വിഫലം ഷനകയുടെ പോരാട്ട വീര്യം!!! ഗുവഹാത്തിയിൽ 67 റൺസ് വിജയവുമായി ഇന്ത്യ

ഗുവഹാത്തി ഏകദിനത്തിൽ 67 റൺസിന് ശ്രീലങ്കയെ തറപറ്റിച്ച് ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 373/7 എന്ന സ്കോര്‍ നേടിയ ഇന്ത്യ ശ്രീലങ്കയെ 306/8 എന്ന സ്കോറിന് എറിഞ്ഞൊതുക്കുകയായിരുന്നു.

ദസുന്‍ ഷനക 88 പന്തിൽ പുറത്താകാതെ 108 റൺസുമായി ശ്രീലങ്കയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ 72 റൺസ് നേടിയ പതും നിസ്സങ്കയാണ് മറ്റൊരു പ്രധാന സ്കോറര്‍. ധനന്‍ജയ ഡി സിൽവ 47 റൺസ് നേടി പുറത്താകാതെ നിന്നു.

ഒമ്പതാം വിക്കറ്റിൽ ഷനകയും കസുന്‍ രജിതയും ചേര്‍ന്ന് നേടിയ 100 റൺസാണ് ശ്രീലങ്കയുടെ തോൽവി ഭാരം കുറച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഉമ്രാന്‍ മാലിക് 3 വിക്കറ്റും മൊഹമ്മദ് സിറാജ് 2 വിക്കറ്റും നേടുകയായിരുന്നു.

വെടിക്കെട്ട് ബാറ്റിംഗുമായി ദസുന്‍ ഷനക, ശ്രീലങ്കയ്ക്ക് 206 റൺസ്

ഇന്ത്യയ്ക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നേടിയത് 206 റൺസ്. 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ലങ്ക നേടിയത്. ശ്രീലങ്കയുടെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് ശേഷം ഇന്ത്യ വിക്കറ്റുകളുമായി തിരിച്ചടിച്ചുവെങ്കിലും അവസാന ഓവറുകളിൽ ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് ശ്രീലങ്കയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്

31 പന്തിൽ 52 റൺസ് നേടിയ കുശൽ മെന്‍ഡിസ് ടോപ് സ്കോറര്‍ ആയപ്പോള്‍ ചരിത് അസലങ്ക 19 പന്തിൽ 37 റൺസ് നേടി മിന്നും പ്രകടനം പുറത്തെടുത്തു.

33 റൺസ് നേടിയ പതും നിസ്സങ്കയ്ക്ക് എന്നാൽ ടി20 ശൈലിയിൽ ബാറ്റ് വീശാനായില്ല. ഇന്നിംഗ്സിന്റെ അവസാനത്തോടെ സെറ്റായ ബാറ്റ്സ്മാന്മാരുടെ വിക്കറ്റുകള്‍ നഷ്ടമായതും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി മാറുമെന്ന് കരുതിയെങ്കിലും ദസുന്‍ ഷനകയുടെ മിന്നും ബാറ്റിംഗ് ടീമിന് കരുത്തായി മാറി.

ഉമ്രാന്‍ മാലികിന്റെ അവസാന ഓവറിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 21 റൺസ് പിറന്നപ്പോള്‍ ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍ ഒരുക്കുവാന്‍ ഷനകയ്ക്കായി. 20 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ഷനക സിക്സോട് കൂടിയാണ് ശ്രീലങ്കന്‍ ഇന്നിംഗ്സ് ഇരുനൂറിലെത്തിച്ചതും തന്റെ 50 റൺസ് പൂര്‍ത്തിയാക്കിയതും.

22 പന്തിൽ 56 റൺസ് നേടി ദസുന്‍ ഷനക പുറത്താകാതെ നിന്നപ്പോള്‍ ശ്രീലങ്ക 206/6 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്.  16 ഓവര്‍ പിന്നിടുമ്പോള്‍ 138/6 എന്ന നിലയിലായിരുന്ന ടീം അവസാന നാലോവറിൽ നിന്ന് 68 റൺസാണ് നേടിയത്.

അക്തറിന്റെ വേഗതയേറിയ ബോൾ എന്ന റെക്കോർഡ് തകർക്കാൻ ആകുമെന്ന് ഉമ്രാൻ മാലിക്

മുൻ പാകിസ്ഥാൻ ബൗളർ ഷൊയ്ബ് അക്തറിന്റെ ഏറ്റവും വേഗതയേറിയ പന്ത് എന്ന റെക്കോർഡ് തകർക്കാൻ തനിക്ക് ആകുമെന്ന് ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്. നന്നായി പരിശ്രമിക്കുകയും ഒപ്പം ഭാഗ്യം കനിയുകയും ചെയ്താൽ ആ റെക്കോർഡ് തകർക്കാൻ കഴിയുമെന്ന് ഉമ്രാൻ പറഞ്ഞു, 2003 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 161.3 കിലോമീറ്റർ വേഗതയിൽ അക്തർ എറിഞ്ഞ പന്താണ് ഇപ്പോൾ ക്രിക്കറ്റിലെ റെക്കോർഡ്.

“ഞാൻ നന്നായി കളിക്കുക ആണെങ്കിൽ, ഞാൻ ഭാഗ്യവാനാണെങ്കിൽ, ഞാൻ അത് തകർക്കും. പക്ഷെ ഞാൻ അതിനെക്കുറിച്ച് ഇപ്പോൾ ഒട്ടും ചിന്തിക്കുന്നില്ല. രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നതിനെ കുറിച്ച് മാത്രമാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നത്,” മാലിക് പറഞ്ഞു.

“മത്സരത്തിന്റെ സമയത്ത് നിങ്ങൾ എത്ര വേഗത്തിൽ പന്തെറിഞ്ഞുവെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല. കളി കഴിഞ്ഞ് തിരിച്ചുവരുമ്പോൾ മാത്രമാണ് ഞാൻ എത്ര വേഗത്തിലായിരുന്നുവെന്ന് അറിയുന്നത്. കളിക്കിടെ, ശരിയായ ഏരിയകളിൽ ബൗളിംഗ് ചെയ്യുന്നതിലും വിക്കറ്റ് വീഴ്ത്തുന്നതിലും മാത്രമാണ് എന്റെ ശ്രദ്ധ, ”മാലിക് കൂട്ടിച്ചേർത്തു.

ഉമ്രാൻ മാലികിന്റെ ബൗൺസറിലേറ്റ പരിക്ക്, ഷാക്കിബിന് കൂടുതൽ പരിശോധനകൾ

ഇന്ത്യൻ പേസ് ബൗളർ ഉമ്രാൻ മാലികിന്റെ പന്തിൽ പരിക്കേറ്റ ഷാക്കിബ് അൽ ഹസനെ കൂടുതൽ പരിശോധനക്ക് വിധേയനാക്കും. ഷാക്കിബിന്റെ പുറത്തേറ്റ പരിക്കിന്റെ ഗൗരവം അറിയാൻ സ്‌കാനിംഗ് നടത്തും. നാളെ നടക്കുന്ന ടെസ്റ്റിൽ ഷാക്കിബ് കളിക്കുമോ എന്ന ആശങ്കയും ബംഗ്ലാദേശിന് ഉണ്ട്.

ഏകദിന പരമ്പരയ്ക്കിടെ, ഉംറാൻ മാലിക്കിന്റെ ഒരു പേസുള്ള ബൗൺസർ തട്ടി ആണ് ഷാക്കിബിന്റെ മുതുകിൽ പരിക്കേറ്റത്. ടെസ്റ്റ് പരമ്പരക്ക് മുന്നിൽ നടന്ന പരിശീലന സെഷനുകളിലൊന്നും ഷാക്കിബ് പങ്കെടുത്തില്ല.

ഉമ്രാൻ മാലിക്കിന്റെ ബൗളാണ് ഷാക്കിബിന്റെ വേദനയ്ക്ക് കാരണമായത് എന്നും അതുകൊണ്ടാണ് ഓൾറൗണ്ടർ രാവിലെ എക്സ്-റേ എടുക്കാൻ ചാട്ടോഗ്രാമിലെ ആശുപത്രിയിൽ പോയി എന്നും ബംഗ്ലാദേശ് ടീം അറിയിച്ചു. എന്നാൽ ആശങ്ക വേണ്ട എന്നും ഷാക്കിബ് ചാറ്റോഗ്രാം ടെസ്റ്റ് കളിക്കും എന്നും ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

ഷമിക്ക് പകരം ഉമ്രാൻ മാലിക്ക് ഇന്ത്യൻ ടീമിൽ

ഞായറാഴ്ച ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മുഹമ്മദ് ഷമിക്ക് പകരം ഉമ്രാൻ മാലിക്ക് ഇടം നേടി.പരിശീലനത്തിനിടെ ഷമിക്ക് തോളിന് പരിക്കേറ്റതിനാൽ ആണ് താരം പുറത്തായത്. ഷമി ഏകദിന പരമ്പരയിൽ ഇനി കളിക്കില്ല. ടെസ്റ്റിലും താരം കളിക്കുന്ന കാര്യം സംശയകരമാണ്.

ഷമിയോ എൻ സി എയിൽ എത്താൻ ബി സി സി ഐ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉമ്രാൻ മാലിക് ന്യൂസിലൻഡിൽ നടന്ന പരമ്പരയിൽ ടീമിൽ ഉണ്ടായിരുന്നു. യുവതാരത്തിന് കൂടുതൽ അവസരം കൊടുക്കാൻ കൂടെയാണ് ഇന്ത്യ ഈ സാഹചര്യം ഉപയോഗിക്കുന്നത്.

ഡിസംബർ 14 ന് ആണ് ടെസ്റ്റ് പരമ്പര ആരംഭിക്കേണ്ടത്. അതിനു മുമ്പ് ഷമിയുടെ പരിക്ക് മാറിയില്ല എങ്കിൽ താരത്തിന് പകരം ആരെന്ന് ബി സി സി ഐ പ്രഖ്യാപിക്കും.

ലോകകപ്പിൽ ഉമ്രാൻ മാലികിന് അവസരം ലഭിക്കാത്തത് നല്ല കാര്യം ആണ് എന്ന് പിതാവ്

ഈ കഴിഞ്ഞ ടി20 ലോകകപ്പിൽ ഉമ്രാൻ മാലികിന് അവസരം ലഭിക്കാതിരുന്നത് നല്ല കാര്യം ആയി എന്ന് ഉമ്രാൻ മാലികിന്റെ പിതാവ് അബ്ദുൽ റാഷിദ്. ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിനെ കുറിച്ച് ആളുകൾ പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ ഉമ്രാൻ ലോകകപ്പ് സ്ക്വാഡിൽ എത്താതിരുന്നത് നല്ല കാര്യമാണെന്ന് ഞങ്ങൾ കരുതുന്നു. നടക്കേണ്ട കാര്യങ്ങൾ നടക്കേണ്ട സമയത്ത് സംഭവിക്കും എന്നും ഉമ്രാന്റെ പിതാവ് പറഞ്ഞു.

ഒന്നിനും തിരക്കുകൂട്ടേണ്ടതില്ല. അവർ ഒരു കുട്ടിയാണ്. അവൻ പഠന ഘട്ടത്തിലാണ്. പരിചയസമ്പന്നരുമായി അവൻ ഇപ്പ ഡ്രസ്സിംഗ് റൂം പങ്കിടുന്നു. അവൻ അവരിൽ നിന്ന് പഠിക്കട്ടെ. നിങ്ങൾ തിടുക്കം കൂട്ടേണ്ടതില്ല. അവനുള്ള അവസരം ഭാവിയിൽ ലഭിക്കും എന്നും ഉമ്രാന്റെ പിതാവ് കൂട്ടിച്ചേർത്തു.

അവസാന ഓവറുകളിൽ ഗിയര്‍ മാറ്റി ലാഥം, വില്യംസണിനൊപ്പം ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചു

ഇന്ത്യയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ന്യൂസിലാണ്ട്. 47.1 ഓവറില്‍ ഇന്ത്യ നൽകിയ 307 റൺസ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ന്യൂസിലാണ്ട് വിജയം കുറിച്ചത്. നാലാം വിക്കറ്റിൽ ഒത്തുകൂടിയ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ടോം ലാഥവും ചേര്‍ന്നാണ് കീവിസ് വിജയം സാധ്യമാക്കിയത്.

ശര്‍ദ്ധുൽ താക്കുര്‍ എറിഞ്ഞ 40ാം ഓവറിൽ 25 റൺസ് പിറന്നപ്പോള്‍ ടോം ലാഥം നാല് ഫോറും ഒരു സിക്സും ആണ് നേടിയത്. ഈ ഓവറിൽ തന്റെ ശതകം പൂര്‍ത്തിയാക്കിയ ലാഥം പിന്നീട് 104 പന്തിൽ പുറത്താകാതെ 145 റംസ് നേടി നിന്നപ്പോള്‍ കെയിന്‍ വില്യംസൺ 94 റൺസുമായി പുറത്താകാതെ നിന്നു.

ഇരുവരും ചേര്‍ന്ന് 221 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ആതിഥേയര്‍ക്കായി നേടിയത്. ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയ ഉമ്രാന്‍ മാലിക് 2 വിക്കറ്റ് നേടിയപ്പോള്‍ മറ്റൊരു അരങ്ങേറ്റക്കാരന്‍ അര്‍ഷ്ദീപിന് നിരാശയായിരുന്നു ഫലം.

വാഷിംഗ്ടൺ സുന്ദര്‍ ഒഴികെ മറ്റു താരങ്ങള്‍ക്കെല്ലാം കണക്കറ്റ് പ്രഹരം ടോം ലാഥം – കെയിന്‍ വില്യംസൺ കൂട്ടുകെട്ടിൽ നിന്ന് ലഭിച്ചു. ലാഥം തന്റെ ഇന്നിംഗ്സിൽ 19 ഫോറും 5 സിക്സും നേടി.

ആദ്യ ഏകദിനം സഞ്ജു ടീമിൽ, ഉമ്രാന്‍ മാലിക്കിനും അര്‍ഷ്ദീപിനും അരങ്ങേറ്റം, ബൗളിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്

ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്. മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് അവസരം നൽകുവന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ടി20 പരമ്പരയിൽ ഒരു മത്സരത്തിൽ പോലും ഇന്ത്യ സഞ്ജുവിന് അവസരം നൽകിയിരുന്നില്ല. ഇതിനെതിരെ പരക്കെയുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.

അരങ്ങേറ്റക്കാരായി ഉമ്രാന്‍ മാലികും അര്‍ഷ്ദീപ് സിംഗും ഇന്ന് കളിക്കുന്നുണ്ട്.

ഇന്ത്യ: Shikhar Dhawan(c), Shubman Gill, Rishabh Pant(w), Shreyas Iyer, Suryakumar Yadav, Sanju Samson, Washington Sundar, Shardul Thakur, Umran Malik, Arshdeep Singh, Yuzvendra Chahal

ന്യൂസിലാണ്ട്: Finn Allen, Devon Conway, Kane Williamson(c), Tom Latham(w), Daryl Mitchell, Glenn Phillips, Mitchell Santner, Adam Milne, Matt Henry, Tim Southee, Lockie Ferguson

സൗരാഷ്ട്ര 98 റൺസിന് ഓള്‍ഔട്ട്, ഉമ്രാനും മുകേഷും കുൽദീപും കസറി, ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ മികവ്

ഇറാനി കപ്പിൽ രഞ്ജി ചാമ്പ്യന്മാരായ സൗരാഷ്ട്രയെ 98 റൺസിന് എറിഞ്ഞിട്ട് റെസ്റ്റ് ഓഫ് ഇന്ത്യ. ഇന്ന് മുകേഷ് കുമാര്‍, കുൽദീപ് സെന്‍, ഉമ്രാന്‍ മാലിക് എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന് മുന്നിൽ പിടിച്ചു നിൽക്കുവാന്‍ സൗരാഷ്ട്ര ബുദ്ധിമുട്ടിയപ്പോള്‍ ടീം 24.5 ഓവറിൽ ഓള്‍ഔട്ട് ആയി.

28 റൺസ് നേടിയ ധര്‍മ്മേന്ദ്രസിന്‍ഹ് ജഡേജയാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍. അര്‍പിത് വാസവദ 22 റംസും ചേതന്‍ സക്കറിയ 13 റൺസും നേടി. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി മുകേഷ് കുമാര്‍ നാലും ഉമ്രാന്‍ മാലിക്കും കുൽദീപ് സെന്നും മൂന്ന് വീതം വിക്കറ്റും നേടി.

“ഐ പി എല്ലിൽ തിളങ്ങിയ മൂന്ന് താരങ്ങളെ താൻ ആയിരുന്നെങ്കിൽ ലോകകപ്പ് ടീമിൽ എടുത്തേനെ”

മൂന്ന് താരങ്ങളുടെ ലോകകപ്പ് ടീമിലെ അഭാവത്തെ കുറിച്ച് വിമർശനവുമായി മുൻ ഇന്ത്യൻ സെലക്ടർ വെങ്സർക്കർ. ഞാൻ ആയിരുന്നു എങ്കിൽ ടി20 ലോകകപ്പിനായി മുഹമ്മദ് ഷമി, ഉംറാൻ മാലിക്, ശുഭ്മാൻ ഗിൽ എന്നിവരെ തിരഞ്ഞെടുക്കുമായിരുന്നു. എന്ന് അദ്ദേഹം പറഞ്ഞു. അവർക്കെല്ലാം മികച്ച ഐപിഎൽ സീസൺ ഉണ്ടായിരുന്നതിനാൽ അവർ ടി20യിൽ ഇന്ത്യക്കായി സ്ഥിരമായി കളിക്കേണ്ടവരാണ്. വെങ്‌സർക്കറിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

നേരത്തെ മുൻ സെലക്ടർ ആയ ക്രിസ് ശ്രീകാന്തും സെലക്ഷനിലെ തന്റെ അതൃപ്തി അറിയിച്ചിരുന്നു. അദ്ദേഹം മൊഹമ്മദ് ഷമിയെ ടീമിൽ എടുക്കാത്തതിനെ ആയിരുന്നു വിമർശിച്ചത്. ഷമി ടീമിൽ ഇല്ല എന്നത് പലരുടെയും വിമർശനം ഉയരാൻ കാരണമായിട്ടുണ്ട്.

“എവിടെയാണ് ഉമ്രാൻ മാലികും ദീപക് ചാഹറും?”

ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന ഉമ്രാൻ മാലികും ദീപക് ചാഹറും എല്ലാം എവിടെയാണ് ഉള്ളത് എന്ന ചോദ്യവുനായി മുൻ ഇന്ത്യ സ്പിന്നർ ഹർഭജൻ സിങ്. ഇന്നലെ ശ്രീലങ്കയോട് ഏറ്റ പരാജയത്തിനു പിന്നാലെ ട്വീറ്റ് ചെയ്താണ് ഹർഭജൻ തന്റെ രോഷം വ്യക്തമാക്കിയത്‌. 150 കിലോമീറ്ററിൽ വേഗത എറിഞ്ഞിരുന്ന ഉമ്രാൻ അക്മൽ എവിടെയാണ് ഉള്ളത്? രാജ്യത്തെ ഏറ്റവും മികച്ച സ്വിങ് ബൗളർ ആയ ദീപക് ചാഹർ എന്തു കൊണ്ട് ടീമിൽ ഇല്ല. ഹർഭജൻ ചോദിച്ചു.

ഈ താരങ്ങൾ അവസരം അർഹിക്കുന്നില്ല എന്നാണോ പറയുന്നത്? ഹർഭജൻ ട്വീറ്റിൽ പറഞ്ഞു. ദിനേഷ് കാർത്തികിന് സ്ഥിരമായി അവസരം കിട്ടുന്നുമില്ല. താൻ ഇതിൽ വളരെ നിരാശനാണെന്നും ഹർഭജൻ പറഞ്ഞു. ഇന്ത്യൻ നാലാം പേസ് ബൗളറെ ഉൾപ്പെടുത്താത്തിൽ വലിയ വിമർശനങ്ങൾ ആണ് നേരിടുന്നത്.

ഉമ്രാന്‍ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളിൽ പരിഗണിക്കപ്പെടുന്ന താരം – രോഹിത് ശര്‍മ്മ

ഉമ്രാന്‍ മാലിക് ഇന്ത്യയുടെ ഭാവി താരം ആണെന്നും ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലേക്ക് ഉറപ്പായും പരിഗണിക്കപ്പെടുന്ന ഒരു താരമാണ് ഉമ്രാന്‍ മാലിക് എന്നും പറഞ്ഞ് രോഹിത് ശര്‍മ്മ. ഐപിഎലിന്റെ കണ്ടെത്തലായ താരം അടുത്തിടെ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയിരുന്നു.

ടീം താരത്തിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന ബോധ്യം ആദ്യം ഉമ്രാന് നൽകണമെന്നും അതാണ് പ്രധാനമെന്നും രോഹിത് പറഞ്ഞു. ഇത് ഉമ്രാന് മാത്രമല്ല ഓരോ കളിക്കാരനും ടീം മാനേജ്മെന്റ് നൽകേണ്ട ക്ലാരിറ്റിയാണെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

Exit mobile version