ഏകദിനത്തിൽ 350 റൺസ് ലക്ഷ്യം വയ്ക്കുവാന്‍ ബംഗ്ലാദേശ് തയ്യാറാകണം – തമീം ഇക്ബാൽ

സിംബാബ്‍വേയ്ക്കെതിരെ 303, 290 എന്ന സ്കോറുകള്‍ നേടിയിട്ടും വിജയം കൈക്കലാക്കുവാന്‍ സാധിക്കാതിരുന്ന ബംഗ്ലാദേശ് ഏകദിന ഫോര്‍മാറ്റിൽ 350 റൺസ് സ്ഥിരമായി നേടുന്നതിനായി ശ്രമിക്കണമെന്ന് പറഞ്ഞ് ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റന്‍ തമീം ഇക്ബാൽ.

പല ടീമുകളും നിരന്തരം 300ന് മേലെയുള്ള സ്കോര്‍ നേടുന്നുണ്ടെന്നും എന്നാൽ ബംഗ്ലാദേശിന് അതിന് സാധിക്കുന്നില്ലെന്നും തമീം ഇക്ബാൽ വ്യക്തമാക്കി. 2019ൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 333/8 എന്ന സ്കോറാണ് ബംഗ്ലാദേശിന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

ടീം ഇതുവരെ നേടാത്ത 350ന് മേലുള്ള സ്കോര്‍ നേടുക എന്നതാണ് ടീമിന്റെ വലിയ ലക്ഷ്യം എന്നും തമീം ഇക്ബാല്‍ വ്യക്തമാക്കി. അടുത്ത മത്സരത്തിൽ 350 റൺസ് നേടണമെന്നല്ല പറയുന്നതെന്നും ഇന്ത്യയിൽ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന്റെ സമയത്തേക്ക് ഈ ലക്ഷ്യം നേടുവാന്‍ ടീം പ്രാപ്തരാകണമെന്നും തമീം വ്യക്തമാക്കി.

 

Story Highlights: Bangladesh needs to target 350+ score says, Tamim Iqbal

ഫോര്‍മാറ്റ് മാറി ഫലം മാറിയില്ല!!! ഏകദിനത്തിലും ബംഗ്ലാദേശിനെ വീഴ്ത്തി സിംബാബ്‍വേ

ബംഗ്ലാദേശ് നേടിയ 303 റൺസ് അനായാസം മറികടന്ന് സിംബാബ്‍വേ. സിക്കന്ദര്‍ റാസയും ഇന്നസന്റ് കൈയയും ചേര്‍ന്ന് നേടിയ തകര്‍പ്പന്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ  10 പന്തുകള്‍ അവശേഷിക്കവെയാണ് സിംബാബ്‍വേയുടെ വിജയം.

ചേസിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് 6 റൺസ് നേടുന്നതിനിടെ 2 വിക്കറ്റ് നഷ്ടമായെങ്കിലും വെസ്‍ലി മാധവേരെയും(19) ഇന്നസന്റ് കൈയയും ചേര്‍ന്ന് 56 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.

അവിടെ നിന്ന് സിംബാബ്‍വേയുടെ തിരിച്ചുവരവാണ് മത്സരത്തിൽ കണ്ടത്. ഇന്നസന്റും – സിക്കന്ദര്‍ റാസയും ചേര്‍ന്ന് 192 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. 110 റൺസ് നേടിയ കൈയ പുറത്തായ ശേഷം ലൂക്ക് ജോംഗ്വേയെ(24) കൂട്ടുപിടിച്ച് സിക്കന്ദര്‍ റാസ ടീമിനെ മുന്നോട്ട് നയിച്ചു.

നാലാം വിക്കറ്റിൽ 42 റൺസ് ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ സിക്കന്ദര്‍ റാസ പുറത്താകാതെ 135 റൺസുമായി സിംബാബ്‍വേയുടെ വിജയം ഉറപ്പാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി ലിറ്റൺ ദാസ് 81 റൺസ് നേടിയെങ്കിലും താരം റിട്ടേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു. തമീം ഇക്ബാൽ(62) അനാമുള്‍ ഹക്ക്(73), മുഷ്ഫിക്കുര്‍ റഹിം(52*), മഹമ്മുദുള്ള(20*) എന്നിവരും മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 303 റൺസ് നേടിയത്. ഒന്നാം വിക്കറ്റിൽ 119 റൺസാണ് തമീം ലിറ്റൺ കൂട്ടുകെട്ട് നേടിയത്.

ഏകദിനം വിന്‍ഡീസിന് ശരിയാകുന്നില്ല, രണ്ടാം മത്സരത്തിലും ബംഗ്ലാദേശിന്റെ ആധിപത്യം

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിലും കരുത്താര്‍ന്ന പ്രകടനവുമായി വിജയം നേടി ബംഗ്ലാദേശ്. ഇന്നലെ 35 ഓവറിൽ ആതിഥേയരെ 108 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം ബംഗ്ലാദേശ് 20.4 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കരസ്ഥമാക്കിയത്.

മെഹ്ദി ഹസന്‍ നാലും നസും അഹമ്മദ് മൂന്നും വിക്കറ്റ് നേടിയാണ് വെസ്റ്റിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. 25 റൺസുമായി വാലറ്റത്തിൽ പുറത്താകാതെ നിന്ന കീമോ പോള്‍ ആണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ടീമിനെ നൂറ് കടത്തിയത് ഈ ചെറുത്ത്നില്പാണ്.

തമീം ഇക്ബാൽ അപരാജിതനായി 50 റൺസ് നേടിയപ്പോള്‍ ലിറ്റൺ ദാസ് 32 റൺസുമായി ക്രീസിലുണ്ടായിരുന്നു. 20 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്.

രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം

സെയിന്റ് ലൂസിയ ടെസ്റ്റിന്റെ ഒന്നാം ദിവസം ആദ്യ സെഷന്‍ കഴിയുമ്പോള്‍ ബംഗ്ലാദേശ് 77/2 എന്ന നിലയിൽ. ആദ്യ ടെസ്റ്റിൽ മോശം ബാറ്റിംഗ് പുറത്തെടുത്ത ടീമിൽ നിന്ന് ഭേദപ്പെട്ട പ്രകടനമാണ് ആദ്യ സെഷനിലുണ്ടായത്. എന്നാൽ ഇത് തുടര്‍ന്നുള്ള സെഷനുകളിൽ തുടരാനാകുമോ എന്നതാണ് പ്രധാനം.

46 റൺസ് നേടിയ തമീം ഇക്ബാൽ ആയിരുന്നു ടീമിന്റെ പ്രധാന സ്കോറര്‍. നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും(16*) അനാമുള്‍ ഹക്കും(5*). അൽസാരി ജോസഫും ആന്‍ഡേഴ്സൺ ഫിലിപ്പും ആണ് ക്രീസിലുള്ളത്.

ശ്രീലങ്കയ്ക്ക് മികച്ച മറുപടിയുമായി ബംഗ്ലാദേശ്, തമീമിന് സെഞ്ച്വറി

ചട്ടോഗ്രാം ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് കരുതുറ്റ നിലയിൽ. ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ ടീം 318/3 എന്ന നിലയിലാണ്. തമീം ഇക്ബാല്‍ നേടിയ ശതകത്തിനൊപ്പം മഹമ്മുദുള്‍ ഹസന്‍ ജോയ്, മുഷ്ഫിക്കുര്‍ റഹിം, ലിറ്റൺ ദാസ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്.

തമീം 133 റൺസ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ മഹമ്മുദുള്‍ ഹസന്‍ ജോയ് 58 റൺസ് നേടിയാണ് പുറത്തായത്. നജ്മുള്‍ ഹൊസൈന്‍ ഷാന്റോ, മോമിനുള്‍ ഹക്ക് എന്നിവരുടെ വിക്കറ്റും ടീമിന് നഷ്ടമായി.

53 റൺസുമായി മുഷ്ഫിക്കുര്‍ റഹിമും 54 റൺസ് നേടി ലിറ്റൺ ദാസും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഇരുവരും 98 റൺസാണ് കൂട്ടിചേര്‍ത്തിട്ടുള്ളത്. ശ്രീലങ്കയ്ക്കായി കസുന്‍ രജിത 2 വിക്കറ്റ് നേടി.

ശ്രീലങ്കയുടെ സ്കോര്‍ മറികടക്കുവാന്‍ ബംഗ്ലാദേശ് ഇനിയും 79 റൺസ് മാത്രം നേടിയാൽ മതി.

പുതു ചരിത്രം, ദക്ഷിണാഫ്രിക്കയിൽ പരമ്പര വിജയം നേടി ബംഗ്ലാദേശ്

ദക്ഷിണാഫ്രിക്കയിൽ ചരിത്രത്തിൽ ആദ്യമായി ഒരു വിജയം നേടിയ ബംഗ്ലാദേശ് ഇന്ന് പരമ്പര കൂടി സ്വന്തമാക്കി പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്നാദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 154 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 26.3 ഓവറിൽ ആണ് ബംഗ്ലാദേശ് തങ്ങളുടെ ചരിത്ര വിജയം കുറിയ്ക്കുന്നത്.

127 റൺസാണ് ഓപ്പണര്‍മാരായ തമീമും – ലിറ്റൺ ദാസും ചേര്‍ന്ന് നേടിയത്. 48 റൺസ് നേടിയ ദാസിനെ കേശവ് മഹാരാജ് പുറത്താക്കുകയായിരുന്നു. പിന്നീട് തമീം ഇക്ബാല്‍ നേടിയ 87 റൺസിനൊപ്പം 18 റൺസുമായി ഷാക്കിബും ടീമിനെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

തമീമും ഷാക്കിബും തിരികെ എത്തുന്നു, ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമായി

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. തമീം ഇക്ബാലും ഷാക്കിബ് അൽ ഹസനും തിരികെ ടീമിലേക്ക് എത്തുന്നു. തമീം പരിക്ക് മാറി എത്തുമ്പോള്‍ ഐപിഎലിൽ ഒരു ടീം ലേലത്തിൽ എടുക്കാത്തതിനാൽ ഷാക്കിബും ടെസ്റ്റ് പരമ്പര കളിക്കുവാന്‍ എത്തുന്നു.

2021 ഏപ്രിലില്‍ ശ്രീലങ്കയ്ക്കെതിരെയാണ് തമീം അവസാനമായി ടെസ്റ്റ് കളിച്ചത്. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും ബംഗ്ലാദേശ് പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 18ന് സെഞ്ചൂറിയണിലാണ് ഏകദിന പരമ്പര ആരംഭിയ്ക്കുന്നത്.

ടെസ്റ്റ് പരമ്പര മാര്‍ച്ച് 31ന് ആരംഭിയ്ക്കും. രണ്ടാം ടെസ്റ്റ് ഏപ്രിൽ എട്ടിന് ആണ്.

ബംഗ്ലാദേശ് ടെസ്റ്റ് സ്ക്വാഡ്: Mominul Haque (Captain), Tamim Iqbal, Mahmudul Hasan Joy, Najmul Hossain Shanto, Mushfiqur Rahim, Shakib al Hasan, Liton Das, Yasir Ali Chowdhury, Taijul Islam, Mehidy Hasan, Taskin Ahmed, Abu Jayed, Ebadot Hossain, Shoriful Islam, Shohidul Islam, Syed Khaled Ahmed, Shadman Islam, Nurul Hasan.

ഏകദിന സ്ക്വാഡ്: Tamim Iqbal (Captain), Liton Das, Najmul Hossain Shanto, Shakib al Hasan, Mushfiqur Rahim, Mahmudullah, Afif Hossain, Mehidy Hassan, Mustafizur Rahman, Taskin Ahmed, Shoriful Islam, Ebadot Hossain, Nasum Ahmed, Yasir Ali Chowdhury, Mahmudul Hasan Joy, Syed Khaled Ahmed

പരമ്പര തൂത്തുവാരാനാകാത്തതിൽ സങ്കടമുണ്ട് – തമീം ഇക്ബാൽ

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരുവാന്‍ കഴിയാത്തതിൽ സങ്കടമുണ്ടെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ തമീം ഇക്ബാൽ. ഇന്ന് നടന്ന മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശിനെ 192 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം 40.1 ഓവറിൽ അഫ്ഗാനിസ്ഥാന്‍ മറികടന്ന് ഏഴ് വിക്കറ്റ് വിജയം ആണ് സ്വന്തമാക്കിയത്.

ഇന്നത്തെ പരാജയം ടീമിന് 10 പോയിന്റാണ് നഷ്ടമാക്കിയത്. അതിൽ തനിക്ക് വളരെ നിരാശയുണ്ടെന്നും പരമ്പര ജയിച്ചുവെങ്കിലും ഈ മത്സരവും പത്ത് പോയിന്റും ഏറെ പ്രധാനമാണെന്ന് താന്‍ വ്യക്തമാക്കിയിരുന്നുവെന്നും രണ്ടാം മത്സരം കളിച്ചത് പോലെ ടീമിന് ഈ മത്സരത്തിൽ കളിക്കാനായില്ല എന്നതിൽ ഏറെ സങ്കടം ഉണ്ടെന്നും തമീം ഇക്ബാൽ റിപ്പോര്‍ട്ടര്‍മാരോട് വ്യക്തമാക്കി.

ആദ്യ മത്സരത്തിൽ 215 റൺസിന് ഓള്‍ഔട്ട് ആയ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ 45/6 എന്ന നിലയിലേക്ക് തള്ളിയിട്ടെങ്കിലും അഫിഫ് ഹൊസൈന്‍ – മെഹ്ദി ഹസന്‍ കൂട്ടുകെട്ടാണ് അവിശ്വസനീയ വിജയം ആതിഥേയര്‍ക്ക് സമ്മാനിച്ചത്.

അഫ്ഗാൻ സ്പിൻ ത്രയത്തെ ഓര്‍ത്ത് തല പുകയ്ക്കുന്നില്ല – തമീം ഇക്ബാൽ

അഫ്ഗാനിസ്ഥാന്റെ സ്പിൻ ത്രയത്തെ ഓര്‍ത്ത് ബംഗ്ലാദേശ് തല പുകയ്ക്കുന്നില്ലെന്ന് പറഞ്ഞ് തമീം ഇക്ബാൽ. റഷീദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരുള്‍പ്പെടുന്ന സ്പിന്‍ വിഭാഗം ലോക ക്രിക്കറ്റിൽ തന്നെ ശക്തമായ ഒന്നാണ്.

അഫ്ഗാന്‍ ബൗളിംഗും പ്രത്യേകിച്ച് സ്പിന്‍ ബൗളിംഗ് ലോകത്തിലെ തന്നെ മികച്ചതാണെങ്കിലും ഏകദിനത്തിൽ മികച്ച രീതിയിൽ ബംഗ്ലാദേശ് ഇവരെ നേരിട്ടിട്ടുണ്ട് എന്ന് തമീം ഇക്ബാൽ വ്യക്തമാക്കി.

മുമ്പ് മികച്ച രീതിയിൽ ഇവരെ നേരിട്ടത് പോലെ ഇത്തവണയും ടീമിന് അത് സാധിക്കുമെന്നും അല്ലാത്ത പക്ഷം സംഭവിക്കുവാന്‍ താന്‍ ഒരു കാരണവും കാണുന്നില്ലെന്നും തമീം സൂചിപ്പിച്ചു.

ടി20 ബ്രേക്ക് പുനഃപരിശോധിക്കണം, തമീമിനോട് ബംഗ്ലാദേശ് ബോര്‍ഡിന്റെ ആവശ്യം

ടി20യിൽ നിന്ന് ഇടവേളയെടുത്ത തമീം ഇക്ബാലിനോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുവാന്‍ ബംഗ്ലാദേശ് ബോര്‍ഡ് ഒരുങ്ങുന്നു. അടുത്ത ആറ് മാസത്തേക്ക് ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ താന്‍ കളിക്കുന്നില്ലെന്ന് അടുത്തിടെ താരം തീരുമാനം എടുത്തിരുന്നു. ഈ കാലയളവിൽ ദേശീയ ടീമിനായി താരത്തിന് 5 മത്സരങ്ങള്‍ നഷ്ടമാകും.

അതിന് ശേഷം ബിപിഎലില്‍ മിന്നും പ്രകടനം ആണ് താരം പുറത്തെടുക്കുന്നത്. ഈ തീരുമാനത്തിന് തൊട്ടടുത്ത ദിവസം താരം ബിപിഎലിൽ പുറത്താകാതെ ശതകം നേടി മിനിസ്റ്റര്‍ ധാക്കയെ വിജയത്തിലേക്ക് നയിച്ചിരുന്നു. തമീമിനെ പോലെ പരിചയസമ്പത്തുള്ള താരം ടീമിലുള്ളത് യുവ താരങ്ങള്‍ക്ക് പലതും പഠിക്കുവാനുള്ള അവസരം ആണെന്നും ബംഗ്ലാദേശ് ചീഫ് സെലക്ടര്‍ മിന്‍ഹാജുൽ അബേദിന്‍ പറഞ്ഞു.

തമീമിന്റേത് വ്യക്തിപരമായ തീരുമാനം ആണെന്നും എന്നാൽ അത് പുനഃപരിശോധിക്കുവാനുള്ള ആവശ്യം ബോര്‍ഡ് മുന്നോട്ട് വയ്ക്കുമെന്നും മിന്‍ഹാജുല്‍ വ്യക്തമാക്കി.

ന്യൂസിലാണ്ട് ടൂറിനും തമീം ഇക്ബാൽ ഇല്ല

ബംഗ്ലാദേശിന്റെ ന്യൂസിലാണ്ടിനെതിരെയുള്ള പര്യടനത്തിലും തമീം ഇക്ബാൽ ഇല്ല. നേപ്പാളിലെ എവറസ്റ്റ് പ്രീമിയര്‍ ലീഗിൽ വെച്ച് താരതതിനേറ്റ പരിക്ക് വിടാതെ അലട്ടുന്നതാണ് ഇപ്പോള്‍ ബംഗ്ലാദേശിനും തമീം ഇക്ബാലിനും വിനയായിരിക്കുന്നത്.

ബംഗ്ലാദേശ് ബോര്‍ഡിന്റെ ചീഫ് ഫിസിഷ്യന്‍ ദേബാശിഷ് ചൗധരി ആണ് താരത്തിന് ഇനിയും ഒരു മാസത്തെ വിശ്രമം വേണ്ടി വരുമെന്ന് അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ മുമ്പ് പരിശീലനം തമീം പുനരാരംഭിച്ചുവെങ്കിലും താരത്തിന് വേദന അനുഭവപ്പെട്ടതോടെ വീണ്ടും സ്കാനിന് വിധേയനായ ശേഷം കൈയ്യിലെ പൊട്ടൽ കണ്ടെത്തുകയായിരുന്നു.

ഒരു മാസത്തെ വിശ്രമം മതിയാവുമെന്നും ശസ്ത്രക്രിയ ആവശ്യമില്ലെന്നുമാണ് ഇംഗ്ലണ്ടിലെ ഫിസിഷ്യന്‍ അറിയിച്ചതെന്നാണ് ദേബാശിഷ് വ്യക്തമാക്കിയത്.

പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിൽ തമീം ഇക്ബാല്‍ ഇല്ല

ബംഗ്ലാദേശിന് കനത്ത തിരിച്ചടിയായി തമീം ഇക്ബാലിന്റെ പരിക്ക്. താരം പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിൽ കളിക്കില്ല എന്ന് തീരുമാനം ആണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

സൈഫൂദ്ദീന്റെയും ഷാക്കിബ് അല്‍ ഹസന്റെയും പരിക്കും ബംഗ്ലാദേശിനെ അലട്ടുന്നുണ്ട്. ഷാക്കിബ് ടി20 പരമ്പരയിൽ ഉണ്ടാകില്ല എന്നും സൈഫുദ്ദീന്‍ പരമ്പരയിൽ മുഴുവനും ഉണ്ടാകില്ലെന്നുമാണ് ലഭിയ്ക്കുന്ന വിവരം.

പരിക്ക് കാരണം ടി20 ലോകകപ്പിൽ കളിക്കാതിരുന്ന തമീം കഴിഞ്ഞാഴ്ച തന്റെ നെറ്റ് സെഷന്‍ ആരംഭിച്ചുവെങ്കിലും അസ്വസ്ഥത ഉടലെടുത്തതിനാൽ എക്സ്റേ എടുത്തപ്പോളാണ് പുതിയ പൊട്ടൽ കണ്ടെത്തിയത്.

Exit mobile version