നിർണായക പോരാട്ടത്തിന് യുണൈറ്റഡ് സ്പർസിനെതിരെ

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണായക പോരാട്ടം. ടോട്ടൻഹാമിനെയാണ് അവർ ഓൾഡ് ട്രാഫോഡിൽ നേരിടുക. നാളെ പുലർച്ചെ 12.30 നാണ് മത്സരം.

ബ്രയിട്ടന് എതിരായ തോൽവിയോടെ പ്രതിസന്ധിയിലായ യുണൈറ്റഡിന് ഇന്ന് നിർണായകമാണ്. ടോട്ടൻഹാമാകട്ടെ ആദ്യ 2 മത്സരങ്ങളും ജയിച്ചു മികച്ച ഫോമിലാണ്. ജയത്തോടെ ഫോമിലേക്ക് മടങ്ങി എത്താനാകും യുണൈറ്റഡിന്റെ ശ്രമം.

സെൻട്രൽ ഡിഫൻസിൽ ഫോം ഇല്ലാത്തതാണ് മൗറീഞ്ഞോ നേരിടുന്ന പ്രധാന പ്രശ്നം. ബായിയും ലിണ്ടലോഫും തീർത്തും മോശം ഫോമിലാണ്. ഹാരി കെയ്ൻ അടക്കമുള്ള സ്പർസ് ആക്രമണ നിര മികച്ച ഫോമിലുമാണ്.

യുണൈറ്റഡ് നിരയിൽ വലൻസിയയും മാറ്റിച്ചും പരിക്ക് മാറി എത്തിയെങ്കിലും ആദ്യ ഇലവനിൽ കളിക്കാനുള്ള സാധ്യത വിരളമാണ്. സ്പർസ് നിരയിൽ വൻയാമയും കളിച്ചേക്കില്ല. ഓൾഡ് ട്രാഫോഡിൽ ഏറെ നാളായി സ്പർസിന് ജയിക്കാനായിട്ടില്ല. അവർ ഏറ്റവും കൂടുതൽ തോൽവി വഴങ്ങിയ മൈതാനവും ഇതാണ്. അതുകൊണ്ട് തന്നെ ആ റെക്കോർഡ് തിരുത്താനാകും അവരുടെ ശ്രമം.

മദ്യപിച്ച് വാഹനമോടിച്ച ടോട്ടൻഹാം ഗോളി അറസ്റ്റിൽ

മദ്യപിച്ചു വാഹനം ഓടിച്ച ടോട്ടൻഹാം ഗോളി ഹ്യുഗോ ലോറിസ് അറസ്റ്റിൽ. ലണ്ടനിൽ വെച്ചാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഞാഴറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ നിർണായക മത്സരത്തിന് മുന്നോടിയായാണ് താരത്തിന്റെ അറസ്റ്റ് എന്നത് സ്പർസിന് കാര്യങ്ങൾ ദുഷ്കരമാക്കി. ഇതോടെ താരത്തെ ഞാഴാറാഴ്ച സ്പർസ് കളിപ്പിക്കാൻ സാധ്യതയില്ല.

31 വയസുകാരനായ ലോറിസ് 7 മണിക്കൂറോളം ജയിലിൽ ചിലവഴിച്ച ശേഷമാണ് ജാമ്യത്തിൽ ഇറങ്ങിയത്. സെപ്റ്റംബർ 11 ന് താരത്തിന് കോടതിയിൽ ഹാജരാവൻ നിർദേശമുണ്ട്.

റോമയെ ഗോളിൽ മുക്കി സ്പർസിന് ജയം

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ റോമയെ സ്പർസ് 4-1 ന് തകർത്തു. ലൂകാസ് മോറ, ഫെർണാണ്ടോ യോറന്റെ എന്നിവരുടെ ഇരട്ട ഗോളുകളാണ് ഇംഗ്ലീഷ് ടീമിന് ജയം ഒരുക്കിയത്. പാട്രിക് ശിക്കാണ് റോമയുടെ ഏക ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ റോമ ലീഡ് നേടിയെങ്കിലും സ്പർസിന്റെ ശക്തമായ തിരിച്ചു വരവാണ് പിന്നീട് കണ്ടത്. മൂന്നാം മിനുട്ടിൽ ശിക്ക് ഗോൾ നേടിയപ്പോൾ 9,18 മിനുട്ടുകളിൽ ഗോൾ നേടി യോറന്റെ സ്പർസിന് ലീഡ് സമ്മാനിക്കുകയായിരുന്നു. പിന്നീടാണ് ജനുവരിയിൽ ടീമിൽ എത്തിയ ബ്രസീലിയൻ താരം മോറയുടെ രണ്ട് ഗോളുകൾ പിറന്നത്. 28, 44 മിനുട്ടുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ പിറന്നത്.

രണ്ടാം പകുതിയിലും റോമക്ക് കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെ സ്പർസ് ജയം ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെംബ്ലിയിൽ ഇന്ന് നോർത്ത് ലണ്ടൻ ഡെർബി

പ്രീമിയർ ലീഗിലെ ആവേശ പോരാട്ടത്തിൽ ഇന്ന് ടോട്ടൻഹാം ആഴ്സണലിനെ നേരിടും. നോർത്ത് ലണ്ടനിലെ വൻ ശക്തികൾ ടോട്ടൻഹാമിന്റെ സ്വന്തം മൈതാനമായ വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. ലീഗിൽ അഞ്ചാം സ്ഥാനത്തിരിക്കുന്ന ടോട്ടൻഹാമും ആറാം സ്ഥാനത്തിരിക്കുന്ന ആഴ്സണലും നേരിട്ട് വരുമ്പോൾ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

സ്പർസ് നിരയിലേക്ക് ഹാരി വിങ്ക്സ്, ടോബി ആൾഡർവീൽഡ്, ഡാനി റോസ് എന്നിവർ പരിക്ക് മാറി തിരിച്ചെത്തുന്നത് പോചെട്ടിനോക്ക് ആശ്വാസമാവും. കൂടാതെ പിഎസ്ജിയിൽ നിന്ന് എത്തിയ ലൂകാസ് മോറയും അരങ്ങേറിയേക്കും. ആഴ്സണൽ നിരയിൽ പീറ്റർ ചെക്കിന്‌ പരിക്ക് കാരണം കളിക്കാനാവില്ല. ഡാനി വെൽബക്കും കളിച്ചേക്കില്ല.

നവംബറിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ആഴ്സണലിനായിരുന്നു ജയം. പക്ഷെ അവസാന 11 കളികളിൽ പരാജയമറിയാത്ത ടോട്ടൻഹാമിനെ മറികടക്കുക എന്നത് വെങ്ങറുടെ ടീമിന് എളുപ്പമാവില്ല. ആക്രമണ നിരയുടെ മികച്ച ഫോമാണ് ആഴ്സണലിന്റെ ശക്തി. മികിതാര്യനും, ഓസിലിനും, ഒബാമയാങിനും പുറമെ റംസിയും ഫോമിലേക്ക് ഉയർന്നത് ആഴ്സണലിന്റെ ശക്തി വർധിപ്പിക്കും. ഹാരി കെയ്നെ തടയുക എന്നതാവും ആഴ്സണൽ പ്രതിരോധം നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6 നാണ് മത്സരം കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്പർസിന് ജയം, ആൻഡി കാരോൾ വെസ്റ്റ് ഹാമിനെ രക്ഷിച്ചു

സ്വാൻസിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തി ടോട്ടൻഹാം പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആഴ്സണലിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. മുൻ സ്വാൻസി താരം കൂടിയായ യോറെന്റെ, ഡലെ അലി എന്നിവരാണ് സ്പർസിനായി ഗോളുകൾ നേടിയത്. ഇന്നും തോൽവി വഴങ്ങിയ സ്വാൻസി വെറും 16 പോയിന്റുമായി അവസാന സ്ഥാനത്താണ്‌. ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ വെസ്റ്റ് ഹാം വെസ്റ്റ് ബ്രോമിനെയും, ക്രിസ്റ്റൽ പാലസ് സൗത്താംപ്ടനെയും തോൽപിച്ചു.

ഹാരി കെയ്‌ന് പകരം യോറെന്റെക്ക് ആദ്യ ഇലവനിൽ അവസരം നൽകിയാണ് പോചെട്ടിനോ സ്പർസിനെ ഇറക്കിയത്. സ്വാൻസി നിരയിൽ റെനാറ്റോ സാഞ്ചസ് ഇത്തവണയും ആദ്യ ഇലവനിൽ ഇടം നേടി. പരിക്കേറ്റ റ്റാമി അബ്രഹാമിന് പകരം നഥാൻ ഡയറാണ് ആയുവിനൊപ്പം സ്വാൻസി ആക്രമണ നിരയിൽ ഇറങ്ങിയത്. 5 ഡിഫണ്ടർമാരെ നിർത്തിയെങ്കിലും 12 ആം മിനുട്ടിൽ തന്നെ സ്വാൻസി ആദ്യ ഗോൾ വഴങ്ങി. എറിക്സന്റെ ഫ്രീകിക്ക് ഹെഡറിലൂടെയാണ് യോറെന്റെ സ്വാൻസി വലയിലാക്കിയത്. രണ്ടാം പകുതിയിൽ അലിയും ഗോൾ നേടിയതോടെ പുതിയ സ്വാൻസി പരിശീലകൻ കാർലോസ് കാർവഹാൽ തന്റെ രണ്ടാം മത്സരത്തിൽ തന്നെ ആദ്യ തോൽവി ഏറ്റുവാങ്ങി.

ആൻഡി കാരോളിന്റെ 94 ആം മിനുട്ടിലെ വിജയ ഗോളാണ് വെസ്റ്റ് ഹാമിനെ രക്ഷിച്ചത്‌. ജെയിംസ് മക്ളീന്റെ ഗോളിൽ വെസ്റ്റ് ബ്രോം ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും 59 ആം മിനുട്ടിൽ കാരോൾ സമനില ഗോൾ നേടി. മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ അനാടോവിച്ചിന്റെ പാസ്സ് മികച്ച ഫിനിഷിൽ ഗോളാക്കി കാരോൾ ലണ്ടൻ സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാമിന് വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ 21 പോയിന്റുമായി വെസ്റ്റ് ഹാം 16 ആം സ്ഥാനത്താണ്‌. 16 പോയിന്റുള്ള വെസ്റ്റ് ബ്രോം 19 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version