Picsart 25 08 25 16 15 09 752

ടോട്ടനം ലക്ഷ്യമിട്ട ബയേർ ലെവർകുസൻ താരത്തിന് ആയും ആഴ്‌സണൽ രംഗത്ത്

ട്രാൻസ്‌ഫർ വിപണിയിൽ ടോട്ടനം ഹോട്‌സ്പറിനെ ഒരിക്കൽ കൂടി ഞെട്ടിക്കാൻ ആഴ്‌സണൽ. എബിറെചി എസെയെ ടോട്ടനത്തിന്റെ ചുണ്ടിൽ നിന്നു റാഞ്ചിയ ആഴ്‌സണൽ ഇത്തവണ ബയേർ ലെവകുസന്റെ 23 കാരനായ ഇക്വഡോർ പ്രതിരോധ താരം പിയെറോ ഇൻകാപ്പിയെ ആണ് ലക്ഷ്യം വെക്കുന്നത്. നേരത്തെ താരത്തിന് ആയോ ടോട്ടനം രംഗത്ത് വന്നത് ആയി വാർത്തകൾ വന്നിരുന്നു. എന്നാൽ താരത്തിനു താൽപ്പര്യം ആഴ്‌സണലിൽ പോകാൻ ആണെന്ന് ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർണസ്റ്റിയിൻ റിപ്പോർട്ട് ചെയ്തു. നേരത്തെ തന്നെ ക്ലബ് വിടാൻ ഹിൻകാപ്പി താൽപ്പര്യം കാണിച്ചിരുന്നു.

ലെഫ്റ്റ് ബാക്ക് ആയും സെന്റർ ബാക്ക് ആയും കളിക്കുന്ന ഇൻകാപ്പിയെ, ലെവർകുസൻ കിരീടം നേടിയ സീസണിൽ നിർണായക പ്രകടനം ആണ് നടത്തിയത്. 2021 ൽ അർജന്റീനൻ ക്ലബിൽ നിന്നു ടീമിൽ എത്തിയ താരം ജർമ്മൻ ക്ലബിനായി 165 മത്സരങ്ങളിൽ താരം ബൂട്ട് കെട്ടിയിട്ടുണ്ട്. താരത്തിനെ ലോണിൽ സ്വന്തമാക്കാൻ ആയിരുന്നു ടോട്ടനം ശ്രമങ്ങൾ എന്നാൽ താരത്തിന്റെ റിലീസ് ക്ലോസ് ആയ 60 മില്യണിനു താഴെ നൽകി താരത്തെ ടീമിൽ എത്തിക്കാനുള്ള ശ്രമം ആണ് ആഴ്‌സണൽ നടത്തുന്നത്. എന്നാൽ ഈ ട്രാൻസ്ഫർ നടക്കാൻ ആഴ്‌സണലിന് താരങ്ങളെ വിൽക്കേണ്ടത് ഉണ്ട്. നിലവിൽ പോളണ്ട് പ്രതിരോധ താരം ജേക്കബ് കിവിയോറിന് ആയി പോർട്ടോയും ഉക്രൈൻ പ്രതിരോധതാരം സിഞ്ചെങ്കോക്ക് ആയി തുർക്കിഷ് ക്ലബുകളും രംഗത്ത് ഉണ്ട്. ഇതിൽ ഒരാളോ രണ്ടു പേരുമോ ക്ലബ് വിട്ടാൽ ഇൻകാപ്പിയെ ആഴ്‌സണൽ സ്വന്തമാക്കാൻ തന്നെയാണ് സാധ്യത.

Exit mobile version