Picsart 22 09 01 00 59 39 280

ഗോകുലം കേരളക്ക് അർജന്റീനയിൽ നിന്ന് ഒരു മിഡ്ഫീൽഡർ

പരിചയ സമ്പന്നനായ അർജന്റീനിയൻ മിഡ്ഫീൽഡർ ജുവാൻ കാർലോസ് നെല്ലറെ ഗോകുലം കേരള സ്വന്തമാക്കി. ഒരു വർഷത്തെ കരാറിലാണ് താരത്തെ ഗോകുലം സൈൻ ചെയ്തത്. അർജന്റീന, ഇറ്റലി, സ്പെയിൻ, ഡെന്മാർക്ക് എന്നിവിടങ്ങളിൽ കളിച്ച പരിചയവുമായാണ് 28 കാരനായ മിഡ്ഫീൽഡർ ഗോകുലം എഫ്‌സിയിലെത്തുന്നത്.

അർജന്റീനയുടെ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഇൻസ്റ്റിറ്റ്യൂട്ടോ ആറ്റിൽ അദ്ദേഹം തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്. 2016-ൽ സെൻട്രൽ ഡി കോർഡോബ. പിന്നീട് ഡാനിഷ് തേർഡ് ഡിവിഷൻ ക്ലബ് വാൻലോസ് ഐഎഫ് ക്ലബിൽ കളിച്ചു. പിന്നീട് സ്പാനിഷ്, ഇറ്റാലിയൻ ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്.

ഈ സീസണിൽ ഗോകുലം എഫ്‌സിയുടെ അഞ്ചാമത്തെ വിദേശ സൈനിംഗും രണ്ടാമത്തെ ലാറ്റിനമേരിക്കൻ താരവുമാണ് നെല്ലർ. അമീനൗ ബൗബ, ബൗം സോംലാഗ (കാമറൂൺ), വ്ലാഡൻ കോർഡിക് (മോണ്ടിനെഗ്രോ), എവർട്ടൺ കാക്ക (ബ്രസീൽ) എന്നിവരെ നേരത്തെ ക്ലബ് സൈൻ ചെയ്തിരുന്നു.

Exit mobile version