Picsart 25 07 26 23 04 15 366

ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കാൻ ബ്രസീലിയൻ ക്ലബ് ഫ്ലെമെംഗോ ശ്രമം

ആഴ്‌സണലിന്റെ ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കാൻ ബ്രസീലിയൻ ക്ലബ് ഫ്ലെമെംഗോ ശ്രമം നടത്തുന്നത് ആയി റിപ്പോർട്ട്. നിലവിൽ പരിക്കിന്‌ പിടിയിൽ ആണെങ്കിലും താരത്തെ ടീമിൽ എത്തിക്കാൻ ആണ് ബ്രസീലിയൻ ടീമിന്റെ ശ്രമം. താരത്തിനും ബ്രസീലിലേക്ക് മടങ്ങാൻ ആണ് താൽപ്പര്യം എന്നും റിപ്പോർട്ട് ഉണ്ട്. താരത്തെ നിലവിൽ ഒരു വർഷത്തെ ലോണിൽ ടീമിൽ എത്തിച്ച ശേഷം അടുത്ത വർഷം സ്ഥിരമായി സ്വന്തമാക്കാൻ ആണ് ഫ്ലെമെംഗോ ശ്രമം.

അങ്ങനെയെങ്കിൽ താരത്തിന്റെ വേതനം ഇരു ക്ലബുകളും പകുതി പകുതി വഹിക്കും. അതേസമയം മറ്റൊരു ബ്രസീലിയൻ ക്ലബ് പാൽമിറസും താരത്തിന് ആയി ശ്രമിച്ചേക്കും. താരത്തെ വിൽക്കാൻ തന്നെയാണ് ആഴ്‌സണൽ സ്പോർട്ടിങ് ഡയറക്ടർ ആന്ദ്രയ ബെർറ്റ ശ്രമം. താരത്തിന് ആയി 30 മില്യൺ യൂറോ എങ്കിലും ക്ലബ് പ്രതീക്ഷിക്കുന്നുമുണ്ട്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു ആഴ്‌സണലിൽ എത്തിയ ജീസസ് തുടക്കത്തിൽ തിളങ്ങിയെങ്കിലും തുടർന്ന് നിരന്തരം വന്ന പരിക്കുകൾ ആണ് താരത്തിന് വിനയായത്.

Exit mobile version