Picsart 24 03 14 10 27 27 914

ശ്രേയസ് അയ്യറിന് ഐ പി എല്ലിലെ ആദ്യ മത്സരങ്ങൾ കളിക്കാൻ ആകില്ല

ശ്രേയസ് അയ്യറിന് വീണ്ടും പരിക്ക്. രഞ്ജി ട്രോഫി മത്സരത്തിന് ഇടയിൽ പരിക്കേറ്റ താരത്തിന് ഐ പി എൽ പുതിയ സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെ കെ ആറിന്റെ ക്യാപ്റ്റൻ ആണ് ശ്രേയസ് അയ്യറ്റ്.

ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈയും വിദർഭയും തമ്മിലുള്ള രഞ്ജി ട്രോഫി 2023-24 ഫൈനലിൻ്റെ നാലാം ദിവസത്തെ കളിയിൽ ശ്രേയസ് അയ്യർ ഫീൽഡ് ചെയ്തിരുന്നില്ല. നടുവേദനയെ തുടർന്ന് ആണ് താരം ഇറങ്ങാതിരുന്നത്. പരിക്കിൽ ആശങ്ക വേണ്ട എന്നാണ് മുംബൈ ടീം പറഞ്ഞത് എങ്കിലും ശ്രേയസ് ഇന്നും കളത്തിൽ ഇറങ്ങിയില്ല.

രഞ്ജി ഫൈനലിൽ 95 റൺസ് എടുത്ത് ബാറ്റു കൊണ്ട് ഫോമിൽ എത്താൻ ശ്രേയസിന് ആയിരുന്നു. രണ്ട് വർഷത്തോളമായി ശ്രേയസ് നട്ടെല്ലിന്റെ പരിക്ക് കാരണം ബുദ്ധിമുട്ടുന്നുണ്ട്‌. നിരവധി പ്രധാന അന്താരാഷ്ട്ര മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

Exit mobile version