Picsart 24 03 18 13 05 17 988

ശ്രേയസ് അയ്യർ കെ കെ ആറിന്റെ ആദ്യ മത്സരത്തിൽ കളിക്കും

ശ്രേയസ് അയ്യർ ഫിറ്റ്നസ് വീണ്ടെടുത്തത് ആയി കെ കെ ആർ അറിയിച്ചു. രഞ്ജി ട്രോഫി മത്സരത്തിന് ഇടയിൽ പരിക്കേറ്റ താരത്തിന് ഐ പി എൽ പുതിയ സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്ന കെ കെ ആറിന്റെ ക്യാപ്റ്റൻ സീസണിലെ ആദ്യ മത്സരം മുതൽ കളിക്കും എന്ന് ഇപ്പോൾ ഉറപ്പായി. ശ്രേയസ് കെ കെ ആറിനൊപ്പം ഒരു പരിശീലന മത്സരം കളിച്ചു.

വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈയും വിദർഭയും തമ്മിലുള്ള രഞ്ജി ട്രോഫി 2023-24 ഫൈനലിന് ഇടയിൽ ആയിരുന്നു ശ്രേയസിന് പരിക്കേറ്റത്. അവസാന രണ്ട് ദിവസം പരിക്ക് കാരണം ശ്രേയസ് അയ്യർ ഫീൽഡ് ചെയ്തിരുന്നില്ല. നടുവേദന ആണ് താരത്തിന് പ്രശ്നമായത്.

രഞ്ജി ഫൈനലിൽ 95 റൺസ് എടുത്ത് ബാറ്റു കൊണ്ട് ഫോമിൽ എത്താൻ ശ്രേയസിന് ആയിരുന്നു. രണ്ട് വർഷത്തോളമായി ശ്രേയസ് നട്ടെല്ലിന്റെ പരിക്ക് കാരണം ബുദ്ധിമുട്ടുന്നുണ്ട്‌. നിരവധി പ്രധാന അന്താരാഷ്ട്ര മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

മാർച്ച് 23ന് സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെയാണ് കെ കെ ആറിന്റെ ആദ്യ മത്സരം.

Exit mobile version