ശുഭ്മന്‍ ഗില്ലിന്റെ സമീപനം ശരിയായിരുന്നു – ഹര്‍ഭജന്‍ സിംഗ്

ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗിൽ മൂന്നാം ടെസ്റ്റിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തില്ലെങ്കിലും താരത്തിന്റേത് ശരിയായ സമീപനം ആയിരുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.

ആദ്യ ഇന്നിംഗ്സിൽ 18 പന്തിൽ 21 റൺസ് നേടിയ താരം രണ്ടാം ഇന്നിംഗ്സിൽ പുറത്തായ രീതി ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കെഎൽ രാഹുലിന് പകരം ടീമിലെത്തിയ താരം രണ്ടാം ഇന്നിംഗ്സിൽ 5 റൺസ് മാത്രമാണ് നേടിയത്.

എന്നാൽ ഇത്തരം വിമര്‍ശനങ്ങള്‍ അസാധുവാണെന്നും താരത്തിന്റെ ഗെയിം പ്ലാന്‍ ശരിയായിരുന്നുവെന്നാണ് താന്‍ പറയുന്നതെന്നും ഈ പിച്ചിൽ പ്രതിരോധം മാത്രം ഉപയോഗിച്ച് നിലനിൽക്കാനാകില്ലായിരുന്നുവെന്നും റൺസ് സ്കോര്‍ ചെയ്യുവാനുള്ള അവസരത്തിനായി ശ്രമിക്കുക എന്നതായിരുന്നു ശരിയായ നീക്കമെന്നും അതാണ് ഗിൽ ശ്രമിച്ചതെന്നും ഹര്‍ഭജന്‍ സൂചിപ്പിച്ചു.

ശുഭ്മാൻ ഗിൽ ഐ സി സിയുടെ മികച്ച താരം

2023 ജനുവരിയിൽ ശുഭ്മാൻ ഗില്ലിന്റെ അസാധാരണമായ ഫോമിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അംഗീകാരം. ഐസിസിയുയ്യെ ജനുവരി മാസത്തെ മികച്ച പുരുഷ കളിക്കാരനെന്ന പുരസ്കാരം ഗിൽ നേടി. 23 കാരനായ ഇന്ത്യൻ ഓപ്പണർ ഈ കഴിഞ്ഞ മാസം വൈറ്റ് ബോൾ ക്രിക്കറ്റിൽ 3 തവണ സെഞ്ച്വറി നേടിയിരുന്നു. ആകെ 567 റൺസ് നേടി.

ജനുവരിയിൽ ന്യൂസിലൻഡിനെതിരെ ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിലാണ് ഗില്ലിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. അന്ന് 149 പന്തിൽ 28 ബൗണ്ടറികളോടെ പുറത്താകാതെ 208 റൺസ് അടിച്ചുകൂട്ടിയ അദ്ദേഹം ഏകദിന ഫോർമാറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയിരുന്നു.

“കോഹ്ലിയെ പോലെ മൂന്ന് ഫോർമാറ്റും ഭരിക്കാനുള്ള ടാലന്റ് ഗില്ലിന് ഉണ്ട്” – ഇർഫാൻ പത്താൻ

ബുധനാഴ്ച ന്യൂസിലൻഡിനെതിരായ തന്റെ കന്നി ടി20 ഐ സെഞ്ചുറി നേടിയ ഗിൽ വിരാട് കോഹ്‌ലിയെപ്പോലെ തന്നെ ടാലന്റും പിടൻഷ്യലും ഉള്ള താരമാണെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. അവൻ ബാറ്റ് ചെയ്യുന്ന രീതിയിൽ, ഞാൻ അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനാണ്. അവനെ നിങ്ങൾക്ക് ഒരു ഓൾ ഫോർമാറ്റ് കളിക്കാരനാണെന്ന് ഉറപ്പിച്ച് പറയാം. വിരാട് കോഹ്‌ലി വർഷങ്ങളോളം ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളും ഭരിച്ചു, അതുപോലെ ക്രിക്കറ്റ് ലോകം ഭരിക്കാനുള്ള കഴിവ് ഗില്ലിന് ഉണ്ട്. പത്താൻ പറഞ്ഞു.

ശുഭ്മാൻ ഗിൽ തറ്റെ കഴിവുകൾ ടീമിനായുള്ള മികച്ച സംഭാവനകളാക്കി മാറ്റുവാൻ തുടങ്ങി. ഓഗസ്റ്റിലാണ് അദ്ദേഹം തന്റെ ആദ്യ സെഞ്ച്വറി നേടിയത്. ഗിൽ ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആകെ ആറ് സെഞ്ച്വറികൾ നേടിയിട്ടുണ്ട്,. മറ്റെല്ലാ കളിക്കാരും കൂടെ ഈ സമയത്ത് നാല് അന്താരാഷ്ട്ര സെഞ്ചുറികൾ മാത്രമാണ് നേടിയത്,” പത്താൻ പറഞ്ഞു.

“ഇന്ത്യക്ക് വേണ്ടി എത്ര മത്സരങ്ങൾ കളിക്കാനും തളർച്ചയില്ല” ഗിൽ

എത്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരരിക്കേണ്ടി വന്നാലും തളർച്ച തോന്നില്ല എന്നും ക്ഷീണത്തിന്റെ പ്രശ്‌നമൊന്നുമില്ലെന്നും ഇന്ത്യൻ ടീമിനായി മൂന്ന് ഫോർമാറ്റുകളും കളിക്കാൻ താൻ തയ്യാറാണെന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ പ്രതീക്ഷയായ ശുഭ്മാൻ ഗിൽ പറഞ്ഞു.

നിങ്ങൾ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ, ഒരു തരത്തിലുള്ള ക്ഷീണവുമില്ല. മൂന്ന് ഫോർമാറ്റുകളിലും നിങ്ങൾ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ, ഒരു ക്ഷീണവും ഉണ്ടാകേണ്ടതില്ല, മറിച്ച് കളിക്കാൻ അവസരം കിട്ടുന്നതിൽ ദൈവത്തോട് നന്ദിയുള്ളവരായിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു,” ശുഭ്മാൻ ഗിൽ ഇന്നലെ മത്സര ശേഷം പറഞ്ഞു.

നന്നായി പരിശീലിക്കുകയും അത് ഗുണം ചെയ്യുകയും ചെയ്യുമ്പോൾ സന്തോഷം ഉണ്ട്. ഗിൽ പറഞ്ഞു. ഞാൻ ചെയ്യുന്ന രീതിയിൽ ബാറ്റിംഗ് തുടരാൻ ഹാർദിക് ഭായ് എന്നോട് പറഞ്ഞത് എന്നും. അത് ഫലം കണ്ടു എന്നും ശുഭ്മാൻ ഗിൽ കൂട്ടിച്ചേർത്തു.

ചരിത്രം!! എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ലോക ക്രിക്കറ്റിലെ പ്രായം കുറഞ്ഞ താരമായി ഗിൽ!!

ഇന്ന് ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ സെഞ്ച്വറി നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ തന്റെ കന്നി ടി20 ഐ സെഞ്ച്വറി ആണ് നേടിയത്. ഈ സെഞ്ച്വറിയോടെ 23കാരൻ ലോക ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി ഗിൽ മാറി. ബാബർ അസത്തിന്റെ റെക്കോർഡ് ആണ് ഗിൽ ഇന്ന് മറികടന്നത്.ഗില്ലിന് ഇന്ന് 22 വയസ്സും 146 ദിവസവും ആണ് പ്രായം. ബാബർ 22 വയസ്സും 182 ദിവസവും പ്രായം ഉള്ളപ്പോൾ ആയിരുന്നു ഈ നേട്ടത്തിൽ എത്തിയത്.

ഗിൽ ഇന്ന് 54 പന്തിലാണ് സെഞ്ച്വറി തികച്ചത്. 63 പന്തിൽ 126 റൺസുമായി ഇന്ത്യയുടെ ടി20യിലെ ടോപ് സ്കോററുമായി.ടി20യിൽ സെഞ്ച്വറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ താരമായി അദ്ദേഹം മാറി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, സുരേഷ് റെയ്‌ന, കെഎൽ രാഹുൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, വിരാട് കോഹ്‌ലി എന്നിവർ ആണ് ഇതിനു മുമ്പ് സെഞ്ച്വറി നേടിയത്.

സുരേഷ് റെയ്‌ന, രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്‌ലി എന്നിവർ മാത്രമാണ് ഗില്ലിനെ കൂടാതെ ഇന്ത്യയ്‌ക്കായി മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയിട്ടുള്ളത്.

സഞ്ജുവിന് അവസരം!! ഗില്ലിനും മാവിയ്ക്കും അരങ്ങേറ്റം, ടോസ് അറിയാം

ഇന്ത്യക്ക് എതിരെ ആദ്യ ടി20യിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ഡ്യൂ ഫാക്ടര്‍ പരിഗണിച്ചാണ് ഈ തീരൂമാനം എന്നാണ് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക വ്യക്തമാക്കിയത്. ഇന്ത്യയ്ക്കായി ശുഭ്മന്‍ ഗില്ലും ശിവം മാവിയും അരങ്ങേറ്റം കുറിയ്ക്കുകയാണ്.

രോഹിത്തിന്റെ അഭാവത്തിൽ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചിട്ടുണ്ട്.

ഇന്ത്യ: Ishan Kishan(w), Shubman Gill, Suryakumar Yadav, Sanju Samson, Hardik Pandya(c), Deepak Hooda, Axar Patel, Harshal Patel, Shivam Mavi, Umran Malik, Yuzvendra Chahal

ശ്രീലങ്ക: Pathum Nissanka, Kusal Mendis(w), Dhananjaya de Silva, Charith Asalanka, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Kasun Rajitha, Dilshan Madushanka

ലീഡ് നാനൂറിനടുത്ത്, ഇന്ത്യ കുതിയ്ക്കുന്നു

ചട്ടോഗ്രാമിൽ ഇന്ത്യയുടെ ലീഡ് നാനൂറിനടുത്തെത്തി. മൂന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 140/1 എന്ന നിലയിലാണ്. 80 റൺസുമായി ശുഭ്മന്‍ ഗില്ലും 33 റൺസ് നേടി ചേതേശ്വര്‍ പുജാരയും ആണ് ക്രീസിലുള്ളത്.

23 റൺസ് നേടിയ കെഎൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്. നേരത്തെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് വെറും 150 റൺസിലൊതുക്കി ഇന്ത്യ 254 റൺസിന്റെ ലീഡ് നേടിയിരുന്നു. ഫോളോ ഓൺ ആവശ്യപ്പെടാതെ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

കുൽദീപിന് മുന്നിൽ കൂപ്പുകുത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ്, ഇന്ത്യയ്ക്ക് അനായാസ വിജയം

ഡൽഹി ഏകദിനത്തിൽ മിന്നും വിജയവുമായി ഇന്ത്യ. ഇന്ത്യന്‍ ബൗളിംഗിന് മുന്നിൽ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ചൂളിയപ്പോള്‍ 27.1 ഓവറിൽ 99 റൺസിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആകുകയായിരുന്നു.

34 റൺസ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് 4 വിക്കറ്റ് നേടിയപ്പോള്‍ വാഷിംഗ്ടൺ സുന്ദര്‍, മൊഹമ്മദ് സിറാജ്, ഷഹ്ബാസ് അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിലാണ് വിജയം കുറിച്ചത്. 49 റൺസുമായി ശുഭ്മന്‍ ഗില്ലാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്. ശിഖര്‍ ധവാന്‍(8), ഇഷാന്‍ കിഷന്‍(10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.  ശ്രേയസ്സ് അയ്യര്‍ 28 റൺസും നേടി. വിജയ ലക്ഷ്യം 3 റൺസ് അകലെയുള്ളപ്പോളാണ് ഗില്ലിന് തന്റെ അര്‍ദ്ധ ശതകം നഷ്ടമായത്.  സിക്സര്‍ പറത്തി ശ്രേയസ്സ് അയ്യര്‍ ഇന്ത്യന്‍ വിജയം ഉറപ്പാക്കിയപ്പോള്‍ പരമ്പര ഇന്ത്യ 2-1 എന്ന നിലയിൽ സ്വന്തമാക്കി.

“ഐ പി എല്ലിൽ തിളങ്ങിയ മൂന്ന് താരങ്ങളെ താൻ ആയിരുന്നെങ്കിൽ ലോകകപ്പ് ടീമിൽ എടുത്തേനെ”

മൂന്ന് താരങ്ങളുടെ ലോകകപ്പ് ടീമിലെ അഭാവത്തെ കുറിച്ച് വിമർശനവുമായി മുൻ ഇന്ത്യൻ സെലക്ടർ വെങ്സർക്കർ. ഞാൻ ആയിരുന്നു എങ്കിൽ ടി20 ലോകകപ്പിനായി മുഹമ്മദ് ഷമി, ഉംറാൻ മാലിക്, ശുഭ്മാൻ ഗിൽ എന്നിവരെ തിരഞ്ഞെടുക്കുമായിരുന്നു. എന്ന് അദ്ദേഹം പറഞ്ഞു. അവർക്കെല്ലാം മികച്ച ഐപിഎൽ സീസൺ ഉണ്ടായിരുന്നതിനാൽ അവർ ടി20യിൽ ഇന്ത്യക്കായി സ്ഥിരമായി കളിക്കേണ്ടവരാണ്. വെങ്‌സർക്കറിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

നേരത്തെ മുൻ സെലക്ടർ ആയ ക്രിസ് ശ്രീകാന്തും സെലക്ഷനിലെ തന്റെ അതൃപ്തി അറിയിച്ചിരുന്നു. അദ്ദേഹം മൊഹമ്മദ് ഷമിയെ ടീമിൽ എടുക്കാത്തതിനെ ആയിരുന്നു വിമർശിച്ചത്. ഷമി ടീമിൽ ഇല്ല എന്നത് പലരുടെയും വിമർശനം ഉയരാൻ കാരണമായിട്ടുണ്ട്.

ഗില്ലിന്റെ കന്നി ഏകദിന ശതകം, ഇന്ത്യയ്ക്ക് 289 റൺസ്, ബ്രാഡ് ഇവാന്‍സിന് 5 വിക്കറ്റ്

സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ 289 റൺസ് നേടി ഇന്ത്യ. ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിലാണ് ഇന്ത്യയുടെ ഈ സ്കോര്‍. ഗിൽ 130 റൺസ് നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ 50 റൺസ് നേടി പുറത്തായി. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. ഒരു ഘട്ടത്തിൽ 224/2 എന്ന നിലയിൽ കൂറ്റന്‍ സ്കോറിലേക്ക് ഇന്ത്യ കുതിയ്ക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകളുമായി സിംബാബ്‍വേ തിരിച്ചടിക്കുകയായിരുന്നു.

ശിഖര്‍ ധവാന്‍(40), കെഎൽ രാഹുല്‍(30) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ബ്രാഡ് ഇവാന്‍ സിംബാബ്‍വേയ്ക്കായി 5 വിക്കറ്റ് നേടി.

അനായാസം ഇന്ത്യ!!! സിംബാബ്‍വേയ്ക്കെതിരെ 10 വിക്കറ്റ് വിജയം

189 റൺസിന് സിംബാബ്‍വേയെ ഓള്‍ഔട്ട് ആക്കിയ ശേഷം പത്ത് വിക്കറ്റ് വിജയം നേടി സിംബാബ്‍വേ. ഇന്ന് നടന്ന മത്സരത്തിൽ ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും ശിഖര്‍ ധവാനും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ഇന്ത്യയുടെ ആധികാരിക വിജയം ഉറപ്പാക്കിയത്.

ഗിൽ 82 റൺസും ധവാന്‍ 81 റൺസും നേടിയാണ് ഇന്ത്യയുടെ വിജയം 30.5 ഓവറിൽ സാധ്യമാക്കിയത്. സിംബാബ്‍വേ 29 റൺസ് എക്സ്ട്രാസ് ആയി വഴങ്ങി. ഗിൽ പത്ത് ഫോറും ധവാന്‍ 9 ഫോറുമാണ് മത്സരത്തിൽ നേടിയത്.

Story Highlights: Shikhar Dhawan, Shubman Gill helps India win first ODI against Zimbabwe with 10 wickets in hand.

“ആളുകൾ എന്താണ് പറയുന്നത് എന്ന് ഞാൻ കാര്യമാക്കുന്നില്ല” – ഗിൽ

വിമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റ്സ്മാൻ ശുഭ്മൻ ഗിൽ. വെസ്റ്റിൻഡീസിനെതിരായ ഏകദിനങ്ങളിലെ മികച്ച പ്രകടനം തന്റെ മറുപടിയാണെന്ന് ഗിൽ പറയുന്നു. എല്ലായ്‌പ്പോഴും വിമർശനങ്ങൾ ഉയരുമെന്ന് എനിക്ക് അറിയാം, പക്ഷേ എന്റെ ടീമിന്റെ വിജയത്തിന് സംഭാവന നൽകാൻ എനിക്ക് കഴിയുന്നിടത്തോളം ആളുകൾ എന്താണ് പറയുന്നതെന്ന് ഞാൻ കാര്യമാക്കുന്നില്ല, എന്റെ ടീം മാനേജ്‌മെന്റും ക്യാപ്റ്റനും പ്രതീക്ഷിക്കുന്നത് ഞാൻ ചെയ്യുന്നിടത്തോളം ഞാൻ തൃപ്തനാണ്” ഗിൽ പറഞ്ഞു.

“വിമർശനങ്ങൾ ശ്രദ്ധിക്കാത്തത് എനിക്ക് ഒരു മുൻതൂക്കം നൽകുന്നുവെന്ന് ഞാൻ കരുതുന്നു. ഈ പ്രകടനങ്ങൾ താൻ ആവർത്തിക്കുകയും സ്ഥിരത പുലർത്തുകയും എന്റെ ടീമിനായി കഴിയുന്നത്ര റൺസ് നേടുകയും ചെയ്യണം. അതും പ്രധാനമാണ്.” ഗിൽ പറഞ്ഞു.

Story Highlight: Don’t care what people are saying: Shubman Gill

Exit mobile version