ഇന്ത്യൻ ഹോക്കി താരം ഗ്രേസ് വിരമിച്ചു

ഇന്ത്യൻ വനിതാ ഹോക്കി ടീം ഡിഫൻഡറും പെനാൽറ്റി കോർണർ സ്പെഷ്യലിസ്റ്റുമായ ദീപ് ഗ്രേസ് എക്ക വിരമിക്കൽ പ്രഖ്യാപിച്ചു‌. രണ്ട് ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ്.2016ലെ റിയോ ഒളിമ്പിക്‌സിന് ഇന്ത്യ യോഗ്യത നേടുന്നതിൽ ഈ 29കാരി നിർണായക പങ്കുവഹിച്ചിരുന്നു ഇന്ത്യ നാലാമതായി ഫിനിഷ് ചെയ്ത ടോക്കിയോ ഗെയിംസിൽ ടീമിൻ്റെ പ്രതിരോധ നിരയിലെ സുപ്രധാന താരവുമായിരുന്നു.

2022ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലും ഗ്രേസ് അംഗമായിരുന്നു. 2014, 2018 ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടിയ ഇന്ത്യൻ ടീമുകളെ പ്രതിനിധീകരിച്ചു.2016 വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും 2017 ഏഷ്യാ കപ്പിലും കിരീടം നേടിയ ഇന്ത്യൻ ടീമുകളിലും അവർ അംഗമായിരുന്നു.

2011ൽ അർജൻ്റീനയിൽ നടന്ന ചതുര് രാഷ്ട്ര ടൂർണമെൻ്റിൽ ആണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ഒരു പ്രധാന ഡിഫൻഡർ ആഴ്സണലിനെതിരെ കളിക്കില്ല

മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോള അവരുടെ സ്റ്റാർ ഡിഫൻഡർ നഥാൻ അകെ ഇന്ന് ആഴ്സണലിന് എതിരെ ഇറങ്ങില്ല എന്ന് അറിയിച്ചു. അലയൻസ് അരീനയിൽ ബയേൺ മ്യൂണിക്കിനെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു ആകെ-ക്ക് പരിക്കേറ്റത്‌. ഹാംസ്ട്രിംഗുമായി ഇഞ്ച്വറിയാണ്.

ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിനിടെ “ആകെ ഉടൻ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു, ഉടൻ സുഖം പ്രാപിക്കാം, പക്ഷേ നാളത്തേക്ക് അവൻ തയ്യാറല്ല.” എന്ന് ഗ്വാർഡിയോള പറഞ്ഞു. ഏകെ
ഷെഫീൽഡിന് എതിരായ എഫ് എ കപ്പ് സെമിയിലും കളിച്ചിരുന്നില്ല. ഇന്ന് ഏകെയ്ക്ക് പകരം കളിക്കാനുള്ള താരങ്ങൾ സിറ്റി സ്ക്വാഡിൽ ഉണ്ട് എന്ന് ഗ്വാർഡിയോള പറഞ്ഞു ‌

ഇന്ന് വിജയിച്ചേ പറ്റൂ, കേരളം സന്തോഷ് ട്രോഫിയിൽ ഇന്ന് മഹാരാഷ്ട്രക്ക് എതിരെ

സന്തോഷ് ട്രോഫിയിൽ ഇന്ന് നിർണായക മത്സരത്തിൽ കേരളം മഹാരാഷ്ട്രയെ നേരിടും. സെമി ഫൈനൽ സാധ്യതകൾ നിലനിർത്താൻ കേരളത്തിന് വിജയം അത്യാവശ്യമാണ്. ഗോവയ്‌ക്കെതിരെ 3-2ന് ജയിച്ച് ടൂർണമെന്റിൽ മികച്ച തുടക്കം കുറിച്ച കേരളം പക്ഷെ കഴിഞ്ഞ മത്സരത്തിൽ കർണാടകയുടെ കയ്യിൽ നിന്ന് ഞെട്ടിക്കുന്ന തോൽവി നേരിട്ടിരുന്നു. ഇനിയും പോയിന്റ് നഷ്ടപ്പെടുത്തിയാൽ കേരളത്തിന് സെമി ഫൈനൽ യോഗ്യത ദുഷ്കരമാകും.

മറുവശത്ത് മഹാരാഷ്ട്രയും നല്ല ഫോമിൽ അല്ല. ഇതുവരെ അവർക്ക് ഗ്രൂപ്പിൽ ഒരു മത്സരം വിജയിക്കാൻ ആയിട്ടില്ല. നാലാമതുള്ള കേരളത്തിനും പിറകിൽ ആണ് മഹാരാഷ്ട്ര ഉള്ളത്. ഒഡീഷയിൽ നടക്കുന് മത്സരം ഇന്ന് വൈകിട്ട് 7.30ന് തുടങ്ങും. ഫാൻകോഡ് ആപ്പിലും ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിലും മത്സരം കാണാം

സബലെങ്കയും സെമിയിൽ, ഓസ്ട്രേലിയൻ ഓപ്പൺ വനിത സെമി ഫൈനൽ ലൈനപ്പ് ആയി

ക്രൊയേഷ്യയുടെ ഡോണ വെക്കിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ടൂർണമെന്റിലെ തന്റെ ആദ്യ സെമിഫൈനലിലേക്ക് മുന്നേറിയ അരിന സബലെങ്ക ഓസ്‌ട്രേലിയൻ ഓപ്പണിലെ തന്റെ മികച്ച ഫോം തുടർന്നു. മത്സരത്തിൽ ആധിപത്യം പുലർത്തിയ സബലെങ്ക, 6-3, 6-2 എന്ന സ്കോറിന് ആണ് വിജയിച്ചു. 2023ൽ തുടർച്ചയായ ഒമ്പത് വിജയമാണ് സബലെങ്ക നേടുന്നത്. ഈ സീസണിലെ കളിച്ച 18 സെറ്റും അവർ ജയിച്ചിട്ടുണ്ട്.

വിജയത്തോടെ, സബലെങ്ക സെമിയിൽ പോളണ്ടിന്റെ മഗ്ദ ലിനറ്റിനെ നേരിടും. ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ലൈനപ്പ് ഇതോടെ വ്യക്തമാവുകയും ചെയ്തു. റൈബാകിന അസരെങ്കയ്‌ക്കെതിരെയും ലിനറ്റ് സബലെങ്കയ്‌ക്കെതിരെയും ആകും സെമിയിൽ ഇറങ്ങുക.

“പാകിസ്താന് ആരുണ്ട് എന്നത് ഞങ്ങൾ നോക്കുന്നില്ല, ഇന്ത്യയുടെ ശക്തിയിലാണ് ഞങ്ങളുടെ ശ്രദ്ധ” – ദ്രാവിഡ്

ഇന്ന് നടക്കുന്ന പാകിസ്താൻ മത്സരം ഞങ്ങളെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരെപ്പോലെ ഒരു സാധാരണ മത്സരം മാത്രമാണ് എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഞങ്ങൾ വിജയിച്ചാൽ അത് വളരെ നല്ലതാണ്, ഞങ്ങൾ തോറ്റാൽ അടുത്ത മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ കളിക്കുന്നതിനായി തയ്യാറാകും. അത്രയേ ഉള്ളൂ എന്ന് ദ്രാവിഡ് പറഞ്ഞു.

നമുക്ക് ധാരാളം നിലവാരമുള്ള കളിക്കാർ ഉണ്ട്. പാകിസ്ഥാൻ നല്ല ഫോമിലാണ്, പക്ഷേ സ്വയം മെച്ചപ്പെടുത്താൻ ഞങ്ങൾക്ക് ഇതുപോലുള്ള കടുപ്പമുള്ള മത്സരങ്ങൾ ആവശ്യമാണ്. നിങ്ങൾക്ക് ഈ മത്സരങ്ങൾ കൊണ്ട് കളിക്കാരെ വിലയിരുത്താൻ കഴിയും, എനിക്ക് പോലും എന്റെ ചോദ്യങ്ങൾക്ക് ധാരാളം ഉത്തരം ഇതു പോലുള്ള മത്സരങ്ങൾ കൊണ്ട് ലഭിക്കും. ദ്രാവിഡ് പറയുന്നു.

പാക്കിസ്ഥാന്റെ ഒപ്പം ഏതൊക്കെ താരങ്ങൾ ഉണ്ട് എന്നല്ല ഞങ്ങൾ നോക്കുന്നത് എന്ന് പറഞ്ഞ ദ്രാവിഡ് ഇന്ത്യക്ക് ഉള്ള ശക്തിയ കേന്ദ്രീകരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.

ഗോകുലം കേരളക്ക് അർജന്റീനയിൽ നിന്ന് ഒരു മിഡ്ഫീൽഡർ

പരിചയ സമ്പന്നനായ അർജന്റീനിയൻ മിഡ്ഫീൽഡർ ജുവാൻ കാർലോസ് നെല്ലറെ ഗോകുലം കേരള സ്വന്തമാക്കി. ഒരു വർഷത്തെ കരാറിലാണ് താരത്തെ ഗോകുലം സൈൻ ചെയ്തത്. അർജന്റീന, ഇറ്റലി, സ്പെയിൻ, ഡെന്മാർക്ക് എന്നിവിടങ്ങളിൽ കളിച്ച പരിചയവുമായാണ് 28 കാരനായ മിഡ്ഫീൽഡർ ഗോകുലം എഫ്‌സിയിലെത്തുന്നത്.

അർജന്റീനയുടെ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഇൻസ്റ്റിറ്റ്യൂട്ടോ ആറ്റിൽ അദ്ദേഹം തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്. 2016-ൽ സെൻട്രൽ ഡി കോർഡോബ. പിന്നീട് ഡാനിഷ് തേർഡ് ഡിവിഷൻ ക്ലബ് വാൻലോസ് ഐഎഫ് ക്ലബിൽ കളിച്ചു. പിന്നീട് സ്പാനിഷ്, ഇറ്റാലിയൻ ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്.

ഈ സീസണിൽ ഗോകുലം എഫ്‌സിയുടെ അഞ്ചാമത്തെ വിദേശ സൈനിംഗും രണ്ടാമത്തെ ലാറ്റിനമേരിക്കൻ താരവുമാണ് നെല്ലർ. അമീനൗ ബൗബ, ബൗം സോംലാഗ (കാമറൂൺ), വ്ലാഡൻ കോർഡിക് (മോണ്ടിനെഗ്രോ), എവർട്ടൺ കാക്ക (ബ്രസീൽ) എന്നിവരെ നേരത്തെ ക്ലബ് സൈൻ ചെയ്തിരുന്നു.

സെർബിയൻ ഗോളടി യന്ത്രം ഇറ്റാലിയൻ വമ്പന്മാരുടെ കൂടാരത്തിൽ എത്തും, ഫിയിറെന്റീന 75 മില്യൺ ഓഫർ സ്വീകരിച്ചു

ഇറ്റലിയിൽ അവസാന ഒന്നര വർഷമായി അത്ഭുതങ്ങൾ കാണിക്കുന്ന യുവ സ്ട്രൈക്കർ ദുസൻ വ്ലാഹോവിച് യുവന്റസിലേക്ക് എത്തുന്നു. യുവന്റസും ഫിയോറന്റീനയും ദുസാൻ വ്‌ലഹോവിച്ചിനെ അലയൻസ് സ്റ്റേഡിയത്തിലേക്ക് എത്തിക്കുന്നതിന് ധാരണയിലെത്തിയതായി സ്കൈ ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു.

75 മില്യൺ യൂറോ ആകും 21കാരന്റെ ട്രാൻസ്ഫർ തുക. അടുത്ത അഞ്ച് വർഷത്തേക്ക് പ്രതിവർഷം 7 മില്യൺ യൂറോ വേതനമായി വ്ലാഹോവിചിന് ലഭിക്കും. 2021ൽ മാത്രം ഫിയോറന്റീനയ്‌ക്കൊപ്പം 43 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടാൻ താരത്തിനായിരുന്നു. പ്രതിവർഷം 4 മില്യൺ യൂറോയുടെ കരാർ ഫിയൊറെന്റീന വ്ലാഹോവിചിന് മുന്നിൽ വെച്ചു എങ്കിലും അദ്ദേഹം നിരസിച്ചിരുന്നു.

ഈ സീസണിൽ ഇതുവരെ 21 സീരി എ മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ വ്ലാഹോവിച്ച് ഈ സെർബിയൻ താരം നേടിയിട്ടുണ്ട്.

Exit mobile version