ചെൽസിയുടെ വെസ്ലി ഫോഫാന ഇനി ഈ സീസണിൽ കളിക്കില്ല

ചെൽസി പ്രതിരോധ താരം വെസ്ലി ഫോഫാന വിജയകരമായ ഹാംസ്ട്രിംഗ് ശസ്ത്രക്രിയ പൂർത്തിയാക്കിയതായി ക്ലബ് ശനിയാഴ്ച സ്ഥിരീകരിച്ചു. ദീർഘകാലം കളിക്കളത്തിൽ നിന്ന് വിട്ടുനിന്നതിന് ശേഷം 24-കാരൻ അടുത്താണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്, പക്ഷേ വീണ്ടും പരിക്ക് പ്രശ്നമായി

“വെസ്ലിയുടെ പേശികൾക്ക് പരിക്കേറ്റതിനെത്തുടർന്ന് ഈ ആഴ്ച സ്പെഷ്യലിസ്റ്റുകൾ അദ്ദേഹത്തെ വിലയിരുത്തി. ആ വിലയിരുത്തലിനെത്തുടർന്ന്, ഒരു ശസ്ത്രക്രിയ ആവശ്യമാണെന്ന് നിഗമനത്തിലെത്തി.”

ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

എൻസോ മറെസ്കയുടെ കീഴിൽ ഈ സീസണിൽ വെറും 14 പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രം കളിച്ചിട്ടുള്ള ഫോഫാന, ഇനി ഈ സീസണിൽ കളിക്കില്ല.

ആദ്യ നാല് സ്ഥാനങ്ങൾ നേടാനുള്ള ശ്രമം ചെൽസി തുടരുന്നതിനിടെ, പരിക്ക് താരത്തിനും ക്ലബ്ബിനും ഒരുപോലെ തിരിച്ചടിയാണ്. എട്ട് മത്സരങ്ങൾ ബാക്കി നിൽക്കെ അവർ നിലവിൽ ലീഗ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

ചെൽസിയുടെ ഫൊഫാനയ്ക്ക് എ സി എൽ!! സീസൺ പകുതിയും നഷ്ടമാകും

ചെൽസിയുടെസെന്റർ ബാക്ക് ഫൊഫാനയുടെ പരിക്ക് ഗുരുതരമാണെന്ന് ചെൽസി അറിയിച്ചു. താരത്തിന് എ സി എൽ ഇഞ്ച്വറിയാണ്. നീണ്ടകാലത്തോളം താരം പുറത്തിരിക്കേണ്ടു വരും എന്നാണ് ഇപ്പോൾ റിപ്പോർട്ട് വരുന്നത്. ആറ് മാസം എങ്കിലും ചുരിങ്ങിയത് താരത്തിന് നഷ്ടമാകും. നേരത്തെ താരം പ്രീസീസൺ ടൂറിനായുള്ള സ്ക്വാഡിൽ ഉണ്ടാകില്ല എന്ന് ചെൽസി അറിയിച്ചിരുന്നു‌.

കഴിഞ്ഞ സീസണിലും ഫൊഫാനയ്ക്ക് മുട്ടിനേറ്റ പരിക്ക് വിനയായിരുന്നു. താരം മാസങ്ങളോളം പുറത്ത് ഇരിക്കേണ്ടതായും വന്നിരുന്നു‌. കഴിഞ്ഞ വേനൽക്കാലത്ത് ചെൽസി 75 മില്യൺ പൗണ്ട് നൽകി ആയിരുന്നു ലെസ്റ്ററിൽ നിന്ന് ഫൊഫാനയെ ടീമിൽ എത്തിച്ചത്. പ്രീമിയർ ലീഗിൽ വെറും 15 മത്സരങ്ങൾ മാത്രമാണ് താരം കഴിഞ്ഞ സീസണിൽ കളിച്ചത്. അന്റോണിയോ റൂഡിഗറിനനും ആൻഡ്രിയാസ് ക്രിസ്റ്റെൻസനും പകരക്കാരനായി എത്തിച്ച താരത്തിൽ നിന്ന് ഇതിലുമേറെ ചെൽസി ആരാധകർ പ്രതീക്ഷിച്ചിരുന്നു.

ഫൊഫാനയ്ക്ക് പരിക്കേറ്റതോടെ ചെൽസി ഒരു പുതിയ സെന്റർ ബാക്കിനെ സൈൻ ചെയ്യാനുള്ള ആലോചനയിലാണ്.

ഫൊഫാനയ്ക്ക് പരിക്ക്, ചെൽസിയുടെ പ്രീസീസൺ സ്ക്വാഡിൽ ഇല്ല

പ്രീ-സീസൺ പര്യടനത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്ക് പോകുന്ന ചെൽസിയുടെ 29 അംഗ ടീമിൽ ഫൊഫാന ഇല്ല. മുട്ടിനേറ്റ പരിക്ക് ആണ് താരത്തെ പുറത്ത് ഇരുത്തുന്നത്. പരിക്ക് എത്ര മാത്രം സാരമുള്ളതാണെന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സീസ്സ്ണിലും ഫൊഫാനയ്ക്ക് മുട്ടിനേറ്റ പരിക്ക് വിനയായിരുന്നു. താരം മാസങ്ങളോളം പുറത്ത് ഇരിക്കേണ്ടതായും വന്നിരുന്നു‌.

കഴിഞ്ഞ വേനൽക്കാലത്ത് ചെൽസി 75 മില്യൺ പൗണ്ട് നൽകി ആയിരുന്നു ലെസ്റ്ററിൽ നിന്ന് ഫൊഫാനയെ ടീമിൽ എത്തിച്ചത്. പ്രീമിയർ ലീഗിൽ വെറും 15 മത്സരങ്ങൾ മാത്രമാണ് താരം കഴിഞ്ഞ സീസണിൽ കളിച്ചത്. അന്റോണിയോ റൂഡിഗറിനനും ആൻഡ്രിയാസ് ക്രിസ്റ്റെൻസനും പകരക്കാരനായി എത്തിച്ച താരത്തിൽ നിന്ന് ഇതിലുമേറെ ചെൽസി ആരാധകർ പ്രതീക്ഷിച്ചിരുന്നു.

ഈ വേനൽക്കാലത്ത് പുറത്തുപോകാൻ സാധ്യതയുള്ള റൊമേലു ലുക്കാക്കു, സിയെച്, ഔബ, പരിക്ക് കാരണം റീസ് ജെയിംസ് എന്നിവരും പ്രീസീസൺ സ്ക്വാഡിൽ ഇപ്പോൾ ഇല്ല.

ചെൽസി ഡിഫൻസിലെ പ്രശ്നങ്ങൾ തീർക്കാൻ ഫൊഫാന എത്തി

വെസ്ലി ഫോഫാനയുടെ സൈനിംഗ് ചെൽസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലെസ്റ്ററിൽ നിന്ന് റെക്കോർഡ് തുക നൽകിയാണ് ചെൽസി താരത്തെ ടീമിലേക്ക് എത്തിച്ചത്. ചെൽസി നേരത്തെ നൽകിയ മൂന്ന് ഓഫറുകൾ നിരസിച്ച ശേഷമാണ് ലെസ്റ്റർ അവസാനം താരത്തെ വിൽക്കാൻ സമ്മാനിച്ചത്.

2028വരെയുള്ള കരാർ ചെൽസിയിൽ ഫൊഫാന ഒപ്പുവെച്ചു. എഴുപത്തിയഞ്ചു മില്യൺ പൗണ്ട് ആണ് ചെൽസി താരത്തിനായി നൽകിയത്. ഇതിന് പുറമെ ആഡ്-ഓണുകളും ഉണ്ടാകും. സെന്റർ ബാക്കായ ഫൊഫാന 2020ൽ ആണ് ലെസ്റ്റർ സിറ്റിയിൽ എത്തിയത്. ലെസ്റ്ററിൽ എത്തും മുമ്പ് ഫ്രഞ്ച് ക്ലബായ സെന്റ് എറ്റിയനിൽ ആയിരുന്നു താരം കളിച്ചത്.

ചെൽസി വിജയിച്ചു!! ഫൊഫാന ചെൽസി ജേഴ്സിയിൽ കളിക്കും

വെസ്ലി ഫോഫാനക്ക് വേണ്ടിയുള്ള ചെൽസിയുടെ ശ്രമങ്ങൾ വിജയിച്ചു. ലെസ്റ്ററിന് മുന്നിൽ ചെൽസി വെച്ച പുതിയ ഓഫർ അവർ അംഗീകരിച്ചിരിക്കുകയാണ്. ചെൽസി നേരത്തെ നൽകി മൂന്ന് ഓഫറുകൾ നിരസിച്ച ലെസ്റ്റർ ഇത്തവണ താരത്തെ വിൽക്കാൻ തയ്യാറാവുക ആയിരുന്നു. 2028വരെയുള്ള കരാർ ചെൽസിയിൽ ഫൊഫാന ഒപ്പുവെക്കും.

എഴുപത്തിയഞ്ചു മില്യൺ പൗണ്ട് ആണ് ചെൽസി താരത്തിനായി നൽകുന്നത്. ഇതിന് പുറമെ ആഡ്-ഓണുകളും ഉണ്ടാകും. ടീം മാറാനായി ഫോഫാനയുടെ ഭാഗത്ത് നിന്നും കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു. പരിശീലനത്തിന് എത്താതിരുന്ന താരത്തെ യൂത്ത് ടീമിനോടൊപ്പം ലെസ്റ്റർ പരിശീലനത്തിന് അയക്കുന്നതും കാണാൻ ആയി.

സെന്റർ ബാക്കായ ഫൊഫാന 2020ൽ ആണ് ലെസ്റ്റർ സിറ്റിയിൽ എത്തിയത്.

പരിശീലനത്തിന് എത്താതെ ഫോഫാന, കണ്ണുരുട്ടി ലെസ്റ്റർ, പ്രതീക്ഷയോടെ ചെൽസി

ലെസ്റ്ററിൽ നിന്നും വെസ്ലി ഫോഫാനയെ എത്തിക്കാതെ വിശ്രമമില്ലെന്ന നിലപാടിലാണ് ചെൽസി. തങ്ങളുടെ തുടർച്ചയായ മൂന്ന് ഓഫറുകൾ ലെസ്റ്റർ തള്ളിക്കളഞ്ഞിട്ടും പ്രതീക്ഷയോടെ അടുത്ത ഓഫർ നൽകാൻ തയ്യാറെടുക്കുകയാണ് ടൂഷലിന്റെ ടീം. അതേ സമയം ചില അപ്രതീക്ഷിത സംഭവവികാസങ്ങൾ അവർക്ക് പുതിയ പ്രതീക്ഷയും നൽകി. വെസ്ലി ഫോഫാനയുടെ ഭാഗത്ത് നിന്ന് തന്നെയാണ് കൈമാറ്റത്തിന് ആക്കം കൂട്ടുന്ന ചെയ്തികൾ ഉണ്ടായിരിക്കുന്നത്.

ചെൽസിയുടെ താൽപര്യവും ലെസ്റ്ററിന്റെ നിരസിക്കലും നടന്ന കഴിഞ്ഞ വാരം ടീമിന്റെ പരിശീലനത്തിന് താരം എത്താതെ ഇരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചെൽസിയിലേക്ക് കൂടുമാറാൻ മനസാ തയ്യാറെടുത്ത താരം തന്റെ ഭാവി വ്യക്തമായിട്ട് കളത്തിൽ ഇറങ്ങാം എന്ന നിലപാടിൽ ആയിരുന്നു. സതാംപ്ടനെതിരെയുള്ള കഴിഞ്ഞ ലീഗ് മത്സരത്തിൽ താരത്തെ കോച്ച് ബ്രണ്ടൻ റോജേഴ്‌സ് ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഫോഫാനയുടെ ചെയ്തികൾ കോച്ചിനെ ചൊടിപ്പിച്ചു എന്നു മാത്രമല്ല തുടർന്ന് താരത്തെ സീനിയർ ടീമിന്റെ കൂടിയുള്ള പരിശീലനത്തിൽ നിന്നും വിലക്കി. റോജേഴ്‌സ് തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ശേഷം ലെസ്റ്ററിന്റെ അണ്ടർ 23 യൂത്ത് ടീമിനോടൊപ്പമാണ് താരം പരിശീലനം നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

കൈമാറ്റം ഏതു വിധേനയും സാധ്യമാക്കാൻ താരത്തിന്റെ ഭാഗത്ത് നിന്നും കനത്ത സമ്മർദ്ദം ആണ് ഇതോടെ ലെസ്റ്റർ നേരിടുന്നത്. എന്നാൽ തങ്ങൾ അവസാനം നൽകിയ എഴുപത് മില്യൺ പൗണ്ടിന്റെ ഓഫറും തള്ളിയ ലെസ്റ്ററിന് മുന്നിലോട്ട് ഇനി പോവുമ്പോൾ റെക്കോർഡ് തുക തന്നെ വാഗ്ദാനം ചെയ്യേണ്ടി വരും എന്ന് ചെൽസി തിരിച്ചറിയുന്നുണ്ട്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇരിക്കെ ഇനിയും ശ്രമം തുടരാൻ തന്നെയാണ് ചെൽസിയുടെ തീരുമാനം.

ഫുട്ബോളിൽ ഇതെല്ലാം സ്വാഭാവികമാണെന് ബ്രണ്ടർ റോജേഴ്‌സ് പ്രതികരിച്ചു. ക്ലബ്ബിന് ഇതൊരു ബിസിനസ് ആണ്. കളിക്കാർക്ക് സ്വപ്നസാക്ഷാതകാരവും. താൻ ഇതിന്റെ രണ്ട് വശങ്ങളും വ്യക്തമാണ്. അത് കൊണ്ടാണ് താരത്തോട് മാന്യമായ ഇടപെടലുകൾ നടത്താൻ ആവശ്യപ്പെടുന്നത്. താരത്തിനും ക്ലബ്ബിനും ഒരു പോലെ താല്പര്യകുണ്ടെങ്കിൽ ഏത് ബിസിനസും സുഗമമാവും. റോജേഴ്‌സ് കൂടിച്ചേർത്തു.

അതേ സമയം ട്രാൻസ്ഫർ വിൻഡോയിൽ ഒരേയൊരു താരത്തെ മാത്രം എത്തിച്ചേരുന്ന ലെസ്റ്ററിന് ഉയർന്ന തുക നൽകി ഫോഫാനയെ കൈമാറാൻ ആയാൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ചെറിയ ഒരാശ്വാസമാകും. താരത്തിനെ എത്തിക്കാൻ വേണ്ടി നിശ്ചയിച്ചുറപ്പിച്ച ചെൽസി ഉയർന്ന തുകയുടെ ഓഫറുമായി അടുത്ത ദിവസങ്ങളിൽ തന്നെ എത്തുമെന്ന് ഉറപ്പാണ്.

ഫൊഫാനയെ വേണം, ലെസ്റ്ററിന് മുന്നിൽ ഓഫറുമായി ചെൽസി

പ്രതിരോധ നിരയിലേക്ക് കണ്ണ് വെച്ച ജൂൾസ് കുണ്ടേയെ നഷ്ടമായതിന് പിറകെ പകരക്കാരെ തേടി ചെൽസി. ലെസ്റ്റർ താരം വെസ്ലി ഫോഫാനയാണ് നിലവിൽ ചെൽസിയുടെ അജണ്ടയിൽ ഉള്ള താരം. ഇരുപത്തിയൊന്നുകാരന് വേണ്ടി ചെൽസി തങ്ങളുടെ ഓഫർ സമർപ്പിച്ചെങ്കിലും ലെസ്റ്റർ അംഗീകരിച്ചിട്ടില്ല. ഫോഫാനയെ കൈമാറാൻ താത്പര്യപെടുന്നില്ല എന്നാണ് ലെസ്റ്ററിന്റെ നിലപാട്. ഇതോടെ ചെൽസി പുതിയ ഓഫറുമായി വന്നേക്കും എന്നാണ് സൂചനകൾ.

നേരത്തെ അറുപത് മില്യൺ പൗണ്ടിന്റെ ഓഫർ ആയിരുന്നു ചെൽസി സമർപ്പിച്ചിരുന്നത്. റൂഡിഗർ, ക്രിസ്റ്റൻസൺ എന്നിവർക്ക് പകരം പ്രതിരോധ നിരയിൽ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുകയാണ് ചെൽസി. കുണ്ടേയെ പോലെ തന്നെ അതിവേഗകാരനാണ് ഫോഫാന. പ്രീമിയർ ലീഗിലെ മത്സര പരിചയവും ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായം ഉള്ളൂ എന്നതും ഫ്രഞ്ച് താരത്തെ ചെൽസി നോട്ടമിടാൻ കാരണമായി. 2020ലാണ് സെയിന്റ് എറ്റെനെയിൽ നിന്നും ഫോഫാന ലെസ്റ്ററിലേക്ക് എത്തുന്നത്. രണ്ടു സീസണുകളിലായി മുപ്പത്തിയഞ്ച് ലീഗ് മത്സരങ്ങൾ ടീമിനായി ഇറങ്ങി. അവസാന സീസണിൽ പരിക്ക് മൂലം ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു. പുതിയ ഓഫറുമായി ചെൽസി ഒരിക്കൽക്കൂടി എത്തിയാൽ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരമെന്ന ഹാരി മഗ്വയറുടെ റെക്കോർഡ് തകർന്നേക്കാം.

Story Highlight: Chelsea have submitted £60m proposal for Wesley Fofana

Exit mobile version