20230130 151053

ഫ്രഞ്ച് മിഡ്ഫീൽഡർ നൗയ്റോ അഹമദ ക്രിസ്റ്റൽ പാലസിൽ

പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസ്, സ്റ്റട്ട്ഗാർട്ടിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ നൗയ്‌റോ അഹമദയെ സൈൻ ചെയ്തു. മഴ്സെയിൽ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ജർമ്മനിയിൽ എത്തിയത്. അവിടെ ഇനിയും മൂന്ന് വർഷത്തെ കരാർ ബാക്കിയുള്ളപ്പോൾ ആണ് അഹമദ ക്ലബ് വിടുന്നത്. ഈ സീസണിൽ സ്റ്റുറ്റ്ഗട്ടിനായി 16 ബുണ്ടസ്‌ലിഗ മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകൾ ക്ലബിനായി നേടിയിരുന്നു.

20-കാരൻ വേഴ്സറ്റൈൽ താരമാണ്‌. ഹോൾഡിംഗ് മിഡ്ഫീൽഡറായും സെന്റർ ബാക്കായും കളിക്കാനും കഴിവുള്ള താരമാണ് അഹമദ. ഇത് ക്രിസ്റ്റൽ പാലസിന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിംഗ് ആണ്.

Exit mobile version