അടുത്ത സീസൺ മുതൽ സൂപ്പർ കപ്പ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞത് പോലെ നടക്കും

അടുത്ത സീസൺ 2023/24 മുതൽ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സംഘടിപ്പിക്കുന്ന ഹീറോ സൂപ്പർ കപ്പ് ഇനി സീസൺ അവസാനം നടക്കുന്ന ടൂർണമെന്റ് ആയിരിക്കിഅ, ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന് (ഐഎസ്എൽ) ഒപ്പം ഒരേസമയം കളിക്കുന്ന രീതിയിൽ ആകും സൂപ്പർ കപ്പ് നടക്കുക. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് സൂപ്പർ സീസണ് ഇടയിൽ ഐ എസ് എല്ലിന് ഒപ്പം തന്നെ നടത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇനി അത് നടക്കുന്നത് കാണാൻ ഫുട്ബോൾ പ്രേമികൾക്ക് ആകും.

പക്വതയുള്ള ഏതൊരു ഫുട്ബോൾ രാജ്യത്തെയും പോലെ നടക്കേണ്ട ഒരു കപ്പ് മത്സരമാണ് സൂപ്പർ കപ്പ് എന്ന് എഐഎഫ്എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ പറഞ്ഞു. ഒരേസമയം സൂപ്പർ കപ്പും ഐ എസ് എല്ലും കളിക്കുന്നത് എല്ലാവർക്കും ഒരു പുതിയ വെല്ലുവിളി നൽകുമെന്നും മത്സര അന്തരീക്ഷത്തിലേക്ക് കൂടുതൽ ആവേശം ചേർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോവർ ഡിവിഷനുകളിൽ നിന്നുള്ള കൂടുതൽ ടീമുകളെ സൂപ്പർ കപ്പിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ചും ഷാജി പ്രഭാകരൻ പറഞ്ഞു, ലോവർ ഡിവിഷൻ ടീമുകൾ മുൻനിര ടീമുകളെ തോൽപ്പിക്കുന്നത് മറ്റ് രാജ്യങ്ങളിൽ കാണുന്നതുപോലെയുള്ള ആവേശം സൃഷ്ടിക്കാൻ ഇത് അവസരമൊരുക്കും എന്ന് അദ്ദേഹം പറഞ്ഞു.

സൂപ്പർ കപ്പ് ഏപ്രിലിൽ കേരളത്തിൽ വെച്ച്, ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകുന്ന ഔദ്യോഗിക പ്രഖ്യാപനം എത്തി

സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് കേരളം തന്നെ വേദിയാകും. ഗ്രൂപ്പ് ഘട്ടത്തിൽ 16 ടീമുകൾ ആകും പങ്കെടുക്കുക. ഏപ്രിൽ 8-25 വരെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ മൂന്ന് നഗരങ്ങളിൽ രണ്ട് സ്ഥലത്ത് വെച്ചാകും ടൂർണമെന്റ് നടക്കുക. സൂപ്പർ കപ്പിന്റെ യോഗ്യതാ റൗണ്ട് ഏപ്രിൽ മൂന്നിന് ആരംഭിക്കും.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ എല്ലാ 11 ടീമുകളും 2022-23 ഹീറോ ഐ-ലീഗിലെ ചാമ്പ്യന്മാരും ഹീറോ സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് പ്രവേശനം നേടും. ഹീറോ ഐ-ലീഗിൽ 2 മുതൽ 10 വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾ ശേഷിക്കുന്ന നാല് ഗ്രൂപ്പ് സ്റ്റേജ് സ്ഥാനങ്ങൾക്കായി യോഗ്യതാ റൗണ്ടിൽ മത്സരിക്കും.

യോഗ്യതാ മത്സരങ്ങളിൽ, ഹീറോ ഐ-ലീഗ് ടീമുകൾ 9-ഉം 10-ഉം സ്ഥാനങ്ങൾ ക്വാളിഫയർ 1-ൽ പരസ്പരം ഏറ്റുമുട്ടും, വിജയി രണ്ടാം സ്ഥാനക്കാരായ ടീമിനെ ക്വാളിഫയർ 2-ൽ നേരിടും. മേൽപ്പറഞ്ഞ മത്സരങ്ങൾക്കൊപ്പം, ഹീറോ ഐ-ലീഗ് ടീമുകൾ മൂന്നാം സ്ഥാനത്തും. 8-ാം സ്ഥാനത്തുള്ളവർ ക്വാളിഫയറിനായി നോക്കൗട്ട് ഫോർമാറ്റിൽ പരസ്പരം ഏറ്റുമുട്ടും.

ഹീറോ സൂപ്പർ കപ്പ് ജേതാക്കൾ 2021-2022 ഹീറോ ഐ-ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സിയുമായി 2023-24 എഎഫ്‌സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യീഗ്യത കിട്ടാനായി കളിക്കും. ഗോകുലം കേരള 2022-23 ഹീറോ സൂപ്പർ കപ്പ് നേടിയാൽ, 2023-24 എഎഫ്‌സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് അവർക്ക് നേരിട്ട് യോഗ്യത ലഭിക്കും.

Below are the fixtures of the Hero Super Cup Qualifiers:

April 3: HIL Team 9 vs HIL Team 10
April 5: HIL Team 2 vs HIL Team 9/10
April 5: HIL Team 3 vs HIL Team 8
April 6: HIL Team 4 vs HIL Team 7
April 6: HIL Team 5 vs HIL Team 6

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീം ഇറങ്ങില്ല? യുവതാരങ്ങളെ കളിപ്പിക്കാൻ ആണ് ആലോചിക്കുന്നത് എന്ന് കോച്ച്

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പ്രധാന സ്ക്വാഡിനെ ഇറക്കില്ല. ഇന്ന് വാർത്താ സമ്മേളനത്തിൽ പരിശീലകൻ ഇവാൻ വുകമാനോവിച് ആണ് സൂപ്പർ കപ്പിനെ കുറിച്ച് സംസാരിച്ചത്. സൂപ്പർ കപ്പ് ടീമിന് കുറച്ച് അധികം മത്സരങ്ങൾ നൽകും എങ്കിലും വേറെ ഒന്നും നൽകാൻ പോകുന്നില്ല എന്നും അതുകൊണ്ട് തന്നെ പല ടീമുകൾക്കും വലിയ മോട്ടിവേഷൻ സൂപ്പർ കപ്പ് കളിക്കാൻ ഉണ്ടാകില്ല എന്നും വുകമാനോവിച് പറഞ്ഞു.

ഡൂറണ്ട് കപ്പ് എന്ന പോലെ രണ്ടാം ടീമിനെ ആകും എല്ലാവരും കളിപ്പിക്കുക എന്നും കോച്ച് പറഞ്ഞു. സീസൺ കഴിയുന്നതോടെ വിദേശ താരങ്ങൾ രാജ്യം വിടാൻ ആണ് സാധ്യത. അതുകൊണ്ട് വിദേശ താരങ്ങൾ ക്ലബിനൊപ്പം ഉണ്ടാകില്ല. ഏഷ്യൻ കപ്പ് മുന്നിൽ ഉള്ളത് കൊണ്ട് ഇന്ത്യൻ ദേശീയ ടീം താരങ്ങൾ ദേശീയ ക്യാമ്പിലും ആയിരിക്കും. സൂപ്പർ കപ്പിന് യുവതാരങ്ങളെ കളിപ്പിക്കാൻ ഉള്ള അവസരം മാത്രം ആയിരിക്കും എന്ന് ഇവാൻ പറഞ്ഞു.

ക്ലബ് സൂപ്പർ കപ്പിന് അയക്കുന്ന ടീമിനെ കുറിച്ച് ചർച്ചകൾ ആരംഭിച്ചിട്ടില്ല. എങ്കിലും ഡൂറണ്ട് കപ്പ് പോലെ യുവതാരങ്ങളെ ആകും കേരള ബ്ലാസ്റ്റേഴ്സ് അണിനിരത്തുക. അവരുടെ വളർച്ചക്ക് സൂപ്പർ കപ്പ് സഹായിക്കും. കോച്ച് പറഞ്ഞു. ഇത്തവണ ഏപ്രിലിൽ കേരളത്തിൽ വെച്ച് ആകും സൂപ്പർ കപ്പ് നടക്കുക.

സൂപ്പർ കപ്പ് ആവേശം കേരളത്തിൽ, കൊച്ചിയും മലപ്പുറവും വേദിയാകും

സൂപ്പർ കപ്പ് ഇന്ത്യയിൽ തിരികെയെത്തുന്ന വർഷമാണ് 2023. 2 വർഷത്തെ ഇടവേളക്ക് ശേഷം ടൂർണമെന്റ് നടത്താൻ എ ഐ എഫ് എഫ് തീരുമാനിച്ചതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ കേരളം സൂപ്പർ കപ്പിന് ആതിഥ്യം വഹിക്കും എന്ന് ഉറപ്പിക്കുന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. The Bridge ആണ് കേരളത്തിൽ മൂന്ന് വേദികളിലായി മത്സരം നടക്കും എന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ രണ്ട് വേദികൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയവും കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയവും ആകും എന്നും റിപ്പോർട്ട് പറയുന്നു.

കേരളം സൂപ്പർ കപ്പിന് ആതിഥ്യം വഹിക്കും എന്ന് കേരള ഗവൺമെന്റ് സന്തോഷ് ട്രോഫി സമയത്ത് സ്ഥിരീകരിച്ചിരുന്നു.എ എഫ് സിയുടെ ചുരുങ്ങിയത് 27 മത്സരങ്ങൾ എന്ന നിബന്ധന പാലിക്കുക എന്ന ലക്ഷ്യം കൂടെ സൂപ്പർ കപ്പ് തിരികെ കൊണ്ടു വരുന്നതിന്റെ പിറകിൽ ഉണ്ട്. സൂപ്പർ കപ്പ് 2019ൽ ആണ് അവസാനം നടന്നത്. ഒരുപാട് വിമർശനങ്ങൾ നേരിട്ടതിനാൽ സൂപ്പർ കപ്പ് രണ്ട് എഡിഷനിൽ നിർത്തുക ആയിരുന്നു.

എന്നാൽ ഗ്രൂപ്പ് ഘട്ടവും പിന്നീട് നോക്കൗട്ട് ഘട്ടവുമായി സൂപ്പർ കപ്പ് ഫോർമേറ്റ് മാറ്റാൻ ആണ് അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്. സൂപ്പർ കപ്പിന് ആതിഥ്യം വഹിക്കാൻ കേരളം നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സൂപ്പർ കപ്പ് ഉൾപ്പെടെ വലിയ ടൂർണമെന്റുകൾ കേരളത്തിലേക്ക് എത്തിയാൽ അത് മലയാളി ഫുട്ബോൾ പ്രേമികൾക്കും ഊർജ്ജം നൽകും. ഏപ്രിലിൽ ആകും ടൂർണമെന്റ് നടക്കുക.

സൂപ്പർകോപ്പ ഇറ്റാലിയാന; മത്സര വേദിയായി റിയാദ്

സൂപ്പർകോപ്പ ഇറ്റാലിയാനയുടെ വേദിയും തിയ്യതിയും നിശ്ചയിച്ചു. റിയാദിൽ വെച്ചാണ് ഇത്തവണത്തെ സൂപ്പർകോപ്പ നടക്കുക. ജനുവരി 18 ആണ് തിയ്യതി ആയി നിശ്ചയിച്ചിരിക്കുന്നത്. നഗരവൈരികൾ ആയ എസി മിലാനും ഇന്ററുമാണ് ഇത്തവണ ഏറ്റു മുട്ടുന്നത്. ഇതിന് മുൻപ് 2018, 2019 വർഷങ്ങളിലും സൗദി സൂപ്പർകോപ്പക്ക് ആതിഥേയത്വം വഹിച്ചിരുന്നു.

അതേ സമയം ദീർഘകാലത്തേക്ക് സൂപ്പർ കോപ ഇറ്റാലിയാന തങ്ങളുടെ മണ്ണിൽ തന്നെ നടത്താൻ സൗദിക്ക് പദ്ധതി ഉണ്ടെന്നാണ് സൂചന. നൂറ്റിമുപ്പത്തിയെട്ട് മില്യൺ യൂറോയുടെ ഓഫർ മുന്നിൽ ഇതിന് വേണ്ടി സൗദി തയ്യാറാക്കിയതായും അറിയുന്നു. ഇതോടെ 2028/29 സീസൺ വരെ ടൂർണമെന്റിന് സൗദി തന്നെ വേദിയാവും.

റയൽ മാഡ്രിഡ് സൂപ്പറാ!! യുവേഫ സൂപ്പർ കപ്പും മാഡ്രിഡിലേക്ക്

പുതിയ സീസൺ കിരീടവുമായി തുടങ്ങിയിരികുകയാണ് റയൽ മാഡ്രിഡ്. ഇന്ന് നടന്ന യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർടിനെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിനായി‌. ഹെൽസിങ്കിയിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് റയൽ മാഡ്രിഡ് നേടിയത്‌. റയൽ മാഡ്രിഡിന്റെ നാലാം യുവേഫ സൂപ്പർ കപ്പ് കിരീടമാണിത്.

ഇന്ന് ഫ്രാങ്ക്ഫർടിനായിരുന്നു നല്ല തുടക്കം ലഭിച്ചത്. അവർ നല്ല അവസരങ്ങളും സൃഷ്ടിച്ചു. എന്നാൽ കോർത്തോയുടെ രണ്ട് മികച്ച സേവുകൾ കളി ഗോൾ രഹിതമായി നിർത്തി. മറുവശത്ത് വിനീഷ്യസിനും അവസരം കിട്ടി എങ്കിലും ആദ്യ ഗോൾ വന്നില്ല. 37ആം മിനുട്ടിലൊരു കോർണറിൽ നിന്നാണ് റയൽ മാഡ്രിഡ് ലീഡ് എടുത്തത്. അലാബ ആയിരുന്നു സ്കോർ. പെനാൾട്ടി ബോക്സിൽ രണ്ട് ഹെഡറുകൾ കഴിഞ്ഞായിരുന്നു അലാബയുടെ ഫിനിഷ്ങ് ടച്ച് വന്നത്.

ഈ ഗോളിന്റെ ബലത്തിൽ റയൽ മാഡ്രിഡ് ആദ്യ പകുതി 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് കൂടുതൽ അറ്റാക്കുകൾ നടത്തി. വിനീഷ്യസിലൂടെയും കസമേറീയിലൂടെയും റയൽ മാഡ്രിഡ് രണ്ടാം ഗോളിന് അടുത്ത് എത്തിച്ചു. 65ആം മിനുട്ടിൽ ബെൻസീമയിലൂടെ ആയിരുന്നു റയലിന്റെ രണ്ടാം ഗോൾ വന്നത്. വിനീഷ്യസിന്റെ പാസിൽ നിന്നായിരുന്നു ബെൻസീമയുടെ ഫിനിഷ്. ഈ ഗോൾ റയൽ മാഡ്രിഡിന് വിജയവും കിരീടവുൻ ഉറപ്പു നൽകി.

Story Highlight: Real Madrid adds yet another piece of silverware to their trophy case, taking the 2022 Super Cup 2-0 over Eintracht.

സൂപ്പർ കപ്പ് തിരികെയെത്തുന്നു, കേരളം വേദിയാകാൻ സാധ്യത

സൂപ്പർ കപ്പ് ഇന്ത്യയിൽ തിരികെയെത്തുന്നു. 2 വർഷത്തെ ഇടവേളക്ക് ശേഷം ടൂർണമെന്റ് നടത്താൻ എ ഐ എഫ് എഫ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. കേരളം സൂപ്പർ കപ്പിന് ആതിഥ്യം വഹിക്കാനാണ് സാധ്യത. എ എഫ് സിയുടെ ചുരുങ്ങിയത് 27 മത്സരങ്ങൾ എന്ന നിബന്ധന പാലിക്കുക കൂടെ സൂപ്പർ കപ്പ് കൊണ്ടു വരുന്നതിന്റെ പിറകിൽ ലക്ഷ്യമായുണ്ട്. സൂപ്പർ കപ്പ് 2019ൽ ആണ് അവസാനം നടന്നത്. ഒരുപാട് വിമർശനങ്ങൾ നേരിട്ടതിനാൽ സൂപ്പർ കപ്പ് രണ്ട് എഡിഷനിൽ നിർത്തുക ആയിരുന്നു.

എന്നാൽ ഗ്രൂപ്പ് ഘട്ടവും പിന്നീട് നോക്കൗട്ട് ഘട്ടവുമായി സൂപ്പർ കപ്പ് ഫോർമേറ്റ് മാറ്റാൻ ആണ് അധികൃതർ ആലോചിക്കുന്നത്. സൂപ്പർ കപ്പിന് ആതിഥ്യം വഹിക്കാൻ കേരളം നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സൂപ്പർ കപ്പ് ഉൾപ്പെടെ വലിയ ടൂർണമെന്റുകൾ കേരളത്തിലേക്ക് എത്തിയാൽ അത് മലയാളി ഫുട്ബോൾ പ്രേമികൾക്കും ഊർജ്ജം നൽകും.

റിയൽ കാശ്മീരിനെ തകർത്ത് എടികെ സൂപ്പർ കപ്പ് ക്വാർട്ടറിൽ

ഹീറോ സൂപ്പർ കപ്പ് ക്വാർട്ടറിൽ കടന്നു കൊപ്പൽആശാന്റെ എടികെ. ഐ ലീഗ് ടീമായ റിയൽ കാശ്മീരിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എടികെ ഹീറോ സൂപ്പർ കപ്പിന്റെ ക്വാർട്ടറിൽ കടന്നത്. ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിൽ മാനുവൽ ലാൻസറോട്ടയുടെ മികച്ച പ്രകടനമാണ് ഇന്ന് എടികെക്ക് തുണയായത്. ഒരു ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു ഈ സ്പാനിഷ് താരം. എടികെക്ക് വേണ്ടി ബൽവന്ത് സിങ്, എവെർട്ടൻ സാന്റോസ് എന്നിവരും ഗോളടിച്ചു.

റിയൽ കാശ്മീരിന്റെ ആശ്വാസ ഗോൾ നേടിയത് സ്‌കോട്ടിഷ് തരാം മേസൺ റോബെർട്ട്സൺ ആണ്. ബൽവന്ത് സിംഗിന്റെ ഹെഡ്ഡറിലൂടെ ആദ്യ ഗോൾ പിറന്നു. ഈ ഗോളിന് മനോഹരമായ ഒരു ക്രോസിലൂടെ വഴിയൊരുക്കിയത് മാനുവൽ ലാൻസറോട്ടയാണ്. എന്നാൽ ഏറെ വൈകാതെ മേസൺ റോബെർട്ട്സൺലൂടെ റിയൽ കാശ്മീർ സമനില നേടി. പിന്നീട് പതിയെ എടികെ മത്സരത്തിൽ ആധിപത്യം നേടി. രണ്ടാം പകുതിയിലാണ് എടികെയുടെ രണ്ടു ഗോളുകളും വീണത്. ഏപ്രിൽ 5 നു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഡൽഹി ഡൈനാമോസ് ആണ് എടികെയുടെ എതിരാളികൾ.

ഐ ലീഗ് ടീമുകൾക്ക് പിന്തുണ, നെരോക സൂപ്പർ കപ്പിനില്ല

ഹീറോ സൂപ്പർ കപ്പിൽ നിന്നും ഐ ലീഗ് ക്ലബായ നെരോക എഫ്‌സി പിന്മാറി. ഹീറോ സൂപ്പർ കപ്പിൽ നിന്നും വിട്ടു നിൽക്കുന്ന ഐ ലീഗ് ക്ലബ്ബുകൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് നെരോക സൂപ്പർ കപ്പിൽ നിന്നും പിന്മാറിയത്. ഏപ്രിൽ മൂന്നിന് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ക്വാർട്ടറിൽ നെരോക നേരിടാനിരിക്കെയാണ് ഈ തീരുമാനം വന്നത്.

ഐ ലീഗിനെ രണ്ടാം ലീഗ് ആക്കാനുള്ള എഐഎഫ്എഫ് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഐ ലീഗ് ക്ലബ്ബുകൾ സൂപ്പർ കപ്പിൽ നിന്നും വിട്ടു നിൽക്കുന്നത്. ഗോകുലം കേരള എഫ്‌സി, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മിനർവ പഞ്ചാബ് എന്നി ടീമുകൾ സൂപ്പർ കപ്പിൽ നിന്നും വിട്ടു നിന്നു. ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്‌സി, റിയൽ കാശ്മീർ എന്നി ഐ ലീഗ് ടീമുകൾ ഹീറോ സൂപ്പർ കപ്പിൽ പങ്കെടുക്കും.

ഐ എസ് ൽ- ഐ ലീഗ് സൂപ്പർ കപ്പിൽ 16 ടീമുകൾ; കൊച്ചി വേദിയാകാൻ സാധ്യത

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പുതിയ പരീക്ഷണമായെത്തുന്ന സൂപ്പർ കപ്പ് നടക്കുമെന്ന് ഉറപ്പായി. രാജ്യത്തെ മൂന്നു ലീഗുകളായ ഐ ലീഗ്, ഐ എസ് എൽ, ഐ ലീഗ് സെക്കൻഡ് ഡിവിഷൻ എന്നീ ലീഗുകളെ ഒരുമിപിച്ചുള്ള ഫുട്ബോൾ ടൂർണമെന്റാണ് സൂപ്പർ കപ്പ്‌. പ്രഥമ സൂപ്പർ കപ്പിൽ 16 ടീമുകൾ പങ്കെടുക്കും എന്നുറപ്പായി.

ഐ ലീഗിൽ നിന്ന് 6 ടീമുകൾ, ഐ എസ് എല്ലിൽ നിന്ന് ആറു ടീമുകൾ പിന്നെ സെക്കൻഡ് ഡിവിഷൻ ക്ലബുകൾക്ക് ഇടയിൽ നിന്ന് നാലു ടീമുകൾ എന്നിങ്ങനെ ആകും ടൂർണമെന്റിലെ പങ്കാളിത്തം‌ ഐ എസ് എല്ലിലും ഐ ലീഗിലും ലീഗവസാനിക്കുമ്പോൾ ആദ്യ ആറു സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്കാകും യോഗ്യത ലഭിക്കുക.

സെക്കൻഡ് ഡിവിഷൻ ക്ലബുകളും രാജ്യത്തെ തിരഞ്ഞെടുക്കുന്ന മറ്റു ക്ലബുകളും തമ്മിൽ നടക്കുന്ന യോഗ്യത മത്സരങ്ങൾക്ക് ശേഷമാകും ബാക്കി നാലു ടീമുകളെ തീരുമാനിക്കുക. സൂപ്പർ കപ്പിന് വേദിയാകാൻ സാധ്യത കൊച്ചിക്കും ഗോവയ്ക്കും ആണ്. ദിവസവും മത്സരങ്ങൾ നടത്താൻ പറ്റില്ല എന്നതു കൊണ്ട് കൊൽക്കത്തയെ സൂപ്പർ കപ്പിനായി പരിഗണിക്കുന്നില്ല. കൊച്ചിയിലും ഗോവയിലുമായി മത്സരങ്ങൾ നടത്താനാണ് ഇപ്പോൾ സാധ്യത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version