സ്മിത്തിനു കളിയ്ക്കുവാന്‍ അവസരം ഒരുക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ബൈ ലോയിലെ പ്ലേയര്‍ ഡ്രാഫ്ട് നിയമങ്ങളില്‍ മാറ്റം വരുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സ്റ്റീവ് സ്മിത്തിനു ടൂര്‍ണ്ണമെന്റില്‍ കളിയ്ക്കുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. സ്റ്റീവ് സ്മിത്തിനെ ഡ്രാഫ്ടിനു വെളിയില്‍ സൈന ചെയ്തതിനാല്‍ അത് അനുവദിക്കരുതെന്ന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ മറ്റു ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ബോര്‍ഡ് താരത്തെ വിലക്കിയിരുന്നു.

അസേല ഗുണരത്നേയ്ക്ക് പകരമാണ് കോമില വിക്ടോറിയന്‍സ് താരത്തെ ടീമിലെത്തിച്ചത്. ജനുവരി 5നു ആരംഭിയ്ക്കുവാനിരുന്ന ടൂര്‍ണ്ണമെന്റില്‍ താരത്തിന്റെ പങ്കാളിത്തം അനിശ്ചിതത്തിലായതിനിടയിലാണ് ആശ്വാസ വാര്‍ത്തയുമായി ബിപിഎല്‍ ഗവേണിംഗ് കൗണ്‍സിലിന്റെ തീരുമാനം.

തനിക്കതിനവസരമുണ്ടായിരുന്നു, എന്നിട്ടും ശ്രമിച്ചില്ല: സ്റ്റീവന്‍ സ്മിത്ത്

പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ ആദ്യ പദ്ധതികള്‍ ഡ്രെസ്സിംഗ് റൂമില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ താന്‍ അത് അറിഞ്ഞിരുന്നുവെന്നും തനിക്ക് അത് നിര്‍ത്തുവാന്‍ അവസരമുണ്ടായിട്ടും താന്‍ അതിനു ശ്രമിച്ചില്ലെന്ന് പറഞ്ഞ് സ്റ്റീവ് സ്മിത്ത്. താന്‍ അത് ഡ്രെസ്സിംഗ് റൂമില്‍ വെച്ച് കേട്ടിട്ടും കേള്‍ക്കാതെ പോലെ പോകുകയായിരുന്നു അതിനാല്‍ തന്നെ ഇത് നടന്നതിനു പിന്നിലുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് തനിക്ക് ഒഴിയാനാകില്ലെന്ന് സ്മിത്ത് വിശദീകരിച്ചു.

തന്റെ നേതൃത്വം പരാജയപ്പെട്ട നിമിഷമാണിതെന്നും സ്മിത്ത് കൂട്ടിചേര്‍ത്തു.

സ്മിത്തിനെ പിന്‍തുടര്‍ന്ന് വിലക്ക്, വാര്‍ണര്‍ കളിയ്ക്കും

ബൈ ലോയുടെ കാര്യം പറഞ്ഞ് സ്മിത്തിനെ വിലക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. മുന്‍ ഓസ്ട്രേലിയന്‍ നായകനെ കോമില വിക്ടോറിയന്‍സിനെ അടുത്ത സീസണിലേക്ക് ടീിലേക്ക് എത്തിച്ചിരുന്നുവെങ്കിലും വിലക്ക് വന്നതിനെത്തുടര്‍ന്ന് പകരം താരത്തെ ടീം കണ്ടെത്തേണ്ട ഗതികേടിലാണ്. സ്റ്റീവ് സ്മിത്തിനെ അസേല ഗുണരത്നേയെ ടീമിലേക്ക് പകരക്കാരനായി കണ്ടെത്തിയിരുന്നത്.

സ്മിത്തിനെ ഡ്രാഫ്ടിനു പുറത്ത് നിന്ന് എടുത്തുവെന്നത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നത് മറ്റു ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാണിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ബിപിഎല്‍ ഗവേണിംഗ് കൗണ്‍സിലിനു ഫ്രാഞ്ചൈസികളെ വിശ്വാസത്തിലെടുക്കുവാന്‍ സാധിക്കാതെ വന്നതോടെ സ്മിത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുവാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു.

സ്മിത്തും ഡേവിഡ് വാര്‍ണറും കേപ് ടൗണ്‍ ടെസ്റ്റിലെ പന്ത് ചുരണ്ടല്‍ വിവാദം കാരണം ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളെ വിലക്കിയിരിക്കുകയാണ്. അതേ സമയം ഡേവിഡ് വാര്‍ണര്‍ സില്‍ഹെറ്റ് സിക്സേഴ്സിനു വേണ്ടി ബിപിഎലില്‍ കളിക്കുന്നുണ്ട്. ടീമിന്റെ നായകനാണ് ഡേവിഡ് വാര്‍ണര്‍.

സ്മിത്ത് കോമില്ല വിക്ടോറിയന്‍സില്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സ്റ്റീവന്‍ സ്മിത്ത് കോമില്ല വിക്ടോറിയന്‍സിനു വേണ്ടി കളിയ്ക്കും. ജനുവരി അഞ്ച് മുതല്‍ ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഷൊയ്ബ് മാലിക് ന്യൂസിലാണ്ടിനെതിരെ കളിയ്ക്കുവാന്‍ മടങ്ങുമ്പോളാണ് പകരക്കാരനായി സ്മിത്ത് എത്തുക. സ്മിത്ത് 2019 മാര്‍ച്ച് 29 വരെ വിലക്കിലാണ്. സ്മിത്തിനൊപ്പം വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഡേവിഡ് വാര്‍ണര്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സില്‍ഹെറ്റ് സിക്സേഴ്സിനു വേണ്ടി കളിയ്ക്കും.

നാല് മത്സരങ്ങള്‍ക്ക് ശേഷം താരം ടീമിനൊപ്പമെത്തുമെന്നാണ് വിക്ടോറിയന്‍സും ഔദ്യോഗികമായി അറിയിച്ചത്.

സ്മിത്തിനെ സ്വന്തമാക്കി ദി സിക്സത്ത് ടീം

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പ്ലേയര്‍ ഡ്രാഫ്ടില്‍ നിന്ന് സ്റ്റീവ് സ്മിത്തിനെ സ്വന്തമാക്കി ദി സിക്സത്ത് ടീം. മുള്‍ത്താന്‍ സുല്‍ത്താന്‍സ് എന്ന ടീമിനെ റദ്ദാക്കിയ ശേഷം ടീമിന്റെ പേര് പുതിയ ഫ്രാഞ്ചൈസികള്‍ എത്തുന്നത് വരെ ദി സിക്സത്ത് ടീം എന്നാണ് വിളിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്ലേയര്‍ ഡ്രാഫ്ടില്‍ പ്ലാറ്റിനം വിഭാഗത്തിലുള്ള താരമാണ് സ്റ്റീവന്‍ സ്മിത്ത്.

സ്മത്തിനു 1 കോടിയ്ക്കും 1.64 കോടി രൂപയ്ക്കുമിടയിലുള്ള തുകയായിരിക്കും ലഭിയ്ക്കുക. സ്മിത്തിന്റെ വിലക്ക് നീക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചതിനാല്‍ സീസണില്‍ പൂര്‍ണ്ണമായും താരം കളിയ്ക്കുമെന്നത് ഫ്രാഞ്ചൈസിയ്ക്കും ശുഭ വാര്‍ത്തയാണ്.

കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ട, വിലക്ക് തുടരുമെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ

വിവാദ ത്രയത്തിനുമേല്‍ അടിച്ചേല്പിച്ച വിലക്കുകള്‍ തുടരുമെന്ന് സ്ഥിതീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസ്സിയേഷന്റെ അപേക്ഷയ്ക്ക് മറുപടിയായാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ നയം വ്യക്തമാക്കിയത്. കാമറൂണ്‍ ബാന്‍ക്രോഫ്ടിന്റെ വിലക്ക് ഡിസംബര്‍ 29നു അവസാനിക്കുവാനിരിക്കുമ്പോള്‍ മാര്‍ച്ച് 29 2019ല്‍ മാത്രമാണ് ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവരുടെ വിലക്കുകള്‍ മാറുക.

വാര്‍ണറെയും സ്മിത്തിനെയും തിരികെ കൊണ്ടുവരണമെന്നും വേണ്ടെന്നുമുള്ള ചര്‍ച്ചകള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ സജീവമായി നില്‍ക്കുമ്പോള്‍ ആണ് ഈ തീരുമാനം ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിക്കുന്നത്. ഓസ്ട്രേലിയയുടെ മോശം ഫോമും മത്സരങ്ങളിലെ സ്ഥിരം തോല്‍വിയും താരങ്ങളുടെ വിലക്ക് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെടുവാന്‍ ഇടയായിട്ടുണ്ട്.

താരങ്ങളുടെ വിലക്ക് മാറ്റേണ്ടതില്ലെന്ന് മിച്ചല്‍ ജോണ്‍സണ്‍

ഓസ്ട്രേലിയയുടെ വിവാദ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവരുടെ വിലക്കുകള്‍ മാറ്റേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട് മിച്ചല്‍ ജോണ്‍സണ്‍. തന്റെ ട്വിറ്ററിലൂടെയാണ് താരം ഈ കാര്യം വിശദമാക്കിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരില്‍ നിന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും താരത്തിനു പിന്തുണയായി പലരും രംഗത്തെത്തുന്നുണ്ട്.

https://twitter.com/MitchJohnson398/status/1064102302213070848

ഈ മൂന്ന് താരങ്ങളും തെറ്റ് ചെയ്തതായി സമ്മതിയ്ക്കുകയും വിലക്കുകളെ അംഗീകരിക്കുകയും ചെയ്തവരാണെന്നും മിച്ചല്‍ അഭിപ്രായപ്പെട്ടു. അതേ സമയം ഫോമും സ്ഥിരതയുമില്ലാതെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുന്നതിനാലാണ് വാര്‍ണറുടെയും സ്മിത്തിന്റെയും വിലക്ക് കുറയ്ക്കണമെന്ന് പലതാരങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ബാന്‍ക്രോഫ്ടിന്റെ വിലക്കിന്റെ കാലാവധി അവസാനിക്കാറായിരിക്കെ സ്മിത്തിനും വാര്‍ണര്‍ക്കും മാത്രം ഇളവ് നല്‍കുന്നതും ശരിയല്ലെന്നാണ് മിച്ചല്‍ ജോണ്‍സണ്‍ അഭിപ്രായപ്പെടുന്നത്.

വിലക്കപ്പെട്ട താരങ്ങള്‍ക്ക് പിന്തുണയുമായി കളിക്കാരുടെ സംഘടന

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവരുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രെഗ് ഡയര്‍. താരങ്ങള്‍ ആവശ്യത്തിനു ശിക്ഷ അനുഭവിച്ച് കഴിഞ്ഞുവെന്നും വിലക്കുകള്‍ നീക്കം ചെയ്യപ്പെടേണ്ടതുണ്ടെന്നുമാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസ്സിയേഷന്‍ പ്രസിഡന്റ് ഗ്രെഗ് അഭിപ്രായപ്പെട്ടത്. സ്മിത്തിനും വാര്‍ണര്‍ക്കും 12 മാസത്തെയും ബാന്‍ക്രോഫ്ടിനു 9 മാസത്തെയും വിലക്കാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ നല്‍കിയത്.

മൂവര്‍ സംഘം സാമ്പത്തിക നഷ്ടം രാജ്യത്തെ പ്രതിനിധാനം ചെയ്യുവാനുള്ള അവസരം പൊതുസമൂഹത്തില്‍ അപഹാസ്യരായി എന്നീ ശിക്ഷകള്‍ നേരിട്ട് കഴിഞ്ഞതിനാല്‍ ഇനി അവരുടെ ശിക്ഷ ഇളവ് ചെയ്യേണ്ടതാണെന്നാണ് ഡയര്‍ അഭിപ്രായം പറഞ്ഞത്. ഇത് സംബന്ധിച്ച് താരങ്ങള്‍ക്ക് അനുകൂലമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് അസോസ്സിയേഷനെ എസിഎ സമീപിക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്.

വാ‍ര്‍ണര്‍ക്ക് ശതകം, സ്മിത്തിനു 85 റണ്‍സ്, ഗ്രേഡ് ക്രിക്കറ്റില്‍ തകര്‍ത്ത് താരങ്ങള്‍

ഓസ്ട്രേലിയയിലെ ഗ്രേഡ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സൂപ്പര്‍ താരങ്ങളുടെ മികച്ച പ്രകടനം. സത്തര്‍ലണ്ടിനു വേണ്ടി സ്മിത്ത് 85 റണ്‍സ് നേടിയപ്പോള്‍ റാന്‍ഡ്‍വിക്ക്-പെറ്റര്‍ഷാമിനു വേണ്ടി വാര്‍ണര്‍ തകര്‍പ്പന്‍ ശതകമാണ് സ്മിത്ത് നേടിയത്. ഇരു താരങ്ങളും പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം നാട്ടില്‍ ആദ്യമായാണ് ക്രിക്കറ്റ് കളിക്കാനിറങ്ങുന്നത്.

ഗ്ലെന്‍ മക്ഗ്രാത്ത് ഓവലില്‍ 85 റണ്‍സ് നേടി സ്മിത്ത് പുറത്തായപ്പോള്‍ സെയിന്റ് ജോര്‍ജ്ജിനെതിരെ കൂഗീ ഓവലില്‍ ശതകം നേടിയ ശേഷം വാര്‍ണര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വായുവില്‍ ഉയര്‍ന്ന് ചാടി തന്റെ ആഹ്ലാദം പ്രകടിപ്പിച്ചു. സ്മിത്ത് സത്തര്‍ലണ്ടിനു വേണ്ടി മോസ്‍മാനെതിരെയാണ് കളിച്ചത്. തന്റെ ഇന്നിംഗ്സില്‍ ആറ് ബൗണ്ടറിയും ഒരു സിക്സുമാണ് സ്മിത്ത് സ്വന്തമാക്കിയത്. ഡേവിഡ് വാര്‍ണര്‍ 152 പന്തില്‍ നിന്ന് 155 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ഇരു താരങ്ങളുടെയും വിലക്ക് മാര്‍ച്ച് 28, 2019നാണ് അവസാനിക്കുക. 30 മേയില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനു തയ്യാറെടുക്കുവാന്‍ ഇരു താരങ്ങള്‍ക്കും തിരികെ ടീമിലെത്തുകയാണെങ്കില്‍ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളു.

സ്മിത്തിനു പരിക്ക്, കരീബീയിന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് നേരത്തെ മടക്കം

പരിക്കേറ്റതിനെത്തുടര്‍ന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് നേരത്തെ മടങ്ങും. ബാര്‍ബഡോസ് ട്രിഡന്റ്സ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ആണ് തന്റെ സഹതാരത്തിന്റെ അഭാവത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇന്നലെ ലൂസിയ സ്റ്റാര്‍സുമായുള്ള മത്സരത്തിന്റെ ടോസിന്റെ സമയത്താണ് സ്മിത്തിന്റെ പരിക്കിനെക്കുറിച്ച് ഹോല്‍ഡര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ഷാക്കിബ് അല്‍ ഹസനു പകരമാണ് സ്റ്റീവ് സ്മിത്ത് ബാര്‍ബഡോസ് നിരയിലേക്ക് എത്തിയത്. 185 റണ്‍സും മൂന്ന് വിക്കറ്റുമാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്ന് താരം സ്വന്തമാക്കിയിട്ടുള്ളത്.

ട്രിഡന്റ്സിനു 2 റണ്‍സ് ജയം, കളിയിലെ താരമായി സ്മിത്ത്

സ്റ്റീവന്‍ സ്മിത്തിന്റെയും ഷായി ഹോപ്പിന്റെയും മികവില്‍ നേടിയ 156 റണ്‍സ് കാത്ത് രക്ഷിച്ച ബാര്‍ബഡോസ് ട്രിഡന്റ്സിനു ജമൈക്ക തല്ലാവാസിനെതിരെ 2 റണ്‍സ് ജയം. 20 ഓവറില്‍ 3 വിക്കറ്റുകള്‍ മാത്രമേ നഷ്ടപ്പെട്ടുള്ളുവെങ്കിലും 154 റണ്‍സ് മാത്രമേ തല്ലാവാസിനു നേടാനായുള്ളു. റോസ് ടെയിലര്‍-ഡേവിഡ് മില്ലര്‍ കൂട്ടുകെട്ട് പുറത്താകാതെ നിന്നുവെങ്കിലും അവസാന ഓവറില്‍ വേണ്ടിയിരുന്നു 9 റണ്‍സ് നേടുവാന്‍ ടീമിനായില്ല. റേയ്മണ്‍ റീഫര്‍ എറിഞ്ഞ ഓവറില്‍ വെറും 6 റണ്‍സാണ് ടീം നേടിയത്.

അവസാന അഞ്ചോവറിലെ ബൗളിംഗ് പ്രകടനമാണ് ട്രിഡന്റ്സിനെ വിജയത്തിലേക്ക് നയിച്ചത്. റോസ് ടെയിലറെയും(26*) ഡേവിഡ് മില്ലറും(25*) 13ാം ഓവറില്‍ ഒത്തുചേര്‍ന്നുവെങ്കിലും അവസാന ഏഴ് ഓവറുകളില്‍ നിന്ന് ഇവര്‍ക്ക് അധികം റണ്‍സ് കണ്ടെത്താനായിരുന്നില്ല. ഗ്ലെന്‍ ഫിലിപ്പ്സ്(36), ജോണ്‍സണ്‍ ചാള്‍സ്(42) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. സ്റ്റീവ് സ്മിത്ത് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഇര്‍ഫാനാണ് ഒരു വിക്കറ്റ്. ആഷ്‍ലി നഴ്സ് 4 ഓവറില്‍ 18 റണ്‍സ് വഴങ്ങി തല്ലാവാസിനു കുതിപ്പിനു തടയിട്ടു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ട്രിഡന്റ്സിനു വേണ്ടി സ്റ്റീവ് സ്മിത്ത്(44 പന്തില്‍ 63 റണ്‍സ്), ഷായി ഹോപ്(35 പന്തില്‍ 43 റണ്‍സ്) എന്നിവരാണ് തിളങ്ങിയത്. ആന്‍ഡ്രേ റസ്സല്‍ രണ്ടും സാമുവല്‍ ബദ്രി, ഒഷെയന്‍ തോമസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

സ്മിത്തും വാര്‍ണറും ബിഗ് ബാഷില്‍ കളിക്കില്ല

വിലക്കപ്പെട്ട താരങ്ങളെ ബിഗ് ബാഷില്‍ കളിക്കുന്നതിനുള്ള സാധ്യത തള്ളിക്കളഞ്ഞ് ബിഗ് ബാഷ് ലീഗ് തലവന്‍ കിം മക്കോണി. 12 മാസം വിലക്കുള്ളതിനാല്‍ ഇരുവര്‍ക്കും ബിഗ് ബാഷിലും കളിക്കാനാവില്ലെന്ന സാധ്യത നിലനില്‍ക്കുന്നുവെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയത്. ഷെയിന്‍ വാട്സണ്‍ ഇരുവരെയും ബിഗ് ബാഷില്‍ പങ്കെടുപ്പിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മറ്റു രാജ്യങ്ങളിലെ ലീഗുകളില്‍ താരങ്ങളെ പങ്കെടുക്കുവാന്‍ അനുവദിക്കുന്നതിനു പകരം ഇവരെ ബിഗ് ബാഷില്‍ ആണ് ഉള്‍പ്പെടുത്തേണ്ടതെന്നാണ് അന്ന് വാട്സണ്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഈ സാധ്യതകളാണ് ബിഗ് ബാഷ് തലവന്റെ പ്രസ്താവനയോടെ അവസാനിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വ്യവസ്ഥകളും ശിക്ഷ നടപടികളും ഇരു താരങ്ങളും അംഗീകരിച്ചവയാണ്. അതിനാല്‍ ഇരുവരുടെയും ബിഗ് ബാഷ് പങ്കാളിത്തം അടഞ്ഞ അധ്യായമാണെന്നും കിം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version