തകർപ്പൻ വിജയവുമായി ഗോകുലം കേരള

ഐ ലീഗിൽ ഗോകുലം കേരളക്ക് തകർപ്പൻ വിജയം. ഇന്ന് കോഴിക്കോട് വെച്ച് നടന്ന മത്സരത്തിൽ നെരോക എഫ് സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്. ഗോകുലം കേരളയ്ക്ക് സീസണിലെ ആദ്യ വിജയമാണിത്. 28ആം മിനുട്ടിൽ നിലി പെദ്രോമയുടെ മനോഹരമായ ഫിനിഷിലൂടെ ആയിരുന്നു ഗോകുലം കേരള ഗോൾ വേട്ട തുടങ്ങിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്യാപ്റ്റൻ അലക്സ് ഗോകുലം കേരളയുടെ ലീഡ് ഇരട്ടിയാക്കി. 88ആം മിനുട്ടിലും അലക്സ് ഗോകുലത്തിനായി സ്കോർചം ചെയ്തു. 85ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ലോണി ജസ്റ്റിൻ ആണ് ഗോകുലത്തിന്റെ മറ്റൊരു സ്കോറർ.

ഷൂട്ട് ഔട്ടിൽ രാജസ്ഥാനെ വീഴ്ത്തി നെറോക്ക ക്വാളിഫയറിലേക്ക്; സൂപ്പർ കപ്പിന് പയ്യനാട് ആവേശ തുടക്കം

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശ മത്സരവുമായി ഹീറോ സൂപ്പർ കപ്പിന് തുടക്കം കുറിച്ചപ്പോൾ, ക്വാളിഫയർ പ്ലേ ഓഫ് മത്സരത്തിൽ അവസാന ചിരി നെറോക്ക എഫ്സിയുടേത്. പയ്യനാട് വെച്ചു നടന്ന മത്സരത്തിൽ രാജസ്ഥാൻ യുനൈറ്റഡിനെ നേരിട്ട നെറോക്ക, പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും എക്സ്ട്രാ ടൈമിൽ രാജസ്ഥാനെ സമനിലയിൽ പിടിച്ച് കെട്ടി. പിന്നീട് പെനാൽറ്റി ഷൂട് ഔട്ടിൽ മൂന്ന് കിക്കുകൾ വലയിൽ എത്തിക്കാൻ നെറോക്കക് സാധിച്ചപ്പോൾ ഒരേയൊരു ഷോട്ട് മാത്രമാണ് രാജസ്ഥാന് ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചത്. പ്ലേ ഓഫ് വിജയം നേടിയ നെറോക്ക ആദ്യ ക്വാളിഫയറിൽ ശ്രീനിധി ഡെക്കാനെ നേരിടും. രണ്ടാം ക്വാളിഫയറിൽ ഗോകുലത്തിന് മുഹമ്മദൻസും ആണ് എതിരാളികൾ.

ആദ്യ പകുതിയിലെ ഗോളോടെ നെറോക്ക ആണ് മത്സരത്തിൽ ആദ്യം ലീഡ് എടുത്തത്. ഇരു ഭാഗത്ത് നിന്നും കാര്യമായ മുന്നേറ്റങ്ങൾ നടക്കാതെ ആദ്യ നിമിഷങ്ങൾ കടന്ന് പോയി. 27ആം മിനിറ്റിൽ രാജവ് ഗുപ്തയുടെ ഫ്രീകിക്കിൽ നിന്നും ലഭിച്ച രാജസ്ഥാന് ലഭിച്ച അവസരത്തിൽ സൗവിക്കിന് പിഴച്ചു. പിന്നീട് നെറോക്കക് ലഭിച്ച അവസരത്തിൽ ലുമിലെൻ ഹോക്കിപ്പിനും ഗോൾ നേടാൻ ആയില്ല.

ഇഞ്ചുറി ടൈമിൽ ആണ് നെറോക്കയുടെ ഗോൾ എത്തിയത്. ഇടത് വിങ്ങിൽ നിന്നും എത്തിയ മുന്നേറ്റത്തിൽ ബെഞ്ചമിന്റെ ഷോട്ട് രാജസ്ഥാൻ കീപ്പർ വിശാലിനെയും മറികടന്ന് പോസ്റ്റിൽ ഇടിച്ചു മടങ്ങിയെങ്കിലും അവസരം കാത്തിരുന്ന ഹോകിപ് വല കുലുക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ സമനില ഗോളിനായി തുടർച്ചയായ ആക്രമണങ്ങൾ നടത്തിയ രാജസ്ഥാൻ, ശൈബോർലങിലൂടെ ഗോൾ മടക്കി. ഇടത് വിങ്ങിലൂടെ എത്തിയ ബോൾ ബോക്സിനുള്ളിൽ യാഷിന്റെ പാസ് സ്വീകരിച്ച് എതിർ പ്രതിരോധത്തെ മറികടന്ന് ദുഷകരമായ ആംഗിളിൽ നിന്നാണ് താരം വല കുലുക്കിയത്. 65ആം മിനിറ്റിൽ ആണ് സമനില ഗോൾ പിറന്നത്. പിന്നീട് മുഴുവൻ സമയത്ത് ആർക്കും ഗോൾ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു.

എക്സ്ട്രാ ടൈമിന്റെ എട്ടാം മിനിറ്റിൽ യാഷിന്റെ മറ്റൊരു അസിസ്റ്റിൽ ഹെഡർ ഉതിർത്ത് രംസാങ്ങ രാജസ്ഥാന് ലീഡ് സമ്മാനിച്ചു. പിന്നീട് പത്ത് പേരിലേക്ക് ചുരുങ്ങേണ്ടി വന്നെങ്കിലും നെറോക്ക സമനില ഗോളിന് വേണ്ടിയുള്ള പോരാട്ടം തുടർന്നു. എസ്ട്രാ ടൈമിന്റെ അവസാന മിനിറ്റിൽ സ്വീഡൻ ഫെർണാണ്ടസ് നേറോക്ക് നിർണായക സമനില ഗോൾ സമ്മാനിച്ചു. ഇതോടെയാണ് മത്സരം പെനാൾറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്.

നെറോക്കയോട് തോൽവി വഴങ്ങി ഗോകുലം കേരള; കിരീട പോരാട്ടത്തിൽ തിരിച്ചടി

പോയിന്റ് തലപ്പത്ത് പോരാട്ടം മുറുക്കാനുള്ള അസുലഭ അവസരം കൈവിട്ട് ഗോകുലം കേരള നെറോക്കയോട് തോൽവി വഴങ്ങി. നെറോക്കയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആതിഥേയർ വിജയം കാണുകയായിരുന്നു. സ്വീഡൻ ഫെർണാണ്ടസ്, കസിമോവ് എന്നിവർ നെറോക്കക് വേണ്ടി വല കുലുക്കിയപ്പോൾ ഗോകലത്തിന്റെ ആശ്വാസ ഗോൾ ക്യാപ്റ്റൻ ബോബ അമിനോ നേടി. രണ്ടാം സ്ഥാനത്ത് റൗണ്ട്ഗ്ലാസ് പഞ്ചാബ് പോയിന്റ് നഷ്ടപ്പെടുത്തിയതിന് തൊട്ടു പിറകെയാണ് ഗോകുലം തോൽവി വഴങ്ങിയത്. ഇരുവരും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഏഴായി തുടരുകയാണ്.

മത്സരത്തിന്റെ പതിനൊന്നാം മിനിൽ തന്നെ ഗോൾ നേടി കൊണ്ട് മികച്ച തുടക്കമാണ് നെറോക്ക കുറിച്ചത്. കാമോ ബായി നൽകിയ പാസ് സ്വീകരിച്ചു ബോക്സിനകത്തു നിന്നും സ്വീഡൻ ഫെർണാണ്ടസ് ഗോൾ നേടുകയായിരുന്നു. ഇരുപതാം മിനിറ്റിൽ മെന്റിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് ഗോകുലത്തിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ കസിമോവിന്റെ മികച്ചൊരു ഫ്രീകിക്ക് തടുത്തു കൊണ്ട് ഷിബിൻ ടീമിന്റെ രക്ഷകനായി. എന്നാൽ തൊട്ടു പിറകെ അറുപത്തിമൂന്നാം മിനിറ്റിൽ കസിമോവിന്റെ മികച്ചൊരു നീക്കം ഗോളിൽ കലാശിച്ചു. എഴുപതിയേഴാം മിനിറ്റിൽ ഗോകലത്തിന്റെ ഗോൾ എത്തി. നൗഫലിന്റെ ക്രോസിൽ ഷോട്ട് ഉതിർത്ത് അമിനു ടീമിന്റെ തിരിച്ചു വരവിന് പ്രതീക്ഷ നൽകി. പിന്നീട് നൂറിന്റെ ഒരു ഫ്രീകിക്ക് എതിർ കീപ്പർ തടുത്തു. എട്ടു മിനിറ്റ് ഇഞ്ചുറി ടൈമിന്റെ തുടക്കത്തിൽ വികാസിന്റെ ക്രോസിൽ നിന്നും മെന്റിയുടെ ഷോട്ട് പുറത്തേക്ക് പോയി. ഇതോടെ സമനില നേടാനുള്ള ഗോകുലത്തിന്റെ അവസാന ശ്രമങ്ങളും വിഫലമായി.

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഗോകുലം കേരള ഇറങ്ങുന്നു

ഇന്ന് വൈകിട്ട് 4 :30 മണിക്ക് മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഐ-ലീഗ് 2022-23 എട്ടാം റൗണ്ട് മത്സരത്തിൽ ഗോകുലം കേരള എഫ്‌സി മണിപ്പൂരിൽ നിന്നുമുള്ള നെറോക്ക എഫ് സിയെ നേരിടും.

കഴിഞ്ഞ രണ്ടു ഹോം മത്സരത്തിൽ വിജയം നേടി ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ഗോകുലം എഫ് സി മികവുറ്റ ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ ഗോകുലത്തിനു ഏഴു കളികളിൽ നിന്നും പതിനാലു പോയിന്റുകളാണ് ഉള്ളത്. ഇന്ന് വിജയിച്ചാൽ ഗോകുലത്തിന് ഒന്നാം സ്ഥാനത്ത് എത്താം.

അതേസമയം ഏഴു കളികളിൽ നിന്നും ആറു പോയിന്റുള്ള നെറോക്ക ലീഗിൽ പതിനൊന്നാം സ്ഥാനത്താണുള്ളത്.

മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഗോകുലം കേരള മുഖ്യ പരിശീലകൻ റിച്ചാർഡ് തോവ മത്സരത്തിൽ നിന്നുള്ള തന്റെ പ്രതീക്ഷകളെക്കുറിച്ച് സംസാരിച്ചു. “മാച്ചുകൾ കഴിയും തോറും ടീം നല്ല രീതിയിൽ ഒത്തിണക്കത്തോടെ കളിക്കുന്നു. അടുത്ത ഹോം മത്സരവും വിജയിച്ചു കൂടുതൽ പോയിന്റുകൾ നേടുകയാണ് ലക്‌ഷ്യം.”

മത്സരം യൂറൊ സ്പോർട്സ്, ഡി ഡി സ്പോർട്സ് ചാനലുകളിൽ തത്സമയം ഉണ്ടായിരിക്കും.

ഐ ലീഗിൽ ആദ്യ മത്സരത്തിൽ നെറോക്കയെ തോൽപ്പിച്ചു റിയൽ കശ്മീർ

ഹീറോ ഐ ലീഗിൽ ആദ്യ മത്സരത്തിൽ നെറോക്കയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു റിയൽ കശ്മീർ സീസൺ തുടങ്ങി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ വിജയഗോൾ പിറന്നത്.

53 മത്തെ മിനിറ്റിൽ ഘാന താരം യാകുബുവിന്റെ പാസിൽ നിന്നു ഘാന താരം നുഹു ആണ് റിയൽ കശ്മീറിന് ജയം സമ്മാനിച്ചത്. കേരള ടീം ആയ ഗോൾഡൻ ത്രഡിന്റെ മുൻ താരമായ നുഹു കഴിഞ്ഞ 2 സീസണുകളിൽ കേരള പ്രീമിയർ ലീഗ് ടോപ്പ് സ്‌കോറർ ആയിരുന്നു. ഈ സീസണിൽ ആണ് താരം റിയൽ കശ്മീരിൽ എത്തുന്നത്.

ഐ ലീഗ് ടീമുകൾക്ക് പിന്തുണ, നെരോക സൂപ്പർ കപ്പിനില്ല

ഹീറോ സൂപ്പർ കപ്പിൽ നിന്നും ഐ ലീഗ് ക്ലബായ നെരോക എഫ്‌സി പിന്മാറി. ഹീറോ സൂപ്പർ കപ്പിൽ നിന്നും വിട്ടു നിൽക്കുന്ന ഐ ലീഗ് ക്ലബ്ബുകൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് നെരോക സൂപ്പർ കപ്പിൽ നിന്നും പിന്മാറിയത്. ഏപ്രിൽ മൂന്നിന് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ക്വാർട്ടറിൽ നെരോക നേരിടാനിരിക്കെയാണ് ഈ തീരുമാനം വന്നത്.

ഐ ലീഗിനെ രണ്ടാം ലീഗ് ആക്കാനുള്ള എഐഎഫ്എഫ് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഐ ലീഗ് ക്ലബ്ബുകൾ സൂപ്പർ കപ്പിൽ നിന്നും വിട്ടു നിൽക്കുന്നത്. ഗോകുലം കേരള എഫ്‌സി, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മിനർവ പഞ്ചാബ് എന്നി ടീമുകൾ സൂപ്പർ കപ്പിൽ നിന്നും വിട്ടു നിന്നു. ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്‌സി, റിയൽ കാശ്മീർ എന്നി ഐ ലീഗ് ടീമുകൾ ഹീറോ സൂപ്പർ കപ്പിൽ പങ്കെടുക്കും.

നോർത്ത് ഈസ്റ്റേൺ ഡെർബിയിൽ സമനില കുരുക്ക്

ഐസ്വാളും നെറോകയും തമ്മിലുള്ള ഐ ലീഗ് നോർത്ത് ഈസ്റ്റേൺ ഡെർബി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരെ മറികടന്ന് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താമെന്ന നെറോകയുടെ പ്രതീക്ഷ ഇതോടെ ഇല്ലാതായി. കഴിഞ്ഞ എല്ലാ മത്സരങ്ങളിലേതു പോലെ നിറഞ്ഞ ഗാലറിയാണെങ്കിലും അവർ അർഹിച്ച വിജയം നൽകാൻ നെറോകക്കയില്ല.

മത്സരത്തിൽ മികച്ച തുടക്കമാണ് നെറോകക്ക് ലഭിച്ചത്. പക്ഷെ കിട്ടിയ അവസരങ്ങൾ മുതലാക്കാൻ അവർക്കായില്ല. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ഗോപി സിങ്ങിന് കിട്ടിയ അവസരം പുറത്തടിച്ചു കളയുകയായിരുന്നു. തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ മാത്രം നിൽക്കേ ഐസ്വാൾ ഫോർവേഡ് ലേൺസ് ഡോഡോസിനു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡർ ലക്‌ഷ്യം തെറ്റി പുറത്തുപോവുകയായിരുന്നു.

തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം നിൽക്കെ സുഭാഷ് സിംഗിന്റെ ക്രോസിൽ നിന്ന് ലീഡ് നേടാനുള്ള മികച്ച അവസരം നെറോകയുടെ നെഡോ ടർക്കോവിച്ചിന് ലഭിച്ചെങ്കിലും താരം അവസരം നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി. രണ്ടാം പകുതിയിൽ നെറോകയുടെ ഫെലിക്സ് ചിഡിക്ക് അവസരം ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ താരത്തിനായില്ല. നെറോകക്ക് 15 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുണ്ട്. 13  മത്സരങ്ങളിൽ നിന്ന് ഐസ്വാളിന് 17 പോയിന്റുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആരോസിനെ തോൽപ്പിച്ച് നെറോക ഐ ലീഗിൽ രണ്ടാമത്

ഐ ലീഗിൽ ഇന്ത്യൻ ആരോസിന് വീണ്ടും തോൽവി. നെറോക എഫ്.സിയാണ് ആരോസിനെ 2 – 1ന് തോൽപ്പിച്ചത്. ഇതോടെ കഴിഞ്ഞ 6 മത്സരങ്ങളിലും നെറോക തോൽവിയറിയാതെ കുതിക്കുകയാണ്. ഐ ലീഗ് പോയിന്റ് പട്ടികയിൽ നെറോക ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. തോൽവിയിലും മികച്ച പ്രകടനമാണ് ഇന്ത്യൻ ആരോസ് പുറത്തെടുത്തത്. നെറോകക്ക് വേണ്ടി സുഭാഷ് സിങ് ഇരട്ട ഗോൾ നേടിയപ്പോൾ ആരോസിന്റെ ആശ്വാസ ഗോൾ അഭിജിത് സർക്കാർ നേടി.

ഇന്ത്യൻ ആരോസ് മത്സരത്തിൽ ആധിപത്യം പുലർത്തിയ സമയത്താണ് നെറോക ഗോൾ നേടിയത്. ആരോസ് പ്രധിരോധ നിരയെ സമർത്ഥമായി കബളിപ്പിച്ചാണ് സുഭാഷ് സിങ് ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് രണ്ടാമത്തെ ഗോളും നേടി നെറോക ആരോസിനെ ഞെട്ടിച്ചു. ഇത്തവണയും വല കുലുക്കിയത് സുഭാഷ് സിങ് ആയിരുന്നു. ഇത്തവണയും ആരോസ് പ്രതിരോധ നിരയെ സമർത്ഥമായി മറികടന്നാണ് സുഭാഷ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോൾ നേടാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. തുടർന്ന് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ആരോസ് ഒരു ഗോൾ മടക്കി. രാഹുലിന്റെ ക്രോസിൽ നിന്ന് സർക്കാറാണ് ഗോൾ നേടിയത്. തുടർന്ന് സമനില നേടാൻ വേണ്ട ഗോളിന് ആരോസ് ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് നെറോക വിജയം നേടുകയായിരുന്നു.

ജയത്തോടെ നെറോക ലീഗിൽ രണ്ടാമത് എത്തിയപ്പോൾ ഇന്ത്യൻ ആരോസ് ലീഗിൽ ഏഴാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version