ശ്രേയസ് അയ്യറിന് വീണ്ടും പരിക്കിന്റെ ആശങ്ക

ശ്രേയസ് അയ്യറിന് വീണ്ടും പരിക്കിന്റെ ആശങ്ക. ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈയും വിദർഭയും തമ്മിലുള്ള രഞ്ജി ട്രോഫി 2023-24 ഫൈനലിൻ്റെ നാലാം ദിവസത്തെ കളിയിൽ ശ്രേയസ് അയ്യർ ഫീൽഡ് ചെയ്തില്ല. നടുവേദനയെ തുടർന്ന് ആണ് താരം ഇന്ന് ഇറങ്ങാതിരുന്നത്. എന്നാൽ പരിക്കിൽ ആശങ്ക വേണ്ട എന്നാണ് മുംബൈ ടീം പറയുന്നത്.

അദ്ദേഹത്തിന് കുറച്ച് നടുവേദന ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ സുഖമായിട്ടുണ്ട്. അവൻ നാളെ കളത്തിലിറങ്ങും. മുംബൈ ടീം മാനേജർ ഭൂഷൺ പാട്ടീൽ പറഞ്ഞു. ഇന്നലലെ 95 റൺസ് എടുത്ത് ബാറ്റു കൊണ്ട് ഫോമിൽ എത്താൻ ശ്രേയസിന് ആയിരുന്നു.

രണ്ട് വർഷത്തോളമായി ശ്രേയസ് നട്ടെല്ലിന്റെ പരിക്ക് കാരണം ബുദ്ധിമുട്ടുന്നുണ്ട്‌. നിരവധി പ്രധാന അന്താരാഷ്ട്ര മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

മുഷീറും ശ്രേയസും തിളങ്ങി, രഞ്ജി ഫൈനലിൽ മുംബൈ ശക്തമായ നിലയിൽ

മുഷീർ ഖാന്റെയും ശ്രേയസ് അയ്യറുടെയും ബലത്തിൽ രഞ്ജി ട്രോഫി ഫൈനലിൽ മുംബൈ മികച്ച സ്കോർ ഉയർത്തി. അവർ രണ്ടാം ഇന്നിങ്സിൽ 418 എന്ന സ്കോർ ഉയർത്തി. ഇതോടെ മൊത്തത്തിൽ വിദർഭയ്ക്ക് മുന്നിൽ 538 എന്ന കൂറ്റൻ വിജയ ലക്ഷ്യം വെക്കാൻ മുംബൈക്ക് ആയി. ഇന്ന് മൂന്നാം ദിനം അവസാനിക്കുമ്പോൾ വിദർഭ 10/0 എന്ന നിലയിലാണ്‌. അവർക്ക് ഇനിയും 528 റൺസ് വേണം ജയിക്കാൻ.

ഒരു സമനിലയാക്കുക പോലും അവർക്ക് അസാധ്യമാകും എന്നാണ് ഇപ്പോൾ കണക്കാക്കാൻ കഴിയുന്നത്. ഇന്ന് മുഷീർ ഖാന്റെയും ശ്രേയസ് അയ്യറുടെയും ബലത്തിലാണ് മുംബൈ 418 എന്ന സ്കോറിൽ എത്തിയത്. മുഷീർ 136 റൺസ് എടുത്താണ് പുറത്തായത്. ശ്രേയസ് അയ്യർ 95 റൺസും എടുത്തു.

ഇവരെ കൂടാതെ 73 റൺസ് എടുത്ത രഹാനെ, 50 റൺസ് എടുത്ത ശാംസ് മുളാനി എന്നിവരും മുംബൈക്ക് ആയി തിളങ്ങി. വിദർഭയ്ക്ക് വേണ്ടി ഹാർഷ് ദൂബെ 5 വിക്കറ്റ് വീഴ്ത്തി. യാഷ് താക്കൂർ 3 വിക്കറ്റും വീഴ്ത്തി.

ബി സി സി ഐ തീരുമാനം ശരിയാണെന്ന് ഗാംഗുലി, ഇഷാനും ശ്രേയസും രഞ്ജി കളിക്കാത്തത് അത്ഭുതപ്പെടുത്തി

ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ കേന്ദ്ര കരാറിൽ നിന്ന് ഒഴിവാക്കിയ ബിസിസിഐ ശരിയായ തീരുമാനം ശരിയാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകാത്തതിനാൽ 2024-ലെ ബിസിസിഐയുടെ പുതിയ കരാർ പട്ടികയിൽ രണ്ട് കളിക്കാരെയും ഉൾപ്പെടുത്തിയിരുന്നില്ല.

“അവർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ ആഗ്രഹിക്കുന്നു. രഞ്ജി ട്രോഫിയിൽ ശ്രേയസും ഇഷാനും കളിച്ചിട്ടില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത് ബിസിസിഐയുടെ തീരുമാനമാണ്, അവർക്ക് എന്താണ് ശരിയെന്ന് അറിയാം. കളിക്കാർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണം,” ഗാംഗുലി പറഞ്ഞു.

“നിങ്ങൾ ഒരു കരാർ കളിക്കാരനാണെങ്കിൽ, നിങ്ങൾ കളിക്കുമെന്ന് ബി സി സി ഐ പ്രതീക്ഷിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ ശ്രേയസ് അയ്യർ ബോംബെയ്ക്ക് വേണ്ടി സെമി ഫൈനലിൽ കളിക്കാൻ തയ്യാറെടുക്കുകയാണ്,” ഗാംഗുലി കൂട്ടിച്ചേർത്തു.

“അവർ ചെറുപ്പക്കാരാണ്. ഇഷാൻ കിഷൻ എന്നെ അത്ഭുതപ്പെടുത്തി. അവർ എല്ലാ ഫോർമാറ്റുകളിലും അവൻ ഇന്ത്യൻ ടീമിൻ്റെ ഭാഗമാണ്, കൂടാതെ ഐപിഎല്ലിൽ ഇത്രയും വലിയ കരാറുമുണ്ട്. അതുകൊണ്ട് അദ്ദേഹം എന്തിനാണ് അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല,” ഗാംഗുലി പറഞ്ഞു.

ശ്രേയസ്സ് അയ്യരും ഇഷാന്‍ കിഷനും കേന്ദ്ര കരാറിൽ നിന്നും പുറത്ത്, കേന്ദ്ര കരാര്‍ നേടി ജൈസ്വാള്‍

ബിസിസിഐയുടെ കേന്ദ്ര കരാറിൽ നിന്ന് ഇഷാന്‍ കിഷനും ശ്രേയസ്സ് അയ്യരും പുറത്ത്. നേരത്തെ അയ്യര്‍ക്ക് ഗ്രേഡ് ബിയും ഇഷാന്‍ കിഷനും ഗ്രേഡ് സി കരാറും ആണ് ലഭിച്ചത്. അതേ സമയം ഇന്ത്യയുടെ പുതു താരോദയം യശസ്വി ജൈസ്വാളിന് ഗ്രേഡ് ബി കരാര്‍ ബിസിസിഐ നൽകിയിട്ടുണ്ട്.

ശുഭ്മന്‍ ഗില്ലിനും മൊഹമ്മദ് ഷമിയ്ക്കും ഗ്രേഡ് എ കരാറിലേക്ക് ഉയര്‍ച്ച ലഭിച്ചിട്ടുണ്ട്. സെലക്ഷന്‍ കമ്മിറ്റി ഫാസ്റ്റ് ബൗളിംഗ് കരാര്‍ എന്ന പുതിയ ഒരു വിഭാഗവും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 2023 മുതൽ സെപ്റ്റംബര്‍ 2024 വരെയാണ് കേന്ദ്ര കരാറിന്റെ ദൈര്‍ഘ്യം. ഈ സമയത്ത് മൂന്ന് ടെസ്റ്റുകളിലോ എട്ട് ഏകദിനങ്ങളിലോ പത്ത് ടി20 മത്സരങ്ങളിലോ കളിച്ചവര്‍ക്ക് സ്വാഭാവികമായി ഗ്രേഡ് സി കരാര്‍ ലഭിയ്ക്കും. ഇപ്രകാരം സര്‍ഫ്രാസ് ഖാനോ ധ്രുവ് ജുറെലോ ഇംഗ്ലണ്ടിനെതിരെ ധരംശാലയിലെ അവസാന ടെസ്റ്റ് കളിച്ചാൽ അവര്‍ക്കും കേന്ദ്ര കരാര്‍ ലഭിയ്ക്കും.

Grade A+: Rohit Sharma, Virat Kohli, Jasprit Bumrah and Ravindra Jadeja.

Grade A: R Ashwin, Mohd. Shami, Mohd. Siraj, KL Rahul, Shubman Gill and Hardik Pandya.

Grade B: Surya Kumar Yadav, Rishabh Pant, Kuldeep Yadav, Axar Patel and Yashasvi Jaiswal.

Grade C: Rinku Singh, Tilak Verma, Ruturaj Gaekwad, Shardul Thakur, Shivam Dube, Ravi Bishnoi, Jitesh Sharma, Washington Sundar, Mukesh Kumar, Sanju Samson, Arshdeep Singh, KS Bharat, Prasidh Krishna, Avesh Khan and Rajat Patidar.

Fast Bowling contracts: Akash Deep, Vijaykumar Vyshak, Umran Malik, Yash Dayal and Vidwath Kaverappa.

ശ്രേയസ് അയ്യർ മുംബൈക്ക് ആയി രഞ്ജി ട്രോഫി സെമി ഫൈനലിൽ കളിക്കും

ശ്രേയസ് അയ്യർ പരിക്ക് മാറി എത്തുന്നു. പുറം വേദന കാരണം ബുദ്ധിമുട്ടുന്ന താരം കഴിഞ്ഞ രഞ്ജി മത്സരത്തിൽ നിന്ന് മാറി നിന്നിരുന്നു‌. മാർച്ച് 2ന് നടക്കുന്ന തമിഴ്നാടിന് എതിരായ രഞ്ജി ട്രോഫി സെമി പോരാട്ടത്തിൽ ശ്രേയസ് അയ്യർ മുംബൈ ടീമിനൊപ്പം ഉണ്ടാകും. ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകാത്തവർക്ക് എതിരെ നടപടിയെടുക്കും എന്ന് ബി സി സി ഐ പറഞ്ഞിരുന്നു ഇതിനു പിന്നാലെയാണ് ശ്രേയസ് മുംബൈക്ക് ആയി കളിക്കാൻ തയ്യാറായത്.

നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റിൽ ശ്രേയസ് ഉണ്ടായിരുന്നു. രണ്ട് ടെസ്റ്റിലും നല്ല പ്രകടനമായിരുന്നില്ല കാഴ്ചവെച്ചത്. ഹൈദരാബാദിലും വിശാഖപട്ടണത്തും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളിൽ ആയി 35, 13, 27, 29 എന്നീ സ്‌കോറുകൾ ആയിരുന്നു അയ്യർ നേടിയത്. തുടർന്ന് ഇന്ത്യ ബാക്കി മൂന്ന് ടെസ്റ്റുകളിൽ നിന്ന് അയ്യറിനെ ഒഴിവാക്കി. ഇത് ഫോം ഔട്ട് ആയതു കൊണ്ടാണോ പരിക്ക് കൊണ്ടാണോ എന്ന് ബി സി സി ഐ വ്യക്തമാക്കിയിരുന്നില്ല.

ശ്രേയസ് അയ്യറിന് പരുക്ക് തന്നെ, മുംബൈക്ക് ആയി രഞ്ജി കളിക്കില്ല

പുറം വേദന കാരണം ബുദ്ധിമുട്ടുന്ന ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യർ രഞ്ജി ട്രോഫിയിൽ നിന്നും വിട്ടു നിൽക്കും. ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട താരം ഫെബ്രുവരി 23 മുതൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ്റെ ബികെസി ഗ്രൗണ്ടിൽ നടക്കുന്ന ബറോഡയ്‌ക്കെതിരായ മുംബൈയുടെ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പങ്കെടുക്കില്ല എന്ന് ഉറപ്പായി. ഇന്ന് പ്രഖ്യാപിച്ച മുംബൈ ടീമിൽ അദ്ദേഹം ഇല്ല.

പരിക്ക് കാരണമാണ് ശ്രേയസ് വിട്ടു നിൽക്കുന്നത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റിൽ ശ്രേയസ് ഉണ്ടായിരുന്നു. രണ്ട് ടെസ്റ്റിലും നല്ല പ്രകടനമായിരുന്നില്ല കാഴ്ചവെച്ചത്. ഹൈദരാബാദിലും വിശാഖപട്ടണത്തും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളിൽ ആയി 35, 13, 27, 29 എന്നീ സ്‌കോറുകൾ ആയിരുന്നു അയ്യർ നേടിയത്. തുടർന്ന് ഇന്ത്യ ബാക്കി മൂന്ന് ടെസ്റ്റുകളിൽ നിന്ന് അയ്യറിനെ ഒഴിവാക്കി. ഇത് ഫോം ഔട്ട് ആയതു കൊണ്ടാണോ പരിക്ക് കൊണ്ടാണോ എന്ന് ബി സി സി ഐ വ്യക്തമാക്കിയിരുന്നില്ല.

ഇനി ഐ പി എല്ലിനു മുന്നെ ഫിറ്റ്നസ് വീണ്ടെടുക്കാൻ ആകും അയ്യർ ശ്രമിക്കുക.

അവസാന 3 ടെസ്റ്റുകൾക്ക് ആയുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, ശ്രേയസ് അയ്യർ പുറത്ത്, കോഹ്ലിയും ഇല്ല

ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. ടീമിൽ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കി. രവീന്ദ്ര ജഡേജയും കെ എൽ രാഹുലും 17 അംഗ പട്ടികയിൽ ഉൾപ്പെട്ടിട്ട്. എങ്കിലും ഫിറ്റ്‌നസ് ക്ലിയറൻസിന് കിട്ടിയാലെ ഇരുവരും ടീമിൽ എത്തൂ. ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇല്ലാതിരുന്ന വിരാട് കോഹ്ലി അടുത്ത മത്സരങ്ങളിലും ഉണ്ടാകില്ല.

ബംഗാൾ സീമർ ആകാശ് ദീപിനെ ഇന്ത്യ ടീമിൽ എടുത്തിട്ടുണ്ട്. ആദ്യമായാണ് ആകാശ് ദീപ് ടെസ്റ്റ് ടീമിൽ എത്തുന്നത്. മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15 ന് രാജ്‌കോട്ടിൽ ആരംഭിക്കും.

Squad: Rohit Sharma (capt), Jasprit Bumrah (vice-capt), Yashasvi Jaiswal, Shubman Gill, KL Rahul, Rajat Patidar, Sarfaraz Khan, Dhruv Jurel (wk), KS Bharat (wk), R Ashwin, Ravindra Jadeja, Axar Patel, Washington Sundar, Kuldeep Yadav, Mohammed Siraj, Mukesh Kumar, Akash Deep

ശ്രേയസ് അയ്യർ അവസാന 3 ടെസ്റ്റ് മത്സരങ്ങൾക്ക് ഉണ്ടാകില്ല

മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ ഇംഗ്ലണ്ടിനെതിരായ അവസാന 3 ടെസ്റ്റ് മത്സരങ്ങൾക്ക് ഉണ്ടാകില്ല. ശ്രേയസ് അയ്യറിന് പരിക്ക് ആണെന്നും താരം അവസാന മൂന്ന് ടെസ്റ്റുകളിൽ നിന്ന് മാറി നിൽക്കും എന്നുമാണ് റിപ്പോർട്ട്. അവസാന മൂന്ന് ടെസ്റ്റുകൾക്ക് ഉള്ള ഇന്ത്യൻ ടീം ഇന്ന് പ്രഖ്യാപിക്കാൻ ഇരിക്കെയാണ് റിപ്പോർട്ട്.

മോശം ഫോം കാരണം ശ്രേയസ് അയ്യർ ടീമിൽ നിന്ന് പുറത്താകുമെന്ന വാർത്തകർ വരുന്നതിനിടയിൽ ആണ് താരത്തിന് പരിക്കാണെന്ന വാർത്ത വരുന്നത്. നേരത്തെ ഏഷ്യൻ കപ്പിനു മുമ്പ് പരിക്ക് കാരണം ദീർഘകാലം ശ്രേയസ് അയ്യർ പുറത്തിരിക്കേണ്ടി വന്നിരുന്നു.

ഏകദിനത്തിൽ ശ്രേയസ് ഫോമിൽ എത്തിയിരുന്നു എങ്കിലും ടെസ്റ്റിൽ താരത്തിന് ദീർഘകാലമായി ഒരു അർധ സെഞ്ച്വറി പോലും നേടാൻ ആയിട്ടില്ല.

ശ്രേയസ് അയ്യർ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോമായി തിരികെവരണം എന്ന് പ്രഖ്യാൻ ഓജ

രാജ്‌കോയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ശ്രേയസ് അയ്യറും രജത് പടിദാറിനെയും ഒഴിവാക്കേണ്ടി വരും എന്ന് പ്രഖ്യാൻ ഓജ. വിരാട് കോഹ്‌ലിയും കെഎൽ രാഹുലും തിരികെ വന്നാൽ ഇവർ പുറത്ത് പോകണം എന്ന് ഓജ പറയുന്നു. ശ്രേയസ് ആഭ്രന്തര ക്രിക്കറ്റ് കളിച്ച് ഫോമിലാകണം എന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റിൽ അവസാന 13 ഇന്നിംഗ്സുകൾ ഒരു ഫിഫ്റ്റി നേടാൻ ശ്രേയസിന് ആയിട്ടില്ല.

“ശ്രേയസ് അയ്യർ അൽപ്പം പിന്നിലായി എന്ന് പറയാം. വിരാട് കോഹ്‌ലി, കെഎൽ രാഹുൽ എന്നിവർ മടങ്ങിയെത്തുമ്പോൾ, ശ്രേയസ് അയ്യരും രജത് പതിദാറും പുറത്ത് പോകേണ്ടി വരും. കാരണം സ്ഥിതി അങ്ങനെയാണ്,” പ്രഗ്യാൻ ഓജ പറഞ്ഞു.

“അവസരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നില്ല എന്നല്ല, പക്ഷേ മികച്ച ബാറ്റർമാർ വരുമ്പോൾ നിങ്ങൾ ഫോമിൽ അല്ലെങ്കിൽ പുറത്ത് പോകേണ്ടി വരും. അതിനാൽ തിരികെ പോയി ആഭ്യന്തര ക്രിക്കറ്റിൽ റൺസ് നേടൂ,” ഓജ കൂട്ടിച്ചേർത്തു.

ഗില്ലും ശ്രേയസ് അയ്യറും ഫോമിലേക്ക് എത്തും എന്ന് ഇന്ത്യൻ ബാറ്റിങ് കോച്ച്

ഫോമിൽ ഇക്കാത്ത ശുഭ്മാൻ ഗില്ലിനെയും ശ്രേയസ് അയ്യരെയും പിന്തുണച്ച് ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ. ഇരുവരും ഫോമിലേക്ക് ഉടൻ തിരികെയെത്തും എന്ന് അദ്ദേഹം പറഞ്ഞു. സമീപകാലത്തായി ടെസ്റ്റിൽ ഗില്ലും അയ്യരും വളരെ മോശം ഫോമിലാണ്. മൂന്നാം സ്ഥാനത്തേക്ക് മാറിയ ഗില്ലിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇതുവരെ ആയിട്ടില്ല. കഴിഞ്ഞ വർഷത്തിൻ്റെ തുടക്കത്തിൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലായിരുന്നു അദ്ദേഹത്തിൻ്റെ അവസാന വലിയ സ്‌കോർ, അതിനുശേഷം അദ്ദേഹം ഫിഫ്റ്റി സ്‌കോർ ചെയ്‌തിട്ടില്ല.

ശ്രേയസ് ടീമിലേക്ക് തിരികെ എത്തിയ ശേഷം അർധ സെഞ്ച്വറി നേടിയില്ല‌‌. എങ്കിലും റാത്തോർ ഇരുവരെയും പിന്തുണച്ചു. “അവരുടെ കഴിവിനെക്കുറിച്ച് ഒരു ചോദ്യവുമില്ല, ഇരുവരും വളരെ മികച്ച കളിക്കാരാണ്,” റാത്തൂർ പറഞ്ഞു.

“ആളുകൾ മോശം ഫോമുകളിലൂടെ കടന്നുപോകുന്നു, നിങ്ങൾ ആഗ്രഹിക്കുന്നത്ര റൺസ് സ്കോർ ചെയ്യാത്ത മോശം പാച്ചുകൾ ഉണ്ടാകും. ഞങ്ങൾ നോക്കുന്നത് അവർ എങ്ങനെ തയ്യാറെടുക്കുന്നു, അവരുടെ മാനസികാവസ്ഥ എങ്ങനെയെന്നതാണ്.” അദ്ദേഹം പറഞ്ഞു.

“അവർ നന്നായി തയ്യാറെടുക്കുന്നു, അവർ നെറ്റ്‌സിൽ കഠിനാധ്വാനം ചെയ്യുന്നു. ഇരുവരിൽ നിന്നും ഒരു വലിയ പ്രകടനം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.” അദ്ദേഹം പറഞ്ഞു.

കേരളം ആദ്യ ഇന്നിംഗ്സിൽ 227ന് ഓളൗട്ട് ആയി

രഞ്ജി ട്രോഫിയിൽ ബിഹാറിനെ നേരിടുന്ന കേരളം ആദ്യ ഇന്നിംഗ്സിൽ 227ന് ഓളൗട്ട്. കേരളം 203-9 എന്ന നിലയിലാണ് ഇന്ന് ബാറ്റിംഗ് ആരംഭിച്ചത്. 24 റൺസ് കൂടെ ചേർത്ത് അവസാന വിക്കറ്റ് നഷ്ടമായി . ശ്രേയസ് ഗോപാൽ ആണ് കേരളത്തെ വലിയ തകർച്ചയിൽ നിന്ന് കാത്തത്.

ശ്രേയസ് ഗോപാൽ 137 റൺസുമായി ടോപ് സ്കോറർ ആയി. 229 പന്തിൽ നിന്നാണ് ശ്രേയസ് 113 റൺസ് എടുത്തത്. 21 ഫോറും 1 സിക്സും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ബീഹാറിനായി ഹിമാൻഷു സിംഗ് നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ബീഹാർ ഇപ്പോൾ ലഞ്ചിന് പിരിയുമ്പോൾ 66/2 എന്ന നിലയിലാണ്. അഖിൻ ആണ് കേരളത്തിനായി രണ്ടു വിക്കറ്റുകളും വീഴ്ത്തിയത്.

ശ്രേയസ് അയ്യർ മുംബൈക്ക് ആയി രഞ്ജി ട്രോഫി കളിക്കും

ഇന്ത്യൻ താരം ശ്രേയസ് അയ്യർ രഞ്ജി ട്രോഫിയിൽ കളിക്കാനൊരുങ്ങുന്നു. അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ശ്രേയസ് മുംബൈ രഞ്ജി ടീമിനൊപ്പം ചേരും. ജനുവരി 12 മുതൽ ബാന്ദ്ര-കുർള കോംപ്ലക്‌സ് ഗ്രൗണ്ടിൽ ആന്ധ്രയ്‌ക്കെതിരെ ആണ് മുംബൈ ഇനി കളിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ കളിച്ച ശ്രേയസ് ആ പരമ്പരയിൽ തിളങ്ങാൻ ആയിരുന്നില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അദ്ദേഹം 31, 6 0, 4* എന്നിങ്ങനെയുള്ള സ്‌കോറുകൾ ആയിരുന്നു നേടിയത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ശ്രേയസ് ടീമിലേക്ക് തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്

ഇന്ത്യ എയെ പ്രതിനിധീകരിക്കാൻ അഹമ്മദാബാദിലേക്ക് പോയ സർഫറാസ് ഖാന്റെ പകരക്കാരനായാണ് അയ്യർ മുംബൈ ടീമിൽ എത്തുന്നത്.

Exit mobile version