Picsart 23 11 15 18 07 22 731

ശ്രേയസ് അയ്യർ മുംബൈക്ക് ആയി രഞ്ജി ട്രോഫി കളിക്കും

ഇന്ത്യൻ താരം ശ്രേയസ് അയ്യർ രഞ്ജി ട്രോഫിയിൽ കളിക്കാനൊരുങ്ങുന്നു. അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ശ്രേയസ് മുംബൈ രഞ്ജി ടീമിനൊപ്പം ചേരും. ജനുവരി 12 മുതൽ ബാന്ദ്ര-കുർള കോംപ്ലക്‌സ് ഗ്രൗണ്ടിൽ ആന്ധ്രയ്‌ക്കെതിരെ ആണ് മുംബൈ ഇനി കളിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ കളിച്ച ശ്രേയസ് ആ പരമ്പരയിൽ തിളങ്ങാൻ ആയിരുന്നില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അദ്ദേഹം 31, 6 0, 4* എന്നിങ്ങനെയുള്ള സ്‌കോറുകൾ ആയിരുന്നു നേടിയത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ശ്രേയസ് ടീമിലേക്ക് തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്

ഇന്ത്യ എയെ പ്രതിനിധീകരിക്കാൻ അഹമ്മദാബാദിലേക്ക് പോയ സർഫറാസ് ഖാന്റെ പകരക്കാരനായാണ് അയ്യർ മുംബൈ ടീമിൽ എത്തുന്നത്.

Exit mobile version