്തുഷ്ടനും ആണെന്ന് പറഞ്ഞ ക്ലബിനെ മുന്നോട്ട് നയിക്കുന്ന വലിയ ഉത്തരവാദിത്വം താൻ നന്നായി നിറവേറ്റും എന്നാണ് പ്രതീക്ഷ എന്നും കൂട്ടിച്ചേർത്തു. അടുത്ത സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും വില്ലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ആവും എമറെയുടെ ശ്രമം.

ഉനായ് എമെറി ആസ്റ്റൺ വില്ല പരിശീലകനായി 2027വരെ തുടരും

ആസ്റ്റൺ വില്ല പരിശീലകൻ ഉനായ് എമെറി ക്ലബിൽ കരാർ പുതുക്കി. 2027വരെയുള്ള കരാറിൽ ആണ് അദ്ദേഹം ഒപ്പുവെച്ചത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു. 2022 ഒക്‌ടോബറിൽ ആയിരുന്നു എമെറി വില്ലയിൽ എത്തിയത്‌. അന്ന് മുതൽ അവർ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്.

2010 ന് ശേഷം ആദ്യമായി ആസ്റ്റൺ കിക്ല ക്ലബിനെ യൂറോപ്യൻ യോഗ്യതയിലേക്ക് നയിച്ചു. ക്ലബ് നിലവിൽ അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള ഓട്ടത്തിലാണ്. ഇപ്പോൾ പ്രീമിയർ ലീഗിൽ 66 പോയിന്റുമായി നാലാം സ്ഥാനത്താണ് ആസ്റ്റൺ വില്ല ഉള്ളത്. മുമ്പ് ആഴ്സണൽ, പി എസ് ജി തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് എമെറി.

പൗ ടോറസിന് ആയി ഉനയ് എമറെ രംഗത്ത്, ബയേണിനും താരത്തിൽ താൽപ്പര്യം

വിയ്യറയൽ പ്രതിരോധ താരം പൗ ടോറസിന് ആയി ആസ്റ്റൺ വില്ല രംഗത്ത്. മുൻ വിയ്യറയൽ പരിശീലകൻ ആയ വില്ല പരിശീലകൻ ഉനയ് എമറെക്ക് താരത്തിൽ വലിയ താൽപ്പര്യം ഉണ്ട്. താരത്തിന്റെ വലിയ ആരാധകൻ ആയ എമറെ താരത്തെ ഇംഗ്ലീഷ് ക്ലബ്ബിൽ എത്തിക്കാനുള്ള ശ്രമം നടത്തുക ആണ്.

അതേസമയം താരത്തിൽ ജർമ്മൻ ചാമ്പ്യന്മാർ ആയ ബയേൺ മ്യൂണികും താരത്തിൽ താൽപ്പര്യം കാണിക്കുന്നുണ്ട്. പ്രതിരോധ താരം ലൂകാസ് ഹെർണാണ്ടസ് ക്ലബ് വിടുക ആണെങ്കിൽ ഇടത് കാലൻ ആയ പ്രതിരോധ താരം എന്ന നിലയിൽ പൗ ടോറസിനെ ടീമിൽ എത്തിക്കാൻ ആവും ബയേണിന്റെ ശ്രമം എന്നാണ് റിപ്പോർട്ടുകൾ.

പ്രീമിയർ ലീഗ് പുരസ്കാരങ്ങൾ സ്വന്തമാക്കി എമെറിയും ഹാളണ്ടും

പ്രീമിയർ ലീഗ് ഏപ്രിലിലെ മികച്ച പരിശീലകനുള്ള പുരസ്കാരം ആസ്റ്റൺ വില്ല പരിശീലകൻ ഉനായ് എമെറി സ്വന്തമാക്കി. ഏപ്രിലിൽ ഏഴ് മത്സരങ്ങൾ കളിച്ച ആസ്റ്റൺ കില്ല അഞ്ചു മത്സരങ്ങളും വിജയിച്ചിരുന്നു. ഇതാണ് എമെറിയെ പുരസ്കാരത്തിലേക്ക് എത്തിച്ചത്. എമെറിയുടെ വില്ല ഇപ്പോൾ 54 പോയിന്റുമായി യൂറോപ്പ ലീഗിൽ എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

മാഞ്ചസ്റ്റർ സിറ്റിയുടെ സ്ട്രൈക്കർ എർലിംഗ് ഹാളണ്ട് ഏപ്രിലിലെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമായും മാറി. ഏപ്രിലിൽ നാലു മത്സരങ്ങൾ കളിച്ച ഹാളണ്ട് ആറു ഗോളുകൾ സ്കോർ ചെയ്തു. ഒപ്പം രണ്ട് അസിസ്റ്റും ഹാളണ്ട് സംഭാവന ചെയ്തു.

ഇനി സ്പെയിനിൽ റയൽ മാഡ്രിഡിനെയോ ബാഴ്സലോണയെയോ പരിശീലിപ്പിക്കണം എന്ന് ഉനായ് എമെറി

ആസ്റ്റൺ വില്ലയുടെ മുഖ്യപരിശീലകനായി പ്രീമിയർ ലീഗിൽ തരംഗം സൃഷ്ടിക്കുന്ന ഉനായ് എമെറി ഇഞ് വലിയ ക്ലബുകൾ ആണ് ലക്ഷ്യം എന്ന് പറയുന്നു. ഇനി സ്പെയിനിലേക്ക് താൻ തിരികെ പോവുക ആണെങ്കിൽ അവിടെയുള്ള മൂന്ന് വലിയ ക്ലബുകളിൽ ഒന്നിനെ പരിശീലിപ്പിക്കാൻ ആകും എന്ന് എമെറി പറഞ്ഞു. സ്പെയിനിൽ വലൻസിയ, സെവിയ്യ, വില്ലാറിയൽ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള എമെറി ഇനി താൻ അടുത്ത ചുവട് വെക്കേണ്ട സമയം ആയെന്ന് പറഞ്ഞു.

അത്‌ലറ്റിക്കോ മാഡ്രിഡ്, ബാഴ്‌സലോണ, റയൽ മാഡ്രിഡ് എന്നീ മൂന്ന് ക്ലബുകളിൽ ഒന്നിനെ പരിശീലിപ്പിക്കാൻ ആകും താൻ ഇനി സ്പെയിനിലേക്ക് പോകുക എന്നും അദ്ദേഹം പറയുന്നു. നിലവിലെ ലീഗ് പട്ടികയിൽ ആസ്റ്റൺ വില്ലയെ ശ്രദ്ധേയമായ ആറാം സ്ഥാനത്തേക്ക് നയിക്കാൻ എമെറിക്ക് ആയിട്ടുണ്ട്. എമെറി തൽക്കാലം ആസ്റ്റൺ വില്ലയിൽ തന്നെ തുടരാനാണ് സാധ്യത. മുമ്പ് ആഴ്സണൽ, പി എസ് ജി പോലുള്ള വലിയ ക്ലബുകളെയും എമെറി പരിശീലിപ്പിച്ചിട്ടുണ്ട്.

എമെരിക്ക് പകരക്കാരനായി കിക്കെ സെറ്റിയൻ വിയ്യാറയലിൽ

ഉനയ് എമരി ആസ്റ്റൻവില്ലയിലേക്ക് ചേക്കേറിയതിന് പിറകെ പകരക്കാരനെ കണ്ടെത്തി വിയ്യാറയൽ. മുൻ ബാഴ്‌സലോണ കോച്ച് കിക്കെ സെറ്റിയനാണ് സീസണിൽ തുടർന്ന് വിയ്യാറയലിനെ പരിശീലിപ്പിക്കുക. ലാസ് പാൾമാസ്, റയൽ ബെറ്റിസ് തുടങ്ങിയ ടീമുകളെയും പരിശീലിപ്പിച്ച പരിചയം അദ്ദേഹത്തിനുണ്ട്. ബാഴ്‌സ വിട്ടത്തിന് രണ്ടു വർഷം കഴിഞ്ഞാണ് സെറ്റിയൻ വീണ്ടും പരിശീലക ചുമതലകളിലേക്ക് മടങ്ങിയെത്തുന്നത്.

നേരത്തെ ഉനയ് എമരി ഒരിക്കൽകൂടി പ്രീമിയർ ലീഗിലേക്ക് പോകാൻ തീരുമാനിച്ചതോടെയാണ് വിയ്യാറയൽ പുതിയ മാനേജറെ തേടാൻ നിബന്ധിതരായത്. ടീമിനെ യൂറോപ്പ ലീഗ് ജേതാക്കൾ ആക്കിയ സ്പെയിൻകാരൻ ടീം വിടാൻ തീരുമാനിച്ചത് “യെല്ലോ സബ്മറൈൻ” സിന് അപ്രതീക്ഷിത തിരിച്ചടി ആയി. മുൻപ് ന്യൂകാസിൽ വരെ സമീപിച്ചിട്ടും ടീം വിടതിരുന്ന എമരി തുടരുമെന്നായിരുന്നു പ്രതീക്ഷ. എങ്കിലും ഉടനെ പകരക്കാരനെ എത്തിക്കാൻ കഴിഞ്ഞത് വിയ്യാറയലിന് ആശ്വാസമാണ്. മുൻപ് വിവിധ സ്പാനിഷ് ടീമുകളെ പരിശീലിപ്പിച്ച പരിചയം മുതൽക്കൂട്ടാവും എന്നാണ് വിയ്യാറയൽ കണക്ക് കൂടുന്നത്. ലാ ലിഗയിൽ നിലവിൽ ഏഴാം സ്ഥാനത്താണ് വിയ്യാറയൽ. യൂറോപ്യൻ പോരാട്ടങ്ങൾക്ക് യോഗ്യത ഉറപ്പിക്കുന്നതാവും സെറ്റിയന് മുൻപിലുള്ള ആദ്യ വെല്ലുവിളി. കോൺഫറൻസ് ലീഗിൽ ഗ്രൂപ്പിൽ ഒന്നാമതാണ് നിലവിൽ ടീം.

ജെറാഡ് പകരം ഉനായ് എമെറി ആസ്റ്റൺ വില്ലയിൽ

മുൻ ആഴ്സണൽ പരിശീലകൻ ഉനായ് എമെറി പ്രീമിയർ ലീഗിൽ തിരികെയെത്തി. ആസ്റ്റൺ വില്ല ആണ് പരിശീലകനായി എമെറിയെ ടീമിലേക്ക് എത്തിച്ചത്. വിയ്യറയലിന്റെ പരിശീലകനായിരുന്നു ഉനായ് എമെറി‌. ആ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം വില്ലയിലേക്ക് എത്തുന്നത്. സ്റ്റീവൻ ജെറാഡിനെ കഴിഞ്ഞ ആഴ്ച് വില്ല പുറത്താക്കിയിരുന്നു. 2020 മുതൽ ഉനായ് എമെറി വിയ്യറയലിന് ഒപ്പം ഉണ്ട്.

വിയ്യറയലിനെ 2020-21 സീസണിൽ യൂറോപ്പ ലീഗ് കിരീടത്തിലേക്ക് എത്തിക്കാൻ എമെറിക്ക് ആയിരുന്നു. കഴിഞ്ഞ സീസണിൽ ന്യൂകാസിൽ യുണൈറ്റഡ് ഉനായ് എമെറിയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അപ്പോൾ സ്പെയിൻ വിടാൻ എമെറി തയ്യാറായിരുന്നില്ല. മുമ്പ് പി എസ് ജിയെയും സെവിയ്യയെയും വലൻസിയെയും പരിശീലിപ്പിച്ചിട്ടുള്ള പരിശീലകൻ ആണ് എമെറി.

ആഴ്‌സണൽ ശ്രമിക്കുന്നത് വലിയ താരങ്ങളെ സ്വന്തമാക്കാൻ – ഉനയ് എമറെ

വീണ്ടുമൊരു കടുത്ത നിരാശാജനകമായ ട്രാൻസ്‌ഫർ സീസൺ ആണ് ആഴ്‌സണൽ ആരാധകരെ സംബന്ധിച്ച് ഇത്തവണത്തേതും. വലിയ താരങ്ങൾക്ക് മുടക്കാൻ പണമില്ലാത്തതും വെറും 40 മില്യൻ പൗണ്ട് മാത്രമാണ് ട്രാൻസ്ഫർ തുക തുടങ്ങി പല നിരാശാജനകമായ വാർത്തകൾ ആയിരുന്നു ക്ലബിനെ ചുറ്റി കേട്ടുകൊണ്ടിരുന്നത്. ബ്രസീൽ യുവ താരത്തെ മാത്രം ഇത് വരെ ടീമിലെത്തിക്കാനായ ക്ലബിന് ആരാധകരെ ഒരു തരത്തിലും തൃപ്തിപ്പെടുത്താൻ ആയിട്ടില്ല. തിനേനി, സാലിബ, കബല്ലോസ്, എവർട്ടൺ തുടങ്ങിയ താരങ്ങൾ ടീമിലെത്തുമെന്ന സൂചനയുണ്ടെങ്കിലും ഇത് വരെയായിട്ടും ഇവരെ ആരെയും ടീമിലെത്തിക്കാൻ സാധിക്കാത്തത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. ആഴ്‌സണൽ ഉടമ സ്റ്റാൻ കൊരേങ്കക്കു നേരെയാണ് ആരാധകരുടെ വിമർശനങ്ങൾ മുഴുവനും.

എന്നാൽ ബുധനാഴ്ചത്തെ ബയേൺ മ്യൂണിച്ചിനെതിരായ ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട ആഴ്‌സണൽ പരിശീലകൻ ഉനയ് ഉമറെ പക്ഷെ ശുഭപ്രതീക്ഷയിലാണ്. ക്ഷമയോടെയാണ് തങ്ങൾ കാര്യങ്ങൾ സമീപിക്കുന്നത് എന്ന് പറഞ്ഞ എമറെ യുവതാരങ്ങൾക്ക് ഒപ്പം മൂന്നോ നാലോ വലിയ താരങ്ങളെ ടീമിലെത്തിക്കാൻ തങ്ങൾ ശ്രമിക്കും എന്നും കൂട്ടിച്ചേർത്തു. ആഴ്‌സണൽ ഡയറക്ടറും സ്റ്റാൻ കൊരേങ്കയുടെ മകനുമായ ജോഷ് കൊരേങ്ക നൽകുന്ന സൂചനകൾ ഇതാണെന്നും എമറെ പറഞ്ഞു. ആരാധകരോട് പ്രതീക്ഷയോടെ ഇരിക്കാൻ പറഞ്ഞ ജോഷ് തങ്ങളുടെ ലക്ഷ്യം കിരീടങ്ങൾ ആണെന്നും പറഞ്ഞിരുന്നു. ഉടനെ തന്നെ റയൽ മാഡ്രിഡ് മധ്യനിര താരം ഡാനി കാബല്ലോസ് വായ്‌പ്പാടിസ്ഥാനത്തിൽ ആഴ്‌സണലിൽ എത്തുമെന്നാണ് സൂചനകൾ. എന്നാൽ തങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചില നീക്കങ്ങൾ ഒഴിച്ചാൽ ക്ലബിൽ നിന്നോ ഉടമകളിൽ നിന്നോ വലിയ പ്രതീക്ഷ ഒന്നും വച്ച് പുലർത്തേണ്ട കാര്യമില്ല എന്ന് വിശ്വസിക്കുന്നവരാണ്‌ ആഴ്‌സണൽ ആരാധകരിൽ ഭൂരിപക്ഷവും.

ആഴ്‌സണലിലെ എമരിയുടെ പ്രകടനത്തെ പുകഴ്ത്തി പെപ് ഗാർഡിയോള

ആഴ്‌സണലിനെ മുന്നോട്ട് കൊണ്ടുപോവാൻ ഉനൈ എമരി പൊരുതുകയാണ് എന്നു പറഞ്ഞു പെപ് ഗാർഡിയോള. ഇന്ന് എമിറേറ്റ്സിൽ നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി – ആഴ്‌സണൽ പോരാട്ടത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പെപ്‌. ഇതിനിടെ ആണ് എമരിയെ പുകഴ്ത്തി പെപ് സംസാരിച്ചത്.

“എമരി മത്സരത്തിന് മുൻപ് വളരെ തയ്യാറെടുപ്പുകൾ നടത്തുന്ന ഒരു മാനേജർ ആണ്, അദ്ദേഹത്തിന്റെ കൂടെ ഒരു ക്ലബിൽ ജോലി ചെയ്തിട്ടില്ല എങ്കിലും പുറത്തു നിന്ന് വീക്ഷിക്കാറുണ്ടായിരുന്നു. അദ്ദേഹം ഒരു പോരാളിയാണ്. ആഴ്‌സണലിൽ അദ്ദേഹം മികച്ച രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് ” പെപ് പറഞ്ഞു.

സ്പൈനിലും ഇംഗ്ലണ്ടിലുമായി 11 തവണ പെപും എമരിയും നേർക്കു നേർ വന്നിട്ടുണ്ട്, പക്ഷെ ഒരിക്കൽ പോലും പെപിന്റെ ടീമിനെ തോൽപ്പിക്കാൻ എമരിക് കഴിഞ്ഞിട്ടില്ല.

“ഇംഗ്ലണ്ടിൽ പുതുതായി എത്തുന്ന ഒരാൾക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ല, പക്ഷെ എമരി മികച്ച രീതിയിൽ ആഴ്‌സണലിനെ മുന്നോട്ട് കൊണ്ടു പോയിട്ടുണ്ട്” പെപ് കൂട്ടിച്ചേർത്തു.

Exit mobile version