Picsart 23 08 14 10 07 19 403

ലോകകപ്പിൽ ഇന്ത്യക്കായി കളിക്കുമ്പോൾ ഹാർദിക് വേറെ പ്ലയർ ആയിരിക്കും – ഗവാക്സർ

ടി20 ലോകകപ്പിൽ കൂടുതൽ പോസിറ്റീവും വ്യത്യസ്തവും ആയ കളിക്കാരനായിരിക്കും ഹാർദിക് പാണ്ഡ്യ എന്ന് ഇതിഹാസതാരം സുനിൽ ഗവാസ്‌കർ. ഐ പി എല്ലിൽ ഫോമും പ്രശ്നങ്ങളും ഹാർദികിനെ ലോകകപ്പിൽ ബാധിക്കില്ല എന്നും ഇന്ത്യക്ക് വേണ്ടി ഹാർദിക് മികച്ച പ്രകടനം കാഴ്ചവെക്കും എന്നും ഗവാസ്കർ പറഞ്ഞു.

“നിങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുന്നതും ഐപിഎല്ലിൽ കളിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നിങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുന്നത് ഓരോ കളിക്കാരനിലും വ്യത്യസ്തമായ ഊർജ്ജം പകരും, ലോകകപ്പിൽ ഹാർദിക്ക് വ്യത്യസ്ത കളിക്കാരനായിരിക്കും. ഐ പി എൽ ടൂർണമെൻ്റിൽ അദ്ദേഹത്തിന് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. “ഗവാസ്‌കർ പറഞ്ഞു.

“അദ്ദേഹം ആ പ്രശ്നങ്ങൾ വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. അതിനാൽ, അദ്ദേഹം വിദേശത്ത് പോയി ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ, അവൻ തികച്ചും വ്യത്യസ്തമായ ഒരു മാനസികാവസ്ഥയിലായിരിക്കും. ഈ ടൂർണമെൻ്റിൽ നമ്മൾ കണ്ടതിനേക്കാൾ വളരെ നല്ല മാനസികാവസ്ഥയായിരിക്കും അവൻ ഉണ്ടാവുക. അതിനാൽ ലോകകപ്പിൽ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യക്ക് മികച്ച സംഭാവനകൾ ഹാർദിക് നൽകും” ഗവാസ്കർ കൂട്ടിച്ചേർത്തു.

Exit mobile version