സൂപ്പർ കപ്പിന് ഇന്ന് തുടക്കം, ആദ്യ പോരാട്ടം മഞ്ചേരിയിൽ

ഹീറോ സൂപ്പർ കപ്പിന് ഇന്ന് മലബാറിൽ കിക്കോഫ് ആവുകയാണ്‌. ഹീറോ സൂപ്പർ കപ്പ് യോഗ്യതക്കുള്ള ആദ്യ ക്വാളിഫെയർ മത്സരത്തിൽ ഐ ലീഗ് ടീമുകളായ നെറോക്ക എഫ്സിയും രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയും തമ്മിൽ ആണ് ഏറ്റ് മുട്ടുന്നത്‌.

പയ്യനാട് സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ രാത്രി എട്ടര മണിക്കാണ് മത്സരം. പതിനൊന്ന് ഐ എസ് എൽ ടീമുകളും നിലവിലെ ഐ ലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ്സ് പഞ്ചാബും നേരത്തെ തന്നെ ഫൈനൽ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയിരുന്നു.

യോഗ്യത റൗണ്ടിലെ ബാക്കി ഒമ്പത് ഐ ലീഗ് ടീമുകളിൽ നിന്ന് നാല് ടീമുകൾ കൂടി ഫൈനൽ റൗണ്ടിലേക്ക് കടക്കും. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും ഇനെ ഞായറാഴ്ച കോട്ടപടി സ്റ്റേഡിയത്തിൽ പരിശീലനം നടത്തി.
ഈ മത്സരത്തിൽ വിജയിക്കുന്ന ടീം ഏപ്രിൽ 5ന് ശ്രീധിനി ഡെക്കാൻ എഫ്സിയുമായി ഏറ്റുമുട്ടും.
അതിൽ വിജയിക്കുന്നവർ ഹീറോ സൂപ്പർ കപ്പിന് യോഗ്യത നേടും.

ഹീറോ സൂപ്പർ കപ്പ് ഓർഗൈനൈസിംഗ് കമ്മറ്റി പത്ര സമ്മേളനവും ഇഫ്താർ മീറ്റും നടത്തി

ഏപ്രിൽ 3 മുതൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഹീറോ സൂപ്പർ കപ്പ് ഫുട്ബോൾ മൂന്നാം സീസണിന്റെ ഭാഗമായി ഇന്നലെ മഞ്ചേരി മലബാർ ഹെറിട്ടേജ് ഹോട്ടലിൽ വെച്ച് പത്ര സമ്മേളനവും മാധ്യമ പ്രവർത്തകർക്കുള്ള ഇഫ്താർ സംഗമവും നടത്തി.ഹീറോ സൂപ്പർ കപ്പ് ഓർഗൈനൈസിംഗ് കമ്മറ്റി ചെയർമാൻ മഞ്ചേരി നിയോജകമണ്ഡലം എം എൽ എ അഡ്വ:യുഎ ലത്തീഫ്,ജനറൽ കൺവീനർ അബ്ദുൽ കരീം, സെക്രട്ടറി സുധീർ കുമാർ എന്നിവർ നേതൃത്തം നൽകി.ടൂർണമെന്റിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ വേദിയിൽ വെച്ച് കൈമാറി.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ മത്സരങ്ങളുടെ സീസൺ ടിക്കറ്റുകൾക്ക് 1499 രൂപയാണ്.
ടിക്കറ്റുകൾ മഞ്ചേരി കച്ചേരിപ്പടിയിലെ കൃഷ്ണ ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്ന ഓർഗൈനൈസിംഗ് കമ്മറ്റി ഓഫിസിൽ നിന്നും മത്സരങ്ങളുടെ അതാത് ദിവസങ്ങളിൽ സ്റ്റേഡിയത്തിലെ പ്രതേക കൗണ്ടറിൽ നിന്നും ലഭിക്കും.ഓൺലൈൻ ടിക്കറ്റുകൾ ബുക്ക്‌ മൈ ഷോ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാവും വിതരണം ചെയ്യുക.

ജോയിന്റ് കൺവീനർ മുഹമ്മദ്‌ സലീം
വൈസ് ചെയർമാൻ പി അഷ്‌റഫ്‌, ഓർഗൈനൈസിംഗ് കമ്മറ്റി ട്രഷറർ നയീം തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യൻ സൂപ്പർ ലീഗ് പോലെ കേരള സൂപ്പർ ലീഗ് എന്ന പേരിൽ പുതിയ ടൂർണമെന്റിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും വാർത്ത സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.

സൂപ്പർ കപ്പിനുള്ള ടീമുകൾ കേരളത്തിൽ എത്തി തുടങ്ങി

കേരളം ആദ്യമായി ആതിഥ്യം വഹിക്കുന്ന ഹീറോ സൂപ്പർ കപ്പിനായുള്ള ടീമുകൾ എത്തി തുടങ്ങി.
ഐ എസ് എൽ ടീമായ ജംഷഡ്പൂർ എഫ്‌സി,
ഐ ലീഗ് ടീമുകളായ നെറോക്ക എഫ്സി യും രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയും ഇന്ന് കേരളത്തിൽ എത്തി.

മൂന്നാം തിയതി പയ്യനാട് സ്റ്റേഡിയത്തിലെ സൂപ്പർ കപ്പ് യോഗ്യത റൗണ്ട് ആദ്യ മത്സരത്തിൽ ഐ ലീഗ് ടീമുകളായ രാജസ്ഥാൻ എഫ്‌സിയും നെറോക്ക എഫ്സിയും ആണ് ഇറങ്ങേണ്ടത്.

നാലാം തിയതി എ എഫ് സി കപ്പ് യോഗ്യതക്കുള്ള പോരാട്ടത്തിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ജംഷഡ്പൂർ എഫ് സി മുബൈ സിറ്റി എഫ്‌സിക്കെതിരെയും ഉറങ്ങുന്നുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്തെ എല്ലാ മികച്ച ഫുട്ബോൾ ക്ലബുകളും കേരളത്തിൽ എത്തും.

സൂപ്പർ കപ്പ് ടിവിയിലും കാണാം

ഏപ്രിൽ 3ന് ആരംഭിക്കുന്ന ഹീറോ സൂപ്പർ കപ്പ് ടി വിയിലും കാണാം. സോണി സ്പോർട്സ് 2വിൽ ആകും മത്സരം തത്സമയം കാണാൻ ആവുക. യോഗ്യത മത്സരങ്ങൾ മുതൽ സോണിയിൽ തത്സമയം കാണാം. ഓൺലൈൻ ആയി ഫാൻകോഡ് ആപ്പ് വഴിയും തത്സമയം കാണാൻ ആകും.

ഫാൻകോഡ് അപ്പ് സ്ബ്സ്ക്രൈബ് ചെയ്യേണ്ടി വരും. മാസ വരിക്കാരോ വാർഷിക വരിക്കാരോ അല്ലാത്തവർക്ക് സൂപ്പർ കപ്പ് കാണാൻ മാത്രമായി 79 രൂപയുടെ ടൂർണമെന്റ് പാസും എടുക്കാം. ഒരു മത്സരം 5 രൂപ നൽകിയും ഫാൻകോഡ് ആപ്പ് വഴി കാണാം. കോഴിക്കോടും മാഞ്ചേരിയും വെച്ചാണ് ഇത്തവണ സൂപ്പർ കപ്പ് നടക്കുന്നത്.

സൂപ്പർ കപ്പ് ഫാൻകോഡ് ആപ്പിൽ തത്സമയം കാണാം

ഏപ്രിൽ 3ന് ആരംഭിക്കുന്ന ഹീറോ സൂപ്പർ കപ്പ് ഓൺലൈൻ ആയി ഫാൻകോഡ് ആപ്പ് വഴി തത്സമയം കാണാൻ ആകും. ഫാൻകോഡ് അപ്പ് സ്ബ്സ്ക്രൈബ് ചെയ്യേണ്ടി വരും. മാസ വരിക്കാരോ വാർഷിക വരിക്കാരോ അല്ലാത്തവർക്ക് സൂപ്പർ കപ്പ് കാണാൻ മാത്രമായി 79 രൂപയുടെ ടൂർണമെന്റ് പാസും എടുക്കാം. ഒരു മത്സരം 5 രൂപ നൽകിയും ഫാൻകോഡ് ആപ്പ് വഴി കാണാം.

എന്നാൽ യോഗ്യത മത്സരങ്ങൾ ഫാൻകോഡ് ആപ്പിൽ ഉണ്ടാകില്ല. ടൂർണമെന്റ് ഫൈനൽ റൗണ്ട് മുതൽ മാത്രമെ ടെലികാസ് ഉണ്ടാകൂ എന്ന് ഫാൻകോഡ് ആപ്പ് അറിയിച്ചു. കോഴിക്കോടും മാഞ്ചേരിയും വെച്ചാണ് ഇത്തവണ സൂപ്പർ കപ്പ് നടക്കുന്നത്.

സൂപ്പർ കപ്പിന്റെ ടിക്കറ്റുകൾ എത്തി

കേരളം ആതിഥ്യം വഹിക്കുന്ന ഹീറോ സൂപ്പർ കപ്പ് മത്സരങ്ങൾക്ക് ആയുള്ള ടിക്കറ്റുകൾ എത്തി. ബുക്മൈഷോ വഴി ടിക്കറ്റുകൾ വാങ്ങാൻ ആകും. യോഗ്യത ഘട്ടത്തിലെ ടിക്കറ്റുകൾക്ക് 150 രൂപയും ഫൈനൽ റൗണ്ട് മത്സരങ്ങളുടെ ടിക്കറ്റിന് 250 രൂപയും ആണ്. ഒരു വേദിയിൽ ഒരു ദിവസത്തെ രണ്ട് മത്സരങ്ങൾക്ക് ആയി ഒരൊറ്റ ടിക്കറ്റ് ആകും. ഒരു ടിക്കറ്റിൽ രണ്ടു മത്സരങ്ങളും കാണാം. എന്നാൽ ഒരു മത്സരം കഴിഞ്ഞാൽ പുറത്ത് പോയി വീണ്ടും എൻട്രി അനുവദിക്കില്ല.

കോഴിക്കോട് ഇ എം എസ് സ്റ്റേഡിയവും മഞ്ചേരി പയ്യനാട് സ്റ്റേഡിയവും ആകും ടൂർണമെന്റിന് വേദിയാവുക. നാലു ഗ്രൂപ്പുകളിൽ ആയാകും മത്സരം. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് എയിൽ ആണ്‌. കേരള ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു എഫ് സി, റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്നിവരും ഒപ്പം ഒരു യോഗ്യത റൗണ്ട് കളിച്ചു വരുന്ന ടീമും ഗ്രൂപ്പ് എയിൽ ഉണ്ടാകും.

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് വെച്ചാണ് നടക്കുന്നത്‌. യോഗ്യത മത്സരങ്ങൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും. ഏപ്രിൽ 21നും 22നും ആകും സെമി ഫൈനലുകൾ. ഏപ്രിൽ 25ന് കോഴിക്കോട് വെച്ച് ഫൈനലും നടക്കും. സെമിയുടെയും ഫൈനലിന്റെയും ടിക്കറ്റുകൾ പിന്നീട് മാത്രമെ വില്പ്പനയ്ക്ക് എത്തുകയുള്ളൂ.

കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ സൂപ്പർ കപ്പിൽ കളിക്കില്ല

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ അഡ്രിയാൻ ലൂണ സൂപ്പർ കപ്പിൽ കളിക്കില്ല. കുടുംബപരമാറ്റ കാരണങ്ങളാൽ ലൂണയ്ക്ക് അവധി നൽകുക ആണെന്ന് ക്ലബ് അറിയിച്ചു. അതുകൊണ്ട് താരം സൂപ്പർ കപ്പ് ടീമിന്റെ ഭാഗമാകില്ല എന്നും ക്ലബ് പറഞ്ഞു. സൂപ്പർ കപ്പിന്റെ പ്രാധാന്യം ഞങ്ങൾക്ക് അറിയാമെന്നും എന്നാൽ ലൂണ ഇപ്പോൾ തന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കേണ്ടത് ഉണ്ട് എന്നും ലൂണ പറഞ്ഞു.

ഈ കഴിഞ്ഞ ഐ എസ് എൽ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ലൂണ. അദ്ദേഹത്തിന്റെ അഭാവം ടീമിന് വലിയ തിരിച്ചടി തന്നെയാകും. ഐ എസ് എല്ലിൽ ഉടനീളം, ലൂണ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആകെ 20 മത്സരങ്ങളിൽ കളിച്ച ലൂണ 4 ഗോളുകൾ നേടിയിരുന്നു. മികച്ച 6 അസിസ്റ്റുകളും ലൂണ നൽകി. തന്റെ ടീമായ ബ്ലാസ്റ്റേഴ്സിനെ ഒരിക്കൽ കൂടി പ്ലേഓഫിലെത്താനും ലൂണ സഹായിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് നാളെ പരിശീലനം പുനരാരംഭിക്കും, ഇനി ലക്ഷ്യം സൂപ്പർ കപ്പ്

ഒരു ചെറിയ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒരുമിക്കുകയാണ്. നാളെ മുതൽ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ പരിശീലനം പുനരാരംഭിക്കും. പനമ്പിള്ളി നഗർ സ്റ്റേഡിയത്തിൽ ആകും സൂപ്പർ കപ്പിനായുള്ള ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങൾ നടക്കുക. ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫിൽ യാത്ര അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് അവസാന രണ്ട് ആഴ്ച ആയി വിശ്രമത്തിൽ ആയിരുന്നു‌‌.


താരങ്ങൾ അവരുടെ കുടുംബത്തോടൊപ്പം ഈ സമയം ചിലവഴിച്ചു. കോഴിക്കോടും മഞ്ചേരിയും വെച്ചാണ് സൂപ്പർ കപ്പ് നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് വെച്ചാണ് നടക്കുക. സൂപ്പർ കപ്പിന് കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം നിര ടീമിനെ തന്നെ കളത്തിൽ ഇറക്കും എന്ന് ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്. എ എഫ് സി കപ്പ് യോഗ്യത സ്വന്തമാക്കാം എന്നുള്ളത് കൊണ്ട് വിദേശ താരങ്ങളെ എല്ലാം സൂപ്പർ കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തും.

സൂപ്പർ കപ്പ് സൗകര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ക്ലബുകൾ

ഏപ്രിൽ ആദ്യ വാരം മുതൽ കേരളത്തിൽ നടക്കുന്ന സൂപ്പർ കപ്പ് മത്സരങ്ങളിലെ സൗകര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ക്ലബുകൾ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ സ്ഥിതിയും പരിശീലക ഗ്രൗണ്ടുകളുടെ നിലവാരവും ആണ് ക്ലബുകളെ ആശങ്കയിൽ ആക്കുന്നത്. ഇത് സംബന്ധിച്ച് എ ഐ എഫ് എഫിനെ പല ക്ലബുകളും ബന്ധപ്പെട്ടതായി ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കോഴിക്കോട് ഗ്രൗണ്ടിലെ പണികൾ ഇപ്പോഴും തുടരുകയാണ്. പുല്ല് പോലും ശരിയായില്ലാത്ത കോഴിക്കോട് ഗ്രൗണ്ടിന്റെ ചിന്ത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആയിരുന്നു‌.

എന്നാൽ ഇത് ആഴ്ചകൾക്ക് മുന്നേയുള്ള ചിത്രങ്ങൾ ആണെന്നും ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും എ ഐ എഫ് എഫ് പറയുന്നു. കോഴിക്കോട് സ്റ്റേഡിയത്തിന്റെ സ്ഥിതി മെച്ചപ്പെടാത്തതിനാൽ ഏപ്രിൽ 3 മുതൽ നടക്കേണ്ടിയിരുന്ന സൂപ്പർ കപ്പ് പ്ലേ ഓഫ് മത്സരങ്ങൾ കോഴിക്കൊട് നിന്ന് മഞ്ചേരിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്റ്റേഡിയം തൃപ്തികരമല്ല എങ്കിൽ നോക്കൗട്ട് ഘട്ടം മുതൽ വേദി മാറ്റാനും എ ഐ എഫ് എഫ് തയ്യാറാണ് എന്ന് അധികൃതർ പറയുന്നു. കോഴിക്കോടും മഞ്ചേരിയിലും ഉള്ള ട്രെയിനിംഗ് ഗ്രൗണ്ടുകളുടെ നിലവാരത്തിലും വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.

സൂപ്പർ കപ്പ് ആരംഭിക്കും മുമ്പ് എല്ലാ ആശങ്കകളും പരിഹരിച്ച് മികച്ച രീതിയിൽ ടൂർണമെന്റ് നടത്താൻ ആകും എന്നാണ് സംഘടകരും ഫുട്ബോൾ ആരാധകരും പ്രതീക്ഷിക്കുന്നത്.

സൂപ്പർ കപ്പ് നേടുക തന്നെ ലക്ഷ്യം, സൂപ്പർ ടീമിനെ തന്നെ അണിനിരത്താൻ കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ ശക്തമായ ടീമിനെ തന്നെ അണിനിരത്തും എന്ന് ഉറപ്പാകുന്നു. കേരളത്തിൽ വെച്ചാണ് സൂപ്പർ കപ്പ് നടക്കുന്നത് എന്നതും ഒരു എ എഫ് സി കപ്പ് യോഗ്യത സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയും ആണ് ടീം ശക്തമായ സ്ക്വാഡിനെ തന്നെ ഇറക്കുന്നത് ആലോചിക്കാൻ കാരണം. നേരത്തെ ഐ എസ് എൽ സീസണ് ഇടയിൽ സൂപ്പർ കപ്പിൽ രണ്ടാം നിര ടീമിനെയെ ഇറക്കൂ എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞിരുന്നു.

എന്നാൽ സൂപ്പർ കപ്പ് മികച്ച രീതിയിൽ തന്നെ നടത്താൻ അധികൃതർ തീരുമാനിച്ചതും എ എഫ് സി കപ്പ് യോഗ്യത സാധ്യതയും ഒരുക്കി തന്നതോടെ ബ്ലാസ്റ്റേഴ്സും മികച്ച സ്ക്വാഡിനെ തന്നെ ഇറക്കാനുള്ള കാരണമായി. ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പ് അവസാനിച്ച രീതി വിവാദപരമായിരുന്നു. സൂപ്പർ കപ്പിൽ നല്ല പ്രകടനം നടത്തിൽ മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കും. ഐ എസ് എല്ലിൽ കളിച്ച എല്ലാ വിദേശ താരങ്ങളും സൂപ്പർ കപ്പ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകും.

അടുത്ത മാസം ആണ് സൂപ്പർ കപ്പ് കോഴിക്കോടും മഞ്ചേരിയിലുമായി നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സി അടങ്ങുന്ന ഗ്രൂപ്പ് എയിലാണ്‌. കേരള ബ്ലാസ്റ്റേഴ്സ് മാർച്ച് 26ന് വീണ്ടും പരിശീലനം ആരംഭിക്കും.

ബെംഗളൂരു എഫ് സിയോടുള്ള കണക്കുകൾ കേരള ബ്ലാസ്റ്റേഴ്സിന് കേരളത്തിൽ തീർക്കാം!! സൂപ്പർ കപ്പിൽ ഒരേ ഗ്രൂപ്പിൽ

ഐ എസ് എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയോട് വിവാദ മത്സരത്തിൽ പരാജയപ്പെട്ട് പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ആ കണക്കുകൾ പെട്ടെന്ന് തീർക്കാം. അടുത്ത മാസം കേരളത്തിൽ വെച്ച് നടക്കുന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്വ്സിയും ഒരേ ഗ്രൂപ്പിൽ തന്നെ ഇറങ്ങും. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് ഏപ്രിൽ 16ന് ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്യും.

ഇന്ന് സൂപ്പർ കപ്പിന്റെ ഫിക്സ്ചറുകൾ പുറത്തു വിട്ടു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയവും മഞ്ചേരി പയ്യനാട് സ്റ്റേഡിയവും ആകും ടൂർണമെന്റിന് വേദിയാവുക. നാലു ഗ്രൂപ്പുകളിൽ ആയാകും മത്സരം. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് എയിൽ ആണ്‌. കേരള ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു എഫ് സി, റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്നിവരും ഒപ്പം ഒരു യോഗ്യത റൗണ്ട് കളിച്ചു വരുന്ന ടീമും ഗ്രൂപ്പ് എയിൽ ഉണ്ടാകും.

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് വെച്ചാണ് നടക്കുന്നത്‌. യോഗ്യത മത്സരങ്ങൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും. ഏപ്രിൽ 21നും 22നും ആകും സെമി ഫൈനലുകൾ. ഏപ്രിൽ 25ന് കോഴിക്കോട് വെച്ച് ഫൈനലും നടക്കും.

ഫിക്സ്ചറും ഗ്രൂപ്പുകളും;

കേരള ബ്ലാസ്റ്റേഴ്സിന് ഇനി വിശ്രമം, സൂപ്പർ കപ്പിനായുള്ള ഒരുക്കം മാർച്ച് അവസാനം മുതൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫിൽ യാത്ര അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇനി തൽക്കാലം വിശ്രമിക്കും. ടീം രണ്ടാഴ്ചയിൽ അധികം ഇനി ഇടവേള എടുക്കും. താരങ്ങൾ അവരുടെ കുടുംബത്തോടൊപ്പം ഈ സമയം ചിലവഴിക്കും. ടീം ഇനി സൂപ്പർ കപ്പ് ആരംഭിക്കുന്നതിന് മുമ്പ് കൊച്ചിയിൽ ഒരുമിച്ച് ചേരും. മാർച്ച് അവസാന വാരം ആകും കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിനായുള്ള പരിശീലനം ആരംഭിക്കുക.

കേരളത്തിൽ ആണ് സൂപ്പർ കപ്പ് നടക്കുന്നത്. സൂപ്പർ കപ്പിന് കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം നിര ടീമിനെ തന്നെ കളത്തിൽ ഇറക്കും എന്നാണ് ഇപ്പോൾ സൂചനകൾ. എ എഫ് സി കപ്പ് യോഗ്യത സ്വന്തമാക്കാം എന്നുള്ളത് കൊണ്ട് വിദേശ താരങ്ങളെ എല്ലാം സൂപ്പർ കപ്പ് കഴിയുന്നത് വരെ ടീം നിലനിർത്തിയേക്കും. കേരളത്തിൽ ആയതു കൊണ്ട് ഏതു ഗ്രൗണ്ടായാലും ബ്ലാസ്റ്റേഴ്സിന് ഹോം ഗ്രൗണ്ട് പോലെ ആയിരിക്കും. അതും ടീമിന് കരുത്തേകും.

സൂപ്പർ കപ്പിന്റെ ഫിക്സ്ചറുകൾ ഇതുവരെ വന്നിട്ടില്ല. കേരളത്തിൽ മൂന്ന് വേദികളിൽ ആയാകും മത്സരം നടക്കുക.

Exit mobile version