Picsart 22 12 13 12 56 20 902

ഉമ്രാൻ മാലികിന്റെ ബൗൺസറിലേറ്റ പരിക്ക്, ഷാക്കിബിന് കൂടുതൽ പരിശോധനകൾ

ഇന്ത്യൻ പേസ് ബൗളർ ഉമ്രാൻ മാലികിന്റെ പന്തിൽ പരിക്കേറ്റ ഷാക്കിബ് അൽ ഹസനെ കൂടുതൽ പരിശോധനക്ക് വിധേയനാക്കും. ഷാക്കിബിന്റെ പുറത്തേറ്റ പരിക്കിന്റെ ഗൗരവം അറിയാൻ സ്‌കാനിംഗ് നടത്തും. നാളെ നടക്കുന്ന ടെസ്റ്റിൽ ഷാക്കിബ് കളിക്കുമോ എന്ന ആശങ്കയും ബംഗ്ലാദേശിന് ഉണ്ട്.

ഏകദിന പരമ്പരയ്ക്കിടെ, ഉംറാൻ മാലിക്കിന്റെ ഒരു പേസുള്ള ബൗൺസർ തട്ടി ആണ് ഷാക്കിബിന്റെ മുതുകിൽ പരിക്കേറ്റത്. ടെസ്റ്റ് പരമ്പരക്ക് മുന്നിൽ നടന്ന പരിശീലന സെഷനുകളിലൊന്നും ഷാക്കിബ് പങ്കെടുത്തില്ല.

ഉമ്രാൻ മാലിക്കിന്റെ ബൗളാണ് ഷാക്കിബിന്റെ വേദനയ്ക്ക് കാരണമായത് എന്നും അതുകൊണ്ടാണ് ഓൾറൗണ്ടർ രാവിലെ എക്സ്-റേ എടുക്കാൻ ചാട്ടോഗ്രാമിലെ ആശുപത്രിയിൽ പോയി എന്നും ബംഗ്ലാദേശ് ടീം അറിയിച്ചു. എന്നാൽ ആശങ്ക വേണ്ട എന്നും ഷാക്കിബ് ചാറ്റോഗ്രാം ടെസ്റ്റ് കളിക്കും എന്നും ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

Exit mobile version