വിക്ടർ ഗ്യോകെറസ് ആഴ്‌സണലിലേക്ക് അടുക്കുന്നു!

ഒരു സ്‌ട്രൈക്കറിന് ആയുള്ള ആഴ്‌സണലിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് അവസാനം ആവുന്നത് ആയി റിപ്പോർട്ട്. സ്പോർട്ടിങ് ലിസ്ബണിന്റെ സ്വീഡിഷ് താരം വിക്ടർ ഗ്യോകെറസിനെ സ്വന്തമാക്കാനുള്ള അവസാന ഘട്ട ചർച്ചയിൽ ആണ് ആഴ്‌സണൽ എന്നാണ് റിപ്പോർട്ട്. നേരത്തെ ആർ.ബി ലെപ്സിഗ് താരം ബെഞ്ചമിൻ സെസ്കോക്ക് ആയും ആഴ്സണൽ ശക്തമായി ശ്രമിച്ചിരുന്നു. മുൻ പരിശീലകൻ റൂബൻ അമോറിയത്തിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം താരത്തിന് ആയി ശ്രമിച്ചെങ്കിലും ആഴ്സണലിനെ മാത്രം മതി എന്നു തീരുമാനിച്ച ഗ്യോകെറസും ആയി ആഴ്സണൽ വ്യക്തിഗത ധാരണയിൽ എത്തിയിരുന്നു.

നിലവിൽ താരവും ആയി 5 വർഷത്തേക്കുള്ള കരാർ ധാരണയിൽ ആഴ്‌സണൽ എത്തിയിട്ടുണ്ട്. എന്നാൽ മുമ്പ് താരത്തെ കൂടുതൽ വിലക്ക് വിൽക്കാനുള്ള സ്പോർട്ടിങ് ശ്രമങ്ങൾ ആണ് ട്രാൻസ്ഫറിന് തടസം ആയി നിന്നത്. തുടർന്ന് ക്ലബും ആയി തെറ്റിയ സ്വീഡിഷ് താരം സ്പോർട്ടിങിലേക്ക് മടങ്ങില്ല എന്ന തീരുമാനം എടുത്തിരുന്നു. അതിനു ഇടയിൽ സെസ്‌കോക്ക് ആയുള്ള ആഴ്‌സണൽ ശ്രമങ്ങളും വലിയ ട്രാൻസ്‌ഫർ തുക കാരണം മുടങ്ങിയിരുന്നു. തുടർന്ന് ആണ് സ്പോർട്ടിങ് താരത്തിന്റെ ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ കടും പിടുത്തം ഒഴിവാക്കിയതും ആഴ്‌സണലും ആയി ചർച്ചകൾ കൂടുതൽ ശക്തമാക്കിയതും. നിലവിൽ ക്ലബുകൾ തമ്മിൽ ട്രാൻസ്ഫർ തുകയിൽ ഉടൻ ധാരണയിൽ എത്തും എന്നാണ് സൂചന. പോർച്ചുഗീസ് ക്ലബിന് ആയി 102 കളികളിൽ നിന്നു 97 ഗോളുകൾ നേടിയ ഗ്യോകെറസ് അവർക്ക് 2 ലീഗ് കിരീടങ്ങളും നേടി നൽകിയിരുന്നു. നേരത്തെ ഇംഗ്ലണ്ടിൽ സ്വാൻസി, കോവൻഡ്രി, ബ്രൈറ്റൺ ടീമുകൾക്ക് ആയി കളിച്ച 27 കാരനായ സ്വീഡിഷ് സ്‌ട്രൈക്കർ ആഴ്‌സണലിൽ വിജയമാവുമോ എന്നു കാത്തിരുന്നു കാണാം.

ഔദ്യോഗിക പ്രഖ്യാപനം എത്തി, മാർട്ടിൻ സുബിമെൻഡി ഇനി ആഴ്‌സണൽ താരം

ദീർഘകാലത്തെ കാത്തിരിപ്പിന് ഒടുവിൽ സ്പാനിഷ് മധ്യനിരതാരം മാർട്ടിൻ സുബിമെൻഡിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു ആഴ്‌സണൽ. സ്പാനിഷ് ടീം റയൽ സോസിദാഡിൽ നിന്നു റിലീസ് ക്ലോസ് ആയ 51 മില്യൺ പൗണ്ട് നൽകിയാണ് 26 കാരനായ താരത്തെ ആഴ്‌സണൽ ടീമിൽ എത്തിച്ചത്. കഴിഞ്ഞ മാർച്ചിൽ തന്നെ താരത്തെ സ്വന്തമാക്കാനുള്ള കാര്യങ്ങൾ ആഴ്‌സണൽ പൂർത്തിയാക്കിയെങ്കിലും ഇപ്പോൾ ആണ് ഈ ട്രാൻസ്‌ഫർ അവർ പ്രഖ്യാപിക്കുന്നത്. നേരത്തെ താരത്തിന് ആയി റയൽ മാഡ്രിഡ്, ലിവർപൂൾ ടീമുകളും ശക്തമായി ശ്രമങ്ങൾ നടത്തിയിരുന്നു.

5 വർഷത്തേക്ക് 2030 വരെയുള്ള കരാർ ആണ് താരം ലണ്ടൻ ക്ലബ്ബിൽ ഒപ്പ് വെച്ചത്. 2011 ൽ 12 വയസ്സുള്ളപ്പോൾ റയൽ സോസിദാഡിൽ ചേർന്ന സുബിമെൻഡി 200 ൽ അധികം മത്സരങ്ങൾ ആണ് സ്പാനിഷ് ലാ ലീഗയിൽ കളിച്ചത്. 2020 ൽ ക്ലബിന്റെ കോപ്ല ഡെൽ റെയെ വിജയത്തിൽ നിർണായക പങ്ക് ആണ് സുബിമെൻഡി വഹിച്ചത്. ഡേവിഡ് റയ, മിഖേൽ മെറീനോ, കെപ എന്നിവർക്ക് പുറമെ നിലവിലെ ആഴ്‌സണൽ ടീമിലെ നാലാമത്തെ സ്പാനിഷ് താരമാവും ആഴ്‌സണൽ ക്യാപ്റ്റൻ ആയ മാർട്ടിൻ ഒഡഗാർഡിന്റെ മുൻ ടീം അംഗം കൂടിയായ സുബിമെൻഡി. 36 നമ്പർ ജേഴ്‌സി ആണ് താരം ആഴ്‌സണലിൽ ധരിക്കുക.

ക്ലബ് ലോകകപ്പിനായി പ്രീമിയർ ലീഗ് പ്രത്യേക ട്രാൻസ്ഫർ വിൻഡോകൾ

അമേരിക്കയിൽ നടക്കുന്ന വിപുലീകരിച്ച ഫിഫ ക്ലബ് ലോകകപ്പിൽ പങ്കെടുക്കുന്ന മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകളെ സഹായിക്കാൻ ആയി പ്രീമിയർ ലീഗിൽ ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ ചില മാറ്റങ്ങൾ നടക്കും. ഇരു ടീമുകൾക്കും താരങ്ങളെ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതിന് ജൂൺ 1 മുതൽ 10 വരെ പ്രീമിയർ ലീഗ് പ്രത്യേക ട്രാൻസ്ഫർ വിൻഡോ അവതരിപ്പിക്കും. ജൂൺ 14 മുതൽ ആരംഭിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുള്ള ലീഗുകൾക്ക് ഈ വിൻഡോയിൽ താരങ്ങളെ രജിസ്റ്റർ ചെയ്യാം

ചെൽസിയും സിറ്റിയും യഥാക്രമം 2021 ലും 2023 ലും ചാമ്പ്യൻസ് ലീഗ് ജേതാക്കളായാണ് യോഗ്യത നേടിയത്. ജൂൺ 11 മുതൽ 15 വരെ ട്രാൻസ്ഫർ വിൻഡോ അടച്ചതിനുശേഷം, പ്രധാന പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ ജൂൺ 16 ന് വീണ്ടും തുറന്ന് സെപ്റ്റംബർ 1 വരെ പ്രവർത്തിക്കും.

പരിക്കുകൾക്ക് പിന്നാലെ പരിക്കുകൾ എന്നിട്ടും ഒരു താരത്തെയും ടീമിൽ എത്തിക്കാതെ ആഴ്‌സണൽ

പരിക്കുകൾ പ്രമുഖ താരങ്ങളെ നിരന്തരം പിന്തുടർന്നിട്ടും ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരു താരത്തെ പോലും ടീമിൽ എത്തിക്കാതെ ആഴ്‌സണൽ. തനിക്ക് താരങ്ങളെ ആവശ്യം ഉണ്ടെന്നും പ്രത്യേകിച്ച് മുന്നേറ്റത്തിൽ ആരെങ്കിലും എത്തും എന്നു പ്രതീക്ഷിക്കുന്നത് ആയും പരിശീലകൻ മിഖേൽ ആർട്ടെറ്റ പറഞ്ഞിട്ടും ഒരു താരത്തെ പോലും ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ബോർഡിന് ആയില്ല. തങ്ങൾക്ക് താരങ്ങളെ ആവശ്യമാണെന്ന് ഡക്ലൻ റൈസും പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ജനുവരിയിൽ ആരെയും ടീമിൽ എത്തിക്കാൻ ക്ലബിന് ആയില്ല. മികച്ച താരത്തെ എത്തിക്കാൻ അല്ലാതെ വെറുതെ ഒരു നീക്കം ക്ലബ് നടത്തില്ല എന്നു ആർട്ടെറ്റയും പറഞ്ഞിരുന്നു. ക്ലബ് വിട്ട സ്പോർട്ടിങ് ഡയറക്ടർ എഡുവിന്റെ അഭാവവും ആഴ്‌സണൽ ട്രാൻസ്ഫറിനെ ബാധിച്ചു എന്നു വേണം കരുതാൻ.

ബുകയോ സാക

സീസണിന്റെ ആദ്യം മുതൽ കടുത്ത പരിക്കുകൾ ആണ് ആഴ്‌സണലിനെ വേട്ടയാടുന്നത്. ആദ്യം മാർട്ടിൻ ഒഡഗാർഡിനെ നഷ്ടമായ ആഴ്‌സണലിന് അദ്ദേഹം തിരിച്ചു എത്തിയപ്പോൾ മുന്നേറ്റത്തിൽ നിലവിൽ ടീമിന്റെ എഞ്ചിൻ ആയ ബുകയോ സാകയെയും നഷ്ടമായി. നേരത്തെ പ്രതിരോധത്തിൽ ടോമിയാസു, ബെൻ വൈറ്റ് എന്നിവരെയും ദീർഘകാലത്തേക്ക് ക്ലബിന് നഷ്ടമായിരുന്നു. അതിനു ശേഷമാണ് എ.സി.എൽ ഇഞ്ച്വറി കാരണം സ്‌ട്രൈക്കർ ഗബ്രിയേൽ ജീസുസിനെ ക്ലബിന് നഷ്ടമായത്. ഒരു കൊല്ലത്തേക്ക് ജീസുസ് ഇനി കളിക്കില്ല. മുന്നേറ്റത്തിൽ നിലവിൽ കായ് ഹാവർട്‌സ് മാത്രമാണ് ആഴ്‌സണലിന്റെ ഏക സ്‌ട്രൈക്കർ. ബെൻ വൈറ്റ് ഉടൻ തിരിച്ചെത്തും എന്ന പ്രതീക്ഷ ക്ലബിന് ഉണ്ട്, ഒപ്പം ടോമിയാസുവും എത്തും എന്നും ക്ലബ് പ്രതീക്ഷിക്കുന്നു.

മാർച്ച് അവസാനം ബുകയോ സാക തിരിച്ചെത്തും എന്നാണ് നിലവിലെ പ്രതീക്ഷ. നിലവിൽ ഇടവേളകൾ ഇല്ലാത്ത മത്സരാക്രമം അവസാനിച്ചു എന്നും സീസൺ അവസാനം വരെ ഈ ടീമും ആയി പൊരുതാൻ ആവും എന്നാണ് ക്ലബ് പ്രതീക്ഷ. എന്നാൽ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും പൊരുതാൻ ബോർഡ് ആർട്ടെറ്റക്ക് വേണ്ട പിന്തുണ നൽകിയില്ല എന്നത് തന്നെയാണ് ആഴ്‌സണൽ ആരാധകരുടെ പരാതി. കഴിഞ്ഞ സീസണിലും മുന്നേറ്റത്തിൽ താരത്തെ എത്തിക്കാത്ത ക്ലബ് ഇത്തവണ ദീർഘകാല ലക്ഷ്യം ആയ ബെഞ്ചമിൻ സെസ്കോക്ക് ആയി നീക്കം നടത്തിയിരുന്നു. എന്നാൽ താരത്തെ വിടാൻ ലൈപ്സിഗോ ജനുവരിയിൽ ക്ലബ് വിടാൻ സെസ്കോയോ തയ്യാറായില്ല. അവസാന ദിവസങ്ങളിൽ ആസ്റ്റൺ വില്ലയുടെ ഒലി വാറ്റ്കിൻസിന് ആയും ആഴ്‌സണൽ ശ്രമം നടത്തിയിരുന്നു. എന്നാൽ ആർക്ക് ആയും ചോദിക്കുന്ന അധിക വില നൽകില്ല എന്ന നിലപാട് എടുത്ത ആഴ്‌സണൽ അതിൽ നിന്നും പിറകോട്ട് പോയി. നിലവിൽ ആരെയും ക്ലബിൽ നിന്നു പോവാൻ അനുവദിക്കാത്ത ആഴ്‌സണൽ അടുത്ത ട്രാൻസ്ഫർ വിപണിയിൽ വലിയ നീക്കങ്ങൾക്ക് ആണ് ഒരുങ്ങുന്നത് എന്നാണ് സൂചന. എന്നാൽ ജനുവരിയിൽ താരങ്ങളെ എത്തിക്കാത്തത് ക്ലബിന് തിരിച്ചടിയാവുമോ എന്നു കണ്ടറിയാം.

വില്ലിയൻ ഫുൾഹാമിൽ തിരിച്ചെത്തി

ബ്രസീലിയൻ താരം വില്ലിയൻ ഇംഗ്ലീഷ് ക്ലബ് ഫുൾഹാമിൽ തിരിച്ചെത്തി. കഴിഞ്ഞ സെപ്റ്റംബറിൽ ഇംഗ്ലണ്ട് വിട്ട താരം സൗദി ക്ലബും ആയി ചർച്ച നടത്തിയെങ്കിലും ഇത് നടന്നില്ല. തുടർന്ന് താരം ഡിസംബറിൽ ഫ്രീ ഏജന്റ് ആയി ഗ്രീക്ക് ക്ലബ് ഒളിമ്പ്യകോസിൽ ചേർന്നിരുന്നു.

36 കാരനായ വില്ലിയൻ ഫ്രീ ഏജന്റ് ആയാണ് മാർകോ സിൽവയുടെ ടീമിൽ ചേരുന്നത്. 2022 മുതൽ 2 സീസണുകൾ ഫുൾഹാമിൽ കളിച്ച താരം 9 പ്രീമിയർ ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ ചെൽസി, ആഴ്‌സണൽ ക്ലബുകൾക്ക് വേണ്ടി കളിച്ച താരത്തിന് 300 ൽ അധികം പ്രീമിയർ ലീഗ് മത്സരങ്ങളുടെ പരിചയം ഉണ്ട്.

ചെൽസിയുടെ ഫെലിക്സിന് ആയി എ.സി മിലാൻ ശ്രമം

ചെൽസിയുടെ പോർച്ചുഗീസ് മുന്നേറ്റനിര താരം ജാവോഓ ഫെലിക്സിന് ആയി എ.സി മിലാൻ ശ്രമം. ഈ സീസൺ അവസാനിക്കുന്നത് വരെ ലോണിൽ താരത്തെ ടീമിൽ എത്തിക്കാൻ ആണ് ഇറ്റാലിയൻ ടീമിന്റെ ശ്രമം. ഇതിനായി ചെൽസിക്ക് മുന്നിൽ അവർ ഓഫറും മുന്നോട്ട് വെച്ചിട്ടുണ്ട്.

അത്ലറ്റികോ മാഡ്രിഡിൽ നിന്നു കഴിഞ്ഞ സീസണിൽ ടീമിൽ എത്തിയ ഫെലിക്സിന് പക്ഷെ ചെൽസിയിൽ അവസരങ്ങൾ കുറവായിരുന്നു. നേരത്തെ ചെൽസിയിൽ ലോണിൽ കളിച്ച ഫെലിക്സ് ബാഴ്‌സലോണയിലും ലോണിൽ കളിച്ചിട്ടുണ്ട്. ഏറെ നാളത്തെ അത്ലറ്റികോ മാഡ്രിഡ് കരിയർ അവസാനിപ്പിച്ചു ചെൽസിയിൽ എത്തിയ ഫെലിക്സിന് ഇറ്റലിയിൽ പുതിയ തുടക്കം ലഭിക്കും എന്നാണ് പ്രതീക്ഷ.

ആദ്യം ‘നോ’ പറഞ്ഞു പിന്നെ ‘യെസും’, മാത്തിസ് ടെൽ ടോട്ടനം ഹോട്‌സ്പറിൽ

ബയേൺ മ്യൂണിക്കിന്റെ യുവ ഫ്രഞ്ച് മുന്നേറ്റനിര താരം മാത്തിസ് ടെൽ ടോട്ടനം ഹോട്‌സ്പറിൽ. സീസൺ അവസാനം വരെ ലോൺ അടിസ്‌ഥാനത്തിൽ ആണ് താരം ടോട്ടനത്തിൽ ചേരുക. ലോണിനു ശേഷം താരം ബയേണിൽ തിരിച്ചെത്തും. താരത്തിന്റെ മുഴുവൻ വേതനവും ടോട്ടനം ആവും വഹിക്കുക. നേരത്തെ താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ ടോട്ടനവും ബയേണും ആയി ധാരണയിൽ എത്തിയിരുന്നു.

എന്നാൽ ആ സമയം ടോട്ടനത്തിൽ ചേരേണ്ട എന്ന തീരുമാനം ടെൽ എടുക്കുക ആയിരുന്നു. അതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ ടീമുകൾ താരത്തിന് ആയി ശ്രമിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് 19 കാരനായ താരവും ആയി ധാരണയിൽ എത്തിയിരുന്നു എങ്കിലും ബയേണിന്റെ ആവശ്യങ്ങൾക്ക് അവർ വഴങ്ങിയില്ല. തുടർന്ന് ആണ് താരം അപ്രതീക്ഷിതമായി ഡെഡ്‌ലൈൻ ദിവസം ടോട്ടനത്തിൽ ലോണിൽ ചേരാൻ തീരുമാനിക്കുന്നത്. ഉടൻ ലണ്ടനിൽ എത്തുന്ന താരം മെഡിക്കൽ പൂർത്തിയാക്കിയ ശേഷം ടോട്ടനത്തിൽ കരാർ ഒപ്പ് വെക്കും.

നിക്കോ ഗോൺസാലസ് മാഞ്ചസ്റ്റർ സിറ്റിയിൽ

എഫ്.സി പോർട്ടോയുടെ സ്പാനിഷ് മധ്യനിര താരം നിക്കോ ഗോൺസാലസ് മാഞ്ചസ്റ്റർ സിറ്റിയിൽ. ഈ ട്രാൻസ്ഫർ ജാലകത്തിൽ പണം വാരിയെറിയുന്ന സിറ്റി 60 മില്യൺ യൂറോ റിലീസ് ക്ളോസ് നൽകിയാണ് താരത്തെ സ്വന്തമാക്കുന്നത്. ഒരുമിച്ച് അല്ലാതെ ആവും സിറ്റി ഈ തുക പോർച്ചുഗീസ് ക്ലബിന് നൽകുക. മധ്യനിരയിൽ പരിക്കേറ്റ റോഡ്രിക്ക് പകരക്കാരനായി ആവും നിക്കോയെ സിറ്റി ഉപയോഗിക്കുക.

 

 

ഇന്ന് രാത്രിയുള്ള കളിയിൽ ഇതോടെ നിക്കോ കളിക്കില്ല. ഡെഡ്ലൈൻ ദിനമായ ഇന്ന് താരത്തിന് സിറ്റിയിൽ മെഡിക്കലിന് വിധേയമാകാനും പോർട്ടോ സമ്മതം നൽകി. ബാഴ്‌സലോണ അക്കാദമി താരമായ നിക്കോ ഗോൺസാലസിന്റെ ട്രാൻസ്ഫർ തുകയിൽ നിന്നു ഏതാണ്ട് 24 മില്യൺ യൂറോ ബാഴ്‌സലോണക്ക് ലഭിക്കും എന്നാണ് സൂചന. നിലവിൽ നാലു താരങ്ങൾക്ക് ആയി 210 മില്യൺ അധികം യൂറോയാണ് സിറ്റി ചിലവഴിച്ചത്.

ആഴ്‌സണൽ താരം ജോർജീന്യോ ബ്രസീലിലേക്ക്

ആഴ്‌സണൽ താരം ജോർജീന്യോ ബ്രസീൽ ക്ലബ് ഫ്ലാമെങ്കോയിൽ ചേരും. ഈ സീസണിന് ശേഷം കരാർ അവസാനിക്കുന്ന 33 കാരനായ ഇറ്റാലിയൻ താരം ഫ്രീ ഏജന്റ് ആയാവും ബ്രസീലിയൻ ക്ലബ്ബിൽ ചേരുക. 2023 ൽ ചെൽസിയിൽ നിന്നു ആഴ്‌സണലിൽ ചേർന്ന താരം സ്‌ക്വാഡ് താരമായി ക്ലബിന് നല്ല മുതൽക്കൂട്ടായിരുന്നു.

നിലവിൽ താരം ബ്രസീലിയൻ ക്ലബും ആയി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. എങ്കിലും ജൂണിൽ ആവും താരം ആഴ്‌സണൽ വിടുക. ക്ലബ് ലോകകപ്പിന് മുമ്പ് മുൻ യൂറോ കപ്പ് ജേതാവിനെ ടീമിൽ എത്തിക്കാൻ തന്നെയാണ് ഫ്ലാമെങ്കോയുടെ ശ്രമം. താരത്തിന് ആയി ഫ്ലാമെങ്കോ ഓഫർ വെച്ചിരുന്നു എങ്കിലും താരത്തെ ജനുവരിയിൽ വിടാൻ ആഴ്‌സണൽ തയ്യാറായില്ല. ബ്രസീലിയൻ വംശജനായ ജോർജീന്യോ ബ്രസീലിൽ കളിക്കുന്നത് തന്റെ സ്വപ്‌നമാണെന്ന്‌ നേരത്തെ വ്യക്തമാക്കിയിരുന്നു.

യുവ ഗ്രീക്ക് താരത്തെ സ്വന്തമാക്കി ബ്രൈറ്റൺ

19 കാരനായ യുവ ഗ്രീക്ക് മുന്നേറ്റനിര താരമായ സ്റ്റെഫനോസ് സിമാസിനെ സ്വന്തമാക്കി ബ്രൈറ്റൺ. ജർമ്മൻ രണ്ടാം ഡിവിഷൻ ആയ ബുണ്ടസ് ലീഗ 2 ക്ലബ് ആയ എഫ്.സി നൂറൻബർഗ് താരത്തിന് ആയി 22 മില്യൺ യൂറോയിൽ അധികം ആണ് ഇംഗ്ലീഷ് ക്ലബ് മുടക്കിയത്. ഭാവി സൂപ്പർ താരമായി പരിഗണിക്കുന്ന താരമാണ് സിമാസ്.

നിലവിൽ താരം ബ്രൈറ്റണിൽ മെഡിക്കൽ പൂർത്തിയാക്കുകയും താരം ക്ലബും ആയി കരാറിൽ ഒപ്പ് വെക്കുകയും ചെയ്തു. ഭാവിയിലേക്ക് ആയുള്ള മുതൽക്കൂട്ടായി ആണ് താരത്തെ ബ്രൈറ്റൺ ടീമിൽ എത്തിക്കുന്നത്. താരത്തെ നിലവിൽ ലോണിൽ ജർമ്മനിയിലേക്ക് തന്നെ ഈ സീസണിൽ ബ്രൈറ്റൺ തിരിച്ചയക്കും, അടുത്ത സീസണിൽ ആവും താരം ഇംഗ്ലണ്ടിൽ എത്തുക.

യുവ ചെക് ഗോൾ കീപ്പറെ ടോട്ടനം ടീമിൽ എത്തിക്കും

ചെക് റിപ്പബ്ലിക് ക്ലബ് സ്ലാവിയ പ്രാഗയുടെ 21 കാരനായ യുവ ചെക് ഗോൾ കീപ്പർ അന്റോണിൻ കിൻസ്‌കെയെ ടീമിൽ എത്തിക്കാൻ ടോട്ടനം ഹോട്‌സ്പർ. ഏതാണ്ട് 10 മില്യൺ പൗണ്ട് നൽകിയാണ് യുവ ഗോൾ കീപ്പറെ ടോട്ടനം ടീമിൽ എത്തിക്കുക.

വലിയ ഭാവി പ്രവചിക്കുന്ന താരത്തിനു ആയി വലിയ തുക തന്നെയാണ് ഇംഗ്ലീഷ് ക്ലബ് മുടക്കുന്നത്. നിലവിൽ പരിക്കേറ്റ് തങ്ങളുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ വികാരിയോ പുറത്ത് ആയത് കൂടി ടോട്ടനം തീരുമാനത്തിന് പിറകിൽ ഉണ്ട്. നിലവിൽ ഇന്ന് തന്നെ മെഡിക്കലിന് ശേഷം താരം ടോട്ടനത്തിൽ കരാർ ഒപ്പ് വെക്കും എന്നാണ് സൂചന.

ക്രിസ്റ്റൽ പാലസ് മുന്നേറ്റനിര താരത്തെ ടീമിൽ എത്തിച്ചു ലെസ്റ്റർ സിറ്റി

ക്രിസ്റ്റൽ പാലസിന്റെ 26 കാരനായ ഫ്രഞ്ച് മുന്നേറ്റനിര താരം ഓഡ്സോനെ എഡാർഡിനെ ടീമിൽ എത്തിച്ചു ലെസ്റ്റർ സിറ്റി. ഈ സീസൺ അവസാനം വരെയുള്ള ലോണിൽ ആണ് താരത്തെ ലെസ്റ്റർ സിറ്റി ടീമിൽ എത്തിക്കുന്നത്. പാലസിൽ മറ്റെറ്റക്ക് പിറകിൽ ബെഞ്ചിൽ ആയിരുന്നു എഡാർഡിന്റെ സ്ഥാനം.

ഇതിനു പിന്നാലെ ആഴ്‌സണലിൽ നിന്നു എഡി എങ്കെതിയയെ പാലസ് സ്വന്തമാക്കിയതോടെ താരത്തെ വിടാൻ ക്ലബ് തീരുമാനിക്കുക ആയിരുന്നു. മുമ്പ് സെൽറ്റിക്കിൽ തകർത്തു കളിച്ച എഡാർഡ് 2021 ൽ വലിയ പ്രതീക്ഷകളോടെ ആണ് പാലസിൽ എത്തിയത്. എന്നാൽ ചില പ്രകടനങ്ങൾ ഒഴിച്ചാൽ വലിയ മികവ് ഒന്നും താരം പ്രീമിയർ ലീഗിൽ പുറത്ത് എടുത്തില്ല. താരത്തിൽ നിന്നു പ്രീമിയർ ലീഗിൽ നിലനിൽക്കാൻ ആവശ്യമായ ഗോളുകൾ ലഭിക്കും എന്നു തന്നെയാണ് ലെസ്റ്റർ പ്രതീക്ഷ.

Exit mobile version