ശ്രേയസ് അയ്യർ രഞ്ജി ട്രോഫിയിൽ നിന്ന് ഇടവേള എടുക്കുന്നു

2024 ഒക്ടോബർ 26 മുതൽ 29 വരെ അഗർത്തലയിലെ മഹാരാജ ബിർ ബിക്രം കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന ത്രിപുരയ്‌ക്കെതിരായ മുംബൈയുടെ മൂന്നാം റൗണ്ട് രഞ്ജി ട്രോഫി പോരാട്ടത്തിൽ നിന്ന് ശ്രേയസ് അയ്യർ വിട്ടുനിൽക്കും. 29 കാരനായ ബാറ്റർ വ്യക്തിപരമായ കാരണങ്ങളാൽ ആണ് അവധി അഭ്യർത്ഥിച്ചത്. ഇത് മുംബൈ സീനിയർ പുരുഷ സെലക്ഷൻ കമ്മിറ്റി അംഗീകരിച്ചു.

ഇറാനി കപ്പ് വിജയമുൾപ്പെടെ ഈ സീസണിൽ മുംബൈയ്ക്കായി മൂന്ന് ആഭ്യന്തര മത്സരങ്ങളിലും അയ്യർ കളിച്ചിട്ടുണ്ട്. അടുത്തിടെ മഹാരാഷ്ട്രയ്‌ക്കെതിരായ മുംബൈയുടെ രഞ്ജി ട്രോഫി മത്സരത്തിൽ അദ്ദേഹം ഒരു മാച്ച് വിന്നിംഗ് 142 റൺസും നേടി. ഫിറ്റ്‌നസിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള തൻ്റെ ആഗ്രഹം അയ്യർ പ്രകടിപ്പിച്ചിരുന്നു. അടുത്ത രഞ്ജി മത്സരത്തിലേക്ക് അയ്യർ മടങ്ങിയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ശ്രേയസ് അയ്യർ വീണ്ടും ഡക്കിൽ പുറത്ത്

ശ്രേയസ് അയ്യർ അദ്ദേഹത്തിന്റെ മോശം ഫോം തുടരുന്നു. ഇന്ന് അനന്തപുരിലെ റൂറൽ ഡെവലപ്‌മെൻ്റ് ട്രസ്റ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ ബിക്കെതിരായ ഇന്ത്യ ഡിയുടെ മൂന്നാം റൗണ്ട് ദുലീപ് ട്രോഫി മത്സരത്തിലും ശ്രേയസ് ബാറ്റു കൊണ്ട് പരാജയപ്പെട്ടു. ടൂർണമെൻ്റിലെ തൻ്റെ രണ്ടാം ഡക്ക് താരം ഇന്ന് റജിസ്റ്റർ ചെയ്തു. 49-ാം ഓവറിൽ രാഹുൽ ചാഹറിന്റെ പന്തിൽ പുറത്തായ ശ്രേയസ് 5 പന്തിൽ ഒരു റൺ പോലും എടുത്തില്ല.

ദേവദത്ത് പടിക്കൽ, ശ്രീകർ ഭരത് എന്നിവരുടെ 105 റൺസിൻ്റെ ശക്തമായ ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടായിരുന്നിട്ടും, സ്ഥിരതയില്ലാത്ത ഫോം തുടരുന്ന അയ്യർ ആ തുടക്കം മുതലാക്കുന്നതിൽ പരാജയപ്പെട്ടു. അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 20.80 ശരാശരിയിൽ 104 റൺസ് മാത്രമാണ് അയ്യർക്ക് ദുലീപ് ട്രോഫിയിൽ നേടാനായത്.

സൺഗ്ലാസും ധരിച്ച് ഇറങ്ങിയ ശ്രേയസ് അയ്യർ ഡക്കിൽ വീണു

ഡക്കിൽ പുറത്തായി ശ്രേയസ് അയ്യർ. ഇന്ത്യ എയ്‌ക്കെതിരായ ആദ്യ ഇന്നിംഗ്‌സിൽ സൺ ഗ്ലാസും അണിഞ്ഞ് ഇറങ്ങിയ ശ്രേയസ് അയ്യർ ഏഴ് പന്തിൽ ഡക്കിന് പുറത്തായി. ഇടങ്കയ്യൻ പേസർ ഖലീൽ അഹമ്മദിൻ്റെ പന്തിലാണ് ഇന്ത്യ ഡി ക്യാപ്റ്റൻ അയ്യർ വീണത്. ഹെൽമെറ്റിനുള്ളിൽ സൺഗ്ലാസുകൾ ഇട്ടുകൊണ്ട് വ്യത്യസ്തമായാണ് ശ്രേയസ് ഇന്ന് ഇറങ്ങിയത്. ഒരു ഫുള്ളറിൽ ആഖിബ് ഖാന് മിഡ് ഓണിൽ ക്യാച്ച് നൽകിയാണ് ശ്രേയസ് പുറത്തായത്.

റെഡ്-ബോൾ ക്രിക്കറ്റിൽ അയ്യർ മോശം ഫോം തുടരുകയാണ്, ഇന്ത്യ സിയോട് ഇന്ത്യ ഡിയുടെ മുൻ തോൽവിയിൽ 63 റൺസ് മാത്രമായിരുന്നു അയ്യർ നേടിയത്‌. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങി ദേശീയ റെഡ് ബോൾ ടീമിലേക്ക് വരാൻ ആഗ്രഹിക്കുന്ന ശ്രേയസിന് തിരിച്ചടിയാണ് ഈ പ്രകടനങ്ങൾ.

ശ്രേയസ് അയ്യർ ബുച്ചി ബാബു ട്രോഫിയിൽ കളിക്കും

ഇന്ത്യൻ സീനിയർ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാവുകയാണ്‌. ഇപ്പോൾ ശ്രേയസ് അയ്യറും ബുച്ചി ബാബു ടൂർണമെന്റിൽ കളിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്‌. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ താരം മുംബൈയ്ക്കുവേണ്ടി ജമ്മു കശ്മീരിനെതിരെ കളിക്കും എന്ന് അറിയിച്ചു. ആഗസ്റ്റ് 27ന് കോയമ്പത്തൂരിൽ വെച്ചാണ് മത്സരം നടക്കുന്നത്.

ഈ മത്സരത്തിൽ സൂര്യകുമാർ യാദവും മുംബൈക്ക് വേണ്ടി കളിക്കും. സെപ്തംബർ 19ന് ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത് വരെ ഇന്ത്യക്ക് വേറെ മത്സരങ്ങൾ ഇല്ല. ഇതാണ് താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകുന്നത്. ദുലീപി ട്രോഫിയിലും ബുച്ചി ബാബു ട്രോഫിയിലും നിരവധി സീനിയർ താരങ്ങൾ ആണ് കളിക്കാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

ശ്രേയസ് അയ്യർ ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ തിരികെ ഇന്ത്യൻ ടീമിൽ എത്തും

ശ്രേയസ് അയ്യർ തിരികെ ഇന്ത്യൻ ടീമിലേക്ക് എത്തുന്നു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യർ തിരികെ ടീമിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി എത്തുന്നതോടെ ശ്രേയസും തിരികെ ടീമിലേക്ക് എത്തും. ബി സി സി ഐയുമായി നേരത്തെ പ്രശ്നങ്ങൾ ഉണ്ടായതിനാൽ ശ്രേയസിന്റെ കരാർ ബി സി സി ഐ റദ്ദാക്കിയിരുന്നു.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഗംഭീറും ശ്രേയസ് അയ്യറും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ജൂലൈ 5 മുതൽ സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി 20 ഐ പരമ്പര ആണ് ഇനി ലോകകപ്പിനു ശേഷം ഇന്ത്യക്ക് കളിക്കാനുള്ളത്. എന്നാൽ അതിൽ ആകില്ല മറിച്ച് അതു കഴിഞ്ഞ് വരുന്ന ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ ആകും അയ്യറിന്റെ തിരിച്ചുവരവ്. ലോകകപ്പിൽ അടക്കം ഇന്ത്യക്ക് ആയി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് ശ്രേയസ് അയ്യർ‌.

ശ്രേയസ് അയ്യർ ഭാവി ഇന്ത്യൻ ക്യാപ്റ്റൻ ആണെന്ന് KKR പരിശീലകൻ

ശ്രേയസ് അയ്യർ ഭാവിയിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ യോഗ്യനാണെന്ന് കെകെആർ ടീമിൻ്റെ മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ്. IPL ഫൈനലിൽ എസ്ആർഎച്ചിനെ പരാജയപ്പെടുത്തി ശ്രേയസ് കെകെആർ ഫ്രാഞ്ചൈസിയെ ഐപിഎൽ 2024 കിരീട നേട്ടത്തിലേക്ക് അയ്യർ നയിച്ചതിന് പിന്നാലെയാണ് പണ്ഡിറ്റിൻ്റെ പരാമർശം.

“ഈ വിജയത്തിൽ ശ്രേയസിന് ഞാൻ ഒരുപാട് ക്രെഡിറ്റ് നൽകും. അവൻ ഒരു മികച്ച ക്യാപ്റ്റനാണ്, വളരെ ശാന്തനുമാണ്. ഞങ്ങളുടെ നിർദ്ദേശങ്ങൾ അദ്ദേഹം സ്വീകരിക്കുകയും കളിക്കളത്തിലും പുറത്തും ടീമിനെ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു. കെകെആറിനൊപ്പം, അവനെ നായകൻ ആക്കുന്ന ഗുണങ്ങൾ അദ്ദേഹം കാണിച്ചു തന്നു. ഭാവിയിൽ ഇന്ത്യൻ ക്യാപ്റ്റൻസിക്ക് അർഹനാണ് അവൻ,” പണ്ഡിറ്റ് പറഞ്ഞു.

KKR-ന്റെ ഒരോ ബൗളറും ഇന്ന് വിക്കറ്റ് എടുക്കാനാണ് പന്തെറിഞ്ഞത് – ശ്രേയസ് അയ്യർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനൽ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ഇന്ന് സൺ റൈസേഴ്സിനെതിരെ ഏകപക്ഷീയ വിജയം നേടാൻ ശ്രേയസ് അയ്യറിന്റെ ടീമിനായിരുന്നു. അർധ സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ പുറത്താകാതെ നിൽക്കുകയും ചെയ്തു.

“ഇന്നത്തെ പ്രകടനത്തിൽ സന്തോഷിക്കുന്നു, ഉത്തരവാദിത്തം പ്രധാനമാണ്, ഞങ്ങൾ പരസ്പരം ഉത്തരവാദിത്തങ്ങൾ എറ്റെടുത്തു‌.” ശ്രേയസ് അയ്യർ പറഞ്ഞു.

“ഓരോ ബൗളറും ഈ അവസരത്തിനൊത്ത് ഉയർന്ന രീതി, അവർ വന്ന് വിക്കറ്റ് വീഴ്ത്തിയ രീതി എല്ലാം സന്തോഷം നൽകി. ഇന്ന് ഞങ്ങളുടെ എല്ലാ ബൗളർമാരുടെയും മനോഭാവവും സമീപനവും വിക്കറ്റ് വീഴ്ത്തുക എന്നതായിരുന്നു, അവർ അത് ചെയ്തു. ബൗളിംഗ് ലൈനപ്പിൽ വ്യത്യസ്തതയുണ്ടെങ്കിൽ, അത് നല്ലതാണ്.” ശ്രേയസ് പറഞ്ഞു.

“ഞങ്ങൾ ഈ പ്രകടനം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഫൈനലിൽ ഞങ്ങൾ ഞങ്ങളുടെ എറ്റവും മികവിൽ ഉണ്ടായിരിക്കണം” കെ കെ ആർ ക്യാപ്റ്റൻ പറഞ്ഞു.

ഫൈനലിലേക്കെത്തുവാന്‍ തിടുക്കം!!! 13.4 ഓവറിൽ വിജയവുമായി കൊൽക്കത്ത

160 റൺസ് വിജയ ലക്ഷ്യം വെറും 13.4 ഓവറിൽ മറികടന്ന് ഐപിഎൽ 2024 ഫൈനലിലെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സൺറൈസേഴ്സിനെ 159 റൺസിന് ഓള്‍ഔട്ട് ആക്കിയ കൊൽക്കത്ത 2 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. മിച്ചൽ സ്റ്റാര്‍ക്കിന്റെ പവര്‍പ്ലേയിലെ സ്പെൽ സൺറൈസേഴ്സിനെ 39/4 എന്ന നിലയിലേക്ക് തള്ളിയിട്ടപ്പോള്‍ രാഹുല്‍ ത്രിപാഠി – ഹെയിന്‍റിച്ച് ക്ലാസ്സന്‍ ടീമിനെ തിരികെ ട്രാക്കിലെത്തിച്ചുവെങ്കിലും കൊൽക്കത്ത 126/9 എന്ന നിലയിൽ സൺറൈസേഴ്സിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സ് ടീം സ്കോര്‍ 159ൽ എത്തിച്ചുവെങ്കിലും കൊൽക്കത്തയുടെ എട്ട് വിക്കറ്റ് ജയം തടുക്കുവാന്‍ സൺറൈസേഴ്സ് ബൗളര്‍മാര്‍ക്കായില്ല.

ശ്രേയസ്സ് അയ്യര്‍ 24 പന്തിൽ 58 റൺസും വെങ്കിടേഷ് അയ്യര്‍ 28 പന്തിൽ 51 റൺസും നേടി ടീമിന്റെ വിജയം അതിവേഗത്തിലാക്കുകയായിരുന്നു. സുനിൽ നരൈന്‍ (21), റഹ്മാനുള്ള ഗുര്‍ബാസ് (23) എന്നിവരുടെ വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. 97 റൺസ് കൂട്ടുകെട്ടാണ് അയ്യര്‍ സഖ്യം നേടിയത്.

കോഹ്ലിക്കും രോഹിതിനു ശേഷം ശ്രേയസ് അയ്യറെ ആണ് ഇന്ത്യ ക്യാപ്റ്റൻ ആയി കണ്ടിരുന്നത് എന്ന് MSK പ്രസാദ്

കോഹ്ലിക്കും രോഹിതിനും ശേഷം ശ്രേയസ് അയ്യറെ ആയിരുന്നു ഇന്ത്യ ക്യാപ്റ്റൻ ആയി കണ്ടിരുന്നത് എന്ന് മുൻ സെലക്ടർ MSK പ്രസാദ്. ശ്രേയസ് അയ്യർ ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദികിൽ നിന്നും വ്യത്യസ്തനാണ് എന്നും ശ്രേയസ് ബി സി സി ഐയുടെ ഒരു കൃത്യമായ സംവിധാനത്തിലൂടെയാണ് വളർന്നത് എന്നും പ്രസാദ് പറഞ്ഞു. ഇപ്പോൾ ശ്രേയസിന്റെ ടീമായ കെ കെ ആർ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.

“നിങ്ങൾ സ്ഥിതിവിവരക്കണക്കുകളിലേക്ക് മടങ്ങുകയാണെങ്കിൽ, ശ്രേയസ് അയ്യർ (ഇന്ത്യ എ) ടീമിനെ നയിച്ചു. ഇന്ത്യ എ കളിച്ച 10 പരമ്പരകളിൽ 8 എണ്ണത്തിൽ ഞങ്ങൾ വിജയിച്ചു. ആ പരമ്പരകളിൽ ഭൂരിഭാഗവും ശ്രേയസാണ് ടീമിനെ നയിച്ചത്. ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തെ ഇന്ത്യ ഗ്രൂം ചെയ്ത് എടുത്തതാണ്‌.”പ്രസാദ് പറഞ്ഞു

“വിരാട്, രോഹിത് ശർമ്മയ്‌ക്ക് ശേഷം, ടീമിനെ നയിക്കാൻ ഞങ്ങൾ ഒരാളെ നയിക്കാൻ ആവശ്യമാണെന്ന് ഞങ്ങൾക്ക് തോന്നി, അപ്പോഴാണ് ഞങ്ങൾ ശ്രേയസ് അയ്യരെക്കുറിച്ചും ഋഷഭ് പന്തിനെക്കുറിച്ചും ചിന്തിക്കാൻ തുടങ്ങിയത്. എന്നാൽ പന്തിനേക്കാൾ മുന്നിൽ അയ്യർ ക്യാപ്റ്റനായിരുന്നു”അദ്ദേഹം കൂട്ടിച്ചേർത്തു.

“അവൻ സാവധാനം വളരെ നല്ല ക്യാപ്റ്റൻ ആയി വളരുകയാണ്. നിങ്ങളുടെ ക്യാപ്റ്റൻസി കരിയറിൻ്റെ തുടക്കത്തിൽ നല്ല ടീം മാനേജ്‌മെൻ്റ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അതാണ് അദ്ദേഹത്തിന് കെകെആറിൽ നിന്ന് ലഭിക്കുന്നത്. അവൻ ചെറുപ്പമാണ്, അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ, ശ്രേയസ് ഒരു മികച്ച ക്യാപ്റ്റനായി പരിണമിക്കുന്നത് ഞങ്ങൾ കാണും, ”അദ്ദേഹം പറഞ്ഞു.

തോൽവിക്ക് പിന്നാലെ KKR ക്യാപ്റ്റൻ ശ്രേയസിന് പിഴ

ഈഡൻ ഗാർഡൻസിൽ തിങ്കളാഴ്ച രാത്രി രാജസ്ഥാൻ റോയൽസിനെതിരെ (ആർആർ) നടന്ന മത്സരത്തിൽ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) ക്യാപ്റ്റന് പിഴ. കളിക്കിടെ മന്ദഗതിയിലുള്ള ഓവർ നിരക്ക് നിലനിർത്തിയതിന് ആണ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് പിഴ ചുമത്തിയത്.

ഈ സീസണിലെ ടീമിൻ്റെ ആദ്യ കുറ്റമായതിനാൽ അയ്യർക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി. ഇനി ശിക്ഷ ആവർത്തിച്ചാൽ 24 ലക്ഷം ആയി പിഴ വർധിക്കും. ഇന്നലെ രാജസ്ഥാനോട് കെ കെ ആർ അവസാന പന്തിൽ ആയിരുന്നു പരാജയപ്പെട്ടത്.

ശ്രേയസ് അയ്യർ കെ കെ ആറിന്റെ ആദ്യ മത്സരത്തിൽ കളിക്കും

ശ്രേയസ് അയ്യർ ഫിറ്റ്നസ് വീണ്ടെടുത്തത് ആയി കെ കെ ആർ അറിയിച്ചു. രഞ്ജി ട്രോഫി മത്സരത്തിന് ഇടയിൽ പരിക്കേറ്റ താരത്തിന് ഐ പി എൽ പുതിയ സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്ന കെ കെ ആറിന്റെ ക്യാപ്റ്റൻ സീസണിലെ ആദ്യ മത്സരം മുതൽ കളിക്കും എന്ന് ഇപ്പോൾ ഉറപ്പായി. ശ്രേയസ് കെ കെ ആറിനൊപ്പം ഒരു പരിശീലന മത്സരം കളിച്ചു.

വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈയും വിദർഭയും തമ്മിലുള്ള രഞ്ജി ട്രോഫി 2023-24 ഫൈനലിന് ഇടയിൽ ആയിരുന്നു ശ്രേയസിന് പരിക്കേറ്റത്. അവസാന രണ്ട് ദിവസം പരിക്ക് കാരണം ശ്രേയസ് അയ്യർ ഫീൽഡ് ചെയ്തിരുന്നില്ല. നടുവേദന ആണ് താരത്തിന് പ്രശ്നമായത്.

രഞ്ജി ഫൈനലിൽ 95 റൺസ് എടുത്ത് ബാറ്റു കൊണ്ട് ഫോമിൽ എത്താൻ ശ്രേയസിന് ആയിരുന്നു. രണ്ട് വർഷത്തോളമായി ശ്രേയസ് നട്ടെല്ലിന്റെ പരിക്ക് കാരണം ബുദ്ധിമുട്ടുന്നുണ്ട്‌. നിരവധി പ്രധാന അന്താരാഷ്ട്ര മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

മാർച്ച് 23ന് സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെയാണ് കെ കെ ആറിന്റെ ആദ്യ മത്സരം.

ശ്രേയസ് അയ്യറിന് ഐ പി എല്ലിലെ ആദ്യ മത്സരങ്ങൾ കളിക്കാൻ ആകില്ല

ശ്രേയസ് അയ്യറിന് വീണ്ടും പരിക്ക്. രഞ്ജി ട്രോഫി മത്സരത്തിന് ഇടയിൽ പരിക്കേറ്റ താരത്തിന് ഐ പി എൽ പുതിയ സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെ കെ ആറിന്റെ ക്യാപ്റ്റൻ ആണ് ശ്രേയസ് അയ്യറ്റ്.

ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈയും വിദർഭയും തമ്മിലുള്ള രഞ്ജി ട്രോഫി 2023-24 ഫൈനലിൻ്റെ നാലാം ദിവസത്തെ കളിയിൽ ശ്രേയസ് അയ്യർ ഫീൽഡ് ചെയ്തിരുന്നില്ല. നടുവേദനയെ തുടർന്ന് ആണ് താരം ഇറങ്ങാതിരുന്നത്. പരിക്കിൽ ആശങ്ക വേണ്ട എന്നാണ് മുംബൈ ടീം പറഞ്ഞത് എങ്കിലും ശ്രേയസ് ഇന്നും കളത്തിൽ ഇറങ്ങിയില്ല.

രഞ്ജി ഫൈനലിൽ 95 റൺസ് എടുത്ത് ബാറ്റു കൊണ്ട് ഫോമിൽ എത്താൻ ശ്രേയസിന് ആയിരുന്നു. രണ്ട് വർഷത്തോളമായി ശ്രേയസ് നട്ടെല്ലിന്റെ പരിക്ക് കാരണം ബുദ്ധിമുട്ടുന്നുണ്ട്‌. നിരവധി പ്രധാന അന്താരാഷ്ട്ര മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

Exit mobile version