സ്മിത്തിന്റെ പരിശ്രമത്തെ അഭിനന്ദിക്കണം, പക്ഷേ വിരാട് കോഹ്‍ലി തന്നെ മികച്ച താരം

വിരാട് കോഹ്‍ലിയും സ്റ്റീവ് സ്മിത്തും തമ്മില്‍ മികച്ച ബാറ്റ്സ്മാനാരെന്ന താരതമ്യം ആവശ്യമില്ലെന്ന് പറഞ്ഞ് ശ്രീശാന്ത്. വര്‍ക്ക് എത്തിക്സ് പരിഗണിക്കുമ്പോള്‍ അത് വേറെ ആരുമല്ല വിരാട് കോഹ്‍ലിയാണ് മുമ്പിലെന്ന് പറഞ്ഞു. സ്റ്റീവ് സ്മിത്തും കഠിന പരിശ്രമം നടത്തുന്നുണ്ടെങ്കിലും വിരാട് കോഹ്‍‍ലി വേറെ നിലയില്‍ തന്നെയുള്ള താരമാണെന്ന് ശ്രീശാന്ത് പറഞ്ഞു.

സ്പിന്നറില്‍ നിന്ന് ഇത്രയും മികവാര്‍ന്ന ബാറ്റ്സ്മാനായി വളര്‍ന്ന സ്റ്റീവ് സ്മിത്തിന്റെ പരിശ്രമത്തെ അഭിനന്ദിക്കേണ്ടതാണെന്ന് ശ്രീശാന്ത് വ്യക്തമാക്കി. സ്മിത്തിന്റെ വിക്കറ്റ് നേടിയിട്ടുള്ള താന്‍ ഇതുവരെ വിരാട് കോഹ‍്‍ലിയുടെ വിക്കറ്റ് നേടിയിട്ടില്ലെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

“ടെസ്റ്റിൽ വിരാട് കോഹ്‌ലിയെക്കാൾ മികച്ച ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്”

നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയെക്കാൾ മികച്ച ബാറ്റ്സ്മാൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് ആണെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട വിലക്ക് കഴിഞ്ഞ ശേഷം സ്റ്റീവ് സ്മിത്ത് സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും വസിം ജാഫർ പറഞ്ഞു. അത്കൊണ്ട് തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ നിലവിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് ആണെന്നും വസിം ജാഫർ പറഞ്ഞു.

അതെ സമയം ക്രിക്കറ്റിന്റെ മുഴുവൻ ഫോർമാറ്റിലും ഏറ്റവും മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയാണെന്നും വസിം ജാഫർ പറഞ്ഞു. നിലവിൽ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും 50ന് മുകളിൽ ആവറേജുള്ള ഏക ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയാണ്. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ താരം രോഹിത് ശർമ്മയെക്കാൾ മികച്ച താരം വിരാട് കോഹ്‌ലിയാണെന്നും വിരാട് കോഹ്‌ലി പുലർത്തുന്ന സ്ഥിരതയാണ് താരത്തെ രോഹിത് ശർമ്മയിൽ നിന്ന് വിത്യസ്തനാക്കുന്നതെന്നും വസിം ജാഫർ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കടുത്ത വെല്ലുവിളി – സ്റ്റീവ് സ്മിത്ത്

ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ ചെന്ന് കീഴടക്കിയ ഇന്ത്യയില്‍ നിന്ന് ഇത്തവണയും കടുത്ത വെല്ലുവിളിയാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് സ്റ്റീവ് സ്മിത്ത്. സ്മിത്തും വാര്‍ണറും ഇല്ലാത്ത ഓസ്ട്രേലിയയെയാണ് ഇന്ത്യ കീഴടക്കിയതെങ്കിലും സ്മിത്ത് പറയുന്നത് ഇന്ത്യയുടെ ബാറ്റിംഗ് നിര വളരെ കരുത്തരാണെന്നാണ്.

ചേതേശ്വര്‍ പുജാര, അജിങ്ക്യ രാഹനെ എന്നിവരാണ് വിരാട് കോഹ്‍ലിയ്ക്കൊപ്പം ടെസ്റ്റിന്റെ ബാറ്റിംഗ് നെടുതൂണായുള്ളത്. രോഹിത് ശര്‍മ്മയുടം രാഹുലും മികച്ച താരങ്ങളാണെന്നും സ്മിത്ത് പറഞ്ഞു. ഇന്ത്യന്‍ നിരയില്‍ എവിടെ നോക്കിയാലും ബാറ്റ്സ്മാന്മാരെന്ന് പറഞ്ഞ സ്മിത്ത് ഇപ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗിന് പിന്തുണയുമായി കരുത്ത ബൗളിംഗ് ലൈനപ്പും ഉണ്ടെന്ന് പറഞ്ഞു.

മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ എന്നിവരടങ്ങുന്ന ബൗളിംഗ് നിര ലോകം കീഴടക്കുവാന്‍ പോന്നവരാണെന്നും സ്മിത്ത് പറഞ്ഞു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് സന്തുലിതമായ ഓള്‍റൗണ്ട് ടീമാണിപ്പോള്‍ ഇന്ത്യയെന്നും സ്മിത്ത് വ്യക്തമാക്കി.

വിരാട് കോഹ്‍ലിയുടെ ചേസിംഗിന്റെ ആരാധകന്‍

വിരാട് കോഹ്‍ലി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ചേസ് ചെയ്യുന്ന രീതിയെ താന്‍ വളരെ അധികം ആരാധിക്കുന്ന കാര്യമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളായി വാഴ്ത്തപ്പെടുന്നവരാണ് സ്റ്റീവന്‍ സ്മിത്തും വിരാട് കോഹ്‍ലിയും. ഇരുവരും പരസ്പരം ഏറെ ബഹുമാനം നല്‍കുന്ന താരങ്ങളുമാണ്.

വിരാട് കോഹ്‍ലിയുടെ ഫിറ്റ്നെസ്സാണ് താന്‍ ആറെ ആകൃഷ്ടനായ മറ്റൊരു കാര്യമെന്നും സ്മിത്ത് വ്യക്തമാക്കി. അത് പോലെ തന്നെ താരത്തിന്റെ ചേസിംഗിലെ പ്രകടനവും വേറിട്ട് നില്‍ക്കുന്നുവെന്ന് സ്മിത്ത് വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണ് കോഹ്‍ലിയെന്നും സ്മിത്ത് വ്യക്തമാക്കി.

ലോകകപ്പ് മാറ്റുകയാണെങ്കില്‍ ഐപിഎല്‍ കളിക്കുവാന്‍ താല്പര്യം – സ്റ്റീവ് സ്മിത്ത്

ഐപിഎലില്‍ കളിക്കുന്നത് ഉറ്റുനോക്കുന്നുവെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായി സ്റ്റീവ് സ്മിത്ത്. ലോകകപ്പ് മാറ്റി വയ്ക്കുകയും ആ സമയത്ത് ഐപിഎല്‍ അരങ്ങേറുകയും ചെയ്താല്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനായി താന്‍ ഉറ്റുനോക്കുന്നുവെന്നും സ്മിത്ത് വ്യക്തമാക്കി.

ലോകകപ്പ് നടക്കുമോ ഇല്ലയോ എന്നത് തനിക്ക് വ്യക്തമായി അറിയല്ലെങ്കിലും ടൂര്‍ണ്ണമെന്റ് നടക്കുകയാണെങ്കില്‍ അതില്‍ തന്നെ കളിക്കുന്നതിനാണ് മുന്‍ തൂക്കമെന്നും താരം വ്യക്തമാക്കി. എന്നാല്‍ ടൂര്‍ണ്ണമെന്റ് മാറ്റുന്ന പക്ഷം താന്‍ ഐപിഎല്‍ കളിക്കുവാനായി ആഗ്രഹിക്കുന്നുവെന്നും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ വ്യക്തമാക്കി.

ക്രിക്കറ്റിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ടൂര്‍ണ്ണമെന്റായിരിക്കും ലോകകപ്പ്, അതിനാല്‍ തന്നെ അതിന് തന്നെയാവും പ്രാധാന്യം നല്‍കേണ്ടത്, എന്നാല്‍ ലോകകപ്പ് പോലെ തന്നെ പ്രാധാന്യമേറിയ ടൂര്‍ണ്ണമെന്റാണ് ഐപിഎല്‍. അതിനാല്‍ തന്നെ ലോകകപ്പ് ഇല്ലാത്ത പക്ഷം ഐപിഎലില്‍ കളിക്കുന്നത് ഏതൊരു താരത്തിന്റെയും ആഗ്രഹം തന്നെയായിരിക്കുമെന്നും സ്മിത്ത് വ്യക്തമാക്കി.

17ാം വയസ്സിലും പക്വതയുള്ള താരത്തിന്റെ മട്ടും ഭാവവും – റിയാന്‍ പരാഗിനെക്കുറിച്ച് സ്റ്റീവ് സ്മിത്ത്

താന്‍ റിയാന്‍ പരാഗില്‍ വലിയൊരു ഭാവി താരത്തെ കാണുന്നുണ്ടെന്ന് പറഞ്ഞ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. രാജസ്ഥാന് വേണ്ടി തന്റെ ഐപിഎല്‍ ആദ്യ സീസണില്‍ മിന്നും പ്രകടനമാണ് പരാഗ് പുറത്തെടുത്തത്. 5 ഇന്നിംഗ്സുകളില്‍ നിന്ന് 160 റണ്‍സ് നേടിയ രാജസ്ഥാന്‍ റോയല്‍സ് താരം ടീമിനെ രണ്ട് മത്സരങ്ങളില്‍ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിച്ചിരുന്നു.

നെറ്റ്സിലും മത്സരത്തിലും താരം പരിചയസമ്പത്തുള്ള താരത്തിന്റെ ശരീര ഭാഷയോടെയാണ് കളിക്കുന്നത്. തനിക്ക് താരത്തിനെക്കുറിച്ച് വളരെ അധികം മതിപ്പാണുള്ളതെന്നും സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി.

ഈ യുവ താരത്തില്‍ മികച്ച ഭാവിയാണ് താന്‍ കാണുന്നതെന്നും തനിക്ക് 17ാം വയസ്സില്‍ ഇത്രത്തോളം ആത്മവിശ്വാസം ഉണ്ടായിരുന്നുവെങ്കില്‍ എന്ന് പലപ്പോളും ആശിച്ച് പോകാറുണ്ടെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

കോഹ്‍ലിയുടെയും സ്മിത്തിന്റെയും അതേ നിലവാരത്തിലേക്ക് ബാബര്‍ അസം അടുത്തുകൊണ്ടിരിക്കുന്നു – മിസ്ബ ഉള്‍ ഹക്ക്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഇന്ന് ഏറ്റവും അധികം പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന താരമാണ് ബാബര്‍ അസം. അദ്ദേഹത്തെ വിരാട് കോഹ്‍ലിയുമായാണ് പല ക്രിക്കറ്റ് പണ്ഡിതന്മാരും വാഴ്ത്തുന്നത്. തന്റെ കരിയറിന്റെ തുടക്കത്തിലുള്ള താരം കോഹ്‍ലിയുടെ നിലവാരത്തിലേക്ക് ഉയരുവാന്‍ ഇനിയും ഏറെ മുന്നോട്ട് നടക്കേണ്ടതുണ്ടെങ്കിലും ഭാവി താരമായി വാഴ്ത്തപ്പെടേണ്ടയാള് തന്നെയാണ് ബാബര്‍ അസം എന്നതില്‍ സംശയമില്ല.

അടുത്തിടെയാണ് ടി20 ക്യാപ്റ്റനായ താരത്തെ പാക്കിസ്ഥാന്റെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായി നിയമിച്ചത്. ഇപ്പോള്‍ ടീം കോച്ചും മുഖ്യ സെലക്ടറുമായ മിസ്ബ ഉള്‍ ഹക്കും താരത്തിനെ പുകഴ്ത്തി എത്തിയിരിക്കുകയാണ്.

ബാബര്‍ വിരാട് കോഹ്‍ലിയുടെയും സ്റ്റീവ് സ്മിത്തിന്റെയും അതേ നിലവാരത്തിലേക്ക് എത്തുവാന്‍ വളരെ അടുത്ത് കഴിഞ്ഞുവെന്നാണ് മിസ്ബ വ്യക്തമാക്കിയത്. ഐസിസിയുടെ ടി20 റാങ്കിംഗ് പ്രകാരം നിലവില്‍ ഒന്നാം സ്ഥാനത്താണ് ബാബര്‍ അസം.

ഇന്ന് ലോക ക്രിക്കറ്റില്‍ ഏത് ഫോര്‍മാറ്റിലായാലും മികച്ചവരെന്ന് വാഴ്ത്തപ്പെടുന്ന താരങ്ങളാണ് വിരാട് കോഹ്‍ലിയും സ്റ്റീവ് സ്മിത്തും. അവര്‍ക്കൊപ്പം അധികം വൈകാതെ ബാബര്‍ അസം എത്തുമെന്നും മിസ്ബ വെളിപ്പെടുത്തി.

ഇത്തരം താരതമ്യങ്ങളില്‍ തനിക്ക് താല്പര്യമില്ലെങ്കിലും ബാബര്‍ അസം ഉടന്‍ തന്നെ ലോകോത്തര ബാറ്റ്സ്മാനായി വാഴ്ത്തപ്പെടുമെന്നും ബാബര്‍ അസം വ്യക്തമാക്കി. കോഹ്‍ലിയുടെയും സ്മിത്തിന്റെയും പോലെയുള്ള വര്‍ക്ക് എത്തിക്സ് ആണ് താരത്തിന്റെയെന്നും പ്രതിഭയിലും അവര്‍ക്കൊപ്പം നില്‍ക്കുന്ന താരമാണ് ബാബറെന്നും മിസ്ബ ഉള്‍ ഹക്ക് അഭിപ്രായപ്പെട്ടു.

“സ്മിത്തിനെയും വാർണറിനെയും നേരത്തെ പുറത്താക്കിയില്ലെങ്കിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ജയിക്കില്ല”

ഓസ്‌ട്രേലിക്കെതിരെ അടുത്ത് നടക്കാനിരിക്കുന്ന പരമ്പരയിൽ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും നേരത്തെ പുറത്താക്കിയില്ലെങ്കിൽ ഇന്ത്യക്ക് ഓസ്ട്രേലിയയിൽ പരമ്പര ജയിക്കാൻ കഴിയില്ലെന്ന് ഇയാൻ ചാപ്പൽ. നിലവിൽ ഓസ്‌ട്രേലിൻ ടീമിൽ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഉള്ളത് അവരെ ശക്തരാക്കുമെന്നും നിലവിൽ ഓസ്ട്രേലിയയുടെ ആക്രമണ നിരവെച്ച് ഓസ്ട്രേലിയയിൽ വെച്ച് അവരെ തോൽപ്പിക്കുക എളുപ്പമല്ലെന്നും ചാപ്പൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ ഇന്ത്യ ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയയിൽ പരമ്പര നേടിയിരുന്നു. അന്ന് പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിട്ടിരുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചിരുന്നില്ല.

ഇന്ത്യ- ഓസ്ട്രേലിയ പരമ്പര വളരെ ആവേശകരമായ പരമ്പരയായിരുക്കുമെന്നും കഴിഞ്ഞ തവണ പരമ്പര നേടിയതുകൊണ്ട് ഇന്ത്യ മികച്ച ആത്മവിശ്വാസത്തോടെയാവും ഓസ്ട്രേലിയയെ നേരിടുകയെന്നും ചാപ്പൽ പറഞ്ഞു.  എന്നാൽ ഇത്തവണ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിൽ തിരിച്ചെത്തുന്നതോടെ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്ന് ചാപ്പൽ പറഞ്ഞു. അതെ സമയം ഓസ്ട്രേലിയൻ സാഹചര്യങ്ങൾ മറികടക്കാൻ ഇന്ത്യൻ ടീം സജ്ജരാണെന്നും ചാപ്പൽ പറഞ്ഞു.

ധോണിയെ പോലെ വികാരങ്ങൾ നിയന്ത്രിക്കാനാണ് തന്റെ ശ്രമമെന്ന് സഞ്ജു സാംസൺ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ പോലെ ബാറ്റ് ചെയ്യുമ്പോൾ തന്റെ വികാരങ്ങൾ നിയന്ത്രിക്കാനാണ് തന്റെ ശ്രമെന്ന് കേരള താരം സഞ്ജു സാംസൺ. തന്റെ കഴിവുകളെ കൂടുതൽ മനസ്സിലാക്കാൻ മെച്ചടപെടുത്താനും താൻ ശ്രമിച്ചെന്നും തന്റെ പരാജയങ്ങൾ അംഗീകരിക്കാൻ താൻ പഠിച്ചെന്നും സഞ്ജു സാംസൺ പറഞ്ഞു. രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയയിൽ സംസാരിക്കുകയായിരുന്നു സഞ്ജു സാംസൺ.

ഇന്ത്യൻ ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം ഉണ്ടെന്നും വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും കൂടെ കളിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവം ആണെന്നും സാംസൺ പറഞ്ഞു. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ സൂപ്പർ ഓവർ നേരിടാൻ തന്നെ ടീം വിശ്വസിച്ചത് മികച്ചൊരു അനുഭവമായിരുന്നുവെന്നും സാംസൺ പറഞ്ഞു.

നിർണ്ണായക ഘട്ടങ്ങളിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെ പോലെയുമുള്ള താരങ്ങൾ തന്നിൽ വിശ്വാസമർപ്പിച്ചത് മികച്ചൊരു അനുഭവമായിരുന്നുവെന്നും സാംസൺ പറഞ്ഞു. ടീമും താരങ്ങളും തന്നെ ഒരു മത്സരം ജയിപ്പിക്കാനുള്ള വ്യക്തിയായി കാണുമ്പോൾ സന്തോഷം തരുമെന്നും സാംസൺ പറഞ്ഞു. മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിംഗ് കൂടാതെ രാജസ്ഥാൻ റോയൽസിൽ സഹ താരമായിരുന്ന സ്റ്റീവ് സ്മിത്തിന്റേയും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ലറുടെയും ബാറ്റിംഗ് താൻ ശ്രദ്ധിക്കാറുണ്ടെന്നും സാംസൺ പറഞ്ഞു.

പന്ത് ചുരണ്ടൽ വിവാദത്തിൽ മുഴുവൻ ഓസ്‌ട്രേലിയൻ താരങ്ങളും ഉൾപെട്ടിട്ടുണ്ട് : ഫ്ലിന്റോഫ്

2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്ത് ചുരണ്ടിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഴുവൻ ഓസ്‌ട്രേലിയൻ താരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുൻ ഇംഗ്ലണ്ട് താരം ഫ്ലിന്റോഫ്. അതെ സമയം ഇതിന്റെ ഉത്തരവാദിത്തം സ്റ്റീവ് സ്മിത്ത് ഏറ്റെടുക്കുകയായിരുന്നുവെന്നും ഫ്ലിന്റോഫ് പറഞ്ഞു.

മുഴുവൻ ടീമും ഉൾപ്പെടാതെ പന്ത്‌ ചുരണ്ടൽ നടക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഒരു ബൗളർ എന്ന നിലയിൽ ആരെങ്കിലും ഒരു ചുരണ്ടിയ പന്ത് നൽകിയാൽ അത് വളരെ അനായാസം തിരിച്ചറിയാൻ പറ്റുമെന്നും എന്നാൽ എല്ലാവർക്കും വേണ്ടി സ്റ്റീവ് സ്മിത്ത് കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും ഫ്ലിന്റോഫ് പറഞ്ഞു.

ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഓസ്‌ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് ഐ.സി.സി വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. സ്റ്റീവ് സ്മിത്തിന് അന്ന് ഒരു വർഷത്തേക്കാണ് ക്രിക്കറ്റിൽ നിന്ന് വിലക്കേർപ്പെടുത്തിയത്.

“ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മികച്ചവൻ വിരാട് കോഹ്‌ലി തന്നെ!”

നിലവിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് മികച്ചവൻ എന്ന് മുൻ പാകിസ്ഥാൻ താരം സഹീർ അബ്ബാസ്. മൂന്ന് ഫോർമാറ്റിലും സ്ഥിരതയോട് കൂടിയ പ്രകടനം നടത്തുന്ന ഏക താരവും വിരാട് കോഹ്‌ലിയാണെന്ന് സഹീർ അബ്ബാസ് പറഞ്ഞു. അതെ സമയം ടെസ്റ്റ് ക്രിക്കറ്റ് മാത്രം എടുക്കുകയാണെങ്കിൽ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ആണ് മികച്ച ബാറ്റ്സ്മാൻ എന്നും സഹീർ അബ്ബാസ് കൂട്ടിച്ചേർത്തു.

ടെസ്റ്റിൽ മാത്രം എടുക്കുകയാണെങ്കിൽ സ്റ്റീവ് സ്മിത്തിന് വിരാട് കോഹ്‌ലിയെക്കാൾ സ്ഥിരത ഉണ്ടെന്നും സഹീർ അബ്ബാസ് പറഞ്ഞു. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടെസ്റ്റിൽ ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും സഹീർ അബ്ബാസ് പറഞ്ഞു. എന്നാൽ ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനം പുറത്തെടുക്കുണമെന്നും ഇതിൽ മറ്റു എല്ലാരെക്കാളും വിരാട് കോഹ്‌ലി സ്ഥിരത പുലർത്തുന്നുണ്ടെന്നും സഹീർ അബ്ബാസ് പറഞ്ഞു.

ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ജയിക്കുകയാണ് ലക്ഷ്യമെന്ന് സ്റ്റീവ് സ്മിത്ത്

ഇന്ത്യയിൽ വെച്ച് ഒരു ടെസ്റ്റ് പരമ്പര ജയിക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. നിലവിൽ ടെസ്റ്റ് മത്സരം ജയിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലമാണ് ഇന്ത്യയെന്നും അത് കൊണ്ട് ഇന്ത്യയിൽ വെച്ച് ടെസ്റ്റ് പരമ്പര ജയിക്കുകയെന്നത് തന്റെ ലക്ഷ്യമാണെന്നും സ്റ്റീവ് സ്മിത്ത്.

ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസ് ഒരുക്കിയ പോഡ്‌കാസ്റ്റിൽ ന്യൂസിലാൻഡ് ലെഗ് സ്പിന്നർ ഇഷ് സോഥിയോട് സംസാരിക്കുകയായിരുന്നു സ്റ്റീവ് സ്മിത്ത്. ഒരു ഓസ്‌ട്രേലിയൻ ക്രിക്കറ്റെർ എന്നാൽ നിലയിൽ ആഷസ് പരമ്പര ജയിക്കുന്നതും ലോകകപ്പ് നേടുന്നതുമാണ് വലിയ കാര്യങ്ങൾ. എന്നാൽ ടെസ്റ്റിൽ ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യയിൽ വന്ന് ടെസ്റ്റ് പരമ്പര ജയിക്കുകയെന്നത് തന്റെ ലക്ഷ്യമാണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളർ രവീന്ദ്ര ജഡേജയാണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. ജഡേജയുടെ ചില പന്തുകൾ തിരിയുകയും ചിലത് തെന്നി പോവുകയും ചെയ്യുമെന്നും എന്നാൽ പന്ത് എറിയുമ്പോൾ എല്ലാം ഒരുപോലെ ഇരിക്കുമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

Exit mobile version