Picsart 22 09 24 19 14 29 868

സിംഗപ്പൂരിനെതിരെ ഇന്ത്യക്ക് സമനില, ഗോളുമായി മലയാളി താരം ആശിഖ് കുരുണിയൻ

ഇന്ത്യയുടെ സിംഗപ്പൂരിന് എതിരായ സൗഹൃദ മത്സരം സമനിലയിൽ അവസനിച്ചു. ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകൾ കളി 1-1 എന്ന നിലയിൽ അവസാനിക്കാൻ കാരണമായി. മലയാളി താരം ആശിഖ് ആണ് ഇന്ത്യക്കായി ഗോൾ നേടിയത്.

പതിയെ തുടങ്ങിയ മത്സരത്തിൽ തുടക്കത്തിൽ നല്ല അവസരങ്ങൾ ഒന്നും വന്നിരുന്നില്ല‌. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ലിസ്റ്റൺ കൊളാസോയുടെ ഷോട്ട് ആയിരുന്നു ആദ്യ നല്ല അവസരം. ഈ ഷോട്ട് സിംഗപ്പൂർ ഗോൾ കീപ്പർ തടഞ്ഞു.

മത്സരത്തിന്റെ 37ആം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെ സിംഗപ്പൂർ ലീഡ് എടുത്തു. ഹലീം ആണ് ഗോൾ നേടിയത്. ഈ ഗോളിന് നിമിഷങ്ങൾക്ക് അകം ഇന്ത്യ മറുപടി നൽകി. 43ആം മിനുട്ടിൽ ആഷിഖ് കുരുണിയനിലൂടെ ഇന്ത്യ സമനില നേടി. സുനിൽ ഛേത്രിയുടെ പാസിൽ നിന്നായിരുന്നു ആഷിഖിന്റെ ഫിനിഷ്. ഇതോടെആദ്യ പകുതി 1-1ന് അവസാനിച്ചു.

രണ്ടാം പകുതി ഇന്ത്യ നന്നായി തുടങ്ങി എങ്കിലും നല്ല അവസരങ്ങളും ഗോളുകളും വന്നില്ല. പതിയെ ഇന്ത്യ സുനിൽ ഛേത്രി, സഹൽ, ആശിഖ് എന്നിവരെ പിൻവലിച്ചു. രാഹുൽ സബ്ബായി കളത്തിലും എത്തി.

ഇനി സെപ്റ്റംബർ 27ന് ഇന്ത്യ വിയറ്റ്നാമിനെ നേരിടും.

Exit mobile version