ജയം 91 റണ്‍സിന്, ഇത് കരീബിയന്‍ സ്റ്റൈല്‍

സന്നാഹ മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ ആധികാരിക ജയം സ്വന്തമാക്കി വിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 421 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിനു നിശ്ചിത 47.2 ഓവറില്‍ ഓള്‍ഔട്ട് ആവുമ്പോള്‍ 330 റണ്‍സ് മാത്രമേ നേടാനായുള്ളു. ടോം ബ്ലണ്ടല്‍ ശതകവും കെയിന്‍ വില്യംസണ്‍ അര്‍ദ്ധ ശതകവും നേടിയെങ്കിലും വിന്‍ഡീസ് നല്‍കിയ റണ്‍ മലയുടെ അടുത്ത് പോലും എത്തുവാന്‍ ന്യൂസിലാണ്ടിനായില്ല.

89 പന്തില്‍ നിന്ന് 8 ഫോറും 5 സിക്സും സഹിതം ബ്ലണ്ടല്‍ 106 റണ്‍സ് നേടിയപ്പോള്‍ വെറും 64 പന്തില്‍ നിന്നാണ് വില്യംസണ്‍ 85 റണ്‍സ് നേടിയത്. എന്നാല്‍ താരം റണ്ണൗട്ട് രൂപത്തില്‍ പുറത്തായത് ന്യൂസിലാണ്ടിനു തിരിച്ചടിയായി. 33/3 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനു മാന്യമായ സ്കോര്‍ നേടുവാന്‍ സഹായിച്ചത് 120 റണ്‍സുമായി ഒത്തുകൂടിയ നാലാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു.

ഇവരെ വേര്‍പിരിച്ച ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളുമായി വിന്‍ഡീസ് ന്യൂസിലാണ്ടിന്റെ ചേസിംഗിനു വിലങ്ങ് തടി സൃഷ്ടിക്കുകയായിരുന്നു. കാര്‍ലോസ് ബ്രാത്‍വൈറ്റ് വിന്‍ഡീസിനായി മൂന്ന് വിക്കറ്റുമായി ബൗളര്‍മാരില്‍ തിളങ്ങുകയായിരുന്നു. ഫാബിയന്‍ അലന്‍ രണ്ട് വിക്കറ്റും നേടി. അതേ സമയം വാലറ്റത്തില്‍ ഇഷ് സോധി 16 പന്തില്‍ നിന്ന് നേടിയ 39 റണ്‍സാണ് ന്യൂസിലാണ്ടിനെ 330 റണ്‍സിലേക്ക് എത്തിച്ചത്.

അപൂര്‍വ്വ നേട്ടതിനു അര്‍ഹനാകുവാനുള്ള സാധ്യതയുമായി ന്യൂസിലാണ്ട് താരം

തന്റെ ഏകദിന അരങ്ങേറ്റം ലോകകപ്പില്‍ നടത്തുകയെന്ന് അപൂര്‍വ്വ നേട്ടത്തിനു അരികെയെത്തി ന്യൂസിലാണ്ട് താരം ടോം ബ്ലണ്ടല്‍. ന്യൂസിലാണ്ടിന്റെ 15 അംഗ സ്ക്വാഡില്‍ ഇടം നേടിയ താരത്തിനു ഇപ്പോള്‍ ടീമിലവസരം വന്നിരിക്കുന്നതിനു കാരണം പ്രധാന കീപ്പര്‍ ടോം ലാഥമിന്റെ പരിക്ക് മൂലമാണ്. പരിക്കേറ്റ ലാഥം ന്യൂസിലാണ്ടിന്റെ ഉദ്ഘാടന മത്സരത്തില്‍ കളിച്ചേക്കില്ല എന്നാണ് അറിയുന്നത്.

താരം കളിക്കാത്ത പക്ഷം 15 അംഗ സ്ക്വാഡിലെ കരുതല്‍ കീപ്പറായ ടോം ബ്ലണ്ടലിനു അവസരം ലഭിയ്ക്കും. അങ്ങനെയെങ്കില്‍ 1987നും ശേഷം ലോകകപ്പില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ആദ്യ ന്യൂസിലാണ്ടുകാരനെന്ന ബഹുമതി താരത്തിനു ലഭിയ്ക്കും.

ടോം ബ്ലണ്ടലിനെയുള്‍പ്പെടുത്തി ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ന്യൂസിലാണ്ട്

ഇതുവരെ ഏകദിന അരങ്ങേറ്റം കുറിയ്ക്കാത്ത ടോം ബ്ലണ്ടലിനെ ഉള്‍പ്പെടുത്തി ലോകകപ്പിനായുള്ള ന്യൂസിലാണ്ടിന്റെ പതിനഞ്ച് അംഗ സ്ക്വാഡ്. ‍‍ഡഗ് ബ്രേസ്‍വെല്ലിനു പകരം കോളിന്‍ ഡി ഗ്രാന്‍ഡോം ടോഡ് ആസ്ട്‍ലേയ്ക്ക് പകരം ഇഷ് സോധി എന്നിവരാണ് അവസാന സംഘത്തിലേക്ക് ഇടം പിടിച്ചത്. ഇതില്‍ ടോം ബ്ലണ്ടല്‍ ന്യൂസിലാണ്ടിനായി രണ്ട് ടെസ്റ്റിലും 3 ടി20യിലും കളിച്ചിട്ടുള്ള താരമാണ്.

സ്ക്വാ‍ഡ്: കെയിന്‍ വില്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍, ടോം ലാഥം, കോളിന്‍ മണ്‍റോ, റോസ് ടെയിലര്‍, ടോം ബ്ലണ്ടല്‍, ഹെന്‍റി നിക്കോളസ്, ജെയിംസ് നീഷം, ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍റി, മിച്ചല്‍ സാന്റനര്‍, ഇഷ് സോധി, ടിം സൗത്തി

Exit mobile version