തോമസ് പാർട്ടി വിയ്യറയലിൽ ചേരും

മുൻ ആഴ്‌സണൽ താരം തോമസ് പാർട്ടി വിയ്യറയലിൽ ചേരും. ആഴ്‌സണലും ആയുള്ള കരാർ അവസാനിച്ച താരം ഫ്രീ ഏജന്റ് ആയി ആവും സ്പാനിഷ് ടീമിന് ഒപ്പം ചേരുക. നിലവിൽ താരം സ്പാനിഷ് ക്ലബ്ബിൽ മെഡിക്കൽ പൂർത്തിയാക്കിയത് ആയാണ് റിപ്പോർട്ട്. 2 വർഷത്തെ കരാറിന് ആണ് ഘാന താരം സ്പാനിഷ് ടീമിൽ ചേരുക. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ കളിക്കാം എന്നത് ആണ് പാർട്ടിയെ വിയ്യറയലിലേക്ക് അടുപ്പിച്ചത്.

മുൻ അത്ലറ്റികോ മാഡ്രിഡ് താരം കൂടിയായ പാർട്ടി 2022 മുതൽ ക്രിമിനൽ അന്വേഷണം നേരിടുന്ന വ്യക്തി കൂടിയാണ്. നിലവിൽ ബലാത്സംഗം, ബലാത്സംഗ ശ്രമം എന്നിങ്ങനെയുള്ള കേസുകൾ ബ്രിട്ടീഷ് പോലീസ് താരത്തിന് എതിരെ എടുത്തിട്ടുണ്ട്. താരം ഇതൊക്കെ നേരത്തെ തന്നെ നിഷേധിക്കുകയും ചെയ്തിരുന്നു. ഈ വരുന്ന അഞ്ചാം തിയതി വിചാരണക്ക് ആയി വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ പാർട്ടി ഹാജരാവുകയും ചെയ്യും. ഈ വിവാദങ്ങൾക്ക് ഇടയിൽ ആണ് താരം പുതിയ ക്ലബിൽ ചേരുന്നത്.

മുൻ ആഴ്‌സണൽ താരം തോമസ് പാർട്ടിക്ക് എതിരെ ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി


മുൻ ആഴ്‌സണൽ മിഡ്‌ഫീൽഡർ തോമസ് പാർട്ടിക്ക് എതിരെ അഞ്ച് ബലാത്സംഗ കുറ്റങ്ങളും ഒരു ലൈംഗികാതിക്രമ കുറ്റവും ചുമത്തിയതായി 2025 ജൂലൈ 4-ന് പുറത്തിറക്കിയ പ്രസ്താവനയിൽ മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. 2021-നും 2022-നും ഇടയിൽ മൂന്ന് വ്യത്യസ്ത സ്ത്രീകളുമായി ബന്ധപ്പെട്ട സംഭവങ്ങളിലാണ് ഈ കേസുകൾ.


32 വയസ്സുകാരനായ പാർട്ടി, 2025 ജൂണിൽ തന്റെ കരാർ അവസാനിക്കുന്നതുവരെ ആഴ്‌സണലിനായി കളിച്ചിരുന്നു. നിയമപരമായ നിയന്ത്രണങ്ങൾ കാരണം അദ്ദേഹത്തിന്റെ പേര് ഇതുവരെ പരസ്യപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. 2022 ഫെബ്രുവരിയിൽ ആരംഭിച്ച ഈ കേസ് മെട്രോപൊളിറ്റൻ പോലീസ് അന്വേഷിച്ചുവരികയായിരുന്നു, ഇപ്പോൾ മുഴുവൻ തെളിവുകളും ലഭിച്ചതിനെത്തുടർന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (CPS) പ്രോസിക്യൂഷന് അനുമതി നൽകിയിട്ടുണ്ട്.


തോമസ് പാർട്ടി ആഴ്സണൽ വിടും എന്ന് ഉറപ്പായി


ആഴ്സണൽ മധ്യനിര താരം തോമസ് പാർട്ടി തിങ്കളാഴ്ച, 2025 ജൂൺ 30-ന് കരാർ കാലാവധി അവസാനിക്കുന്നതോടെ ക്ലബ്ബ് വിടും. അടുത്ത ആഴ്ച ആദ്യം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നെങ്കിലും, ഇരു പാർട്ടികൾക്കും പുതിയ നിബന്ധനകളിൽ ഒരു ധാരണയിലെത്താനായില്ല.


32 വയസ്സുകാരനായ പാർട്ടി 2024-25 സീസണിൽ എല്ലാ മത്സരങ്ങളിലുമായി 52 കളികളിൽ പങ്കെടുത്തു കൊണ്ട് സ്ഥിരം സാന്നിധ്യമായിരുന്നു. എന്നിരുന്നാലും, തങ്ങളുടെ മധ്യനിരയെ പുനഃസംഘടിപ്പിക്കാൻ ആഴ്സണൽ തയ്യാറെടുക്കുന്നതിനാൽ, അദ്ദേഹത്തിന്റെ വിടവാങ്ങൾ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്.
മിഡ്ഫീൽഡ് ശക്തിപ്പെടുത്തുന്നതിനായി റയൽ സോസിഡാഡിൽ നിന്ന് മാർട്ടിൻ സുബിമെൻഡിയെയും ബ്രെന്റ്ഫോർഡിൽ നിന്ന് ക്രിസ്റ്റ്യൻ നോർഗാർഡിനെയും സ്വന്തമാക്കാൻ ആഴ്സണൽ ഒരുങ്ങുകയാണ്. സാമ്പത്തിക കലണ്ടർ പരിഗണനകൾ കാരണം സുബിമെൻഡിയുടെ കൈമാറ്റം ജൂലൈ ആദ്യവാരം അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
2020 ഒക്ടോബറിൽ 50 ദശലക്ഷം യൂറോയുടെ റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്തതിനെ തുടർന്നാണ് പാർട്ടി അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ആഴ്സണലിൽ ചേർന്നത്. അഞ്ച് സീസണുകളിലായി ഗണ്ണേഴ്സിനായി 167 മത്സരങ്ങൾ കളിക്കുകയും ഒമ്പത് ഗോളുകൾ നേടുകയും ചെയ്തു. ഇംഗ്ലണ്ടിലേക്ക് വരുന്നതിനുമുമ്പ്, പാർട്ടി അത്‌ലറ്റിക്കോയ്ക്കായി 188 മത്സരങ്ങൾ കളിക്കുകയും 2018-ൽ യൂറോപ്പ ലീഗ് നേടുകയും 2016-ൽ ചാമ്പ്യൻസ് ലീഗ് റണ്ണറപ്പാവുകയും ചെയ്തിരുന്നു.
ഈ മാസം ആദ്യം ഫ്ലെമെംഗോയിൽ ചേർന്ന സഹതാരം ജോർജിഞ്ഞോയ്ക്ക് പിന്നാലെയാണ് പാർട്ടിയുടെയും ക്ലബ്ബ് വിടൽ.

തോമസ് പാർടിയുമായി കരാർ പുതുക്കാൻ ആഴ്സണൽ ചർച്ച തുടങ്ങി


തോമസ് പാർടിയുടെ കരാർ ഈ സമ്മറിൽ അവസാനിക്കാനിരിക്കെ, അദ്ദേഹത്തിൻ്റെ കരാർ നീട്ടാൻ ആഴ്സണൽ ചർച്ചകൾ ആരംഭിച്ചു. 31-കാരനായ ഘാനൻ മിഡ്‌ഫീൽഡർ ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും, മൈക്കിൾ ആർട്ടെറ്റയുടെ കീഴിലുള്ള അദ്ദേഹത്തിൻ്റെ സമീപകാലത്തെ മികച്ച പ്രകടനം ക്ലബ്ബിൻ്റെ നിലപാട് മാറ്റി.


പാർടി ക്ലബ്ബിൽ സന്തോഷവാനാണെന്നും കുടുംബത്തോടൊപ്പം ലണ്ടനിൽ സ്ഥിരതാമസമാക്കിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് വർഷത്തെ കരാറോ അല്ലെങ്കിൽ ഒരു വർഷത്തെ കരാറിൽ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള വ്യവസ്ഥയോ അദ്ദേഹം പരിഗണിക്കുന്നുണ്ട്.


2020-ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ആഴ്സണലിൽ ചേർന്ന പാർടി, നിരവധി പരിക്കുകൾ നേരിട്ടെങ്കിലും ഗണ്ണേഴ്സിൻ്റെ മുന്നേറ്റത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പാരീസ് സെന്റ്-ജെർമെയ്‌നെതിരായ ആദ്യ പാദ മത്സരം അദ്ദേഹത്തിന് നഷ്ടമാകും. എന്നാൽ മെയ് 7-ന് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ അദ്ദേഹം കളിക്കാൻ സാധ്യതയുണ്ട്.

തോമസ് പാർടെ ആഴ്ചകളോളം പുറത്തിരിക്കും

ആഴ്സണലിന്റെ പ്രധാന താരങ്ങളിൽ ഒരാളായ തോമസ് പാർടെ ആഴ്ചകളോളം പുറത്തിരിക്കും. ഇന്നലെ ആഴ്സണൽ പരിശീലകൻ മൈകൽ അർട്ടേറ്റ തന്നെ പാർടെ ആഴ്ചകൾ എടുക്കും മടങ്ങി വരാൻ എന്നു പറഞ്ഞു. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിനുള്ള സ്ക്വാഡിൽ പാർട്ടെ ഉണ്ടായിരുന്നില്ല. ഇത് ഗ്രോയിൻ ഇഞ്ച്വറി കൊണ്ടാണെന്നാണ് റിപ്പോർട്ട്.

ചുരുങ്ങിയത് ആറ് ആഴ്ച എങ്കിലും ആകും താരം തിരികെയെത്താൻ. അടുത്ത രണ്ടാഴ്ച ഇന്റർ നാഷണൽ ബ്രേക്ക് ആണ് എന്നത് ആഴ്സണലിന് ആശ്വാസം നൽകും. ഘാനയുടെ താരമായ പാർടെ ഈ ഇന്റർ നാഷണൽ ബ്രേക്കിൽ ആഫ്കോൺ യോഗ്യത പോരാട്ടം കളിക്കുന്ന ഘാന സ്ക്വാഡിനൊപ്പം ഉണ്ടാകില്ല.

തോമസ് പാർട്ടി ആഴ്‌സണലിൽ തുടർന്നേക്കും എന്ന സൂചന നൽകി ആർട്ടെറ്റ

ഘാന മധ്യനിര താരം തോമസ് പാർട്ടി ആഴ്‌സണലിൽ തന്നെ തുടർന്നേക്കും എന്ന സൂചന നൽകി പരിശീലകൻ മിഖേൽ ആർട്ടെറ്റ. നേരത്തെ താരത്തെ ക്ലബ് വിൽക്കും എന്നും സൗദി ക്ലബുകൾ താരത്തിന് ആയി രംഗത്ത് ഉണ്ടെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വാർത്തകൾ ആർട്ടെറ്റ തള്ളി. താൻ പാർട്ടി ക്ലബിൽ തുടരും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നു പറഞ്ഞ അദ്ദേഹം താരവും അതാണ് ആഗ്രഹിക്കുന്നത് എന്നു തന്നോട് പറഞ്ഞത് ആയും പറഞ്ഞു.

തന്റെ പദ്ധതികളിൽ പാർട്ടിക്ക് സ്ഥാനം ഉണ്ടെന്നു സംശയം ഒന്നും കൂടാതെ വ്യക്തമാക്കിയ ആർട്ടെറ്റ താരം ആഴ്‌സണലിന് വളരെ പ്രധാനപ്പെട്ട താരം ആണെന്നും കൂട്ടിച്ചേർത്തു. പാർട്ടി ടീമിന്റെ ഭാഗം ആയി തുടരണം എന്നത് ആണ് തന്റെ ആഗ്രഹം എന്നും അദ്ദേഹ വ്യക്തമാക്കി. ഡക്ലൻ റൈസിന് ഒപ്പം പാർട്ടിയെ കളിപ്പിക്കാൻ തനിക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച താരങ്ങൾ ടീമിലെ ഇടത്തിനു വേണ്ടി പൊരുതന്നത് ടീമിന് ഗുണം ചെയ്യും എന്ന് പറഞ്ഞ ആർട്ടെറ്റ മുമ്പ് ടീമിന് അത് ഉണ്ടായിരുന്നില്ലെന്നും റൈസിനെ ടീമിൽ എത്തിച്ചത് അത് മുന്നിൽ കണ്ട് കൂടിയാണ് എന്നും കൂട്ടിച്ചേർത്തു. ഇന്ന് രാത്രി പ്രീ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ആണ് ആർട്ടെറ്റ തന്റെ നയം വ്യക്തമാക്കിയത്. നിലവിൽ പാർട്ടി അമേരിക്കയിൽ ടീമിന് ഒപ്പം ഉണ്ട്.

വലിയ ഓഫർ വന്നാൽ മാത്രമെ ആഴ്‌സണൽ തോമസ് പാർട്ടിയെ വിൽക്കുകയുള്ളൂ

ആഴ്‌സണൽ മധ്യനിര താരം തോമസ് പാർട്ടിയെ ആഴ്‌സണൽ വിൽക്കണം എങ്കിൽ താരത്തിന് ആയി വലിയ ഓഫർ വരേണ്ടി വരും എന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ടർ സാമി മൊക്ബൽ. നേരത്തെ ആഴ്‌സണൽ താരത്തെ വിൽക്കാൻ ഒരുങ്ങുന്നു എന്നു റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ താരത്തിന് ആയി വലിയ ഓഫറുകൾ വന്നാൽ മാത്രമെ ആഴ്‌സണൽ പരിഗണിക്കൂ എന്നാണ് റിപ്പോർട്ട്. നേരത്തെ താരത്തിന് ആയി ഇറ്റാലിയൻ ക്ലബുകളും സൗദി ക്ലബുകളും രംഗത്ത് വന്നത് ആയി റിപ്പോർട്ട് ഉണ്ടായിരുന്നു. നിലവിൽ ടീമിനൊപ്പം ഇല്ലാത്ത പാർട്ടി, സ്മിത്-റോ ഉടൻ അമേരിക്കയിൽ പ്രീ സീസണിൽ ടീമിന് ഒപ്പം ചേരും എന്നു ക്ലബ് അറിയിച്ചിരുന്നു.

തോമസ് പാർട്ടിയെ സ്വന്തമാക്കാൻ യുവന്റസ് ശ്രമിക്കും

ആഴ്‌സണൽ താരം തോമസ് പാർട്ടിയെ സ്വന്തമാക്കാൻ ഇറ്റാലിയൻ വമ്പന്മാർ ആയ യുവന്റസ് ശ്രമിക്കും. 30 കാരനായ ഘാന താരത്തെ വിൽക്കാൻ തയ്യാറാണ് എന്നു നേരത്തെ ക്ലബ് വ്യക്തമാക്കിയിരുന്നു. നിലവിൽ റാബിയോറ്റ് ടീം വിടും എങ്കിൽ പാർട്ടിയെ സ്വന്തമാക്കാൻ പറ്റുമോ എന്ന സാധ്യത ആണ് യുവന്റസ് അന്വേഷിക്കുന്നത്.

നിലവിൽ താരത്തിന് ആയി സൗദി ക്ലബുകളും ഫ്രഞ്ച് ക്ലബ് എ.എസ് മൊണാകോയും രംഗത്ത് ഉണ്ട്. എന്നാൽ നിലവിൽ പകരക്കാരനെ ലഭിക്കാതെ ആഴ്‌സണൽ താരത്തെ വിൽക്കാൻ സാധ്യത കുറവാണ്. രണ്ടു വർഷത്തെ കരാർ ബാക്കിയുള്ള താരത്തിന് ആയി 30 മില്യൺ പൗണ്ട് എങ്കിലും ലഭിക്കണം എന്ന നിലപാട് ആണ് ആഴ്‌സണലിന് ഉള്ളത്.

ആഴ്‌സണൽ താരം തോമസ് പാർട്ടിക്ക് ആയും സൗദി ക്ലബുകൾ രംഗത്ത്

ആഴ്‌സണൽ താരം തോമസ് പാർട്ടിക്ക് ആയും സൗദി ക്ലബുകൾ രംഗത്ത്. 30 കാരനായ ഘാന താരത്തിന് ആയി 40 മില്യൺ യൂറോ വരെ സൗദി ക്ലബുകൾ ഓഫർ ചെയ്യും എന്നാണ് റിപ്പോർട്ട്. നേരത്തെ താരത്തെ ആഴ്‌സണൽ വിൽക്കാൻ തയ്യാറാണ് എന്ന റിപ്പോർട്ട് വന്നിരുന്നു.

എന്നാൽ ഇത് വരെ ഒരു തീരുമാനം പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നിലവിൽ യൂറോപ്യൻ ക്ലബുകളും താരത്തിന് ആയി താൽപ്പര്യം കാണിച്ചിട്ടുണ്ട്. എന്നാൽ ആഴ്‌സണൽ താരത്തിന് പുതിയ കരാർ നൽകില്ല എന്നു ഉറപ്പാണ്. നിലവിൽ 2 വർഷത്തെ കരാർ ആഴ്‌സണലിൽ താരത്തിന് ബാക്കിയുണ്ട്. എന്നാൽ പകരക്കാരനെ ലഭിക്കാതെ ആഴ്‌സണൽ താരത്തെ വിൽക്കില്ല എന്നാണ് സൂചന.

പറ്റിയ പകരക്കാരനെയും മികച്ച ഓഫറും കിട്ടിയാൽ തോമസ് പാർട്ടിയെ ആഴ്‌സണൽ വിൽക്കും

തങ്ങളുടെ ഘാന മധ്യനിര താരം തോമസ് പാർട്ടിയെ വിൽക്കാൻ ഒരുങ്ങി ആഴ്‌സണൽ. നിലവിൽ യൂറോപ്യൻ ക്ലബുകളും സൗദി അറേബ്യയിൽ നിന്നുള്ള ക്ലബുകളും 30 കാരനായ താരത്തിന് ആയി രംഗത്ത് ഉണ്ട്. മികച്ച തുകയും പാർട്ടിക്ക് പകരക്കാരനെയും ലഭിക്കാതെ ആഴ്‌സണൽ താരത്തെ വിൽക്കില്ല. നിലവിൽ 2 വർഷത്തെ കരാർ ബാക്കിയുള്ള താരത്തിന് പലപ്പോഴും പരിക്കുകൾ ആണ് വിനയായത്.

എന്നാൽ കഴിഞ്ഞ സീസണിൽ ആഴ്‌സണൽ കുതിപ്പിൽ താരം നിർണായക പങ്ക് ആണ് വഹിച്ചത്. താരത്തിന്റെ പരിക്കുകളും താരത്തിന് എതിരെ നേരത്തെ ഉയർന്നു വന്ന പീഡന ആരോപണവും ആണ് താരത്തെ വിൽക്കാൻ ആഴ്‌സണലിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. മറ്റൊരു മധ്യനിര താരം ഗ്രാനിറ്റ് ശാക്ക ബയേർ ലെവർകൂസനിലേക്ക് പോകും എന്ന് നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ പകരക്കാരെ ലഭിക്കാതെ ആഴ്‌സണൽ താരങ്ങളെ വിൽക്കാൻ സാധ്യതയില്ല. പാർട്ടി കൂടി പോയാൽ 2 മധ്യനിര താരങ്ങളെ എങ്കിലും ആഴ്‌സണൽ ടീമിൽ എത്തിക്കും എന്നാണ് റിപ്പോർട്ട്.

തോമസ് പാർട്ടി ആഴ്‌സണൽ വിടാൻ സാധ്യത എന്നു റിപ്പോർട്ട്

ആഴ്‌സണലിന്റെ ഘാന മധ്യനിര താരം തോമസ് പാർട്ടി ക്ലബ് വിടാൻ സാധ്യത ഉണ്ടെന്നു റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ആഴ്‌സണലിന്റെ പ്രധാനതാരമായ പാർട്ടിയുടെ പരിക്ക് ആഴ്‌സണലിന് വലിയ വെല്ലുവിളി ആണ് സമ്മാനിച്ചത്. പലപ്പോഴും നിർണായക സമയത്ത് 30 കാരനായ താരത്തിന്റെ പരിക്കുകൾ ആഴ്‌സണലിന് വലിയ ബുദ്ധിമുട്ട് ആണ് നൽകിയത്.

നിലവിൽ 2025 വരെ ക്ലബും ആയി കരാർ ഉള്ള താരവും ആയി കരാർ നീട്ടാൻ ആഴ്‌സണൽ ശ്രമിക്കുന്നില്ല എന്നും താരത്തെ വിടാൻ ക്ലബ് ഒരുക്കം ആണ് എന്നുമാണ് റിപ്പോർട്ട്. അത്ലറ്റികോ മാഡ്രിഡിൽ നിന്നു ടീമിൽ എത്തിയ പാർട്ടി ആഴ്‌സണലിന്റെ മധ്യനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരം ആയെങ്കിലും പലപ്പോഴും പരിക്കുകൾ താരത്തിന്റെ പ്രകടനത്തെ ബാധിച്ചു. നിലവിൽ ഇറ്റാലിയൻ സീരി എ ടീമുകൾ താരത്തിന് ആയി രംഗത്ത് ഉണ്ട് എന്നാണ് റിപ്പോർട്ട്. എന്നാൽ പറ്റിയ പകരക്കാരനെ ലഭിക്കാതെ ആഴ്‌സണൽ താരത്തെ വിൽക്കാൻ തയ്യാറാവില്ല.

Exit mobile version