പഞ്ചാബ് കിംഗ്സ് യുവതാരം മുഷീർ ഖാനെ സ്വന്തമാക്കി

മഹാരാഷ്ട്രയിൽ നിന്നുള്ള ഭാവി വാഗ്ദാനമായ മുഷീർ ഖാനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. ഇന്ത്യൻ അണ്ടർ 19 ടീമിലെ ഹീറോയുമായ 19 കാരനായ മുഷീർ ഖാനെ പഞ്ചാബ് കിംഗ്‌സ് തൻ്റെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് ആണ് സ്വന്തമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ്റെ ഇളയ സഹോദരനായ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലെ ഭാവി താരമായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ കാറപകടത്തിൽ പെട്ട് വിശ്രമത്തിലാണ് മുഷീർ.

വാഹനാപകടത്തിൽ പരിക്കേറ്റ മുഷീർ ഖാനെയും പിതാവിനെയും രോഹിത് ശർമ്മ സന്ദർശിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മ, മുംബൈയിലെ യുവ ക്രിക്കറ്റ് താരം മുഷീർ ഖാനെ സന്ദർശിച്ചു. അടുത്തിടെ വാഹനാപകടത്തിൽ മുഷീർ ഖാനും അദ്ദേഹത്തിൻ്റെ പിതാവ് നൗഷാദ് ഖാനും പരിക്കേറ്റിരുന്നു. ഇറാനി കപ്പിനായി യാത്ര ചെയ്യവെ ആയിരുന്നു അപകടം. മുഷീറിന് കഴുത്തിന് ഗുരുതരമായി പരിക്കേറ്റു.

കുറഞ്ഞത് മൂന്ന് മാസമെങ്കിലും അവൻ കളത്തിൽ നിന്ന് വിട്ടുനിൽക്കും. പിതാവിന് നിസ്സാര പരിക്കുകളും ഏറ്റു. രോഹിത് ശർമ്മ കാണാൻ എത്തിയത് മുഷീർ ഖാന് വലിയ ഊർജ്ജം നൽകും. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് മുഷീർ ഖാൻ.

കാറപകടം, മുഷീർ ഖാൻ അപകടനില തരണം ചെയ്തു, 3 മാസമെങ്കിലും വിശ്രമം വേണം

ലഖ്‌നൗവിന് സമീപം വാഹനാപകടത്തിൽ പരിക്കേറ്റ് സുഖം പ്രാപിച്ച് വരുന്ന ഇന്ത്യൻ ബാറ്റിംഗ് താരവും സർഫറാസ് ഖാൻ്റെ ഇളയ സഹോദരനുമായ മുംബൈ ക്രിക്കറ്റ് താരം മുഷീർ ഖാന്റെ നില തൃപ്തികരം എന്ന് മെഡിക്കൽ റിപ്പോർട്ട്. 19-കാരന് കഴുത്തിന് പരിക്കേറ്റതിനാൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും ക്രിക്കറ്റ് നഷ്‌ടപ്പെടുമെന്നും റിപ്പോർട്ടുകൾ പറയുന്നു. വരാനിരിക്കുന്ന ഇറാനി കപ്പിൽ നിന്നും ഒക്ടോബർ 11 ന് ആരംഭിക്കുന്ന 2024-25 രഞ്ജി ട്രോഫി സീസണിൻ്റെ തുടക്കത്തിൽ നിന്നും ഈ പരിക്കുകൾ അവനെ മാറ്റി നിർത്തും.

ജന്മനാടായ അസംഗഢിൽ നിന്ന് ലഖ്‌നൗവിലേക്ക് പോകുകയായിരുന്ന മുഷീർ സഞ്ചരിച്ച കാർ, പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിൽ വെച്ച് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന പിതാവ് നൗഷാദ് ഖാൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കഴുത്തിന് പൊട്ടലുണ്ടായതിനെത്തുടർന്ന് മുഷീറിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയിലെ ഡോ. ഭോല സിംഗ് സ്ഥിരീകരിച്ചു.

കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഇരട്ട സെഞ്ച്വറി നേടിയ മുഷീർ, 2024-25 സീസണിൽ ഇന്ത്യ ബിക്ക് വേണ്ടി ദുലീപ് ട്രോഫിയിൽ സെഞ്ച്വറിയുമായി മികച്ച ഫോമിലായിരുന്നു. യുവ ഓൾറൗണ്ടർക്ക് ഈ പരിക്ക് തിരിച്ചടിയാണ്.

മുഷീർ ഖാൻ ഇന്ത്യ എയുടെ ഓസ്‌ട്രേലിയ ടൂറിന്റെ ഭാഗമാകും

മുംബൈ ബാറ്റർ മുഷീർ ഖാൻ ഓസ്‌ട്രേലിയയിൽ പര്യടനത്തിനായി പോകുന്ന ഇന്ത്യ എ ടീമിൽ സ്ഥാനം നേടും. മൂന്ന് ചതുര് ദിന മത്സരങ്ങൾ ആണ് ഈ യാത്രയിൽ ഇന്ത്യ എ ടീം കളിക്കുക. രഞ്ജി ക്വാർട്ടർ ഫൈനലിൽ ഇരട്ട സെഞ്ചുറിയും ഫൈനലിലെ സെഞ്ച്വറിയും നേടിയ 19-കാരൻ തൻ്റെ ഫസ്റ്റ് ക്ലാസ് കരിയറിന് മികച്ച തുടക്കമാണ് കുറിച്ചത്. ദുലീപ് ട്രോഫി ഓപ്പണറിൽ ഇന്ത്യ ബിക്ക് വേണ്ടി 181 റൺസുമായി അദ്ദേഹത്തിൻ്റെ ഫോം ഈ സീസണിലും തുടർന്നു.

റെസ്റ്റ് ഓഫ് ഇന്ത്യയും രഞ്ജി ചാമ്പ്യന്മാരായ മുംബൈയും തമ്മിലുള്ള ദുലീപ് ട്രോഫിയിലെയും ഇറാനി കപ്പിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ തിരഞ്ഞെടുക്കുന്നത്. രാജസ്ഥാൻ്റെ ഇടംകൈയ്യൻ സ്പിന്നർ മാനവ് സുത്താറിനൊപ്പം മുഷീർ ഖാനും ടീമിൽ ഇടംപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ഈ പര്യടനം കളിക്കാർക്ക് ഒരു പ്രധാന അവസരമായി മാറും.

ദുലീപ് ട്രോഫി: പന്ത് ഉൾപ്പെടെ പ്രധാനികൾ പരാജയപ്പെട്ടു, മുഷീർ ഖാൻ്റെ സെഞ്ച്വറി ഇന്ത്യ ബിയെ രക്ഷിച്ചു

ബെംഗളൂരുവിൽ ഇന്ത്യ എയും ഇന്ത്യ ബിയും തമ്മിലുള്ള ദുലീപ് ട്രോഫി ഉദ്ഘാടന മത്സരത്തിൻ്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ, ഇന്ത്യ ബി 79 ഓവറിൽ 202/7 എന്ന നിലയിലാണ്. 227 പന്തിൽ നിന്ന് 105* റൺസ് നേടിയ മുഷീർ ഖാൻ പുറത്താകാതെ സെഞ്ചുറിയുമായി തൻ്റെ ടീമിന് വേണ്ടി തലയുയർത്തി നിന്നു, തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യ ബിയെ രക്ഷിച്ചത് മുഷീറിന്റെ ഇന്നിംഗ്സ് ആണ്.

മുഷീർ ഖാൻ

ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യ എയുടെ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി. ഖലീൽ അഹമ്മദും (2/39), ആവേശ് ഖാനും (2/42) പന്തുമായി നല്ല പ്രകടനം കാഴ്ചവെച്ചു. . യശസ്വി ജയ്സ്വാൾ (30), അഭിമന്യു ഈശ്വരൻ (13) എന്നിവർ കരുതലോടെയുള്ള തുടക്കം നൽകിയെങ്കിലും ആദ്യ 22 ഓവറിൽ ഇരുവരും പുറത്തായി.

സർഫറാസ് ഖാനെയും ഋഷഭ് പന്തിനെയും പെട്ടെന്ന് നഷ്ടപ്പെട്ടതോടെ ഇന്ത്യ ബി 80/4 എന്ന നിലയിൽ പ്രതിസന്ധിയിലായി. വാഷിംഗ്ടൺ സുന്ദറും നിതീഷ് കുമാർ റെഡ്ഡിയും ആക്രമണം തുടർന്നതോടെ ഇന്ത്യ ബി 94/7 എന്ന നിലയിലായി. എന്നിരുന്നാലും, എട്ടാം വിക്കറ്റിൽ 108 റൺസിൻ്റെ അഭേദ്യമായ കൂട്ടുകെട്ട് കൂട്ടിച്ചേർത്ത് നവദീപ് സൈനിയും (74 പന്തിൽ 29*) മുഷീർ ഖാനും അവരെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു.

ഇന്ത്യ എ രണ്ടാം ദിനത്തിൽ പെട്ടെന്ന് തന്നെ ഇന്ത്യ ബിയുടെ ഇന്നിംഗ്‌സ് അവസാനിപ്പിക്കാൻ നോക്കും, അതേസമയം മുഷീറിലൂടെയും സൈനിയിലൂടെയും കൂടുതൽ റൺസ് കൂട്ടിച്ചേർക്കാൻ ഇന്ത്യ ബി ലക്ഷ്യമിടുന്നു.

സ്കോർ ചുരുക്കത്തിൽ
ഇന്ത്യ ബി: 79 ഓവറിൽ 202/7 (മുഷീർ ഖാൻ 105, നവദീപ് സൈനി 29; ഖലീൽ അഹമ്മദ് 2/39, ആവേശ് ഖാൻ 2/42, ആകാശ് ദീപ് 2/28)

മുഷീറും ശ്രേയസും തിളങ്ങി, രഞ്ജി ഫൈനലിൽ മുംബൈ ശക്തമായ നിലയിൽ

മുഷീർ ഖാന്റെയും ശ്രേയസ് അയ്യറുടെയും ബലത്തിൽ രഞ്ജി ട്രോഫി ഫൈനലിൽ മുംബൈ മികച്ച സ്കോർ ഉയർത്തി. അവർ രണ്ടാം ഇന്നിങ്സിൽ 418 എന്ന സ്കോർ ഉയർത്തി. ഇതോടെ മൊത്തത്തിൽ വിദർഭയ്ക്ക് മുന്നിൽ 538 എന്ന കൂറ്റൻ വിജയ ലക്ഷ്യം വെക്കാൻ മുംബൈക്ക് ആയി. ഇന്ന് മൂന്നാം ദിനം അവസാനിക്കുമ്പോൾ വിദർഭ 10/0 എന്ന നിലയിലാണ്‌. അവർക്ക് ഇനിയും 528 റൺസ് വേണം ജയിക്കാൻ.

ഒരു സമനിലയാക്കുക പോലും അവർക്ക് അസാധ്യമാകും എന്നാണ് ഇപ്പോൾ കണക്കാക്കാൻ കഴിയുന്നത്. ഇന്ന് മുഷീർ ഖാന്റെയും ശ്രേയസ് അയ്യറുടെയും ബലത്തിലാണ് മുംബൈ 418 എന്ന സ്കോറിൽ എത്തിയത്. മുഷീർ 136 റൺസ് എടുത്താണ് പുറത്തായത്. ശ്രേയസ് അയ്യർ 95 റൺസും എടുത്തു.

ഇവരെ കൂടാതെ 73 റൺസ് എടുത്ത രഹാനെ, 50 റൺസ് എടുത്ത ശാംസ് മുളാനി എന്നിവരും മുംബൈക്ക് ആയി തിളങ്ങി. വിദർഭയ്ക്ക് വേണ്ടി ഹാർഷ് ദൂബെ 5 വിക്കറ്റ് വീഴ്ത്തി. യാഷ് താക്കൂർ 3 വിക്കറ്റും വീഴ്ത്തി.

സച്ചിനെ സാക്ഷിനിർത്തി സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ

വിദർഭയ്‌ക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടിയ മുഷീർ ഖാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്തു. 19 വർഷവും 14 ദിവസവും പ്രായമുള്ള മുഷീർ ഖാൻ രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ ബാറ്ററായി ഇന്ന് മാറി.

1994-95 ൽ പഞ്ചാബിനെതിരെ 21-ാം വയസ്സിൽ സെഞ്ച്വറി നേടിയ സച്ചിന്റെ റെക്കോർഡ് ആണ് പഴങ്കഥ ആയത്. 1994-95 ഫൈനലിൽ സച്ചിൻ രണ്ട് സെഞ്ച്വറികൾ (140, 139) നേടിയ മുംബൈയെ കിരീടത്തിൽ എത്തിച്ചിരുന്നു. ഇന്ന് സച്ചിൻ ഗ്യാലറിയിൽ ഇരിക്കെ ആണ് മുഷീർ ഈ നേട്ടത്തിൽ എത്തിയത്.

ഇന്ത്യൻ ബാറ്റ്‌സ്മാൻ സർഫറാസ് ഖാൻ്റെ ഇളയ സഹോദരനാണ് മുഷീർ ഖാൻ. താരത്തിന്റെ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. നേരത്തെ രഞ്ജി ക്വാർട്ടർ ഫൈനലിൽ ഇരട്ട സെഞ്ച്വറിയും നേടിയിരുന്നു. മുംബൈ തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിൽ 353/5 എന്ന നിലയിലാണ് ഉള്ളത്. മുഷീർ 136 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 472 റൺസിന്റെ ലീഡ് മുംബൈക്ക് ഇപ്പോൾ ഉണ്ട്‌

രഹാനെക്കും മുഷീർ ഖാനും അർധ സെഞ്ച്വറി, രഞ്ജി ട്രോഫി ഫൈനലിൽ മുംബൈ ശക്തമായ നിലയിൽ

രഞ്ജി ട്രോഫി ഫൈനലിൽ മുംബൈ ശക്തമായ നിലയിൽ‌. അവർ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 141-2 എന്ന നിലയിലാണ്. അവർക്ക് ഇപ്പോൾ 260 റൺസിന്റെ ലീഡ് ഉണ്ട്. അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ രഹാനെയും യുവതാരം മുഷീർഖാനുമാണ് ക്രീസിൽ ഉള്ളത്.

രഹാനെ 58 റൺസുമായും മുഷീർ 51 റൺസുമായും ക്രീസിൽ നിൽക്കുന്നു. നേരത്തെ വിദർഭ അവരുടെ ആദ്യ ഇന്നിംഗ്സിൽ 105 റണ്ണിന് ഓളൗട്ട് ആയിരുന്നു. മുംബൈയുടെ ബൗളിംഗിനു മുന്നിൽ ആകെ 45 ഓവർ മാത്രമെ വിദർഭ പിടിച്ചു നിന്നുള്ളൂ. അവരുടെ ബാറ്റർമാരിൽ ആരും തന്നെ തിളങ്ങിയില്ല. 27 റൺസ് എടുത്ത യാഷ്റാത്തോർഡ് ആണ് വിദർഭയുടെ ടോപ് സ്കോറർ ആയത്.

മുംബൈക്ക് ആയി ഷാംസ് മുലാനി, തനുഷ് കൊടിയൻ, ധവാൽ കുൽക്കർണി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശാർദുൽ താക്കൂർ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ മുംബൈ ആദ്യ ഇന്നിംഗ്സിൽ 225ന് ഓളൗട്ട് ആയിരുന്നു. ഇതോടെ മുംബൈക്ക് ആദ്യ ഇന്നിംഗ്സിൽ 119 റണ്ണിന്റെ ലീഡ് ലഭിച്ചു.

രഞ്ജിയിൽ ഇരട്ട സെഞ്ച്വറിയുമായി സർഫറാസിന്റെ അനുജൻ മുഷീർ ഖാൻ

ബറോഡയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഇരട്ട സെഞ്ച്വറി നേടി മുഷീർ ഖാൻ. ഇന്ത്യൻ ടീം താരം സർഫറാസ് ഖാന്റെ അനുജനാണ് മുഷീർ ഖാൻ. നേരത്തെ U19 ലോകകപ്പിൽ സെഞ്ച്വറികളുമായി മുഷീർ ഖാൻ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു‌. ഇന്ന് ബറോഡയ്ക്ക് എതിരെ മുംബൈ 384 റൺസിന് ഓളൗട്ട് ആയപ്പോൾ 203 റൺസുമായി മുഷീർ ഖാൻ പുറത്താകാതെ നിന്നു.

357 പന്തിൽ നിന്ന് 203 റൺസ് ആണ് മുഷീർ ഖാൻ നേടിയത്. 18 ഫോർ താരം അടിച്ചു. യുവതാരത്തിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി കൂടിയാണിത്. ഇന്ന് ക്വാർട്ടർ പോരാട്ടത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ബറോഡ 127-2 എന്ന നിലയിലാണ്. അവർ ഇപ്പോൾ മുംബൈക്ക് 257 റൺസ് പിറകിലാണ്.

U19 ലോകകപ്പ് സെമി, ഇന്ത്യക്ക് മുന്നിൽ 245 എന്ന വിജയലക്ഷ്യം വെച്ച് ദക്ഷിണാഫ്രിക്ക

അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ആയി ഓപ്പണർ പ്രൊറ്റോരിയസ് 76 റൺസുമായി ടോപ് സ്കോറർ ആയി. 64 റൺസുമായി സെലെറ്റ്സ്വൈനും അവർക്കായി തിളങ്ങി.

ഇന്ത്യക്ക് ആയി മുഷീർ ഖാൻ 10 ഓവറിൽ 43 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. രാജ് ലിംബാനി 9 ഓവറിൽ 60 റൺസ് വഴങ്ങു 3 വിക്കറ്റും വീഴ്ത്തി. നമൻ തിവാരി, സൗമി പാണ്ടെ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

സെഞ്ച്വറിയും 2 വിക്കറ്റുമായി മുഷീർ ഖാൻ, ഇന്ത്യൻ യുവനിര ന്യൂസിലാൻഡിനെ തകർത്തു

U19 ലോകകപ്പിൽ സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചു. 214 റൺസിന്റെ വൻ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയർത്തിയ 296 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് വെറും 81 റൺസിന് ഓളൗട്ട് ആയി. സെഞ്ച്വറിയും ഒപ്പം 2 വിക്കറ്റും നേടിയ മുഷീർ ഖാൻ കളിയിലെ മികച്ച താരമായി. ഇന്ത്യക്ക് വേണ്ടി സൗമി പാണ്ടെ 4 വിക്കറ്റും രാജ് ലമ്പാനി 2 വിക്കറ്റും നേടി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 295/5 റൺസ് എടുത്തു. മുഷീർ ഖാന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. ഈ ലോകകപ്പിൽ ഇത് മുഷീർ ഖാന്റെ രണ്ടാം സെഞ്ച്വറിയാണ്. ഒരു അർധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. സർഫറാസ് ഖാന്റെ അനിയൻ കൂടിയായ മുഷീർ ഖാൻ ഇന്ന് 125 പന്തിൽ നിന്ന് 132 റൺസ് എടുത്തു.

3 സിക്സും 13 ഫോറും മുഷീർ ഖാന്റെ ഇന്നിങ്സിൽ ഉൾപ്പെടുന്നുണ്ടായിരുന്നു. ഇന്ത്യക്ക് ആയി ഓപ്പണർ ആദർശ് സിംഗ് 52 റൺസ് എടുത്തും തിളങ്ങി. ക്യാപ്റ്റൻ ഉദയ് ശരൺ 34 റൺസും എടുത്തു. ന്യൂസിലൻഡിനായി മേസൺ ക്ലർക്ക് 4 വിക്കറ്റുകൾ വീഴ്ത്തി.

U19 ലോകകപ്പ്, മുഷീർ ഖാന് വീണ്ടും സെഞ്ച്വറി, ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

U19 ലോകകപ്പിൽ സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടുകയാണ്. ആദ്യ ബറ്റൗ ചെയ്ത ഇന്ത്യ 295/5 റൺസ് എടുത്തു. മുഷീർ ഖാന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. ഈ ലോകകപ്പിൽ ഇത് മുഷീർ ഖാന്റെ രണ്ടാം സെഞ്ച്വറിയാണ്. ഒരു അർധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. സർഫറാസ് ഖാന്റെ അനിയൻ കൂടിയായ മുഷീർ ഖാൻ ഇന്ന് 125 പന്തിൽ നിന്ന് 132 റൺസ് എടുത്തു.

3 സിക്സും 13 ഫോറും മുഷീർ ഖാന്റെ ഇന്നിങ്സിൽ ഉൾപ്പെടുന്നുണ്ടായിരുന്നു. ഇന്ത്യക്ക് ആയി ഓപ്പണർ ആദർശ് സിംഗ് 52 റൺസ് എടുത്തും തിളങ്ങി. ക്യാപ്റ്റൻ ഉദയ് ശരൺ 34 റൺസും എടുത്തു. ന്യൂസിലൻഡിനായി മേസൺ ക്ലർക്ക് 4 വിക്കറ്റുകൾ വീഴ്ത്തി.

Exit mobile version