സിംഗപ്പൂരിനെതിരെ ഇന്ത്യക്ക് സമനില, ഗോളുമായി മലയാളി താരം ആശിഖ് കുരുണിയൻ

ഇന്ത്യയുടെ സിംഗപ്പൂരിന് എതിരായ സൗഹൃദ മത്സരം സമനിലയിൽ അവസനിച്ചു. ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകൾ കളി 1-1 എന്ന നിലയിൽ അവസാനിക്കാൻ കാരണമായി. മലയാളി താരം ആശിഖ് ആണ് ഇന്ത്യക്കായി ഗോൾ നേടിയത്.

പതിയെ തുടങ്ങിയ മത്സരത്തിൽ തുടക്കത്തിൽ നല്ല അവസരങ്ങൾ ഒന്നും വന്നിരുന്നില്ല‌. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ലിസ്റ്റൺ കൊളാസോയുടെ ഷോട്ട് ആയിരുന്നു ആദ്യ നല്ല അവസരം. ഈ ഷോട്ട് സിംഗപ്പൂർ ഗോൾ കീപ്പർ തടഞ്ഞു.

മത്സരത്തിന്റെ 37ആം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെ സിംഗപ്പൂർ ലീഡ് എടുത്തു. ഹലീം ആണ് ഗോൾ നേടിയത്. ഈ ഗോളിന് നിമിഷങ്ങൾക്ക് അകം ഇന്ത്യ മറുപടി നൽകി. 43ആം മിനുട്ടിൽ ആഷിഖ് കുരുണിയനിലൂടെ ഇന്ത്യ സമനില നേടി. സുനിൽ ഛേത്രിയുടെ പാസിൽ നിന്നായിരുന്നു ആഷിഖിന്റെ ഫിനിഷ്. ഇതോടെആദ്യ പകുതി 1-1ന് അവസാനിച്ചു.

രണ്ടാം പകുതി ഇന്ത്യ നന്നായി തുടങ്ങി എങ്കിലും നല്ല അവസരങ്ങളും ഗോളുകളും വന്നില്ല. പതിയെ ഇന്ത്യ സുനിൽ ഛേത്രി, സഹൽ, ആശിഖ് എന്നിവരെ പിൻവലിച്ചു. രാഹുൽ സബ്ബായി കളത്തിലും എത്തി.

ഇനി സെപ്റ്റംബർ 27ന് ഇന്ത്യ വിയറ്റ്നാമിനെ നേരിടും.

ഇത്തവണയും ചാമ്പ്യന്മാര്‍!!! ടേബിള്‍ ടെന്നീസിൽ സിംഗപ്പൂരിനെ വീഴ്ത്തി ഇന്ത്യന്‍ പുരുഷ ടീമിന് സ്വര്‍ണ്ണം

കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ടേബിള്‍ ടെന്നീസ് ടീം ഇവന്റിൽ ചാമ്പ്യന്മാരായി ഇന്ത്യ. സിംഗപ്പൂരിനെ 3-1 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നിലവിലെ ചാമ്പ്യന്മാര്‍ കൂടിയാണ് ഇന്ത്യ.

ഡബിള്‍സിൽ ഇന്ത്യ 3-0ന് വിജയം കുറിച്ചപ്പോള്‍ ആദ്യ സിംഗിള്‍സിൽ ഇന്ത്യയുടെ ശരത് കമാലിന് തോൽവിയായിരുന്നു ഫലം. സിംഗപ്പൂരിന്റെ ക്ലാരന്‍സ് ച്യു 3-1 എന്ന സ്കോറിനാണ് ഇന്ത്യയുടെ എക്കാലത്തയും മികച്ച താരത്തിലൊരാളായ ശരതിനെ പരാജയപ്പെടുത്തിയത്.

മൂന്നാം മത്സരത്തിൽ സത്യന്‍ ജ്ഞാനശേഖരന്‍ 3-1 എന്ന സ്കോറിന് സിംഗപ്പൂര്‍ താരത്തെ കീഴടക്കി ഇന്ത്യയ്ക്ക് 2-1ന്റെ ലീഡ് നേടിക്കൊടുത്തു.

ശരത്തിനെ പരാജയപ്പെടുത്തി ച്യൂവിനെതിരെ തുടക്കം മുതൽ ആധിപത്യം പുലര്‍ത്തുവാന്‍ ഹര്‍മീത് ദേശായിയ്ക്ക് സാധിച്ചപ്പോള്‍ നാലാം മത്സരം ഇന്ത്യ 3-0ന് സ്വന്തമാക്കുകയായിരുന്നു.

ടി10 ക്രിക്കറ്റ് ലീഗ് അടുത്ത വര്‍ഷം നടക്കുമെന്ന് അറിയിച്ച് സിംഗപ്പൂര്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍

അടുത്ത വര്‍ഷം ജൂലൈയില്‍ രാജ്യത്തെ പ്രഥമ ടി10 ക്രിക്കറ്റ് ലീഗ് നടക്കുമെന്ന് അറിയിച്ച് സിംഗപ്പൂര്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍. 2021 ജൂലൈ 1 മുതല്‍ ജൂലൈ 15 വരെ സിംഗപ്പൂര്‍ സ്പോര്‍ട്സ് ഹബ്ബില്‍ ടൂര്‍ണ്ണമെന്റ് നടക്കുമെന്നാണ് അറിയിച്ചത്.

ടൂര്‍ണ്ണമെന്റില്‍ പുരുഷ വനിത ടീമുകള്‍ പങ്കെടുക്കുമമെന്നും ആദ്യ വര്‍ഷം ആറ് ടീമുകള്‍ പങ്കെടുക്കുമെന്നും മൂന്നാം വര്‍ഷം മുതല്‍ ടീമുകളുടെ എണ്ണം എട്ടായി മാറ്റുമെന്നും സംഘാടകര്‍ പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, യുകെ, ചൈന, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഫ്രാഞ്ചൈസികള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

 

ടി20 ലോകകപ്പ് ഗ്ലോബല്‍ യോഗ്യത മത്സരങ്ങള്‍ക്ക് സിംഗപ്പൂരിന് അവസരം

2022 ടി20 ലോകകപ്പിനുള്ള ഗ്ലോബല്‍ ക്വാളിഫയേഴ്സിന് സിംഗപ്പൂരിന് അവസരം. ഹോങ്കോംഗിന് പകരം ആണ് സിംഗപ്പൂരിന് ജപ്പാനില്‍ നടക്കുന്ന ഗ്ലോബല്‍ ക്വാളിഫയേഴ്സില്‍ കളിക്കുവാനുള്ള അവസരം നല്‍കിയത്. അതേ സമയം ഹോങ്കോംഗ് ഇനി പ്രാദേശിക യോഗ്യത മത്സരങ്ങള്‍ കളിച്ച് വേണം യോഗ്യത നേടുവാന്‍.

ഐസിസിയുടെ പുതിയ റാങ്കിംഗ് പരിഗണിക്കുവാനുള്ള കാലാവധിയില്‍ ഹോങ്കോംഗിന് അനുകൂല മത്സരവിധികള്‍ ഇല്ലാത്തതാണ് ടീമിന് തിരിച്ചടിയായത്. റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ സിംഗപ്പൂര്‍, സിംബാബ്‍വേ, നേപ്പാള്‍, യുഎഇ, പാപുവ ന്യൂ ഗിനി എന്നീ രാജ്യങ്ങള്‍ ഗ്ലോബല്‍ യോഗ്യത മത്സരങ്ങള്‍ക്ക് അവസരം. ഇത് കൂടാതെ ഐസിസി 2021 ടി20 ലോകകപ്പില്‍ അവസാന നാല് സ്ഥാനക്കാരായി മാറുന്ന ടീമുകള്‍ക്കും ഗ്ലോബല്‍ ക്വാളിഫയേഴ്സില്‍ കളിക്കാം.

സിംഗപ്പൂരുമൊരുമിച്ച് പ്രവര്‍ത്തിച്ച ചെറിയ സമയം ഏറെ ആസ്വാദ്യകരം, അന്താരാഷ്ട്ര ടീമുകളുടെ കോച്ചാകുവാന്‍ താല്പര്യം പ്രകടിപ്പിച്ച് ഡേവ് വാട്മോര്‍

കേരളത്തില്‍ മൂന്ന് വര്‍ഷത്തെ കോച്ചിംഗ് കരിയറിന് ശേഷം വിട് വാങ്ങിയ ഡേവ് വാട്മോര്‍ ഇപ്പോള്‍ ബറോഡയുടെ ക്രിക്കറ്റ് ഡയറക്ടറും കോച്ചുമായി നിയമിതനായിരിക്കുകയാണ്. എന്നാല്‍ ഇതിന് മുമ്പ് ചെറിയൊരു കാലത്തേക്ക് മുന്‍ ലോകകപ്പ് ജേതാക്കളായ ശ്രീലങ്കയുടെ കോച്ചായിരുന്ന ഓസ്ട്രേലിയന്‍ താരം സിംഗപ്പൂരുമായി സഹകരിച്ചിരുന്നു. അവിടെ സിംഗപ്പൂരിനെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഈസ്റ്റേണ്‍ റീജ്യണ്‍ കിരീടത്തിലേക്ക് നയിക്കുവാന്‍ വാട്മോറിന് സാധിച്ചിരുന്നു.

ഈ വിജയത്തിന് ശേഷമാണ് ബറോഡയുടെ ഓഫര്‍ വാട്മോര്‍ സ്വീകരിച്ചത്. സിംഗപ്പൂരിലെ തന്റെ ചെറിയ സമയം ഏറെ ആസ്വദിച്ചുവെന്നാണ് വാട്മോര്‍ പറയുന്നത്. പല തരത്തിലുള്ള ടീമുകളെ പരിശീലിപ്പിച്ച തനിക്ക് ഒരു അസോസ്സിയേറ്റ് രാജ്യത്തെ പരിശീലിപ്പിക്കുവാനുള്ള അവസരവും ലഭിച്ചുവെന്ന് വാട്മോര്‍ വ്യക്തമാക്കി. അതിന് ശേഷമാണ് ബറോഡയുടെ അവസരം ലഭിച്ചത്. മൂന്ന് വര്‍ഷം കേരളത്തിനെ പരിശീലിപ്പിച്ച ശേഷം പുതിയ ഒരു അവസരമായി ഇതിനെ കണക്കാക്കി ഇവിടെയും വിജയം കൊണ്ടുവരുവാനായി തീവ്രമായി പരിശ്രമിക്കുമെന്ന് വാട്മോര്‍ പറഞ്ഞു.

കേരളത്തില്‍ മൂന്ന് വര്‍ഷത്തെ കോച്ചിംഗ് കരിയറില്‍ ഉയര്‍ച്ചയും താഴ്ചയും വാട്മോര്‍ കണ്ടിരുന്നു. കേരളത്തിനെ ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി സെമിഫൈനലില്‍ എത്തിച്ച താരം കഴിഞ്ഞ വര്‍ഷം ടീം റെലഗേറ്റ് ആവുന്നതും കാണുവാന്‍ ഇടയായി. താന്‍ ഇനിയും അന്താരാഷ്ട്ര ടീമുകളെ പരിശീലിപ്പിക്കുവാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും എന്നാല്‍ അത് തനിക്കും ടീമിനും ഗുണമാണെന്ന് തോന്നുകയാണെങ്കില്‍ മാത്രമേ ഏറ്റെടുക്കുകയുള്ളുവെന്നും ഈ സൂപ്പര്‍ കോച്ച് വ്യക്തമാക്കി.

ചരിത്രം കുറിച്ച് സിംഗപ്പൂര്‍, സിംബാബ്‍വേയ്ക്കെതിരെ വിജയം

ഒരു ഐസിസി പൂര്‍ണ്ണാംഗമായ ടീമിനെതിരെ തങ്ങളുടെ ആദ്യ വിജയം കുറിച്ച് സിംഗപ്പൂര്‍. ഇന്നലെ നടന്ന മത്സരത്തില്‍ സിംബാബ്‍വേയ്ക്കെതിരെ നാല് റണ്‍സിന്റെ വിജയമാണ് സിംഗപ്പൂര്‍ നേടിയത്. സിംബാബ്‍വേയുടെ പുതിയ നായകന്‍ ഷോണ്‍ വില്യംസ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും താരം 35 പന്തില്‍ നിന്ന് നേടിയ 66 റണ്‍സ് വിഫലമായി പോകുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംഗപ്പൂര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 18 ഓവറില്‍ നിന്ന് 181 റണ്‍സ് നേടിയപ്പോള്‍ സിംബാബ്‍വേയുടെ ഇന്നിംഗ്സ് 18 ഓവറില്‍ 177/7 എന്ന നിലയില്‍ അവസാനിച്ചു.

മന്‍പ്രീത് സിംഗ്(23 പന്തില്‍ 41), ടിം ഡേവിഡ്(24 പന്തില്‍ 41), രോഹന്‍ രംഗരാജന്‍(39), സുരേന്ദ്രന്‍ ചന്ദ്രമോഹന്‍(23) എന്നിവരാണ് സിംഗപ്പൂരിനായി റണ്‍സ് കണ്ടെത്തിയത്. സിംബാബ്‍വേയ്ക്ക് വേണ്ടി റയാന്‍ ബര്‍ള്‍ മൂന്നും റിച്ചാര്‍ഡ് ഗാരാവ രണ്ടും വിക്കറ്റ് നേടി.

ഷോണ്‍ വില്യംസിനു പുറമെ റെഗിസ് ചക്കാബവ 19 പന്തില്‍ 48 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ ടിനോടെന്‍ഡ മുടോംബോഡ്സിയുമായി(32) ചേര്‍ന്ന് ഷോണ്‍ വില്യംസ് 79 റണ്‍സ് നേടിയപ്പോള്‍ സിംബാബ്‍വേയ്ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഇരുവരും പുറത്തായതോടെ പിന്നെ സിംബാബ്‍വേയുടെ ചേസിംഗിന്റെ താളം തെറ്റി.

സിംഗപ്പൂരിനായി അംജദ് മെഹ്ബൂബ്, ജാനക് പ്രകാശ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അഞ്ചാം സ്ഥാനത്തിനായി ഇന്ത്യ ഹോങ്കോംഗിനെ നേരിടും

ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മെഡല്‍ നേട്ട മത്സരങ്ങള്‍ക്ക് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിലും ടീം അഞ്ചാം സ്ഥാനം നേടുവാനുള്ള മത്സരത്തിന് യോഗ്യത നേടി. ഇന്ന് നടന്ന മത്സരത്തില്‍ 5-8 വരെ സ്ഥാനങ്ങള്‍ക്കുള്ള പുരുഷ വിഭാഗം മത്സരത്തില്‍ ഇന്ത്യന്‍ ടീം സിംഗപ്പൂരിനെ 3-0ന് കീഴടക്കിയിരുന്നു. ഇതോടെ അഞ്ചാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇന്ത്യ ഹോങ്കോംഗിനെ നേരിടും.

ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇന്ത്യ എത്തിയെങ്കിലും ജപ്പാനോട് 1-3ന് പരാജയമേറ്റു വാങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരാണ് ജപ്പാന്‍. ഈ മത്സരത്തില്‍ ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍ ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനക്കാരായ ടോമോകാസു ഹാരിമോട്ടോയെ അട്ടിമറിച്ചിരുന്നു.

ഇന്ത്യ ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്കയെയും കുവൈറ്റിനെയും 3-0 എന്ന സ്കോറിന് പരാജയപ്പടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ അടുത്ത റൗണ്ടില്‍ സൗദി അറേബ്യയെയും തായ്‍ലാന്‍ഡിനെയും കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്.

ടി20 ലോകകപ്പ് യോഗ്യത : നേപ്പാളിനെ അട്ടിമറിച്ച് സിംഗപ്പൂർ 

ടി20 ലോകകപ്പിനുള്ള യോഗ്യതക്കുള്ള ഏഷ്യൻ റീജിയൻ പോരാട്ടത്തിൽ നേപ്പാളിനെ അട്ടിമറിച്ച് സിംഗപ്പൂർ. ഇന്ന് നടന്ന മത്സരത്തിൽ 82 റൺസിന്റെ വലിയ വിജയം നേടിയ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഒക്ടോബറിൽ നടക്കുന്ന അവസാന യോഗ്യത പോരാട്ടത്തിന് സിംഗപ്പൂർ യോഗ്യത നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ സിംഗപ്പൂർ 14 ടീമുകൾ മാറ്റുരക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് യോഗ്യത നേടുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സിംഗപ്പൂർ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത നേപ്പാൾ വെറും 109 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. സിംഗപ്പൂരിന് വേണ്ടി 43 പന്തിൽ 77 റൺസ് എടുത്ത ടിം ഡേവിഡും 27 പന്തിൽ 42 റൺസ് എടുത്ത മൻപ്രീത് സിങ്ങും 33 പന്തിൽ 49 റൺസ് എടുത്ത രോഹൻ രംഗരാജനുമാണ് മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. നേപ്പാളിന്‌ വേണ്ടി അഭിനാഷ് ബോഹാര നാല് വിക്കറ്റും കരൺ രണ്ട് വിക്കറ്റും വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത നേപ്പാൾ ഒന്ന് പൊരുതി നോക്കുകപോലും ചെയ്യാതെ 109 റൺസിന്‌ എല്ലാവരും പുറത്താവുകയായിരുന്നു. 21 പന്തിൽ 39 റൺസ് എടുത്ത ഓപണർ ഗ്യാനേന്ദ്ര മല്ല മാത്രമാണ് കുറച്ചെങ്കിലും നേപ്പാൾ ബാറ്റിംഗ് നിരയിൽ പിടിച്ചു നിന്നത്. സിംഗപ്പൂരിന് വേണ്ടി സെല്ലഡോർ വിജയകുമാർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വിനോത് ഭാസ്കരൻ 2 വിക്കറ്റ് വീഴ്ത്തി.

ചരിത്രം കുറിച്ച് ഇന്ത്യ, സിംഗപ്പൂരിനെ വീഴ്ത്തി

തങ്ങളെക്കാള്‍ വലിയ റാങ്കിലുള്ള സിംഗപ്പൂരിനെ അട്ടിമറിച്ച്, തങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യ റഗ്ബി വിജയം സ്വന്തമാക്കി ഇന്ത്യ. റഗ്ബിയില്‍ 15 അംഗ ടീം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ നേടുന്ന ആദ്യ വിജയമാണ് ഇത്. 21-19 എന്ന സ്കോറിനാണ് ഇന്ത്യയുടെ ഈ വിജയം. ആദ്യ മത്സരത്തില്‍ ഇന്ത്യ ഫിലിപ്പൈന്‍സിനോട് പൊരുതി തോറ്റിരുന്നു.4

വിജയത്തോടെ ഏഷ്യന്‍ റഗ്ബി വനിത ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടി. ഫിലിപ്പൈന്‍സിനോട് ഇന്ത്യ 27-32 എന്ന സ്കോറിനാണ് കീഴടങ്ങിയത്.

Exit mobile version