ഉത്തപ്പയും ഹർമൻപ്രീതും അടക്കം 7 ഇന്ത്യൻ താരങ്ങൾ ഹണ്ട്രഡ് ഡ്രാഫ്റ്റിൽ

മാർച്ച് 23-ന് നടക്കാനിരിക്കുന്ന ഹണ്ട്രഡ് ഡ്രാഫ്റ്റിനായി ഏഴ് ഇന്ത്യ താരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മിച്ചൽ സ്റ്റാർക്ക്, ബാബർ അസം, തുടങ്ങിയ പ്രമുഖ വിദേശ താരങ്ങളും ഡ്രാഫ്റ്റിൽ ഉണ്ട്.

ഉത്തപ്പ ആണ് ദി ഹണ്ടറിൽ രജിസ്റ്റർ ചെയ്ത ഏക ഇന്ത്യൻ പുരുഷ താരം. തിരഞ്ഞെടുക്കപ്പെട്ടാൽ ഹണ്ട്രഡിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരമായി ഉത്തപ്പ് മാറും. ഹർമൻപ്രീത്, ജെമിമ റോഡ്രിഗസ്, ദീപ്തി ശർമ്മ, ശിഖ പാണ്ടെ, ദിശ കസത്, കിരൺ നവിഗർ എന്നീ വനിതാ താരങ്ങളും ഡ്രാഫ്റ്റിൽ ഉണ്ട്. ഇതിൽ ഹർമൻപ്രീത് മാത്രമെ മുമ്പ് ഈ ടൂർണമെന്റിൽ കളിച്ചിട്ടുള്ളൂ.

പകർച്ചവ്യാധി കാരണം കഴിഞ്ഞ വർഷം മാറ്റിവച്ച ടൂർണമെന്റ് ഈ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എട്ട് ടീമുകളും ലോകത്തിലെ ചില മികച്ച കളിക്കാരും പങ്കെടുക്കും. ഓരോ ടീമും ഓരോ ഇന്നിംഗ്‌സിനും 100 പന്തുകൾ വീതം കളിക്കുകയും തന്ത്രപ്രധാനമായ ടൈം-ഔട്ടുകളുടെ സവിശേഷമായ ഒരു സമ്പ്രദായം ഉപയോഗിച്ച്, ഗെയിമിന്റെ പുതിയതും ആവേശകരവുമായ ഒരു ഫോർമാറ്റായി ഹണ്ട്രഡ് വിശേഷിപ്പിക്കപ്പെടുന്നു.

ദി ഹണ്ട്രെഡും ബിഗ് ബാഷും ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും ബെഞ്ച് സ്ട്രെംഗ്ത്ത് വര്‍ദ്ധിപ്പിച്ചു, ഇന്ത്യന്‍ വനിതകള്‍ക്കും അത് പോലെ ഒരു ലീഗ് വേണം – സ്മൃതി മന്ഥാന

വനിത ഐപിഎൽ ഇന്ത്യയ്ക്ക് ഏറെ ആവശ്യമുള്ള കാര്യമാണെന്ന് പറ‍ഞ്ഞ് ഇന്ത്യന്‍ വനിത താരം സ്മൃതി മന്ഥാന. ദി ഹണ്ട്രെഡും ബിഗ് ബാഷും മികച്ച ടൂര്‍ണ്ണമെന്റുകളാണ്, അത് വിദേശ താരങ്ങള്‍ക്കും അതാത് രാജ്യങ്ങളിലെ പ്രാദേശിക താരങ്ങള്‍ക്കും ഏറെ ഗുണം ചെയ്തു. ഈ രണ്ട് ടൂര്‍ണ്ണമെന്റുകളും ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെ ബെ‍ഞ്ച് സ്ട്രെംഗ്ത്ത് വളരെ അധികം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അത് പോലെ ഇന്ത്യയിലും ഒരു വനിത ഐപിഎൽ പോലുള്ള ഒന്ന് വരികയാണെങ്കിൽ അത് വലിയ സഹായം ആകുമെന്നും സ്മൃതി വ്യക്തമാക്കി.

ബിഗ് ബാഷിലും ദി ഹണ്ട്രെഡിലും കളിക്കുന്നത് വഴി താരങ്ങള്‍ക്ക് ഏറെ കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിക്കുന്നുണ്ട്. അതിനാൽ തന്നെ ഭാവിയിൽ ഇത്തരത്തിലൊരു ടൂര്‍ണ്ണമെന്റ് ഇന്ത്യയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്മൃതി സൂചിപ്പിച്ചു. കഴിഞ്ഞ ഏതാനും സീസണിലായി ബിസിസിഐ ഐപിഎലിനിടെ സാംപിള്‍ രീതിയിൽ വനിത ചലഞ്ചര്‍ ട്രോഫി സംഘടിപ്പിക്കാറുണ്ടെങ്കിലും വെറും മൂന്ന് ടീമുകളും അഞ്ചിൽ താഴെ ദിവസവും മാത്രമാണ് മത്സരം നീണ്ട് നിൽക്കുന്നത്. ഇതിന് സമഗ്രമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

വിശ്രമം ആവശ്യം, ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറി ജോണി ബൈര്‍സ്റ്റോ

തുടര്‍ച്ചയായ ക്രിക്കറ്റിൽ നിന്ന് വിശ്രമം ആവശ്യമാണെന്ന് കാണിച്ച് ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറി ജോണി ബൈര്‍സ്റ്റോ. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ആവശ്യത്തിന് വിശ്രമം വേണമെന്ന് ചൂണ്ടിക്കാണിച്ചാണ് ഓഗസ്റ്റ് 3ന് ആരംഭിയ്ക്കുവാനിരുന്ന ദി ഹണ്ട്രെഡിൽ നിന്ന് താരം പിന്മാറിയത്.

വെൽഷ് ഫയറിന് വേണ്ടിയാണ് കഴിഞ്ഞ സീസണിൽ ബൈര്‍സ്റ്റോ കളിച്ചത്. ഓഗസ്റ്റ് 17ന് ആണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിയ്ക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന ബൈര്‍സ്റ്റോ എട്ട് മത്സരങ്ങളിൽ നിന്ന് 994 റൺസാണ് നേടിയിട്ടുള്ളത്.

ഓവര്‍ട്ടണ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയും ദി ഹണ്ട്രെഡും നഷ്ടമാകും

ഇംഗ്ലണ്ട് പേസര്‍ ജാമി ഓവര്‍‍ട്ടൺ പരിക്ക് കാരണം ദി ഹണ്ട്രെഡിലും അതിന് ശേഷം നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും കളിക്കില്ല. ഓഗസ്റ്റ് 3ന് ആണ് ദി ഹണ്ട്രെഡ് ആരംഭിയ്ക്കുന്നത്. ടെസ്റ്റ് പരമ്പര ഓഗസ്റ്റ് 17ന് തുടങ്ങും.

മാഞ്ചസ്റ്റര്‍ ഒറിജിനൽസിന് വേണ്ടിയായിരുന്നു ഓവര്‍ട്ടൺ ദി ഹണ്ട്രെഡിൽ കളിക്കാനിരുന്നത്. പകരക്കാരനായി ഫ്രാഞ്ചൈസി പോള്‍ വാള്‍ട്ടറെ പ്രഖ്യാപിച്ചു. ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ജൂണ്‍ 23ന് ആണ് ഓവര്‍ട്ടൺ അരങ്ങേറ്റം നടത്തിയത്.

അരങ്ങേറ്റ മത്സരത്തിൽ നിര്‍ണ്ണായകമായ പ്രകടനം താരം ബാറ്റിംഗിൽ പുറത്തെടുത്തിരുന്നു. ജോണി ബൈര്‍സ്റ്റോയുമായി ചേര്‍ന്ന് 241 റൺസാണ് താരം ആ മത്സരത്തിൽ നേടി ഇംഗ്ലണ്ടിനെ തകര്‍ച്ചയിൽ നിന്ന് രക്ഷിച്ചത്.

The Hundred പുതിയ സീസൺ ഫിക്സ്ചർ എത്തി

The Hundred പുതിയ സീസൺ ഫിക്സ്ചർ എത്തി. പുരുഷ ചാമ്പ്യൻമാരായ സതേൺ ബ്രേവ് ദി ഹണ്ട്രഡിന്റെ ഉദ്ഘാടന മത്സരത്തിൽ വെൽഷ് ഫയറിനെ നേരിടും. ഓഗസ്റ്റ് 3ന് ആകും മത്സരം നടക്കുക. ബർമിംഗ്ഹാം കോമൺ‌വെൽത്ത് ഗെയിംസിന് ശേഷം ഓഗസ്റ്റ് 11 വ്യാഴാഴ്ച വനിതാ ടൂർണമെന്റും ആരംഭിക്കും. കഴിഞ്ഞ വർഷം ആരംഭിച്ച 100 ബോൾ ടൂർണമെന്റിന്റെ ഫൈനൽ സെപ്റ്റംബർ 3ന് ലോർഡ്‌സിൽ ആകും നടക്കുക.


ഗ്രൂപ്പ്-സ്റ്റേജ് ടേബിളിൽ ഒന്നാമതെത്തുന്ന പുരുഷ-വനിതാ ടീമുകൾ നേരിട്ട് ഫൈനലിലേക്ക് മുന്നേറും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന ടീമുകൾ എലിമിനേറ്ററിൽ പരസ്പരം ഏറ്റുമുട്ടും.

ഗ്ലെന്‍ മാക്സ്വെല്‍ പിന്മാറി, ജോഷ് ഇംഗ്ലിസിനെ സ്വന്തമാക്കി ലണ്ടന്‍ സ്പിരിറ്റ്

ദി ഹണ്ട്രെഡിൽ നിന്ന് പിന്‍മാറി ഗ്ലെന്‍ മാക്സ്വെൽ. പകരം ടീമിലേക്ക് ഓസ്ട്രേലിയന്‍ താരം ജോഷ് ഇംഗ്ലിസിനെ ലണ്ടന്‍ സ്പിരിറ്റ് സ്വന്തമാക്കിയിട്ടുണ്ട്. മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് പിന്മാറിയ മറ്റു രണ്ട് ഓസ്ട്രേലിയന്‍ താരങ്ങള്‍.

ഈ പറഞ്ഞ മൂന്ന് താരങ്ങളും ഓസ്ട്രേലിയയുടെ വിന്‍ഡീസ്, ബംഗ്ലാദേശ് പരമ്പരകളിൽ നിന്നു പിന്മാറിയിരുന്നു. ലണ്ടന്‍ സ്പിരിറ്റ് കോച്ച് ഷെയിന്‍ വോൺ ആണ് മാക്സ്വെല്‍ പിന്മാറിയതിനെക്കുറിച്ച് പറ‍ഞ്ഞത്.

താരം മാച്ച് വിന്നറാണെന്നും എന്നാൽ ദൗര്‍ഭാഗ്യകരമായി താരം ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വോൺ പറഞ്ഞു. പകരം താരമായി ജോഷ് ഇംഗ്ലിസിനെ സ്വന്തമാക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും വോൺ വ്യക്തമാക്കി.

ജൂലൈ 22ന് ആണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്.

ജെമീമ റോഡ്രിഗസും ദി ഹണ്ട്രഡിലേക്ക്

ഇന്ത്യൻ യുവ താരം ജെമീമ റോഡ്രിഗസ് ദി ഹണ്ട്രഡിൽ കളിക്കും. നോർത്തേൺ സൂപ്പർചാർജേഴ്സിന് വേണ്ടിയാകും താരം കളിക്കുക. ദി ഹണ്ട്രഡിന്റെ ഉദ്ഘാടന സീസണ ജൂലൈ 21ന് ആണഅ ആരംഭിക്കുന്നത്. 100 ബോൾ ടൂർണ്ണമെന്റിൽ എട്ട് വീതം പുരുഷ – വനിത ടീമുകൾ ആണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള അഞ്ചാമത്തെ താരമാണ് ജെമീമ റോഡ്രിഗസ്. ഹർമ്മൻപ്രീത് കൌർ, സ്മൃതി മന്ഥാന, ഷഫാലി വർമ്മ, ദീപ്തി ശർമ്മ എന്നിവരാണ് ദി ഹണ്ട്രഡിൽ പങ്കെടുക്കുന്ന മറ്റ് ഇന്ത്യൻ വനിത താരങ്ങൾ.

താൻ ഈ അവസരത്തിനായി ഉറ്റുനോക്കുകയാണെന്നും ഇത് പുതിയതും വ്യത്യസ്തവുമായ ഒരു അനുഭവം ആയിരിക്കുമെന്നും ജെമീമ വ്യക്തമാക്കി. താൻ യോർക്ഷയർ ഡയമണ്ട്സിന് വേണ്ടി മുമ്പ് കളിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാവായ ലൌറൻ വിൻഫീൽഡ്-ഹിൽ ആണ് നോർത്തേൺ സൂപ്പർചാർജേഴ്സിനെ നയിക്കുന്നത്.

ഇംഗ്ലണ്ട് ഈ അവസരം മുതലാക്കി വിരാടിനെയും രോഹിതിനെയും ദി ഹണ്ട്രെഡിൽ പങ്കെടുപ്പിക്കണമായിരുന്നു – മാർക്ക് ബുച്ചർ

ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂൾ നേരത്തെ ആക്കുവാൻ പറഞ്ഞ ബിസിസിഐയുടെ ആവശ്യം ഇംഗ്ലണ്ട് അംഗീകരിക്കണമായിരുന്നുവെന്ന് പറഞ്ഞ് മുൻ ഇംഗ്ലണ്ട് താരം മാർക്ക് ബുച്ചർ. ഈ അവസരം ഉപയോഗിച്ചിരുന്നുവെങ്കിൽ ഇന്ത്യയുടെ പ്രമുഖ താരങ്ങളായ എംഎസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരെ ദി ഹണ്ട്രെഡിൽ കളിപ്പിക്കുവാൻ ഇംഗ്ലണ്ട് ബോർഡിന് ആവശ്യപ്പെടാമായിരുന്നുവെന്നും ഒരു സുവർണ്ണാവസരമാണ് ഇംഗ്ലണ്ട് കളഞ്ഞതെന്നും ബുച്ചർ പറഞ്ഞു.

കഴിഞ്ഞ വർഷം ആരംഭിക്കുവാനിരുന്ന ദി ഹണ്ട്രെഡ് കോവിഡ് കാരണം ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു. വലിയൊരു അവസരമാണ് ഇംഗ്ലണ്ട് ബോർഡ് നഷ്ടപ്പെടുത്തിയതെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇന്ത്യയുടെ മാർക്കീ താരങ്ങളുടെ സാന്നിദ്ധ്യം ദി ഹണ്ട്രെഡിന് ജനപിന്തുണ വർദ്ധിപ്പിക്കുമായിരുന്നുവെന്നും ബുച്ചർ പറഞ്ഞു.

ഷഫാലി വര്‍മ്മ ദി ഹണ്ട്രെഡില്‍ കളിക്കും

ഷഫാലി വര്‍മ്മ ദി ഹണ്ട്രെഡില്‍ കളിക്കും. ഇംഗ്ലണ്ടിലെ ദി ഹണ്ട്രെഡ് ലീഗില്‍ താരം ബിര്‍മ്മിംഗാം ഫീനിക്സിന് വേണ്ടിയാവും കളിക്കുക. ജൂണ്‍ 21ന് ആണ് ലീഗ് ആരംഭിക്കുവാനിരിക്കുന്നത്. ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ജെമീമ റോഡ്രീഗസ്, ദീപ്തി ശര്‍മ്മ എന്നിവരാണ് ലീഗിന്റെ ഉദ്ഘാടന പതിപ്പില്‍ കളിക്കുന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ സോഫി ഡിവൈന്‍ ആണ് ഫീനിക്സിനെ നയിക്കുന്നത്.

 

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ദി ഹണ്ട്രെഡില്‍ സ്റ്റേക്ക് നല്‍കുവാന്‍ ഒരുങ്ങി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്

ദി ഹണ്ട്രെഡ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും സ്റ്റേക്ക് നല്‍കുവാന്‍ തയ്യാറായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഏഷ്യന്‍ ടെലിവിഷന്‍ റൈറ്റ്സിന്റെ ഒരു ഭാഗം ഇന്ത്യന്‍ കൗണ്‍സിലിന് നല്‍കുവാനാണ് ഇസിബി ഒരുങ്ങുന്നത്. വിരാട് കോഹ്‍ലിയും മറ്റു ഇന്ത്യന്‍ താരങ്ങളുടെയും പ്രാതിനിധ്യം ടൂര്‍ണ്ണമെന്റില്‍ ഉറപ്പാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.

ജൂലൈ 22 2021ന് ആണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇയാന്‍ വാട്മോറും ചീഫ് എക്സിക്യൂട്ടീവ് ടോം ഹാരിസണും അഹമ്മദാബാദിലെ അവസാന ടെസ്റ്റിന്റെ സമയത്ത് ഇവിടെയെത്തിയപ്പോളാണ് ചര്‍ച്ച കൂടുതല്‍ പുരോഗമിച്ചതെന്നാണ് വിവരം.

രണ്ട് അവസരങ്ങളാണ് ഇംഗ്ലണ്ട് ബോര്‍ഡ് മുന്നോട്ട് വെച്ചിരിക്കുന്നത്. എട്ട് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ 25 ശതമാനം വീതം ഹണ്ട്രെഡിലെ ടീമില്‍ സ്റ്റേക്ക് നല്‍കുക അല്ലെങ്കില്‍ ഏഷ്യയിലെ ബ്രോഡ്കാസ്റ്റ് വരുമാനത്തിന്റെ ഒരു ഭാഗം ബിസിസിഐയ്ക്ക് നല്‍കാമെന്നുമാണ് ഇസിബി മുന്നോട്ട് വെച്ച രണ്ട് ഉപാധികള്‍. ഇവയില്‍ ഒന്ന് ഇവര്‍ക്ക് തിരഞ്ഞെടുക്കാമെന്നാണ് ഇസിബിയുടെ തീരുമാനം.

ദി ഹണ്ട്രെഡ് കരാറുകള്‍ക്ക് അടുത്ത വര്‍ഷവും സാധുതയുണ്ടാകും

ദി ഹണ്ട്രെഡിന്റെ ഭാഗമായ വനിത താരങ്ങള്‍ക്കളുടെ കരാറുകളുടെ സാധുത 2021ലും ഉണ്ടാകുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റിലെ പുതിയ പതിപ്പായ ദി ഹണ്ട്രെഡിന്റെ ആദ്യത്തെ പതിപ്പ് ഈ വര്‍ഷം ആരംഭിക്കുവാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് കൊറോണ കാരണം അടുത്ത വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു.

ആവശ്യമെങ്കില്‍ താരങ്ങള്‍ക്ക് ഇപ്പോളുള്ള കരാര്‍ വേണ്ടെന്ന് വെച്ച ശേഷം പുതിയ കരാറിനെക്കുറിച്ച് ടീമുകളുമായി ചര്‍ച്ച ചെയ്യാവുന്നതാണെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസികള്‍ക്ക് കരാറുകള്‍ റദ്ദാക്കുവാന്‍ അധികാരമില്ലെന്നും ഇത് താരങ്ങളെ സംരക്ഷക്കുവാന്‍ വേണ്ടിയുള്ള തീരുമാനം ആണെന്നും ഇംഗ്ലണ്ട് ബോര്‍ഡ് വ്യക്തമാക്കി.

ദി ഹണ്ട്രെഡ് ഇന്ത്യയിലേക്ക് കൊണ്ടു വരുവാന്‍ ബിസിസിഐ ശ്രമിക്കുന്നുവോ?

ഇംഗ്ലണ്ടിലെ ക്രിക്കറ്റിന്റെ ഏറ്റവും പുതിയ പതിപ്പായ ദി ഹണ്ട്രെഡിന്റിന്റെ ഇന്ത്യന്‍ പതിപ്പിനായി ബിസിസിഐ ശ്രമിക്കുന്നതായി സൂചന. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് വിരമിക്കുന്ന ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്സ് ആണ് ഈ കാര്യം പുറത്ത് വിട്ടത്. ബിസിസിഐ തങ്ങളോട് നിരന്തരമായി ദി ഹണ്ട്രെഡിന്റെ ഫോര്‍മാറ്റ് അറിയുവാനായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ഗ്രേവ്സ് പറയുന്നത്. ബിസിസിഐ മാത്രമല്ല വേറെയും പല ബോര്‍ഡുകള്‍ ഇത്തരത്തില്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്നാണ് ഗ്രേവ്സ് പറഞ്ഞത്.

ഈ വര്‍ഷം അരങ്ങേറ്റം കുറിയ്ക്കേണ്ടിയിരുന്ന ദി ഹണ്ട്രെഡ് കോവിഡ് കാരണം അടുത്ത വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. ഇത്രയും ബോര്‍ഡുകളുടെ താല്പര്യം സൃഷ്ടിക്കാനായി എന്നത് തന്നെ ദി ഹണ്ട്രെഡിന്റെ പ്രശസ്തിയെ സൂചിപ്പിക്കുന്നുവെന്നാണ് കോളിന്‍ ഗ്രേവ്സിന്റെ അഭിപ്രായം.

ലോകത്തിലെ ഏറ്റവും വിജയകരമായ ടി20 ലീഗ് നടത്തുന്ന ബിസിസിഐയ്ക്ക് സമാനമായ രീതിയില്‍ ദി ഹണ്ട്രെഡ് കൊണ്ടുവന്ന് വിജയിപ്പിക്കുവാനാകുമോ എന്നതാണ് ഇനി കാത്തിരിക്കേണ്ടത്. നേരത്തെ ബിസിസിഐ മിനി ഐപിഎല്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ട് അത് നടക്കാതെ പോയിരുന്നു. അതിനാല്‍ തന്നെ ഇപ്പോളത്തെ സാഹചര്യത്തില്‍ ഹണ്ട്രെഡ് പോലൊരു വ്യത്യസ്തമായ ടൂര്‍ണ്ണമെന്റിന് ബോര്‍ഡ് ശ്രമിക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

Exit mobile version