ഷബ്നിം ഇസ്മൈൽ ബിഗ് ബാഷിന് ഇല്ല

ബിഗ് ബാഷിൽ ഷബ്നിം ഇസ്മൈൽ ബിഗ് ബാഷിന് ഇല്ല. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. സിഡ്നി തണ്ടറിന് വേണ്ടിയാണ് താരം കഴിഞ്ഞ ഏതാനും സീസണിൽ കളിച്ചത്.

തണ്ടറിന്റെ കിരീട നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ച ഷബ്നിം ഫൈനലിലെ താരവുമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. സിഡ്നി തണ്ടര്‍ ഷബ്നിം ഇസ്മൈലിന് പകരക്കാരിയെ പ്രഖ്യാപിച്ചിട്ടില്ല.

അതേ സമയം ഫ്രാ‍ഞ്ചൈസി സ്മൃതി മന്ഥാനയെയും ദീപ്തി ശര്‍മ്മയെയും സ്വന്തമാക്കിയിട്ടുണ്ട്.

ഹര്‍ലീന്‍ ഡിയോളിന് അര്‍ദ്ധ ശതകം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടി20യില്‍ 130 റണ്‍സ് നേടി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ന് ആദ്യ ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത് 130 റണ്‍സ് നേടി ഇന്ത്യ. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഹര്‍ലീന്‍ ഡിയോള്‍ നേടിയ 52 റണ്‍സിനൊപ്പം ജെമീമ റോഡ്രിഗസ്(30), ഷഫാലി വര്‍മ്മ(23) എന്നിവരാണ് ഇന്ത്യയ്ക്കായി റണ്‍സ് കണ്ടെത്തിയ താരങ്ങള്‍.

Shabnim

മൂന്ന് വിക്കറ്റ് നേടിയ ഷബ്നിം ഇസ്മൈല്‍ ആണ് ഇന്ത്യയുടെ സ്കോറിംഗിന് തടയിട്ടത്. 6 വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ദക്ഷിണാഫ്രിക്കന്‍ ന്യൂ ബോള്‍ ബൗളിംഗ് ലോകത്തിലെ മികച്ചത് – സ്മൃതി മന്ഥാന

ദക്ഷിണാഫ്രിക്കയുടെ ന്യൂ ബോള്‍ ബൗളിംഗ് സഖ്യമായ മരിസാനെ കാപ്പും ഷബ്നിം ഇസ്മൈലും ലോകത്തിലെ തന്നെ മുന്തിയ ബൗളിംഗ് കൂട്ടുകെട്ടാണെന്ന് പറഞ്ഞ് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന. ഇരുവരും മികച്ച രീതിയില്‍ പന്തെറിയുമ്പോള്‍ അവര്‍ക്കെതിരെ ഗിയര്‍ ഷിഫ്റ്റ് ചെയ്യുവാന്‍ ഏറെ പ്രയാസകരമാണെന്ന് സ്മൃതി വ്യക്തമാക്കി.

ലോകത്തിലെ ഒന്നാം നിര പേസര്‍മാരാണ് ഇരുവരും എന്നും ഇരുവരും തങ്ങളുടെ ബൗളിംഗ് സമീപനത്തില്‍ ഏറെ വ്യത്യസ്തരാണെന്നും സ്മൃതി പറഞ്ഞു. ഇരുവരും എറിയുന്ന പന്തുകളുടെ ലൈനും ലെംഗ്ത്തും തന്നെ വ്യത്യസ്തമായതിനാല്‍ ഇരുവശത്ത് നിന്നും ഇവര്‍ പന്തെറിയുമ്പോള്‍ നടത്തേണ്ട അഡ്ജസ്റ്റ്മെന്റുകള്‍ ബാറ്റ്സ്മാന്മാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണെന്ന് സ്മൃതി പറഞ്ഞു.

താന്‍ അവരെ ആറ് വര്‍ഷത്തോളമായി കളിക്കുന്നതിനാല്‍ അവരുടെ ശക്തി തനിക്ക് അറിയാമെന്നും അവരെന്താവും ലക്ഷ്യമാക്കുന്നതെന്ന് മനസ്സിലാക്കി എറിയുന്ന പന്തിനെ മാത്രം ശ്രദ്ധിച്ച് നേരിടുവാനാണ് ശ്രമിക്കാറെന്നും സ്മൃതി സൂചിപ്പിച്ചു. ഇത് മാത്രമാണ് തന്റെ അവര്‍ക്കെതിരെയുള്ള നയം എന്നും സ്മതി വ്യക്തമാക്കി.

ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നു, മിത്താലിയ്ക്ക് അര്‍ദ്ധ ശതകം, ടീം നേടിയത് 177 റണ്‍സ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലക്നൗവിലെ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. ഇന്ന് മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. മിത്താലി രാജ് – ഹര്‍മ്മന്‍പ്രീത് കൂട്ടുകെട്ട് മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

മിത്താലി തന്റെ അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്തായപ്പോള്‍ 40 റണ്‍സാണ് ഹര്‍മ്മന്‍പ്രീത് കൗര്‍ നേടിയത്. 27 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മയാണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്നിം ഇസ്മൈല്‍ മൂന്നും നോന്‍കുലുലേകോ മ്ലാബ രണ്ട് വിക്കറ്റും നേടി.

ഒരു ഘട്ടത്തില്‍ 120/4 എന്ന നിലയിലായിരുന്നു 30 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ. പിന്നീടുള്ള 20 ഓവറില്‍ നിന്ന് ഇന്ത്യയ്ക്ക് 57 റണ്‍സാണ്  5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്.

മെല്‍ബേണ്‍ സ്റ്റാര്‍സിനെ എറിഞ്ഞിട്ട് സിഡ്നി തണ്ടറിന് രണ്ടാം ബിഗ് ബാഷ് കിരീടം

വനിത ബിഗ് ബാഷിലെ പുതിയ ചാമ്പ്യന്മാരായ സിഡ്നി തണ്ടര്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മെല്‍ബേണ്‍ സ്റ്റാര്‍സിനെ 86/9 എന്ന സ്കോറിന് പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 13.4 ഓവറില്‍ മറികടന്നാണ് സിഡ്നി തണ്ടര്‍ തങ്ങളുടെ രണ്ടാം വനിത ബിഗ് ബാഷ് കിരീടത്തിലേക്ക് നീങ്ങിയത്.

ഷബ്നിം ഇസ്മൈലും സാമി-ജോ ജോണ്‍സണും കണിശതയോടെ പന്തെറിഞ്ഞ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മെല്‍ബേണ്‍ സ്റ്റാര്‍സ് ബാറ്റിംഗിന്റെ താളം തെറ്റുകയായിരുന്നു. ടീമിന്റെ ടോപ് സ്കോറര്‍ 22 റണ്‍സ് നേടിയ കാത്തറിന്‍ ബ്രണ്ട് ആയിരുന്നു. അന്നാബെല്‍ സത്തര്‍ലാണ്ട് 20 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിഡ്നി തണ്ടറിന് വേണ്ടി ഹീത്തര്‍ നൈറ്റ്(26*), റേച്ചല്‍ ഹെയ്ന്‍സ്(21*), റേച്ചല്‍ ട്രെനാമാന്‍(23) എന്നിവരുടെ സംഭാവന ടീമിനെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.

സിഡ്നി തണ്ടറുമായി പുതിയ കരാറിലെത്തി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷബ്നിം ഇസ്മൈല്‍

സിഡ്നി തണ്ടറുമായി വനിത ബിഗ് ബാഷില്‍ പുതിയ കരാ‍റിലെത്തി ദക്ഷിണാഫ്രിക്കയുടെ ഷബ്നിം ഇസ്മൈല്‍. കഴിഞ്ഞ സീസണില്‍ ഓസ്ട്രേലിയയുടെ റെനേ ഫാറെല്‍ വിരമിച്ചതിനാല്‍ തന്നെ സിണ്ടനി തണ്ടറിന്റെ പേസ് നിരയിലേക്ക് താരത്തിനെ എത്തിക്കാനായത് ടീമിന് ഏറെ നേട്ടം തന്നെയാണ്. 2019ല്‍ ഇസ്മൈല്‍ ടീമിന് വേണ്ടി കളിച്ചിരുന്നു.

അന്ന് 10 വിക്കറ്റേ താരത്തിന് നേടാനായുള്ളുവെങ്കിലും മികച്ച എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. താരത്തിനെ വീണ്ടും ടീമിലെത്തിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് കോച്ച് ട്രെവര്‍ ഗ്രിഫിന്‍ പറഞ്ഞത്. കഴിഞ്ഞ സീസണില്‍ വളരെ മികച്ച രീതിയിലാണ് തണ്ടറിന് വേണ്ടി ഷബ്നിം പന്തെറിഞ്ഞതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ആദ്യ ടി20യില്‍ 11 റണ്‍സ് വിജയം നേടി ഇന്ത്യ, മാസ്മരിക ബൗളിംഗ് പ്രകടനവുമായി ദീപ്തി ശര്‍മ്മ

ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ടീമുകള്‍ തമ്മിലുള്ള ആദ്യ ടി20 മത്സരത്തില്‍ 11 റണ്‍സിന്റെ വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 19.5 ഓവില്‍ 119 റണ്‍സില്‍ അവസാനിച്ചു. 43 റണ്‍സ് നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില്‍ തിളങ്ങിയത്. സ്മൃതി മന്ഥാന(21), ജെമീമ റോഡ്രിഗസ്(19) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്നിം ഇസ്മൈല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നാദിന്‍ ഡി ക്ലെര്‍ക്ക് രണ്ട് വിക്കറ്റ് നേടി.

59 റണ്‍സുമായി മിഗ്നണ്‍ ഡു പ്രീസ് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷയായി മാറിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് മികച്ച പ്രകടനം വരാതിരുന്നപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് തകര്‍ന്നു. 4 ഓവറില്‍ 3 മെയ്ഡന്‍ ഉള്‍പ്പെടെ 8 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റാണ് ദീപ്തി ശര്‍മ്മ വീഴ്ത്തിയത്. ശിഖ പാണ്ടേ, പൂനം യാദവ്, രാധ യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഫൈനല്‍ മാമാങ്കം ഇനി സൂപ്പര്‍ ഓവറിലേക്ക്

ലോകകപ്പ് ഫൈനലില്‍ വിജയികളെ നിശ്ചയിക്കുക സൂപ്പര്‍ ഓവറില്‍. വിജയത്തിനായി അവസാന ഓവറില്‍ 15 റണ്‍സ് തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി ലക്ഷ്യം 1 പന്തില്‍ രണ്ടാക്കി സ്റ്റോക്സ് മാറ്റിയെങ്കിലും അവസാന പന്തില്‍ മാര്‍ക്ക് വുഡ് റണ്ണൗട്ടായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. 241 റണ്‍സ് നേടിയ ന്യൂസിലാണ്ടിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 241 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ബെന്‍ സ്റ്റോക്സ് പുറത്താകാതെ 84 റണ്‍സുമായി പൊരുതി നിന്നാണ് ഇംഗ്ലണ്ട് കൈവിട്ട മത്സരം തിരിച്ച് പിടിച്ചത്. 98 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ താരത്തിന് അവസാന ഓവറില്‍ ഭാഗ്യവും തുണച്ചു. ഓവറിലെ നാലാം പന്തില്‍ രണ്ട് റണ്‍സ് പൂര്‍ത്തിയാക്കുവാനുള്ള ശ്രമത്തിനിടെ ഫീല്‍ഡറുടെ ത്രോ ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്നതാണ് മത്സരം ന്യൂസിലാണ്ടിന്റെ പക്കല്‍ നിന്ന് വഴി മാറുവാന്‍ ഇടയായത്.

ജേസണ്‍ റോയിയും ജോണി ബൈര്‍സ്റ്റോയും കരുതലോടെയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് തുടങ്ങിയതെങ്കിലും ആദ്യ ഓവറുകളെ അതിജീവിക്കുക എന്ന ശ്രമകരമായ ദൗത്യത്തിനൊടുവില്‍ റോയ് മാറ്റ് ഹെന്‍റിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. ജോ റൂട്ടിനെ കോളിന്‍ ഡി ഗ്രാന്‍ഡോം വീഴ്ത്തിയപ്പോള്‍ ലോക്കി ഫെര്‍ഗൂസണ്‍ ബൈര്‍സ്റ്റോയുടെ കഥ കഴിച്ചു. 36 റണ്‍സാണ് ബൈര്‍സ്റ്റോ നേടിയത്. അധികം വൈകാതെ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെ ജെയിംസ് നീഷം മടക്കിയപ്പോള്‍ ഇംഗ്ലണ്ട് വന്‍ പ്രതിരോധത്തിലാകുകയായിരുന്നു.

അഞ്ചാം വിക്കറ്റില്‍ 110 റണ്‍സ് കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ വിജയത്തിനടുത്ത് എത്തിച്ചുവെങ്കിലും ലോക്കി ഫെര്‍ഗൂസണ്‍ 59 റണ്‍സ് നേടിയ ബട്‍ലറെ പുറത്താക്കി മത്സരത്തില്‍ വീണ്ടും ന്യൂസിലാണ്ടിന് പ്രതീക്ഷ നല്‍കി. തന്റെ അടുത്ത ഓവറില്‍ ക്രിസ് വോക്സിനെയും പുറത്താക്കി ലോക്കി ഫെര്‍ഗൂസണ്‍ തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റ് നേടി. പിന്നീട് മറു വശത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോളും വലിയ ഷോട്ടുകള്‍ നേടുവാന്‍ സ്റ്റോക്സിന് കഴിയാതെ പോയതും ഇംഗ്ലണ്ടിന് തിരിച്ചടിയായി. ജോസ് ബട‍്‍ലറുടെ വിക്കറ്റാണ് മത്സരഗതി മാറ്റിയത്.

ജെയിംസ് നീഷം എറിഞ്ഞ 49ാം ഓവറില്‍ ലിയാം പ്ലങ്കറ്റിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായെങ്കിലും ഓവറില്‍ നിന്ന് ഒരു സിക്സ് നേടി ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ സജീവമാക്കി നിര്‍ത്തിയെങ്കിലും ജെയിംസ് നീഷം ഓവറിലെ അവസാന പന്തില്‍ ജോഫ്ര ആര്‍ച്ചറെ പുറത്താക്കി മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. ഇതോടെ രണ്ട് വിക്കറ്റ് അവശേഷിക്കെ ജയിക്കുവാന്‍ 15 റണ്‍സെന്ന നിലയിലേക്ക് കളി മാറി.

അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ റണ്‍സ് നേടാനാകാതെ പോയ ബെന്‍ സ്റ്റോക്സ് മൂന്നാം പന്തില്‍ സിക്സ് നേടി ലക്ഷ്യം മൂന്ന് പന്തില്‍ 9 റണ്‍സാക്കി മാറ്റി. ബോള്‍ട്ടിന്റെ അടുത്ത പന്തില്‍ നിന്ന് 6 റണ്‍സ് നേടുകയായിരുന്നു ഇംഗ്ലണ്ട്. ഡബിള്‍ ഓടിയ ശേഷം സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി പന്ത് അതിര്‍ത്തി കടന്നതോടെ ലക്ഷ്യം 2 പന്തില്‍ നിന്ന് മൂന്ന് റണ്‍സാക്കി മാറി. അടുത്ത പന്തില്‍ രണ്ടാം റണ്‍സിന് ശ്രമിച്ച് ആദില്‍ റഷീദ് റണ്ണൗട്ടായെങ്കിലും സ്ട്രൈക്ക് സ്റ്റോക്സിന്റെ പക്കല്‍ തന്നെയുണ്ടായത് ഇംഗ്ലണ്ടിന് ആശ്വാസമായി. എന്നാല്‍ രണ്ട് റണ്‍സ് നേടേണ്ട അവസരത്തില്‍ ഒരു റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം മാര്‍ക്ക് വുഡ് റണ്ണൗട്ടായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി.

ലോക ടി20യ്ക്ക് തയ്യാറായി ദക്ഷിണാഫ്രിക്കയും, ടീം പ്രഖ്യാപിച്ചു

നവംബറില്‍ 9നു വിന്‍ഡീസില്‍ അരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. പേസര്‍ ഷബ്നിം ഇസ്മയില്‍, കീപ്പര്‍ ട്രിഷ ചെട്ടി എന്നിവര്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. അതേ സമയം പരിക്കില്‍ നിന്ന് മുക്തി നേടിയിട്ടില്ലാത്ത പേസ് ബൗളര്‍ അയാബോങ്ക ഖാക്കയെ ടീമിലേക്ക് പരിഗണിച്ചില്ല. ഇസ്മയിലും ചെട്ടിയും ടീമിന്റെ സെപ്റ്റംബറില്‍ ആരംഭിച്ച കരീബിയന്‍ പര്യടനത്തില്‍ നിന്ന് വിട്ടു നില്‍ക്കുവാന്‍ അവസാന നിമിഷം തീരുമാനിച്ച താരങ്ങളായിരുന്നു. ഷബ്നിം തന്റെ അസുഖബാധിതനായ പിതാവിനൊപ്പം സമയം ചെലവഴിക്കുവാനാണ് ടീമില്‍ നിന്ന് പിന്മാറിയതെങ്കില്‍ ട്രിഷ ചെട്ടിയ്ക്ക് പരിക്കാണ് വില്ലനായി അവതരിച്ചത്.

വിന്‍ഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ യിലാണ് ദക്ഷിണാഫ്രിക്ക സ്ഥിതി ചെയ്യുന്നത്. നവംബര്‍ 12നു സെയിന്റ് ലൂസിയയില്‍ ശ്രീലങ്കയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ എതിരാളികള്‍.

സ്ക്വാഡ്: ഡെയിന്‍ വാന്‍ നീക്കെര്‍ക്ക്, ച്ലോ ട്രയണ്‍, ലിസെല്ലേ ലീ, സൂനേ ലൂസ്, ഷബ്നിം ഇസ്മയില്‍, മസബാറ്റ ക്ലാസ്, മിഗ്നണ്‍ ഡു പ്രീസ്, മരിസാനെ കാപ്പ്, ലൗറ വോള്‍വാര്‍ഡട്, റൈസിബേ ടോസാകേ, സിന്റലെ മാലി, റോബ്യന്‍ സീര്‍ലേ, തുമി സെക്കുഖൂനേ, സാറാ സ്മിത്ത്, ട്രിഷ ചെട്ടി.

Exit mobile version