നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സിന്റെ രണ്ട് താരങ്ങള്‍ക്ക് കോവിഡ്

നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സിന്റെ രണ്ട് പുരുഷ താരങ്ങള്‍ക്ക് കോവിഡ്. തിങ്കളാഴ്ചയാണ് ഈ താരങ്ങളുടെ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ പോസിറ്റീവ് ആയത്. താരങ്ങളാരാണെന്ന് ഫ്രാഞ്ചൈസി വെളിപ്പെടുത്തിയിട്ടില്ല.

ദി ഹണ്ട്രെഡിൽ ആദ്യമായി അല്ല കോവിഡ് എത്തുന്നത്. നേരത്തെ ട്രെന്റ് റോക്കറ്റ്സ് മുഖ്യ കോച്ച് ആന്‍ഡി ഫ്ലവരും സ്റ്റീവന്‍ മുല്ലാനിയും കോവിഡ് ബാധിതരായിരുന്നു. അതിന് ശേഷം ലണ്ടന്‍ സ്പിരിറ്റ് മുഖ്യ കോച്ച് ഷെയിന്‍ വോണും കോവിഡ് ബാധിതനായിരുന്നു.

സൂപ്പര്‍ചാര്‍ജേഴ്സിന് വിജയം, വീണ്ടും മികവ് പുലര്‍ത്തി ജെമീമ റോഡ്രിഗസ്

ദി ഹണ്ട്രെഡിൽ ഇന്നലെ നടന്ന മത്സരത്തിൽ ട്രെന്റ് റോക്കറ്റ്സിനെതിരെ മികച്ച വിജയം നേടി നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ടീം 100 പന്തിൽ 149/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 41 പന്തിൽ 60 റൺസ് നേടിയ ജെമീമ റോഡ്രിഗസും 13 പന്തിൽ 31 റൺസ് നേടിയ ലോറ കിമ്മിന്‍സും ആയിരുന്നു മികവ് പുലര്‍ത്തിയത്. ലോറന്‍ വിന്‍ഫീല്‍ഡ് ഹില്‍ 33 റൺസ് നേടി. 4 വിക്കറ്റ് നേടിയ സാമി-ജോ ജോൺസൺ ട്രെന്റിന് വേണ്ടി മികവ് പുലര്‍ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രെന്റിന് 122 റൺസ് മാത്രമേ നേടാനായുള്ളു. 43 റൺസുമായി കാത്തറിന്‍ ബ്രണ്ട് ടോപ് സ്കോറര്‍ ആയപ്പോള്‍ നത്താലി സ്കിവര്‍ 33 റൺസ് നേടി. കേറ്റി ലെവിക്കും അലീസ് ഡേവിഡ്സൺ റിച്ചാര്‍ഡ്സും സൂപ്പര്‍ചാര്‍ജേഴ്സിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ടീം 27 റൺസ് വിജയം കൈവരിച്ചു.

ജയം അഞ്ച് റൺസിന്, ബെന്‍ സ്റ്റോക്കിനെയും സംഘത്തെയും വീഴ്ത്തി വെൽഷ് ഫയര്‍

ദി ഹണ്ട്രെഡിൽ ഇന്നലെ നടന്ന ആവേശകരമായ പുരുഷന്മാരുടെ മത്സരത്തിൽ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജ്ജേഴ്സിനെ 5 റൺസിന് പരാജയപ്പെടുത്തി വെൽഷ് ഫയര്‍. ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 100 പന്തിൽ 173/4 എന്ന സ്കോര്‍ വെൽഷ് നേടിയപ്പോള്‍ 168 റൺസാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സ് നേടിയത്.

ബൈര്‍സ്റ്റോ 36 പന്തിൽ 56 റൺസ് നേടിയ ശേഷം പുറത്തായെങ്കിലും ബെന്‍ ഡക്കറ്റ്(27 പന്തിൽ 41), ജെയിംസ് നീഷം(11 പന്തിൽ പുറത്താകാതെ 30), ഗ്ലെന്‍ ഫിലിപ്പ്സ്(14 പന്തിൽ 23) എന്നിവരാണ് വെൽഷിന് വേണ്ടി തിളങ്ങിയത്.

31 പന്തിൽ 62 റൺസ് നേടിയ ഹാരി ബ്രൂക്ക് സൂപ്പര്‍ചാര്‍ജേഴ്സിന്റെ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും ടോപ് ഓര്‍ഡറിൽ കാര്യമായ പ്രകടനം ആര്‍ക്കും പുറത്തെടുക്കാനാകാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. ഖൈസ് അഹമ്മദ് 13 റൺസ് വിട്ട് നല്‍കി 4 വിക്കറ്റ് വീഴ്ത്തിയാണ് നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേവ്സിനെ തകര്‍ത്തത്.

Qaisahmed

ആഡം ലിഥ്(14 പന്തിൽ 25), മാറ്റി പോട്സ്(പുറത്താകാതെ 10 പന്തിൽ 20) എന്നിവരാണ് മറ്റു ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തവര്‍.

ജെമീമ ഓൺ ഫയര്‍, നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ച് ഇന്ത്യന്‍ താരം

ദി ഹണ്ട്രെഡിന്റെ വനിത പതിപ്പിൽ വെല്‍ഷ് ഫയറിനെ മുട്ടുകുത്തിച്ച് ജെമീമ റോഡ്രിഗസിന്റെ ഒറ്റയാള്‍ പ്രകടനം. 43 പന്തിൽ പുറത്താകാതെ 92 റൺസ് നേടിയ ജെമീമയുടെ ബലത്തിൽ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സ് 6 വിക്കറ്റ് വിജയം നേടുകയായിരുന്നു.

നൂറ് പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് വെൽഷ് നേടിയത്. 30 റൺസ് നേടിയ ഹെയ്‍ലി മാത്യൂസ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സൂപ്പര്‍ ചാര്‍ജ്ജേഴ്സിന് വേണ്ടി ലിന്‍സേ സ്മിത്ത് മൂന്ന് വിക്കറ്റും കാറ്റി ലെവിക്, അലീസ് റിച്ചാര്‍ഡ്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

19/4 എന്ന നിലയിലേക്ക് വീണ സൂപ്പര്‍ചാര്‍ജേഴ്സ് 85 പന്തില്‍ ജെമീമയുടെ മികവിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു. 17 ഫോറും ഒരു സിക്സുമാണ് താരം നേടിയത്.

ജെമീമ റോഡ്രിഗസും ദി ഹണ്ട്രഡിലേക്ക്

ഇന്ത്യൻ യുവ താരം ജെമീമ റോഡ്രിഗസ് ദി ഹണ്ട്രഡിൽ കളിക്കും. നോർത്തേൺ സൂപ്പർചാർജേഴ്സിന് വേണ്ടിയാകും താരം കളിക്കുക. ദി ഹണ്ട്രഡിന്റെ ഉദ്ഘാടന സീസണ ജൂലൈ 21ന് ആണഅ ആരംഭിക്കുന്നത്. 100 ബോൾ ടൂർണ്ണമെന്റിൽ എട്ട് വീതം പുരുഷ – വനിത ടീമുകൾ ആണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള അഞ്ചാമത്തെ താരമാണ് ജെമീമ റോഡ്രിഗസ്. ഹർമ്മൻപ്രീത് കൌർ, സ്മൃതി മന്ഥാന, ഷഫാലി വർമ്മ, ദീപ്തി ശർമ്മ എന്നിവരാണ് ദി ഹണ്ട്രഡിൽ പങ്കെടുക്കുന്ന മറ്റ് ഇന്ത്യൻ വനിത താരങ്ങൾ.

താൻ ഈ അവസരത്തിനായി ഉറ്റുനോക്കുകയാണെന്നും ഇത് പുതിയതും വ്യത്യസ്തവുമായ ഒരു അനുഭവം ആയിരിക്കുമെന്നും ജെമീമ വ്യക്തമാക്കി. താൻ യോർക്ഷയർ ഡയമണ്ട്സിന് വേണ്ടി മുമ്പ് കളിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാവായ ലൌറൻ വിൻഫീൽഡ്-ഹിൽ ആണ് നോർത്തേൺ സൂപ്പർചാർജേഴ്സിനെ നയിക്കുന്നത്.

Exit mobile version