വീണ്ടും സോൺ രക്ഷ, ടോപ്പ് 4 വിടാതെ സ്പർസ്

ഹ്യുങ് മിൻ സോൺ വീണ്ടും സ്പർസിന്റെ രക്ഷകനായി. സമനിലയിലേക്ക് നീങ്ങിയ മത്സരത്തെ സോണിന്റെ ഏക ഗോളിൽ മറികടന്ന സ്പർസ് ടോപ്പ് 4 പോരാട്ടത്തിൽ തങ്ങളുടെ ഇരിപ്പ് കൂടുതൽ ഉറപ്പിച്ചു. ജയത്തോടെ 57 പോയിന്റുള്ള അവർ നിലവിൽ രണ്ടാം സ്ഥാനത്താണ്. എങ്കിലും നാളെ സിറ്റി ജയിച്ചാൽ സിറ്റി രണ്ടാം സ്ഥാനത്ത് തിരിച്ചെത്തും.

മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന ആത്മവിശ്വാസത്തോടെ എത്തിയ ബെനീറ്റസിന്റെ ന്യൂ കാസിൽ മികച്ച പ്രതിരോധമാണ് മത്സരത്തിന്റെ തുടക്കം മുതൽ നടത്തിയത്. ലോറൻറെയെ ബെഞ്ചിൽ ഇരുത്തി മോറയെ സ്‌ട്രൈക്കർ റോളിൽ കളിപ്പിച്ച സ്പർസിന്റെ തന്ത്രം തുടക്കം മുതൽ പാളി. രണ്ടാം പകുതി 10 മിനുട്ട് പിന്നിട്ടപ്പോൾ മോറക്ക് പകരം യോരന്റെയെ ഇറക്കിയത് അവർക്ക് ഗുണമായി. 83 ആം മിനുട്ടിൽ യോറന്റേയുടെ പാസ്സിൽ നിന്ന് സോൺ വിജയ ഗോൾ നേടുകയും ചെയ്തു.

24 പോയിന്റുള്ള ന്യൂ കാസിൽ പതിനാലാം സ്ഥാനത്താണ്.

ഇഞ്ചുറി ടൈമിൽ എറിക്സന്റെ ഗോൾ, രക്ഷപെട്ട് സ്പർസ്

ബേൺലിയുടെ പ്രതിരോധകോട്ട തകർത്ത് സ്പർസിന് ആവേശ ജയം. പ്രീമിയർ ലീഗിൽ സമനിലയിൽ അവസാനിക്കും എന്ന മത്സരത്തെ ഇഞ്ചുറി ടൈം വിന്നറിലൂടെ ക്രിസ്ത്യൻ എറിക്സൺ സ്പർസിനെ ജയത്തിലെത്തിക്കുകയായിരുന്നു. 91 ആം മിനുട്ടിലാണ് സ്പർസിന്റെ ഗോൾ പിറന്നത്. ജയത്തോടെ 39 പോയിന്റുള്ള സ്പർസ് മൂന്നാം സ്ഥാനത്ത് തുടരും.

പതിവിന് വിപരീതമായി അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സ്പർസിന് കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെയാണ് മത്സരത്തിൽ സമനില കൊണ്ട് തൃപ്തി പെടേണ്ടി വരും എന്ന ഘട്ടം എത്തിയത്. ഫിനിഷിങിലെ പോരാഴ്മകളും ബേൺലി ഗോളി ജോ ഹാർട്ടിന്റെ മികച്ച സേവുകളും സ്പർസിനെ 90 മിനുട്ട് നേരം തടഞ്ഞു നിർത്തി. പക്ഷെ ആദ്യ ഇലവനിൽ ഇല്ലാതിരുന്ന എറിക്സൻ പകരക്കാരനായി ഇറങ്ങി 91 ആം മിനുട്ടിൽ ഹാരി കെയ്ന്റെ പാസിൽ ജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു.

കേവലം 12 പോയിന്റ് മാത്രമുള്ള ബേൺലി ലീഗിൽ 17 ആം സ്ഥാനത്താണ്.

എമിറേറ്റ്സിൽ ഇന്ന് നോർത്ത് ലണ്ടൻ ഡർബി ആവേശം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നോർത്ത് ലണ്ടനിലെ വമ്പന്മാരായ ആഴ്സണലും ടോട്ടൻഹാമും നേർക്ക് നേർ. ആഴ്സണലിന്റെ മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30 നാണ് ഇരുവരും കൊമ്പ് കോർക്കുക.

മികച്ച ഫോമിലാണ് സ്പർസ് ഇന്നത്തെ മത്സരത്തിന് എത്തുക. തുടർച്ചയായ 6 ജയങ്ങളുമായാണ് സ്പർസ് എമിറേറ്റ്‌സ് സ്റേഡിയത്തിലേക്ക് എത്തുന്നത്. ഇതിൽ ലീഗിൽ ചെൽസിക്ക് എതിരായ ജയവും ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാന് എതിരായ ജയവും ഉൾപ്പെടും. ആഴ്സണലാവട്ടെ ഏതാനും സമനിലകൾക്ക് ശേഷം പ്രീമിയർ ലീഗിൽ ബൗൺമൗതിനെതിരായ ജയവും യൂറോപ്പ ലീഗിലെ ജയവും നേടി ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്.

ആഴ്സണൽ നിരയിൽ ലകസേറ്റ് ഇന്ന് കളിക്കുമോ ഉറപ്പില്ല. അവസാന ലീഗ് മത്സരത്തിൽ പുരത്തിരുന്ന ഓസിൽ പക്ഷെ ടീമിൽ തിരിച്ചെത്തുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പില്ല. സ്പർസ് നിരയിൽ ലമേല കളിക്കാൻ സാധ്യതയില്ല. ട്രിപ്പിയർ പരിക്ക് മാറി എതിയിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ കളിക്കാൻ സാധ്യത കുറവാണ്.

ഇന്ററിനെതിരെ ജയം, നോകൗട്ട് പ്രതീക്ഷ നിലനിർത്തി ടോട്ടൻഹാം

ക്രിസ്റ്റിയൻ എറിക്സൻ പകരക്കാരുടെ ബെഞ്ചിൽ നിന്നിറങ്ങി രക്ഷകനായപ്പോൾ ചാമ്പ്യൻസ് ലീഗിൽ ടോട്ടൻഹാമിന് ആശ്വാസ ജയം. നോകൗട്ട് സാധ്യതകൾ നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ എതിരില്ലാത്ത 1 ഗോളിനാണ് ടോട്ടൻഹാം ഇന്റർ മിലാനെ മറികടന്നത്. ജയിച്ചെങ്കിലും അവസാന മത്സരത്തിൽ ബാഴ്‌സയെ നേരിടാനുള്ള അവർക്ക് അതിൽ വിജയിച്ചാൽ മാത്രമേ നോകൗട്ട് ഉറപ്പിക്കാനാവൂ.

ലീഗിൽ ചെൽസിയെ തകർത്ത ടീമിൽ നിന്ന് 4 മാറ്റങ്ങളുമായാണ് സ്പർസ് ഇറങ്ങിയത്. 79 മിനുട്ട് വരെ മത്സരത്തിൽ ഗോൾ പിറന്നില്ല. സ്പർസിന്റെ മോശം ഫിനിഷിങ്ങും ഇന്ററിന്റെ മികച്ച പ്രതിരോധവും പോചെട്ടിനോയുടെ ടീമിന് പുറത്തേക്കുള്ള വഴി തുറക്കും എന്ന ഘട്ടത്തിലാണ് 80 ആം മിനുട്ടിൽ എറിക്സൻ വിജയ ഗോൾ നേടിയത്. സ്പർസ് മിഡ്ഫീൽഡർ മൂസ സിസോകോയുടെ പ്രകടനം മത്സരത്തിൽ വേറിട്ട് നിന്നു. സിസോകോയുടെ മികച്ച മുന്നേറ്റമാണ് ഗോളിലേക്കുള്ള വഴി തുറന്നതും.

വെംബ്ലിയിൽ ഇന്റർ- സ്പർസ് പോരാട്ടം

ചാമ്പ്യൻസ് ലീഗ് മരണ ഗ്രൂപ്പിൽ പെട്ട ഇന്റർ മിലാനും സ്പർസിനും ഇന്ന് നിർണായക പോരാട്ടം. ബാഴ്സയും പി എസ് വിയും കൂടി അടങ്ങുന്ന ഗ്രൂപ്പിൽ ബാഴ്സ നോകൗട്ട് ഉറപ്പിച്ചിരിക്കെ ശേഷിക്കുന്ന ഏക സ്പോട്ടിനായി ഇരു ടീമുകൾക്കും ഇത് നിർണായക അവസരമാകും. നാളെ പുലർച്ചെ 1.30 നാണ് മത്സരം കിക്കോഫ്.

ഗ്രൂപ്പിൽ 2 മത്സരങ്ങൾ ശേഷിക്കെ തങ്ങളെക്കാൾ 3 പോയിന്റ് മുകളിലുള്ള ഇന്ററിനെ ഇന്ന് മറികടക്കാൻ ആയില്ലെങ്കിൽ സ്പർസിന്റെ നോകൗട്ട് പ്രതീക്ഷകൾക്ക് അവസാനമാകും. മിലാനിൽ നടന്ന മത്സരത്തിൽ 2 ഗോളുകളുടെ ലീഡ് സ്പർസ് നഷ്ടപ്പെടുത്തിയിരുന്നു. ഇത് അവർത്ഥിക്കാതിരിക്കാനാവും അവരുടെ ശ്രമം.

സ്പർസ് നിരയിൽ സസ്‌പെൻഷൻ മാറി ഹ്യുഗോ ലോറിസ് ആദ്യ ഇലവനിൽ തിരിച്ചെത്തും. എങ്കിലും ട്രിപ്പിയർ, റോസ് എന്നുവർക്ക് പരിക്കുണ്ട്. ഇന്റർ ടീമിൽ വൃസാൽക്കോ പരിക്കേറ്റ് പുറത്താണ്.

വോൾവ്‌സ് പോരാട്ടവീര്യവും മറികടന്ന് സ്പർസ്

വോൾവ്‌സ് ഉയർത്തിയ വെല്ലുവിളി മറികടന്ന സ്പർസിന് പ്രീമിയർ ലീഗിൽ ജയം. 2-3 എന്ന സ്കോറിനാണ് സ്പർസ് ജയം സ്വന്തമാക്കിയത്. ജയത്തോടെ 24 പോയിന്റുമായി സ്പർസ് ലീഗിൽ നാലാം സ്ഥാനത്തെത്തി.

മികച്ച ആക്രമണങ്ങളുമായി വോൾവ്‌സ് കളം നിറഞ്ഞ ആദ്യ പകുതിയിൽ വരുത്തിയ പ്രതിരോധത്തിലെ പിഴവുകളാണ് അവർക്ക് വിനയായത്. ഏഴാം മിനുട്ടിൽ പരിക്കേറ്റ് പുറത്തായ ദമ്പലേക്ക് പകരം ഇറങ്ങിയ സോണ് നൽകിയ പാസ്സ് ഗോളാക്കി ലമേലയാണ് സ്പർസിനെ ആദ്യം മുന്നിൽ എത്തിച്ചത്. 3 മിനുട്ടിൽ മോറയുടെ ഗോളും എത്തി സ്പർസ് ആദ്യ പകുതി സ്വന്തമാക്കി.

രണ്ടാം പകുതി വോൾവ്‌സ് കൂടുതൽ ആക്രമണം നടത്തിയപ്പോൾ സ്പർസ് ഗോളി ലോറിസിന്റെ മികച്ച ഗോളുകളാണ് അവർക്ക് രക്ഷയായത്. പിന്നീട് താളം വീണ്ടെടുത്ത സ്പർസ് ആക്രമണ നിര 61 ആം മിനുട്ടിൽ സ്കോർ 3 ആക്കി ഉയർത്തി. പിന്നീട് ലഭിച്ച 2 പെനാൽറ്റികളിലൂടെ നെവെസ്, ഹിമനസ് എന്നിവരിലൂടെ വോൾവ്‌സ് ഗോളുകൾ നേടിയെങ്കിലും അർഹിച്ച സമനില ഗോൾ നേടാൻ അവർക്കായില്ല.

സ്പർസിനേയും വീഴ്ത്തി, സിറ്റി ഒന്നാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പ് തുടരുന്നു. വെംബ്ലിയിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി ജയിച്ചു കയറിയത്. റിയാദ് മഹ്‌റസ് നേടിയ ഗോളാണ് മത്സര ഫലം നിർണയിച്ചത്. ജയത്തോടെ 26 പോയിന്റുള്ള സിറ്റി ലീഗിൽ ഒന്നാം സ്ഥാനത്താണ്. ലിവർപൂളിനും 26 പോയിന്റ് ഉണ്ടെങ്കിലും മികച്ച ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ സിറ്റി ഒന്നാമതായി.

മത്സര തുടക്കത്തിൽ തന്നെ സിറ്റി ലീഡ് എടുത്തിരുന്നു. ആറാം മിനുട്ടിൽ റഹീം സ്റ്റർലിംഗിന്റെ പസിൽ നിന്നാണ് മഹ്‌റസ് ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ സ്പർസ് കെയ്ൻ, ആൾഡർവീൽഡ് എന്നിവരിലൂടെ ശ്രമങ്ങൾ നടത്തിയെങ്കിലും ഗോളാലായില്ല. രണ്ടാം പകുതിയിൽ സ്പർസിന് കാര്യമായി ഒന്നും ചെയ്യാനായില്ല. സിറ്റിയുടെ പഴുതടച്ച പ്രതിരോധത്തിന് അവർക്ക് മറുപടി ഉണ്ടായിരുന്നില്ല. വൻ തോൽവി ഒഴിവാക്കാനായി എന്നതിലപ്പുറം മത്സരത്തിൽ നിന്ന് സ്പർസിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

ടോട്ടൻഹാമിന് ഇന്ന് ലണ്ടൻ ഡർബി

പ്രീമിയർ ലീഗിൽ ലണ്ടൻ ടീമുകളായ സ്പർസും വെസ്റ്റ് ഹാം യൂണൈറ്റഡും ഇന്ന് നേർക്കുനേർ. വെസ്റ്റ് ഹാമിന്റെ സ്റ്റേഡിയമായ ലണ്ടൻ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം കിക്കോഫ്.

ബ്രയ്റ്റനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി വഴങ്ങിയാണ് വെസ്റ്റ് ഹാം എത്തുന്നത്. സ്പർസിനെതിരെ മികച്ച റെക്കോർഡുള്ള ഹാമ്മേഴ്‌സ് അത് തുടരാനാകും ശ്രമിക്കുക. വെസ്റ്റ് ഹാം നിരയിലേക്ക് അസുഖം മാറി ഹെർണാണ്ടസ് തിരിച്ചെത്തും. പക്ഷെ മൂസാകു കളിക്കാൻ സാധ്യതയില്ല. സ്പർസ് നിരയിൽ മൂസ ദമ്പലെ, ക്രിസ്ത്യൻ എറിക്സൻ എന്നിവർ തിരിച്ചെത്തും. ഡാനി റോസ്, വേർതൊഗൻ എന്നിവർ പുറത്തിരിക്കും.

ആകേയെ സ്വന്തമാക്കാൻ സ്പർസും യൂണൈറ്റഡും, പക്ഷെ തീരുമാനം ചെൽസിയുടെ കയ്യിൽ

ബൗൺന്മത്തിന്റെ ഹോളണ്ട് ഡിഫൻഡർ നതാൻ ആകേയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ സ്പർസും യൂണൈറ്റഡും ഒരുങ്ങുന്നു. പക്ഷെ ഈ ട്രാൻസ്ഫർ നടക്കണമോ വേണ്ടയോ എന്നത് ചെൽസിയാവും തീരുമാനിക്കുക. മുൻ ചെൽസി താരമായ ആകെയെ വിൽക്കുമ്പോൾ കരാറിൽ ചെൽസി ബൈ ബാക്ക് ക്ളോസ് ഉൾപ്പെടുത്തിയിരുന്നു. ഗാരി കാഹിൽ ചെൽസി വിട്ടേക്കും എന്ന അവസ്ഥയിൽ പുതിയ ഡിഫൻഡറെ ആവശ്യമുള്ള ചെൽസി ആകെയെ തിരിച്ചെത്തിക്കാൻ തീരുമാനിച്ചാൽ അത് മൗറീഞ്ഞോക്കും പോചറ്റിനോക്കും തിരിച്ചടിയാകും.

ടോബി ആൾഡർവീൽഡ് സ്പർസ് വിടാനൊരുങ്ങുന്നതാണ് സ്പർസിനെ ആകെയിലേക്ക് ആകർഷിച്ചത്. പോയ 2 സീസണുകളിലും മികച്ച പ്രകടനം നടത്തിയ ആകേയുടെ മൂല്യം ഏതാണ്ട് 40 നും 50 മില്യാണും ഉടയിലാണ്. ചെൽസി കേവലം 20 മില്യണിനാണ് താരത്തെ ബൗൺന്മത്തിന് വിറ്റത്. മുൻപ് ലുകാകു, ഡു ബ്രെയ്‌നെ, അടക്കമുള്ളവരെ വിറ്റപ്പോൾ ബൈ ബാക്ക് ക്ളോസ് ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ഇവരൊക്കെ മികച്ച താരങ്ങൾ ആയതോടെ ചെൽസി ആരാധകർ തന്നെ ബോർഡിന്റെ ഈ നടപടികൾ വിമർശിച്ചിരുന്നു. ഇതോടെ 2016 ന് ശേഷം ചെൽസി വിൽക്കുന്ന യുവ താരങ്ങളുടെ കരാറിൽ എല്ലാം ബൈ ബാക്ക് ക്ലോസ് ഉൾപ്പെടുത്തുകയായിരുന്നു.

ഫോം വീണ്ടെടുക്കാൻ സ്പർസ് ഇന്നിറങ്ങും

പ്രീമിയർ ലീഗിൽ വെംബ്ലിയിൽ സ്പർസ് ഇന്ന് കാർഡിഫ് സിറ്റിയെ നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം കിക്കോഫ്.

പരിക്ക് കാരണം ഏറെ വലയുന്ന ടീമാണ് സ്പർസ്. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയോട് സ്വന്തം മൈതാനത്ത് തോറ്റ അവർക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇന്ന് ജയം അനിവാര്യമാണ്. സ്പർസ് നിരയിൽ എറിക്സൻ, ടെമ്പലെ, ഒറിയേ എന്നിവർ കളിക്കില്ല. പരിക്ക് പറ്റിയ മൂവർക്കൊപ്പം ഏറെ നാളായി പരിക്കുള്ള അലി, വേർത്തൊഗൻ എന്നിവർക്കും കളിക്കാനാവില്ല.

കാർഡിഫ് നിരയിൽ നതാനിയൽ മെന്റസും ലീ പെൽറ്റിയറും കളിക്കില്ല. കാർഡിഫിനെതിരെ അവസാനം കളിച്ച 7 കളികളിൽ 5 ജയവും 2 സമനിലയുമുള്ള സ്പർസിനെ മറികടക്കാൻ നീൽ വാർനോക്കിന്റെ ടീമിന് ഏറെ കഷ്ടപ്പെടേണ്ടി വരും എന്നുറപ്പാണ്.

ഇരട്ട ഗോളുകളുമായി കെയ്ൻ, സ്പർസിന് ജയം

ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ സ്പർസിന് പ്രീമിയർ ലീഗിൽ മികച്ച ജയം. വാട്ട്ഫോഡിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്ന അവർ ലീഗിൽ 15 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.

ഹഡേഴ്സ്ഫീൽഡിന്റെ മൈതാനത്താണ് കളി എങ്കിലും ആദ്യ പകുതിയിൽ സമ്പൂർണ്ണ ആധിപത്യമാണ് സ്പർസ് പുലർത്തിയത്. 26 ആം മിനുട്ടിൽ കെയ്നിന്റെ ഗോളിൽ സ്പർസ് മുന്നിലെത്തി. ലൂക്കസ് മോറ തുടക്കം കുറിച്ച ആക്രമണം ട്രിപ്പിയർ പാസാക്കി കെയ്നിന് നൽകി. പിഴവില്ലാതെ താരം ഗോളാക്കി. 34 ആം മിനുട്ടിൽ ഡാനി റോസിനെ ബോക്സിൽ വീഴ്ത്തിയതിന് സ്പർസിന് റഫറി പെനാൽറ്റി നൽകി. കിക്കെടുത്ത കെയ്ൻ ലീഡ് രണ്ടാക്കി ഉയർത്തി.

രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ഏതാനും ഷോട്ടുകൾ ഇരു ടീമുകളും നടത്തിയെങ്കിലും അവയൊന്നും സ്കോർ ബോർഡിൽ മാറ്റം വന്നില്ല.

പ്രതിസന്ധിയിൽ നിന്ന് തിരിച്ചു കയാറാൻ ടോട്ടൻഹാം ഇന്നിറങ്ങും

തുടർച്ചയായ തോൽവികളിൽ നിന്ന് കര കയറാൻ ടോട്ടൻഹാം ഇന്ന് ബ്രയിട്ടൻ ഹോവ് ആൽബിയനെതിരെ. ആൽബിയന്റെ മൈതാനത്ത് ഇന്ന് രാത്രി 10 നാണ് മത്സരം കിക്കോഫ്.

ഹാരി കെയ്നിന്റെ ഫോമാണ് സ്പർസ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ന് ഗോളോടെ താരം ഫോമിലേക്കെതിയാൽ അവരുടെ സാധ്യത വർധിക്കും. ഹ്യുഗോ ലോറിസ് ഇന്നും കളിച്ചേക്കില്ല. അലി, വന്യാമ എന്നിവർ പരിക്ക് മാറിയിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയില്ല. ചാമ്പ്യൻസ് ലീഗ് കളിക്കാതിരുന്ന ആൽഡർവീൽഡ്, ട്രിപ്പിയർ എന്നിവർ ടീമിൽ തിരിച്ചെത്തിയേക്കും.

ബ്രയിറ്റൻ നിരയിൽ ജോസ് ഇസ്കിയേർഡോ, ഫ്ലോറിൻ ആന്റോൺ എന്നിവർ ആദ്യ മത്സരം കളിച്ചേക്കും.

1983 ന് ശേഷം സ്പർസിനെതിരെ ആദ്യ ജയമാകും ബ്രയിട്ടന്റെ ലക്ഷ്യം. ഹോം ഗ്രൗണ്ടിലെ മികച്ച റെക്കോർഡും അവർക്ക് ധൈര്യമാകും.

Exit mobile version