ശ്രേയസ് അയ്യറിന് ഇനിയും ടെസ്റ്റിൽ അവസരം നൽകണം എന്ന് ഗവാസ്കർ

ദക്ഷിണാഫ്രിക്കയിൽ അടുത്തിടെ സമാപിച്ച രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ബാറ്റു പരാജയപ്പെട്ടെങ്കിലും ശ്രേയസ് അയ്യറിനെ ഇനിയും ടീമിലേക്ക് എടുക്കണം എന്ന് സുനിൽ ഗവാസ്‌കർ. 2 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത അയ്യർക്ക് വെറും 13.67 ശരാശരിയിൽ 41 റൺസ് മാത്രമാണ് നേടാനായത്. 31, 6, 0, 4 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോർ.

“ഈ പിച്ചുകളിൽ ബാറ്റിംഗ് എളുപ്പമല്ലായിരുന്നു. ദക്ഷിണാഫ്രിക്കയിൽ പരാജയപ്പെട്ട ഒരേയൊരു കളിക്കാരൻ ശ്രേയസ് അയ്യർ മാത്രമല്ല. വിരാട് കോഹ്‌ലിയും കെഎൽ രാഹുലും ഒഴികെ മറ്റാരും കൂടുതൽ റൺസ് നേടിയിട്ടില്ല.” ഗവാസ്കർ പറഞ്ഞു.

“നിങ്ങൾക്ക് ഒരു കളിക്കാരനെതിരെ മാത്രം വിരൽ ചൂണ്ടാൻ കഴിയില്ല. അതിനാൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് സെലക്ഷൻ കമ്മിറ്റിയും കരുതുമെന്ന് എനിക്ക് തോന്നുന്നു,” ഗവാസ്‌കർ കൂട്ടിച്ചേർത്തു.

ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം!!! രക്ഷയ്ക്കെത്തി കോഹ്‍ലിയും അയ്യരും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നഷ്ടം. ഇന്ത്യ ഒരു ഘട്ടത്തിൽ 24/3 എന്ന നിലയിൽ പരുങ്ങലിലായിരുന്നുവെങ്കിലും ലഞ്ചിന് പിരിയുമ്പോള്‍ ടീം 91/3 എന്ന നിലയിലാണ്. വിരാട് കോഹ്‍ലി – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ 67 റൺസ് നേടിയാണ് ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലെത്തിച്ചത്.

കോഹ്‍ലി 33 റൺസും ശ്രേയസ്സ് അയ്യര്‍ 31 റൺസും നേടിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ നാന്‍ഡ്രേ ബര്‍ഗര്‍ രണ്ട് വിക്കറ്റുമായി തിളങ്ങി. യശസ്വി ജൈസ്വാള്‍ 17 റൺസ് നേടിയപ്പോള്‍ രോഹിത് അഞ്ചും ഗിൽ 2 റൺസുമാണ് നേടിയത്.

അനായാസം ഇന്ത്യ, 17 ഓവറിലേക്ക് വിജയം പൂർത്തിയാക്കി

ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ അനായാസ വിജയം നേടി. 117 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 17 ഓവറിലേക്ക് ലക്ഷ്യം കണ്ടു. സായ് സുദർശന്റെയും ശ്രേയസ് അയ്യറിന്റെയും അർധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വിജയം നേടിയത്‌. 43 പന്തിൽ നിന്ന് 55 റൺസ് എടുത്ത് സായ് സുദർശൻ പുറത്താകാതെ നിന്നു. 9 ഫോർ താരം നേടി.

ശ്രേയസ് അയ്യർ 45 പന്തിൽ നിന്ന് 52 റൺ എടുത്ത് പുറത്തായി. 5 റൺസ് എടുത്ത റുതുരാജിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ അര്‍ഷ്ദീപും അവേശ് ഖാനും കൂടി ദക്ഷിണാഫ്രിക്കയെ വട്ടം ചുറ്റിച്ചപ്പോള്‍ ടീം 27.3 ഓവറിൽ 116 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 28 റൺസ് നേടിയ ടോണി ഡി സോര്‍സിയാണ് ടോപ് ഓര്‍ഡറിൽ മികച്ചതെങ്കില്‍ 33 റൺസുമായി ആന്‍ഡിലേ ഫെഹ്ലുക്വായോ ദക്ഷിണാഫ്രിക്കയെ വന്‍ നാണക്കേടിൽ നിന്ന് കരകയറ്റി.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് അഞ്ചും അവേശ് ഖാന്‍ 4 വിക്കറ്റും നേടി. മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്താകുകയായിരുന്നു. രണ്ടാം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടമായ ശേഷം സോര്‍സിയുടെ മികവിൽ ദക്ഷിണാഫ്രിക്ക മുന്നോട്ട് പോയെങ്കിലും താരത്തെയും പുറത്താക്കി അര്‍ഷ്ദീപ് ആതിഥേയരെ പ്രതിരോധത്തിലാക്കി.

പിന്നീട് അവേശ് ഖാന്‍ വിക്കറ്റ് വേട്ട ആരംഭിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 58/7 എന്ന നിലയിലേക്ക് വീണു. പിന്നീട് ആന്‍ഡിലേ ഫെഹ്ലുക്വായോയുടെ ഒറ്റയാള്‍ പോരാട്ടം ആണ് ദക്ഷിണാഫ്രിക്കയെ നൂറ് കടക്കുവാന്‍ സഹായിച്ചത്. വാലറ്റത്തെ കൂട്ടുപിടിച്ച് താരം ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍ ആകുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

33 റൺസ് നേടിയ താരത്തെ പുറത്താക്കി അര്‍ഷ്ദീപ് തന്റെ അഞ്ചാം വിക്കറ്റ് നേടി.  കുല്‍ദീപിനാണ് അവസാന വിക്കറ്റ് ലഭിച്ചത്. തബ്രൈസ് ഷംസി 11 റൺസുമായി പുറത്താകാതെ നിന്നു.

ശ്രേയസ് അയ്യർ ഈ സീസണിൽ കൊൽക്കത്ത നെറ്റ് റൈഡേഴ്സിനെ നയിക്കും

ശ്രേയസ് അയ്യർ കെ‌കെ‌ആറിന്റെ ക്യാപ്റ്റനായി ഈ സീസണിൽ തുടരുമെന്നു ക്ലബ് അറിയിച്ചു. നിതീഷ് റാണ വൈസ് ക്യാപ്റ്റൻ ആയിരിക്കുമെന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ ഐപിഎൽ 2023-ൽ പരിക്കുമൂലം പുറത്തായതിനാൽ നിതീഷ് റാണ ആയിരുന്നു അവരുടെ ക്യാപ്റ്റൻ. കൊൽക്കത്തക്ക് അത്ര മികച്ച സീസണായിരുന്നില്ല കഴിഞ്ഞ സീസൺ.

പരിക്ക് മൂലം ശ്രേയസിന് ഐപിഎൽ 2023 നഷ്‌ടമായത് നിർഭാഗ്യകരമായിരുന്നു എന്ന് വെങ്കി പറഞ്ഞു. ശ്രേയസ് ഏഷ്യ കപ്പിലൂടെ പരിക്ക് മാറി തിരികെയെത്തിയിരുന്നു. കഴിഞ്ഞ മാസം ഗൗതം ഗംഭീറിനെ മെന്ററായി ഫ്രാഞ്ചൈസിയിലേക്ക് തിരികെ കൊണ്ടുവന്ന നൈറ്റ് റൈഡേഴ്‌സ് ഇപ്പോൾ ഓക്ഷനായി ഒരുങ്ങുകയാണ്.

ശ്രേയസ് അയ്യറിന്റെ ബലഹീനതകൾ അല്ല കരുത്താണ് ചർച്ച ചെയ്യപ്പെടേണ്ടത് എന്ന് കൈഫ്

ശ്രേയസ് അയ്യർക്ക് എതിരെ ഉയരുന്ന വിമർശനങ്ങൾ അവസാനിപ്പിക്കേണ്ട സമയം ആയി എന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഇന്ത്യക്ക് വേണ്ടി കഴിഞ്ഞ ദിവസം നിർണായ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരെ പ്രശംസിക്കുക ആയിരുന്നു കൈഫ്. ലോകം ശ്രേയസിന്റെ ബലഹീനതകൾ ചൂണ്ടിക്കാണിക്കുന്നത് അവസാനിപ്പിച്ച് അദ്ദേഹത്തിന്റെ ശക്തികളെ പ്രശംസിക്കാൻ തുടങ്ങേണ്ട സമയമാണിതെന്ന് കൈഫ് പറഞ്ഞു.

“ശ്രേയസ് അയ്യർ ഈയിടെ ആയി മികച്ച പ്രകടനം ആണ് നടത്തി, അത് അഭിനന്ദിക്കപ്പെടേണ്ടതാണ്.” കൈഫ് പറഞ്ഞു. “ലോകം അവന്റെ ദൗർബല്യത്തെക്കുറിച്ച് സംസാരിക്കുന്നത് നിർത്തി അവന്റെ കരുത്തിനെ കുറിച്ച് സംസാരിക്കേണ്ട സമയം ആയി” കൈഫ് എക്‌സിൽ കുറിച്ചു. ശ്രേയസ് അയ്യർ ഏറെ കാലമായി അദ്ദേഹം ബൗൺസറുകളിൽ പരാജയപ്പെടുന്നു എന്ന വിമർശനം കേൾക്കുന്നുണ്ട്. ആ വിമർശനങ്ങൾക്കെതിരെയാണ് കൈഫ് സംസാരിച്ചത്.

ശ്രേയസ് അയ്യർ ആയിരിക്കും ഫൈനലിൽ പ്രധാന താരം എന്ന് ഗംഭീർ

ഓസ്ട്രേലിയക്ക് എതിരായ ലോകകപ്പ് ഫൈനലിൽ ഏറ്റവും നിർണായകമാവുക ശ്രേയസ് അയ്യറിന്റെ പ്രകടനം ആയിരിക്കും എന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ലോകകപ്പ് ഫൈനലിൽ ആതിഥേയർക്ക് ഏറ്റവും സ്വാധീനം ചെലുത്തുന്ന കളിക്കാരനായി ശ്രേയസ് മാറുമെന്ന് ഗംഭീർ പ്രവചിക്കുകയും ചെയ്തു.

“ഈ ലോകകപ്പിലെ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഗെയിം ചേഞ്ചറാണ് ശ്രേയസ് അയ്യർ. അദ്ദേഹത്തിന് പരിക്കേറ്റു, തന്റെ സ്ഥാനത്തിന് വേണ്ടി പോരാടേണ്ടി വന്നു, നോക്കൗട്ടിൽ 70 പന്തിൽ സെഞ്ച്വറി നേടുക എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം ആയിരിക്കും ഇന്ത്യയുടെ പ്രധാന താരം. ഫൈനലിൽ മാക്‌സ്‌വെല്ലും സാമ്പയും ബൗൾ ചെയ്യുമ്പോൾ ശ്രേയസിനെ ആകും അവർ ആശ്രയിക്കുക,” സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ ഗംഭീർ പറഞ്ഞു.

ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഒരൊറ്റ പതിപ്പിൽ 500 റൺസ് തികയ്ക്കുന്ന ആദ്യ മധ്യനിര ബാറ്റ്സ്മാനായി ശ്രേയസ് അയ്യർ കഴിഞ്ഞ കളിയോടെ മാറിയിരുന്നു‌. ഈ ടൂർണമെന്റിലുടനീളം 526 റൺസാണ് അയ്യർ നേടിയത്.

“രോഹിത് ഭയമില്ലാത്ത ക്യാപ്റ്റൻ, അദ്ദേഹത്തിന്റെ ശൈലി ടീമിലെ എല്ലാവരിലും എത്തുന്നു” – ശ്രേയസ്

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്തി ശ്രേയസ് അയ്യർ. രോഹിത് ഭയമില്ലാത്ത ക്യാപ്റ്റൻ ആണ് എന്ന് ശ്രേയസ് അയ്യർ പറഞ്ഞു. രോഹിത് ഒരോ മത്സരത്തിലും അദ്ദേഹത്തിന്റെ പ്രകടനത്തിലൂടെ കളിയുടെ പേസ് സെറ്റ് ചെയ്യുന്നു. പിറകെ വരുന്നവർക്ക് എല്ലാം അത് പിന്തുടർന്നാൽ മാത്രം മതി. ശ്രേയസ് പറഞ്ഞു. താൻ കണ്ട ഒരു ഭയവും ഇല്ലാത്ത ക്യാപ്റ്റൻ ആണ് രോഹിത് എന്നും ശ്രേയസ് മത്സര ശേഷം പറഞ്ഞു.

അദ്ദേഹത്തിന്റെ ശരീരഭാഷ തന്നെ ഭയമ്മില്ലാത്ത രീതിയിൽ ആണ്‌. അത് എല്ലാ കളിക്കാരിലേക്കും എത്തുന്നു. തനിക്ക് ഈ ശൈലിയിൽ കളിക്കാൻ ആകുന്നതും രോഹിതിന്റെയും ദ്രാവിഡിന്റെയും പിന്തുണ കൊണ്ടാണെന്നും ശ്രേയസ് പറഞ്ഞു. ലോകകപ്പിന്റെ തുടക്കത്തിൽ തന്റെ പ്രകടനങ്ങൾ അത്ര നല്ലതായിരുന്നില്ല. അപ്പോൾ ഒക്കെ എനിക്ക് അവർ പൂർണ്ണ പിന്തുണ തന്നു. പുറത്തു നിന്നുള്ള വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ല എന്നാണ് അവർ പറഞ്ഞത്. അത് ധൈര്യം തന്നു എന്ന് ശ്രേയസ് കൂട്ടിച്ചേർത്തു.

മധ്യനിരയിൽ അത്ഭുതമായി ശ്രേയസ് അയ്യർ!! 500ന് മുകളിൽ റൺസ്

ഇന്ത്യയുടെ മധ്യനിരയിൽ അത്ഭുതമാവുകയാണ് ശ്രേയസ് അയ്യർ. ഇന്ന് വീണ്ടും സെഞ്ച്വറി നേടിക്കൊണ്ട് ശ്രേയസ് 500ന് മുകളിൽ ഒരു ലോകകപ്പ് ടൂർണമെന്റിൽ സ്കോർ ചെയ്യുന്ന ആദ്യ താരമായി മാറി. ടൂർണമെന്റിന്റെ ചരിത്രത്തിൽ മധ്യനിരയിൽ ബാറ്റ് ചെയ്ത് 500+ റൺസ് നേടാൻ ആർക്കും ആയിരുന്നില്ല. നമ്പർ 4 അല്ലെങ്കിൽ അതിൽ താഴെ ബാറ്റു ചെയ്യുന്നവർക്ക് ഇത്ര അധികം റൺസ് നേടുക എളുപ്പവുമല്ല.

മധ്യനിര ബാറ്റ്‌സ്മാൻമാരിൽ, 2007ലെ ടൂർണമെന്റിൽ സ്‌കോട്ട് സ്‌റ്റൈറിസിന്റെ 499 റൺസിന്റെ റെക്കോർഡാണ് അയ്യർ ഇന്ന് മറികടന്നത്.മുതുകിലെ ശസ്ത്രക്രിയ കാരണം നീണ്ട കാലം പുറത്തിരുന്ന് വന്നാണ് ശ്രേയസ് ഈ അത്ഭുത പ്രകടനങ്ങൾ നടത്തുന്നത്.

പാകിസ്ഥാൻ (53*), ശ്രീലങ്ക (82), ദക്ഷിണാഫ്രിക്ക (77) എന്നിവർക്കെതിരെ അർദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് നെതർലൻഡ്സിനെതിരെയും (128*) ഇന്ന് ന്യൂസിലൻഡിനെതിരെയും സെഞ്ച്വറിയും നേടി. ഇന്ന് വെറും 70 പന്തിൽ 4 ബൗണ്ടറികളും 8 സിക്‌സറുകളും ഉൾപ്പെടെ 105 റൺസാണ് ബാറ്റർ അടിച്ചുകൂട്ടിയത്.

കിംഗ് കോഹ്‍ലിയുടെ അമ്പതാം ശതകം!!! അയ്യര്‍ ദി ഗ്രേറ്റ്!!! വാങ്കഡേയിൽ ഇന്ത്യയുടെ വമ്പന്‍ സ്കോര്‍

ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ സ്വപ്നങ്ങള്‍ക്ക് കരുത്തേകുന്ന സ്കോറുമായി ഇന്ത്യന്‍ ബാറ്റിംഗ് നിര തിമിര്‍ത്ത് കളിച്ചപ്പോള്‍ ന്യൂസിലാണ്ടിനെതിരെ സെമി ഫൈനൽ മത്സരത്തിൽ 397/4 എന്ന കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. വിരാട് കോഹ്‍ലി തന്റെ അമ്പതാം ഏകദിന ശതകം നേടി ഇതിഹാസം സച്ചിന്‍ ടെണ്ടുൽക്കറെ മറികടന്നപ്പോള്‍ ശ്രേയസ്സ് അയ്യര്‍, ശുഭ്മന്‍ ഗിൽ, രോഹിത് ശര്‍മ്മ എന്നിവരും ബാറ്റ് കൊണ്ട് തിളങ്ങി.

രോഹിത് ശര്‍മ്മ നൽകിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തിൽ ഒന്നാം വിക്കറ്റിൽ ഇന്ത്യ 71 റൺസാണ് നേടിയത്. രോഹിത് 29 പന്തിൽ 47 റൺസ് നേടി പുറത്താകുകയായിരുന്നു. ശുഭ്മന്‍ ഗിൽ 65 പന്തിൽ 79 റൺസ് നേടി മികവുറ്റ രീതിയിൽ ബാറ്റ് വീശിയെങ്കിലും താരം പരിക്കേറ്റ് റിട്ടേര്‍ഡ് ഹര്‍ട്ടാകേണ്ടി വന്നു. ഇന്ത്യയുടെ സ്കോര്‍ 164ൽ നിൽക്കുമ്പോളാണ് ഇത്.

പിന്നീട് വിരാട് കോഹ്‍ലി – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ട് ന്യൂസിലാണ്ട് ബൗളിംഗിനെ നിഷ്പ്രഭമാക്കുന്നതാണ് വാങ്കഡേയിൽ കണ്ടത്. ഇരുവരും ചേര്‍ന്ന് 163 റൺസ് നേടിയപ്പോള്‍ കോഹ്‍ലി തന്റെ 50ാം ശതകം പൂര്‍ത്തിയാക്കുന്നതിനും വാങ്കഡേയിൽ സാക്ഷ്യം വഹിച്ചു. 113 പന്തിൽ 117 റൺസ് നേടിയാണ് കോഹ്‍ലി പുറത്തായത്.

കോഹ്‍ലി പുറത്തായ ശേഷം ബാറ്റിംഗ് ഗിയര്‍ മാറ്റിയ ശ്രേയസ്സ് അയ്യര്‍ 67 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കി. 70 പന്തിൽ 105 റൺസ് നേടി അയ്യര്‍ പുറത്താകുമ്പോള്‍ കെഎൽ രാഹുലുമായി താരം 54 റൺസ് നേടി. കെഎൽ രാഹുല്‍ 20 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്നു. വീണ്ടും ക്രീസിലെത്തിയ ഗിൽ 66 പന്തിൽ 80 റൺസ് നേടി പുറത്താകാതെ നിന്നു.

3 വിക്കറ്റ് നേടിയെങ്കിലും ടിം സൗത്തി 100 റൺസാണ് തന്റെ പത്തോവറിൽ വിട്ട് നൽകിയത്.

“ശ്രേയസ് മാനസികമായി സ്ട്രോങ് ആണ്, സമ്മർദ്ദങ്ങൾ അതിജീവിക്കാൻ അറിയാം” – കുംബ്ലെ

ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യറെ പ്രശംസിച്ച് ഇതിഹാസ ബൗളർ അനിൽ കുംബ്ലെ. ശ്രേയസ് മാനസികമായി ശക്തൻ ആണെന്നും സമ്മർദ്ദങ്ങൾ മറികടക്കാൻ അറിയുന്ന താരമാണെന്നും അനിൽ കുംബ്ലെ പറഞ്ഞു‌. ഇന്നലെ നെതർലാൻഡിനെതിരെ ശ്രേയസ് അപരാജിത സെഞ്ച്വറി നേടിയിരുന്നു. 94 പന്തിൽ 128 റൺസുമായി പുറത്താകാതെ നിന്ന അദ്ദേഹം പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു.

“ടെസ്റ്റ് തലത്തിൽ പോലും സമ്മർദത്തിൻ കീഴിൽ അദ്ദേഹം ചില മാച്ച് വിന്നിംഗ് ഇന്നിംഗ്സുകൾ കളിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ സ്വഭാവത്തെയും സമ്മർദ്ദം നേരിടാനുള്ള കഴിവിനെയും കാണിക്കുന്നു, ”കുംബ്ലെ പറഞ്ഞു.

“ശ്രീലങ്കയ്‌ക്കെതിരായ വാങ്കഡെയിൽ നടക്കുന്ന മത്സരത്തിന് മുമ്പ് ശ്രേയസ് അയ്യറിനു മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. സ്‌കോർ ചെയ്തില്ലെങ്കിൽ, ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയാൽ എന്ത് സംഭവിക്കുമെന്ന് ചർച്ചകൾ ഉണ്ടായിരുന്നു. പക്ഷേ, അയാൾക്ക് അവിടെ ഒരു 80 സ്കോർ ചെയ്യാൻ ആയി.അത് കഴിഞ്ഞ് 70-ഉം പിന്നെ നൂറും നേടി. നേരിട്ട് ലോകകപ്പിലേക്ക് തിരിച്ചുവരുന്ന് ഈ പ്രകടനം നടത്തുക എളുപ്പമല്ലാത്തതിനാൽ അദ്ദേഹം മാനസികമായി ശക്തനാണെന്ന് ഇത് കാണിക്കുന്നു, ”കുംബ്ലെ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യറിനെക്കാൾ നന്നായി സ്പിൻ കളിക്കുന്ന ആരുമില്ല എന്ന് കെയ്ഫ്

ശ്രേയസ് അയ്യരെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഈ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച സ്പിൻ കളിക്കാരനാണ് അയ്യർ എന്നും മധ്യ ഓവറുകളിൽ നന്നായി സ്പിൻ കളിക്കുന്നതാണ് അദ്ദേഹത്തിന്റെ ശക്തിയെന്നും കെയ്ഫ് കൂട്ടിച്ചേർത്തു. കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 87 പന്തിൽ ഏഴ് ബൗണ്ടറിയും രണ്ട് സിക്സും സഹിതം 77 റൺസ് നേടാൻ അയ്യറിനായിരുന്നു.

“അദ്ദേഹം അസാധാരണമായി സ്പിൻ കളിക്കുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം ഐപിഎല്ലിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ, ഈ ടീമിൽ അവനെക്കാൾ നന്നായി ആരും സ്പിൻ കളിക്കുന്നില്ല, കാരണം അവൻ സിംഗിളും ഡബിൾസും എടുക്കുകയും സിക്സറുകൾ അടിക്കുകയും ചെയ്യുന്നു. വാങ്കഡെയിൽ നടന്ന അവസാന മത്സരത്തിൽ അദ്ദേഹം 106 മീറ്റർ സിക്‌സ് അടിച്ചു” ശ്രേയസ്

“മധ്യ ഓവറുകളിൽ, ഡോട്ട് ബോളുകൾ ഉപയോഗിച്ച് സ്പിൻ സമ്മർദ്ദം സൃഷ്ടിക്കുമ്പോൾ, അവൻ അവിടെ ബൗണ്ടറികൾ കണ്ടെത്തുന്നു, അതാണ് അവന്റെ ശക്തി,” കൈഫ് പറഞ്ഞു.

“അദ്ദേഹം വിരാടിന് ബാറ്റിംഗ് അൽപ്പം എളുപ്പമാക്കി, കാരണം മധ്യനിരയിൽ കോഹ്ലിക്ക് ബൗണ്ടറികൾ ലഭിക്കാതിരുന്നപ്പോൾ ശ്രേയസ് അയ്യർ അവിടെ ബൗണ്ടറികൾ അടിക്കുകയായിരുന്നു. അതിനാൽ വിരാടിന്റെ ബാറ്റിംഗിലെ സമ്മർദ്ദം ചെറുതായി ഒഴിവായി” കൈഫ് പറഞ്ഞു.

“ഷമി അധികം സംസാരിക്കുന്ന ആളല്ല, പ്രവർത്തിയിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ” – ശ്രേയസ് അയ്യർ

മുഹമ്മദ് ഷമിയെ പ്രശംസിച്ച് ശ്രേയസ് അയ്യർ. ഇന്ന് വിക്കറ്റ് കണ്ടപ്പോൾ തന്നെ ഇത് ഷമിക്ക് തിളങ്ങാൻ ആകുന്ന വിക്കറ്റ് ആണെന്ന് തനിക്ക് തോന്നി എന്ന് ശ്രേയസ് അയ്യർ പറഞ്ഞു. “താൻ ഡ്രസിംഗ് റൂമിൽ വെച്ച് ഷമിയുമായി സംസാരിച്ചു. ഇത് നിങ്ങളുടെ വിക്കറ്റാണെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. കാരണം അദ്ദേഹം പന്ത് നന്നായി സീം ചെയ്യുന്ന ഒരാളാണ്. വർഷങ്ങളോളം ഇന്ത്യക്ക് വേണ്ടി കളിച്ച് പരിചയസമ്പത്തുണ്ട്. ഡ്രസ്സിംഗ് റൂമിൽ അദ്ദേഹം ശാന്തനായ ഒരു മനുഷ്യനാണ്. അദ്ദേഹം അധികം സംസാരിക്കില്ല, പ്രവർത്തിയിൽ ആണ് അദ്ദേഹം ശ്രദ്ധിക്കുന്നത്” അയ്യർ പറഞ്ഞു.

“നിങ്ങൾ ഷമിയെ നോക്കുമ്പോഴെല്ലാം, അദ്ദേഹം അവിടെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ പോകുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നു. അദ്ദേഹം തന്റെ അവസരം വരുന്നതിനായി കാത്തിരിക്കുകയും എപ്പോഴും അത് മുതലെടുക്കുകയും ചെയ്യുന്നു. അതിനാൽ അത് അദ്ദേഹത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ബുംറയും സിറാജും തുടക്കം മുതൽ മികച്ച രീതിയിൽ ആയിരുന്നു ഇന്ന് ബൗൾ ചെയ്തത്” അയ്യർ കൂട്ടിച്ചേർത്തു.

Exit mobile version