സിക്സ് അടിച്ച് ജയിപ്പിച്ച് ദീപ്തി ശർമ്മ, ലണ്ടൻ സ്പിരിറ്റ് ദി ഹണ്ട്രഡ് ചാമ്പ്യൻസ്

ദി ഹണ്ട്രഡ് കിരീടം നേടി ലണ്ടൻ സ്പിരിറ്റ് വനിതകൾ. ഇന്ന് നടനൻ ഫൈനലിൽ വെൽഷ് ഫയർ വനിതകളെ നേരിട്ട ലണ്ടൻ സ്പിരിറ്റ് നാലു വിക്കറ്റിന്റെ വിജയമാണ് നേടിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത വെഷ് ഫയർ 100 പന്തിൽ നിന്ന് 115 റൺസ് ആയിരുന്നു എടുത്തത്.

41 പന്തിൽ നിന്ന് 54 റൺസ് എടുത്ത ജൊണാസൻ ആണ് വെൽഷ് ഫയറിന്റെ ടോപ് സ്കോറർ ആയത്. ഹെയ്ലി മാത്യൂസ് 22 റൺസും ബീമൗണ്ട് 21 റൺസും എടുത്തു. ലണ്ടൻ സ്പിരിറ്റിനായി എവ ഗ്രേയും ഗ്ലെനും 2 വിക്കറ്റ് വീതം നേടി. ഇന്ത്യൻ താരം ദീപ്തി ശർമ്മ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ലണ്ടണ് വേൺയ്യി റെഡ്മയ്ൻ 34 റൺസുമായി ടോപ് സ്കോറർ ആയി.അവസാനം നിർണായകമായ 16 റൺസ് എടുത്ത് പുറത്താകാതെ നിന്ന ദീപ്തി ശർമ്മയാണ് ടീമിനെ ജയിപ്പിച്ചത്. 3 പന്തിൽ 4 റൺസ് വേണ്ട സമയത്ത് 6 അടിച്ചു വിജയവും കിരീടവും ഉറപ്പിക്കാ‌ ദീപ്തി ശർമ്മയ്ക്ക് ആയി.

ടി20യിൽ 600 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി കീറൺ പൊള്ളാര്‍ഡ്

ദി ഹണ്ട്രെഡിൽ മാഞ്ചസ്റ്റര്‍ ഒറിജിനൽസിനെതിരെ ലണ്ടന്‍ സ്പിരിറ്റിന് വേണ്ടി കളിച്ചപ്പോള്‍ ടി20 ഫോര്‍മാറ്റിൽ 600 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി കീറൺ പൊള്ളാര്‍ഡ് മാറി. 2006ൽ ആണ് താരം തന്റെ ടി20 അരങ്ങേറ്റം നടത്തിയത്.

2008ൽ തന്റെ അന്താരാഷ്ട്ര ടി20 അരങ്ങേറ്റം നടത്തിയ താരം പിന്നീട് 101 മത്സരങ്ങളിൽ വെസ്റ്റിന്‍ഡീസിനെ പ്രതിനിധീകരിച്ചു. തന്റെ 600ാം മത്സരത്തിൽ പൊള്ളാര്‍ഡ് 11 പന്തിൽ പുറത്താകാതെ 34 റൺസ് നേടി മികവ് പുലര്‍ത്തി.

ഗ്ലെന്‍ മാക്സ്വെല്‍ പിന്മാറി, ജോഷ് ഇംഗ്ലിസിനെ സ്വന്തമാക്കി ലണ്ടന്‍ സ്പിരിറ്റ്

ദി ഹണ്ട്രെഡിൽ നിന്ന് പിന്‍മാറി ഗ്ലെന്‍ മാക്സ്വെൽ. പകരം ടീമിലേക്ക് ഓസ്ട്രേലിയന്‍ താരം ജോഷ് ഇംഗ്ലിസിനെ ലണ്ടന്‍ സ്പിരിറ്റ് സ്വന്തമാക്കിയിട്ടുണ്ട്. മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് പിന്മാറിയ മറ്റു രണ്ട് ഓസ്ട്രേലിയന്‍ താരങ്ങള്‍.

ഈ പറഞ്ഞ മൂന്ന് താരങ്ങളും ഓസ്ട്രേലിയയുടെ വിന്‍ഡീസ്, ബംഗ്ലാദേശ് പരമ്പരകളിൽ നിന്നു പിന്മാറിയിരുന്നു. ലണ്ടന്‍ സ്പിരിറ്റ് കോച്ച് ഷെയിന്‍ വോൺ ആണ് മാക്സ്വെല്‍ പിന്മാറിയതിനെക്കുറിച്ച് പറ‍ഞ്ഞത്.

താരം മാച്ച് വിന്നറാണെന്നും എന്നാൽ ദൗര്‍ഭാഗ്യകരമായി താരം ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വോൺ പറഞ്ഞു. പകരം താരമായി ജോഷ് ഇംഗ്ലിസിനെ സ്വന്തമാക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും വോൺ വ്യക്തമാക്കി.

ജൂലൈ 22ന് ആണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്.

ലണ്ടന്‍ സ്പിരിറ്റിനെ നയിക്കുക ഓയിന്‍ മോര്‍ഗനും ഹീത്തര്‍ നൈറ്റും

ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിന്റെ ആദ്യ പതിപ്പില്‍ ലണ്ടന്‍ സ്പിരിറ്റിന്റെ പുരുഷ ടീമിനെ ഓയിന്‍ മോര്‍ഗനും വനിത ടീമിനെ ഹീത്തര്‍ നൈറ്റും നയിക്കും. ഫ്രാഞ്ചൈസിയുടെ വനിത ടീമിനെ ട്രെവര്‍ ഗ്രിഫിന്‍ ആണ് പരിശീലിപ്പിക്കുക.

പുരുഷ ടീമിന്റെ കോച്ചായി നേരത്തെ തന്നെ ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിനെ നിയമിച്ചിരുന്നു. ടീമിന്റെ ക്യാപ്റ്റനായി ഓയിന്‍ മോര്‍ഗന്‍ എത്തുന്നതില്‍ അതിയായ സന്തോഷമാണുള്ളതെന്നും ഷെയിന്‍ വോണ്‍ പറഞ്ഞു. താരം ക്യാപ്റ്റനായി എത്തുന്നത് സ്പിരിറ്റിന് കൂടുതല്‍ മുന്‍തൂക്കം നല്‍കുമെന്നും വോണ്‍ അഭിപ്രായപ്പെട്ടു.

Exit mobile version