സ്പാനിഷ് പ്രതിരോധതാരം പൗ ടോറസ് ആസ്റ്റൺ വില്ലയിൽ

സ്പാനിഷ് പ്രതിരോധതാരം പൗ ടോറസ് ആസ്റ്റൺ വില്ലയിലേക്ക്. നിലവിൽ ക്ലബുകൾ തമ്മിൽ താരത്തെ കൈമാറുന്ന കാര്യത്തിൽ ധാരണയിൽ എത്തി. നേരത്തെ തന്നെ താരവും ആയി വില്ല വ്യക്തിഗത ധാരണയിൽ എത്തിയിരുന്നു. നേരത്തെ ബയേണും താരത്തിന് ആയി രംഗത്ത് വന്നിരുന്നു.

26 കാരനായ പൗ ടോറസിന് ആയി പരിശീലകൻ ഉനയ് എമറെയും സ്പോർട്ടിങ് ഡയറക്‌ടർ മോഞ്ചിയും വലിച്ച ചരടുകൾ ആണ് വില്ലക്ക് ഗുണകരമായത്. തനിക്ക് കീഴിൽ മുമ്പ് വില്ലറയലിൽ കളിച്ച താരത്തെ ടീമിൽ എത്തിക്കാൻ വലിയ ശ്രമങ്ങൾ ആണ് എമറെ നടത്തിയത്. നിലവിൽ ട്രാൻസ്ഫർ വിപണിയിൽ മികച്ച നീക്കങ്ങൾ നടത്തുന്ന വില്ല സ്വന്തമാക്കുന്ന മറ്റൊരു മികച്ച താരമാണ് പൗ ടോറസ്.

പൗ ടോറസിന് ആയി ഉനയ് എമറെ രംഗത്ത്, ബയേണിനും താരത്തിൽ താൽപ്പര്യം

വിയ്യറയൽ പ്രതിരോധ താരം പൗ ടോറസിന് ആയി ആസ്റ്റൺ വില്ല രംഗത്ത്. മുൻ വിയ്യറയൽ പരിശീലകൻ ആയ വില്ല പരിശീലകൻ ഉനയ് എമറെക്ക് താരത്തിൽ വലിയ താൽപ്പര്യം ഉണ്ട്. താരത്തിന്റെ വലിയ ആരാധകൻ ആയ എമറെ താരത്തെ ഇംഗ്ലീഷ് ക്ലബ്ബിൽ എത്തിക്കാനുള്ള ശ്രമം നടത്തുക ആണ്.

അതേസമയം താരത്തിൽ ജർമ്മൻ ചാമ്പ്യന്മാർ ആയ ബയേൺ മ്യൂണികും താരത്തിൽ താൽപ്പര്യം കാണിക്കുന്നുണ്ട്. പ്രതിരോധ താരം ലൂകാസ് ഹെർണാണ്ടസ് ക്ലബ് വിടുക ആണെങ്കിൽ ഇടത് കാലൻ ആയ പ്രതിരോധ താരം എന്ന നിലയിൽ പൗ ടോറസിനെ ടീമിൽ എത്തിക്കാൻ ആവും ബയേണിന്റെ ശ്രമം എന്നാണ് റിപ്പോർട്ടുകൾ.

Exit mobile version