അഞ്ച് വിക്കറ്റ് നേട്ടത്തില്‍ സന്തോഷം, എന്നാല്‍ അത് വിജയത്തിനുപകരിച്ചില്ലെന്നത് സങ്കടം നല്‍കുന്നു – രാധ യാദവ്

വനിത ടി20 ചലഞ്ചില്‍ ഇന്നലെ ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുവാന്‍ സൂപ്പര്‍നോവാസ് താരം രാധ യാദവിന് സാധിച്ചിരുന്നു. ഈ പ്രകടനത്തിന്റെ ബലത്തില്‍ താരത്തെ പ്ലേയര്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു. അഞ്ച് വിക്കറ്റ് നേട്ടത്തില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അത് വിജയപക്ഷത്ത് അല്ലാത്തത് ദുഖകരമാണെന്നും രാധ യാദവ് അഭിപ്രായപ്പെട്ടു.

ലോക്ക്ഡൗണില്‍ താന്‍ തന്റെ ബൗളിംഗില്‍ ഏറെ പരിശീലനം നടത്തിയെന്നും രാധ വ്യക്തമാക്കി. രാധ യാദവിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ 118 റണ്‍സിന് ട്രെയില്‍ബ്ലേസേഴ്സിനെ എറിഞ്ഞ് പിടിക്കുവാന്‍ സൂപ്പര്‍നോവാസിന് സാധിച്ചുവെങ്കിലും ടീമിന്റെ ചേസിംഗ് പാളുകയായിരുന്നു. മത്സരത്തില്‍ 16 റണ്‍സിന്റെ വിജയം സ്വന്തമാക്കി ട്രെയില്‍ബ്ലേസേഴ്സ് കിരീടം ഉറപ്പാക്കുകയായിരുന്നു.

സ്മൃതി മന്ഥാനയ്ക്ക് അര്‍ദ്ധ ശതകം, അഞ്ച് വിക്കറ്റ് നേട്ടവുമായി സൂപ്പര്‍നോവാസിന്റെ കഥകഴിച്ച് രാധ യാദവ്

ഇന്ന് വനിത ടി20 ചലഞ്ചിന്റെ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രെയില്‍ബ്ലേസേഴ്സിന് 118 റണ്‍സ്. ഓപ്പണിംഗ് കൂട്ടുകെട്ടായ സ്മൃതി മന്ഥാനയും ഡിയാന്‍ഡ്ര ഡോട്ടിനും മികച്ച ഫോമില്‍ ബാറ്റ് വീശിയപ്പോള്‍ 11.1 ഓവറില്‍ 71 റണ്‍സാണ് ട്രെയില്‍ബ്ലേസേഴ്സ് നേടി. എന്നാല്‍ അതിന് ശേഷം തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ ടീമിന് വലിയ സ്കോര്‍ നേടുവാന്‍ സാധിച്ചില്ല.

Smritimandhana

ഡോട്ടിന്‍ 20 റണ്‍സ് നേടി പുറത്തായപ്പോള്‍ 49 പന്തില്‍ നിന്ന് 68 റണ്‍സാണ് മന്ഥാനയുടെ സ്കോര്‍. രാധ യാദവ് അഞ്ച് വിക്കറ്റ് നേടി ട്രെയില്‍ബ്ലേസേഴ്സിന്റെ സ്കോറിംഗിന് തടയിടുകയായിരുന്നു. 16 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് രാധ യാദവിന്റെ അഞ്ച് വിക്കറ്റ് നേട്ടം.

രാധ യാദവിന് 4 വിക്കറ്റ്, ഷഫാലിയുടെ വെടിക്കെട്ട് പ്രകടനം, ശ്രീലങ്കയ്ക്കെതിരെ മികച്ച വിജയവുമായി ഇന്ത്യ

വനിത ടി20 ലോകകപ്പില്‍ തങ്ങളുടെ അവസാന മത്സരത്തിലും വിജയിച്ച് ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 113/9 എന്ന സ്കോറില്‍ ഒതുക്കിയ ശേഷം ഷഫാലി വര്‍മ്മയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ 7 വിക്കറ്റ് വിജയം നേടുകയായിരുന്നു.

ഇന്ത്യ ചെറിയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 14.4 ഓവറില്‍ മറികടക്കുകയായിരുന്നു. ഷഫാലി 34 പന്തില്‍ 47 റണ്‍സുമായി തന്റെ ഫോം തുടര്‍ന്നപ്പോള്‍ സ്മൃതി മന്ഥാന(17), ഹര്‍മ്മന്‍പ്രീത് കൗര്‍(15) എന്നിവരും റണ്‍സ് കണ്ടെത്തി.

നേരത്തെ ശ്രീലങ്കയുടെ നടുവൊടിച്ചത് 4 വിക്കറ്റുകള്‍ നേടിയ രാധ യാദവ് ആയിരുന്നു. രാജേശ്വരി ഗായക്വാഡ് രണ്ട് വിക്കറ്റും നേടി. ശ്രീലങ്കയ്ക്കായി ക്യാപ്റ്റന്‍ ചാമരി അട്ടപ്പട്ടു 33 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ വാലറ്റത്തില്‍ പുറത്താകാതെ 25 റണ്‍സ് നേടിയ കവിഷ ദില്‍ഹാരിയാണ് ടീമിനെ 113 എന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്.

വനിത ടി20 റാങ്കിംഗ്, ആദ്യ പത്ത് സ്ഥാനങ്ങളില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

വനിത ടി20 റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനക്കാരില്‍ ഇടം നേടി മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ 773 പോയിന്റോടെ ഓസ്ട്രേലിയയുടെ മെഗാന്‍ ഷട്ട് ആണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. ഇന്ത്യയുടെ രാധ യാധവ് 769 പോയിന്റോടെ രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഷബിനം ഇസ്മയില്‍ 751 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്.

അഞ്ചാം സ്ഥാനത്തുള്ള ദീപ്തി ശര്‍മ്മ, ആറാം സ്ഥാനത്തുള്ള പൂനം യാദവ് എന്നിവരാണ് മറ്റ് ഇന്ത്യന്‍ സ്ഥാനങ്ങള്‍. ഓസ്ട്രേലിയ, ന്യൂസിലാണ്ട് താരങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ കൂടുതലും.

90 റണ്‍സ് നേടി സ്മൃതി മന്ഥാന, 20 ഓവറില്‍ 140 റണ്‍സ് നേടി ട്രെയില്‍ബ്ലേസേഴ്സ്

ബിസിസിഐയുടെ വനിത ടി20 ചലഞ്ചില്‍ ആദ്യം ബാറ്റ് ചെയ്ത് 140/5 എന്ന സ്കോര്‍ നേടി ട്രെയില്‍ബ്ലേസേഴ്സ്. സൂപ്പര്‍നോവാസിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗനയയ്ക്കപ്പെട്ട ട്രെയില്‍ബ്ലേസേഴ്സിനു വേണ്ടി ക്യാപ്റ്റന്‍ സ്മൃതി മന്ഥാന നേടിയ 90 റണ്‍സാണ് ഈ സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. 10 ഫോറും 3 സിക്സും സഹിതം 67 പന്തില്‍ നിന്നാണ് സ്മൃതിയുടെ ബാറ്റിംഗ് പ്രകടനം. അതേ സമയം ഹര്‍ലീന്‍ ഡിയോള്‍ 36 റണ്‍സ് നേടി.

സൂപ്പര്‍നോവാസിനു വേണ്ടി രാധ യാധവ് 2 വിക്കറ്റ് നേടി.

Exit mobile version