Picsart 24 01 07 14 34 40 776

ശ്രേയസ് അയ്യറിന് ഇനിയും ടെസ്റ്റിൽ അവസരം നൽകണം എന്ന് ഗവാസ്കർ

ദക്ഷിണാഫ്രിക്കയിൽ അടുത്തിടെ സമാപിച്ച രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ബാറ്റു പരാജയപ്പെട്ടെങ്കിലും ശ്രേയസ് അയ്യറിനെ ഇനിയും ടീമിലേക്ക് എടുക്കണം എന്ന് സുനിൽ ഗവാസ്‌കർ. 2 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത അയ്യർക്ക് വെറും 13.67 ശരാശരിയിൽ 41 റൺസ് മാത്രമാണ് നേടാനായത്. 31, 6, 0, 4 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോർ.

“ഈ പിച്ചുകളിൽ ബാറ്റിംഗ് എളുപ്പമല്ലായിരുന്നു. ദക്ഷിണാഫ്രിക്കയിൽ പരാജയപ്പെട്ട ഒരേയൊരു കളിക്കാരൻ ശ്രേയസ് അയ്യർ മാത്രമല്ല. വിരാട് കോഹ്‌ലിയും കെഎൽ രാഹുലും ഒഴികെ മറ്റാരും കൂടുതൽ റൺസ് നേടിയിട്ടില്ല.” ഗവാസ്കർ പറഞ്ഞു.

“നിങ്ങൾക്ക് ഒരു കളിക്കാരനെതിരെ മാത്രം വിരൽ ചൂണ്ടാൻ കഴിയില്ല. അതിനാൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് സെലക്ഷൻ കമ്മിറ്റിയും കരുതുമെന്ന് എനിക്ക് തോന്നുന്നു,” ഗവാസ്‌കർ കൂട്ടിച്ചേർത്തു.

Exit mobile version