ടോട്ടനം ലക്ഷ്യമിട്ട ബയേർ ലെവർകുസൻ താരത്തിന് ആയും ആഴ്‌സണൽ രംഗത്ത്

ട്രാൻസ്‌ഫർ വിപണിയിൽ ടോട്ടനം ഹോട്‌സ്പറിനെ ഒരിക്കൽ കൂടി ഞെട്ടിക്കാൻ ആഴ്‌സണൽ. എബിറെചി എസെയെ ടോട്ടനത്തിന്റെ ചുണ്ടിൽ നിന്നു റാഞ്ചിയ ആഴ്‌സണൽ ഇത്തവണ ബയേർ ലെവകുസന്റെ 23 കാരനായ ഇക്വഡോർ പ്രതിരോധ താരം പിയെറോ ഇൻകാപ്പിയെ ആണ് ലക്ഷ്യം വെക്കുന്നത്. നേരത്തെ താരത്തിന് ആയോ ടോട്ടനം രംഗത്ത് വന്നത് ആയി വാർത്തകൾ വന്നിരുന്നു. എന്നാൽ താരത്തിനു താൽപ്പര്യം ആഴ്‌സണലിൽ പോകാൻ ആണെന്ന് ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർണസ്റ്റിയിൻ റിപ്പോർട്ട് ചെയ്തു. നേരത്തെ തന്നെ ക്ലബ് വിടാൻ ഹിൻകാപ്പി താൽപ്പര്യം കാണിച്ചിരുന്നു.

ലെഫ്റ്റ് ബാക്ക് ആയും സെന്റർ ബാക്ക് ആയും കളിക്കുന്ന ഇൻകാപ്പിയെ, ലെവർകുസൻ കിരീടം നേടിയ സീസണിൽ നിർണായക പ്രകടനം ആണ് നടത്തിയത്. 2021 ൽ അർജന്റീനൻ ക്ലബിൽ നിന്നു ടീമിൽ എത്തിയ താരം ജർമ്മൻ ക്ലബിനായി 165 മത്സരങ്ങളിൽ താരം ബൂട്ട് കെട്ടിയിട്ടുണ്ട്. താരത്തിനെ ലോണിൽ സ്വന്തമാക്കാൻ ആയിരുന്നു ടോട്ടനം ശ്രമങ്ങൾ എന്നാൽ താരത്തിന്റെ റിലീസ് ക്ലോസ് ആയ 60 മില്യണിനു താഴെ നൽകി താരത്തെ ടീമിൽ എത്തിക്കാനുള്ള ശ്രമം ആണ് ആഴ്‌സണൽ നടത്തുന്നത്. എന്നാൽ ഈ ട്രാൻസ്ഫർ നടക്കാൻ ആഴ്‌സണലിന് താരങ്ങളെ വിൽക്കേണ്ടത് ഉണ്ട്. നിലവിൽ പോളണ്ട് പ്രതിരോധ താരം ജേക്കബ് കിവിയോറിന് ആയി പോർട്ടോയും ഉക്രൈൻ പ്രതിരോധതാരം സിഞ്ചെങ്കോക്ക് ആയി തുർക്കിഷ് ക്ലബുകളും രംഗത്ത് ഉണ്ട്. ഇതിൽ ഒരാളോ രണ്ടു പേരുമോ ക്ലബ് വിട്ടാൽ ഇൻകാപ്പിയെ ആഴ്‌സണൽ സ്വന്തമാക്കാൻ തന്നെയാണ് സാധ്യത.

ആഴ്‌സണൽ ഗോൾ കീപ്പർ കാൾ ഹെയിനെ സ്വന്തമാക്കാൻ വെർഡർ ബ്രെമൻ ശ്രമം

ആഴ്‌സണൽ ഗോൾ കീപ്പർ കാൾ ഹെയിനെ സ്വന്തമാക്കാൻ ജർമ്മൻ ബുണ്ടസ് ലീഗ ക്ലബ് വെർഡർ ബ്രെമൻ ശ്രമം. 2026 ക്ലബും ആയി കരാർ ഉള്ള താരത്തെ സ്ഥിര കരാറിൽ 3 മില്യണിനു അടുത്ത് തുകക്ക് വിൽക്കാൻ ആണ് ആഴ്‌സണൽ ശ്രമം. എന്നാൽ താരത്തെ നിലവിൽ ലോണിൽ എത്തിക്കാൻ ആണ് ജർമ്മൻ ക്ലബിന്റെ താൽപ്പര്യം.

നേരത്തെ ബ്രെമൻ ഗോൾ കീപ്പർ മൈക്കിൾ സെറ്റെറർ ഫ്രാങ്ക്ഫർട്ടിൽ ചേർന്നിരുന്നു. രണ്ടാം ഗോൾ കീപ്പർ ആയിട്ടാവും 23 കാരനായ ഹെയിൻ ബ്രെമനിൽ ചേരുക. അതേസമയം ടീമിൽ അവസരങ്ങൾ കുറഞ്ഞ ആഴ്‌സണലിന്റെ പോർച്ചുഗീസ് മധ്യനിര താരമായ ഫാബിയോ വിയേരക്ക് ആയി ജർമ്മൻ ക്ലബ് സ്റ്റുഗാർട്ടും ശ്രമങ്ങൾ തുടരുന്നുണ്ട്. കഴിഞ്ഞ സീസണിൽ മുൻ ക്ലബ് പോർട്ടോയിൽ ലോണിൽ കളിച്ച താരത്തെ ലോണിൽ ടീമിൽ എത്തിക്കാൻ ആണ് സ്റ്റുഗാർട്ട് ശ്രമം. താരത്തെ വിൽക്കാൻ തന്നെയാണ് ആഴ്‌സണൽ ശ്രമവും.

ക്ലബുകൾ തമ്മിലും ധാരണയിൽ എത്തി, എസെ ആഴ്‌സണൽ താരമാവും

ക്രിസ്റ്റൽ പാലസിന്റെ 27 കാരനായ ഇംഗ്ലീഷ് മധ്യനിര താരം എബിറെചി എസെ ആഴ്‌സണൽ താരമാവും. താരത്തിന് ആയി താരത്തിന്റെ കഴിഞ്ഞ റിലീസ് ക്ലോസിന്റെ ഏതാണ്ട് അടുത്ത തുകയായ 67 മില്യൺ പൗണ്ടിന് ക്രിസ്റ്റൽ പാലസ് താരത്തിന് ആയി അവസാനം രംഗത്ത് വന്ന ആഴ്‌സണലും ആയി ധാരണയിൽ എത്തുക ആയിരുന്നു. ഏതാണ്ട് ഇതേ തുകക്ക് ടോട്ടനവും ആയി പാലസ് ധാരണയിൽ എത്തിയെങ്കിലും ആഴ്‌സണൽ ഈ ഡീൽ ഹൈജാക്ക് ചെയ്യുക ആയിരുന്നു. വളരെ വേഗമാണ് ആഴ്‌സണൽ ഈ ഡീൽ പൂർത്തിയാക്കിയത്.

നേരത്തെ തന്നെ തന്റെ അക്കാദമി ടീം കൂടിയായ ആഴ്‌സണലിലേക്ക് പോവണം എന്നു താൽപ്പര്യം കാണിച്ച എസെ ടോട്ടനത്തിനു മുകളിൽ ആഴ്‌സണൽ തിരഞ്ഞെടുക്കുക ആയിരുന്നു. നേരത്തെ തന്നെ ആഴ്‌സണലും ആയി എസെ വ്യക്തിഗത ധാരണയിൽ എത്തിയത് ആയി സൂചനകൾ വന്നിരുന്നു. 5 വർഷത്തെ കരാറിന് ആവും താരം ആഴ്‌സണലിൽ ചേരുക എന്നാണ് റിപ്പോർട്ട്. നാളെ നടക്കുന്ന യുഫേഫ കോൺഫറൻസ് ലീഗ് യോഗ്യതയിൽ പാലസിന് ആയി കളിച്ച ശേഷം എസെ ആഴ്‌സണൽ മെഡിക്കലിൽ പങ്കെടുത്തു കരാറിൽ ഒപ്പ് വെക്കും എന്ന് ദ അത്ലറ്റിക്കിന്റെ ഡേവിഡ് ഓർണസ്റ്റിയിൻ റിപ്പോർട്ട് ചെയ്തു. 13 മത്തെ വയസ്സിൽ തന്നെ റിലീസ് ചെയ്ത തന്റെ അക്കാദമി ക്ലബ്ബിലേക്കുള്ള മടക്കം കൂടിയാണ് എസെക്ക് ഇത്.

വമ്പൻ ട്വിസ്റ്റ്! എസെയെ ഹൈജാക്ക് ചെയ്യാൻ ആഴ്‌സണൽ!

ക്രിസ്റ്റൽ പാലസിന്റെ 27 കാരനായ ഇംഗ്ലീഷ് മധ്യനിര താരം എബിറെചി എസെയെ സ്വന്തമാക്കാൻ അവസാന നിമിഷം രംഗത്ത് എത്തി ആഴ്‌സണൽ. നേരത്തെ താരത്തെ സ്വന്തമാക്കാൻ ടോട്ടനം ക്രിസ്റ്റൽ പാലസും ആയി ഏതാണ്ട് ധാരണയിൽ എത്തിയിരുന്നു. എന്നാൽ ഇന്ന് ആഴ്‌സണലിന്റെ കായ് ഹാവർട്സിന് പരിക്കേറ്റ വാർത്ത പുറത്ത് വന്നതിനു ശേഷമാണ് വമ്പൻ ട്വിസ്റ്റ് ഉണ്ടായത്. ഹാവർട്സ് ദീർഘകാലം പുറത്ത് ഇരിക്കും എന്ന വാർത്ത വന്നതോടെ മുന്നേറ്റനിര താരത്തിന് ആയി ആഴ്‌സണൽ മാർക്കറ്റിലേക്ക് തിരിച്ചു വരിക ആയിരുന്നു.

ഇതിനു ശേഷം ഇപ്പോൾ ആണ് ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർണസ്റ്റിയിൻ ആഴ്‌സണൽ എസെക്ക് ആയി രംഗത്ത് എത്തിയ വാർത്ത പുറത്ത് വിട്ടത്. നേരത്തെ തന്നെ ബാല്യകാല ആഴ്‌സണൽ ആരാധകൻ എന്നു പലപ്പോഴും വ്യക്തമാക്കിയ എസെയെ ആഴ്‌സണൽ സ്വന്തമാക്കാനുള്ള സാധ്യത കൂടി. ആഴ്‌സണലിലേക്ക് പോകാൻ ആണ് താൽപ്പര്യം എന്നു എസെ വ്യക്തമാക്കിയത് ആയി പല റിപ്പോർട്ടുകളും മുമ്പ് ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ എസെ ആഴ്‌സണലിൽ എത്തും എന്നാണ് നിലവിലെ സൂചന. ഇത് സംഭവിച്ചാൽ ടോട്ടനം മറ്റ് താരങ്ങളെ സ്വന്തമാക്കാൻ ആവും ശ്രമിക്കുക.

എസെ ടോട്ടനം ഹോട്‌സ്പറിലേക്ക് അടുക്കുന്നു

ക്രിസ്റ്റൽ പാലസിന്റെ 27 കാരനായ ഇംഗ്ലീഷ് മധ്യനിര താരം എബിറെചി എസെയെ സ്വന്തമാക്കുന്നതിനു അടുത്തു ടോട്ടനം ഹോട്‌സ്പർ. ക്രിസ്റ്റൽ പാലസിന്റെ എഫ്.എ കപ്പ്, എഫ്.എ കമ്മൂണിറ്റി ഷീൽഡ് ജയങ്ങളിൽ നിർണായക പങ്ക് വഹിച്ച എസെയും ആയി ടോട്ടനം വ്യക്തിഗത ധാരണയിൽ എത്തിയെന്നാണ് റിപ്പാർട്ടുകൾ.

നേരത്തെ ആഴ്‌സണലിൽ ചേരാൻ ആണ് താരത്തിന് താൽപ്പര്യം എന്നു റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ നിലവിൽ താരങ്ങളെ വിൽക്കാൻ ശ്രദ്ധ പതിപ്പിക്കുന്ന ആഴ്‌സണൽ എസെക്ക് ആയി ഇത് വരെ രംഗത്ത് വന്നിട്ടില്ല. ഈ സാഹചര്യത്തിൽ ആണ് എസെ ടോട്ടനത്തിൽ ചേരാൻ സമ്മതം മൂളിയത് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഈ അടുത്ത് റിലീസ് ക്ലോസ് അവസാനിച്ച താരത്തെ പാലസും ആയി ചർച്ച നടത്തി സ്വന്തമാക്കാൻ ആണ് ടോട്ടനം ശ്രമം.

തോമസ് പാർട്ടി വിയ്യറയലിൽ ചേരും

മുൻ ആഴ്‌സണൽ താരം തോമസ് പാർട്ടി വിയ്യറയലിൽ ചേരും. ആഴ്‌സണലും ആയുള്ള കരാർ അവസാനിച്ച താരം ഫ്രീ ഏജന്റ് ആയി ആവും സ്പാനിഷ് ടീമിന് ഒപ്പം ചേരുക. നിലവിൽ താരം സ്പാനിഷ് ക്ലബ്ബിൽ മെഡിക്കൽ പൂർത്തിയാക്കിയത് ആയാണ് റിപ്പോർട്ട്. 2 വർഷത്തെ കരാറിന് ആണ് ഘാന താരം സ്പാനിഷ് ടീമിൽ ചേരുക. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ കളിക്കാം എന്നത് ആണ് പാർട്ടിയെ വിയ്യറയലിലേക്ക് അടുപ്പിച്ചത്.

മുൻ അത്ലറ്റികോ മാഡ്രിഡ് താരം കൂടിയായ പാർട്ടി 2022 മുതൽ ക്രിമിനൽ അന്വേഷണം നേരിടുന്ന വ്യക്തി കൂടിയാണ്. നിലവിൽ ബലാത്സംഗം, ബലാത്സംഗ ശ്രമം എന്നിങ്ങനെയുള്ള കേസുകൾ ബ്രിട്ടീഷ് പോലീസ് താരത്തിന് എതിരെ എടുത്തിട്ടുണ്ട്. താരം ഇതൊക്കെ നേരത്തെ തന്നെ നിഷേധിക്കുകയും ചെയ്തിരുന്നു. ഈ വരുന്ന അഞ്ചാം തിയതി വിചാരണക്ക് ആയി വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ പാർട്ടി ഹാജരാവുകയും ചെയ്യും. ഈ വിവാദങ്ങൾക്ക് ഇടയിൽ ആണ് താരം പുതിയ ക്ലബിൽ ചേരുന്നത്.

ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കാൻ ബ്രസീലിയൻ ക്ലബ് ഫ്ലെമെംഗോ ശ്രമം

ആഴ്‌സണലിന്റെ ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കാൻ ബ്രസീലിയൻ ക്ലബ് ഫ്ലെമെംഗോ ശ്രമം നടത്തുന്നത് ആയി റിപ്പോർട്ട്. നിലവിൽ പരിക്കിന്‌ പിടിയിൽ ആണെങ്കിലും താരത്തെ ടീമിൽ എത്തിക്കാൻ ആണ് ബ്രസീലിയൻ ടീമിന്റെ ശ്രമം. താരത്തിനും ബ്രസീലിലേക്ക് മടങ്ങാൻ ആണ് താൽപ്പര്യം എന്നും റിപ്പോർട്ട് ഉണ്ട്. താരത്തെ നിലവിൽ ഒരു വർഷത്തെ ലോണിൽ ടീമിൽ എത്തിച്ച ശേഷം അടുത്ത വർഷം സ്ഥിരമായി സ്വന്തമാക്കാൻ ആണ് ഫ്ലെമെംഗോ ശ്രമം.

അങ്ങനെയെങ്കിൽ താരത്തിന്റെ വേതനം ഇരു ക്ലബുകളും പകുതി പകുതി വഹിക്കും. അതേസമയം മറ്റൊരു ബ്രസീലിയൻ ക്ലബ് പാൽമിറസും താരത്തിന് ആയി ശ്രമിച്ചേക്കും. താരത്തെ വിൽക്കാൻ തന്നെയാണ് ആഴ്‌സണൽ സ്പോർട്ടിങ് ഡയറക്ടർ ആന്ദ്രയ ബെർറ്റ ശ്രമം. താരത്തിന് ആയി 30 മില്യൺ യൂറോ എങ്കിലും ക്ലബ് പ്രതീക്ഷിക്കുന്നുമുണ്ട്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു ആഴ്‌സണലിൽ എത്തിയ ജീസസ് തുടക്കത്തിൽ തിളങ്ങിയെങ്കിലും തുടർന്ന് നിരന്തരം വന്ന പരിക്കുകൾ ആണ് താരത്തിന് വിനയായത്.

എസെയെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമിക്കും

ക്രിസ്റ്റൽ പാലസിന്റെ ഇംഗ്ലീഷ് അറ്റാക്കിങ് മിഡ്ഫീൽഡ് താരം എബിറെചി എസെയെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമിക്കും എന്നു റിപ്പോർട്ട്. പാലസിന് എഫ്.എ കപ്പ് നേടി നൽകുന്നതിൽ എസെ നിർണായക പങ്ക് ആണ് വഹിച്ചത്. സ്‌ട്രൈക്കർ ആയി വിക്ടർ ഗ്യോകെറസിനെ സ്വന്തമാക്കിയ ശേഷം മുന്നേറ്റം ശക്തമാക്കാൻ എസെയെ കൂടി ടീമിൽ എത്തിക്കാൻ ആവും ആഴ്‌സണൽ ശ്രമം. 27 കാരനായ തങ്ങളുടെ മുൻ അക്കാദമി താരം കൂടിയായ എസെയുടെ റിലീസ് ക്ലോസിന് അടുത്തുള്ള തുക നൽകി താരത്തെ സ്വന്തമാക്കാൻ ആവും ആഴ്‌സണൽ ശ്രമം.

ഏതാണ്ട് 68 മില്യൺ പൗണ്ട് ആണ് എസെയുടെ ക്രിസ്റ്റൽ പാലസിലെ റിലീസ് ക്ലോസ് എന്നാണ് റിപ്പോർട്ട്. അതേസമയം എസെക്കും ആഴ്‌സണലിൽ ചേരാൻ ആണ് താൽപ്പര്യം എന്നാണ് റിപ്പോർട്ട്. താനും ആയി അടുപ്പമുള്ളവരോട് എസെ താൻ ആഴ്‌സണലിൽ ചേരും എന്നു പറഞ്ഞത് ആയും ചില റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ മറ്റു വമ്പൻ ക്ലബുകളും എസെക്ക് പിറകിൽ ഉണ്ടെന്നു വാർത്തകൾ ഉണ്ടായിരുന്നു. റീസ് നെൽസനെ എസെക്ക് പകരം പാലസിന് നൽകാനും ചിലപ്പോൾ ആഴ്‌സണൽ ശ്രമിക്കും. എന്നാൽ എസെക്ക് ആയി ശ്രമിക്കും മുമ്പ് ചില താരങ്ങളെ ആഴ്‌സണൽ വിൽക്കേണ്ടി വരും എന്നും സൂചനകൾ ഉണ്ട്.

ഔദ്യോഗിക പ്രഖ്യാപനം എത്തി ക്രിസ്റ്റ്യൻ മോസ്ക്വെറ ഇനി ആഴ്‌സണൽ താരം

വലൻസിയയുടെ സ്പാനിഷ് അണ്ടർ 21 പ്രതിരോധതാരം ക്രിസ്റ്റ്യൻ മോസ്ക്വെറയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു ആഴ്‌സണൽ. ഏതാണ്ട് 15 മില്യൺ യൂറോക്ക് ആണ് താരത്തെ സ്പാനിഷ് താരത്തെ ടീമിൽ എത്തിച്ചത്. ക്ലബ്ബിൽ മൂന്നാം നമ്പർ ജേഴ്‌സി ആവും മോസ്ക്വെറ ധരിക്കുക.

കഴിഞ്ഞ സീസണിൽ വലൻസിയക്ക് ആയി 40 തിൽ അധികം മത്സരം കളിച്ച മോസ്ക്വെറ അണ്ടർ 21 യൂറോ കപ്പിൽ സ്‌പെയിൻ ടീമിന് ആയും തിളങ്ങിയിരുന്നു. 5 വർഷത്തെ ദീർഘകാല കരാർ ആണ് സ്പാനിഷ് താരം ആഴ്‌സണലിൽ ഒപ്പ് വെക്കുക. പ്രതിരോധത്തിൽ വലത് ഭാഗത്ത് വില്യം സലിബക്ക് ബാക്ക് അപ്പ് ആയി ആവും മോസ്ക്വെറ ആഴ്‌സണലിൽ ഉപയോഗപ്പെടുക എന്നാണ് സൂചന.

പുതിയ പ്രതിരോധ താരത്തെ ടീമിൽ എത്തിച്ചു അത്ലറ്റികോ മാഡ്രിഡ്

ഡച്ച് ക്ലബ് ഫെയനൂർദിന്റെ സ്ലൊവാക്യൻ പ്രതിരോധ താരം ഡേവിഡ് ഹാങ്കോയെ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കി. നേരത്തെ സൗദി ക്ലബ് അൽ നസർ 27 കാരനായ താരത്തെ സ്വന്തമാക്കുന്നതിനു അടുത്ത് എത്തിയിരുന്നു. എന്നാൽ കരാർ ഒപ്പ് ഇടുന്നതിന് മുമ്പ് ഈ നീക്കം തകരുക ആയിരുന്നു. തുടർന്ന് ആണ് അത്ലറ്റികോ മാഡ്രിഡ് താരത്തെ ലക്ഷ്യം വെച്ചത്.

ചെൽസിയുടെ റെനാറ്റോ വെയിഗയെ ലക്ഷ്യം വെച്ച സ്പാനിഷ് ക്ലബ് അവസാനം ആണ് ഹാങ്കോയിൽ ശ്രദ്ധ തിരിച്ചത്. സൗദി ക്ലബിന്റെ ഓഫർ ഡച്ച് ക്ലബ് അവസാന നിമിഷം നിരസിച്ചതോടെ രംഗത്ത് വന്ന അത്ലറ്റികോ 30 മില്യൺ അധികം യൂറോ നൽകി ക്ലബും ആയി ധാരണയിൽ എത്തി. തുടർന്ന് താരവും സമ്മതം മൂളിയതോടെ സിമിയോണിക്ക് പുതിയ പ്രതിരോധ താരത്തെ ലഭിക്കുക ആയിരുന്നു.

ഫിലിപ്പെ ലൂയിസിന് കീഴിൽ കളിക്കാൻ സോൾ ബ്രസീലിലേക്ക്

മുൻ അത്ലറ്റികോ മാഡ്രിഡ് നായകനും സ്പാനിഷ് താരവും ആയ സോൾ നിഗ്വസ് ബ്രസീലിലേക്ക്. 30 കാരനായ സ്പാനിഷ് മധ്യനിര താരം ബ്രസീലിയൻ ലീഗിൽ ഒന്നാം സ്ഥാനക്കാർ ആയ ഫ്ലെമെംഗോയിലേക്ക് ആണ് ചേക്കേറുന്നത്. സോളിന്റെ മുൻ അത്ലറ്റികോ മാഡ്രിഡ് സഹതാരം ഫിലിപ്പെ ലൂയിസ് ആണ് നിലവിൽ ഫ്ലെമെംഗോയുടെ പരിശീലകൻ.

മൂന്നര വർഷത്തേക്കുള്ള കരാറിൽ ആണ് സോൾ ബ്രസീലിയൻ ടീമിൽ എത്തുക. ഉടൻ തന്നെ താരം അവർക്ക് ഒപ്പം കരാറിൽ ഒപ്പ് വെക്കും. അത്ലറ്റികോ മാഡ്രിഡിന്റെ പ്രധാന താരം ആയിരുന്ന സോൾ കഴിഞ്ഞ വർഷം സെവിയ്യയിൽ ലോണിൽ ആണ് കളിച്ചത്. അതിനു മുമ്പ് ചെൽസിയിലും താരം പന്ത് തട്ടിയിരുന്നു. ഇറ്റാലിയൻ താരം ജോർജീന്യോയെയും ആഴ്‌സണലിൽ നിന്നു ഫ്ലെമെംഗോ ഈ അടുത്ത് ടീമിൽ എത്തിച്ചിരുന്നു.

Here we go! നാടകീയ ദിനങ്ങൾക്ക് അന്ത്യം, വിക്ടർ ഗ്യോകെറസ് ആഴ്‌സണൽ താരമാവും

ആഴ്ചകൾ നീണ്ടു നിന്ന ചർച്ചകൾക്ക് ശേഷം സ്പോർട്ടിങ് ലിസ്ബണും ആയി സ്വീഡിഷ് മുന്നേറ്റനിര താരത്തെ സ്വന്തമാക്കുന്ന കാര്യത്തിൽ ധാരണയിൽ എത്തി ആഴ്‌സണൽ. താരത്തിന്റെ വിലയുടെ കാര്യത്തിൽ പോർച്ചുഗീസ് ക്ലബ് നടത്തിയ വിട്ടു വീഴ്ച ഇല്ലാത്ത നയങ്ങൾ ആണ് കാര്യങ്ങൾ ഇത്രത്തോളം നീട്ടിയത്. നിലവിൽ താരത്തെ 63.5 മില്യൺ യൂറോക്ക് ഒപ്പം 10 മില്യൺ യൂറോ ആഡ് ഓണിനു ആണ് താരത്തെ ഇംഗ്ലീഷ് ക്ലബ് സ്വന്തമാക്കുക. നിലവിൽ ചർച്ചകൾ അവസാന ഘട്ടത്തിൽ ആണെന്ന് ദ അത്‌ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു.

അതേസമയം താരത്തിന്റെ ആഴ്‌സണൽ സ്വന്തമാക്കുന്ന കാര്യത്തിൽ ഉറപ്പ് പറഞ്ഞ ഫബ്രീസിയോ റൊമാനോ ആഴ്‌സണലിന്റെ അവസാന ഓഫർ സ്പോർട്ടിങ് സ്വീകരിച്ചത് ആയി റിപ്പോർട്ട് ചെയ്തു. ഡീൽ നടക്കാൻ ആയി ഗ്യോകെറസിന്റെ ഏജന്റ് കമ്മീഷൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്. സ്പോർട്ടിങ് നൽകാനുള്ള വേതനത്തിൽ ഒരു വിഹിതം സ്വീഡിഷ് താരവും വേണ്ടെന്ന് വെച്ചിരുന്നു. മുൻ സ്പോർട്ടിങ് പരിശീലകൻ റൂബൻ അമോറിനിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് മറ്റു ക്ലബുകൾ താൽപ്പര്യം കാണിച്ചിരുന്നു എങ്കിലും ആഴ്‌സണലിൽ മാത്രമെ ചേരുകയുള്ളു എന്ന നിലപാട് ഗ്യോകെറസ് എടുക്കുക ആയിരുന്നു. 5 വർഷത്തെ കരാർ ആവും ആഴ്‌സണലിൽ സ്വീഡിഷ് താരം ഒപ്പ് വെക്കുക.

Exit mobile version