Picsart 24 12 11 20 40 22 853

ഉറപ്പായി! 2034 ഫുട്ബോൾ ലോകകപ്പ് സൗദി അറേബ്യയിൽ നടക്കും!!

ഫിഫ ലോകകപ്പ് വീണ്ടും മിഡിൽ ഈസ്റ്റിലേക്ക് എത്തുന്നു. 2034 ലോകകപ്പ് സൗദി അറേബ്യയിൽ നടക്കും എന്ന് ഉറപ്പായി. ഫിഫ് ഇന്ന് ഔദ്യോഗികമായി തന്നെ സൗദി അറേബ്യ 2034 ലോകകപ്പിന് ആതിഥ്യം വഹിക്കും എന്ന് പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയ അവരുടെ ബിഡിൽ നിന്ന് പിന്മാറിയതോടെ സൗദി അറേബ്യ മാത്രമായിരുന്നു 2034 ഫിഫ ലോകകപ്പിനായി രംഗത്ത് ഉണ്ടായിരുന്നത്. ആ ബിഡ് ഇപ്പോൾ ഫിഫ അംഗീകരിക്കുകയും ചെയ്തു.

2034 എഡിഷൻ ഏഷ്യയിലോ ഓഷ്യാനിയയിലോ മാത്രമേ നടത്തൂ എന്ന് ഫിഫ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) പ്രസിഡന്റ് കൂടിയായ ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫി സമർപ്പിച്ച ബിഡിന് എ എഫ് സിയിലെ എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഉണ്ട്.

ഖത്തർ ലോകകപ്പ് പോലെ ഡിസംബർ മാസത്തിൽ ആകും സൗദി അറേബ്യയിലെ ലോകകപ്പും നടക്കാൻ സാധ്യത. എന്നാൽ 2034 ഡിസംബറിൽ റമദാൻ ഉണ്ടാകും എന്നത് ഫിക്സ്ചർ എങ്ങനെ ആകും എന്നതിൽ അനിശ്ചിതത്വം ഉണ്ടാക്കുന്നു. അവസാന കുറച്ചു വർഷമായി ഫുട്ബോളിൽ വലിയ നിക്ഷേപം നടത്തുന്ന സൗദി അറേബ്യ ലോകം ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ലോകകപ്പ് നടത്താ‌നായാണ് ഒരുങ്ങുന്നത്.

Exit mobile version