നെയ്മർ സാന്റോസിലേക്ക് തിരികെയെത്താൻ സാധ്യത

നെയ്മർ ജൂനിയർ തന്റെ ആദ്യ ക്ലബായ സാന്റോസിലേക്ക് മടങ്ങിവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അൽ ഹിലാൽ നെയ്മറിനെ ലീഗിനായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഇതിനു പിന്നാലെ നെയ്മാർ അൽ ഹിലാൽ വിടാൻ ശ്രമിക്കുകയാണ്. ബ്രസീലിയൻ ക്ലബ് അൽ ഹിലാലിന് ഔദ്യോഗികമായി ലോൺ ഓഫർ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്.

സാന്റോസ് നിലവിൽ സൗദി ക്ലബ്ബിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്, അവരുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും ഈ നീക്കത്തിന്റെ അടുത്ത ചുവട്.

നെയ്മറിനായി ചിക്കാഗോ ഫയറും രംഗത്ത് ഉണ്ടെങ്കിലും സാന്റോസ് വളരെ മുന്നിലാണെന്ന് ഡിയാരിയോ ഡോ പീക്സെ, ക്ലെ മെർലോ എന്നിവരുൾപ്പെടെയുള്ള വൃത്തങ്ങൾ സ്ഥിരീകരിച്ചു. അടുത്ത ലോകകപ്പ് കൂടെ മനസ്സിൽ വെച്ചാണ് നെയ്മർ തന്റെ ജന്മനാട്ടിലേക്ക് മടങ്ങുന്നത്.

ബ്രസീലിയൻ സീരി എ; പാൽമിറാസ് കിരീടം നിലനിർത്തി, ചരിത്രത്തിൽ ആദ്യമായി റെലെഗെഷനിൽ സാന്റോസ്

ബ്രസീലിയൻ ആഭ്യന്തര ലീഗ് സീരി എ അവസാനിക്കുമ്പോൾ വീണ്ടും ചാമ്പ്യന്മാന്മാരായി പാൽമിറാസ്. ടൂർണമെന്റ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള ടീമായ പാൽമിറാസ് ഇത് 12ആം തവണയാണ് കിരീടം ഉയർത്തുന്നത്. അവസാന മത്സരം ജയിച്ച ഗ്രെമിയോ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അത്ലറ്റികോ മിനെറോ, ഫ്ലെമേംഗോ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

മുപ്പത് മാച്ച് വീക്കുകളോളം ലീഗിൽ ഒന്നാം സ്ഥാനം അലങ്കരിച്ച ബോട്ടാഫോഗോയുടെ വീഴ്ചയാണ് ആരാധകരെ ഞെട്ടിച്ചത്. അവസാന 11 മത്സരങ്ങളോളം അവർക്ക് ജയം നേടാൻ സാധിച്ചില്ല. ഇതോടെ ആദ്യ മൂന്നിൽ എത്താൻ പോലും അവർക്ക് സാധിച്ചില്ല. അത്ലറ്റികോ മിനെറോ താരം പൗളിഞ്ഞോ ടോപ്പ് സ്‌കോറർ ആയപ്പോൾ ഗ്രെമിയോ താരം ലൂയിസ് സുവാരസ് രണ്ടാം സ്ഥാനത്ത് എത്തി. താരം അടുത്ത സീസണിൽ എംഎൽഎസിൽ പന്തു തട്ടും എന്നാണ് സൂചന.

അതേ സമയം പെലെ മുതൽ നെയ്മർ വരെ പന്തു തട്ടിയ സാന്റോസ് റെലെഗെഷൻ നേരിട്ടു. ക്ലബ്ബിന്റെ 111 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ടീം തരം താഴ്ത്തൽ നേരിടുന്നത്. ലീഗിലെ അവസാന മത്സരത്തിൽ ഫോർറ്റലെസയോട് 2-1 ന് തോൽവി നേരിടുകയായിരുന്നു അവർ.

സാന്റോസിന്റെ 18 കാരനായ ബ്രസീലിയൻ താരം ചെൽസിയിൽ

ബ്രസീൽ ക്ലബ് സാന്റോസിന്റെ 18 കാരനായ ഡേയിവിഡ് വാഷിങ്ടൺ ചെൽസിയിൽ ചേരും. 2005 ൽ ജനിച്ച 18 കാരനായ മുന്നേറ്റനിര താരത്തിന് ആയി 15 മില്യൺ യൂറോക്ക് ഒപ്പം 5 മില്യൺ യൂറോ ആഡ് ഓൺ ആണ് ചെൽസി മുടക്കുക. താരത്തിന് ചെൽസിയിൽ ചേരാൻ ആയിരുന്നു താൽപ്പര്യം. താരത്തെ ക്ലബിൽ നിലനിർത്തുമോ അല്ല തങ്ങളുടെ ഫ്രഞ്ച് ക്ലബ് ആയ സ്ട്രാസ്ബോർഗിൽ ലോണിൽ അയക്കുമോ എന്നു വരും ദിനങ്ങളിൽ അറിയും.

വലിയ ഭാവി പ്രതീക്ഷിക്കുന്ന താരമാണ് വാഷിങ്ടൺ. 2016 മുതൽ 11 വയസ്സ് മുതൽ സാന്റോസിൽ ആണ് വാഷിങ്ടൺ കളിക്കുന്നത്. 16 മത്തെ വയസ്സിൽ ക്ലബും ആയി താരം ആദ്യ പ്രഫഷണൽ കരാറും ഒപ്പ് വെച്ചു. സാന്റോസ് സീനിയർ ടീമിന് ആയി ഈ വർഷം ആണ് താരം അരങ്ങേറ്റം കുറിച്ചത്. ഇത് വരെ 9 കളികളിൽ നിന്നു 2 ഗോളുകളും താരം നേടിയിട്ടുണ്ട്. യൂത്ത് തലത്തിലെ താരത്തിന്റെ മിന്നുന്ന പ്രകടനങ്ങൾ തന്നെയാണ് താരത്തെ ചെൽസി ടീമിൽ എത്തിക്കാൻ കാരണം.

ആറോളം ക്ലബുകൾ സാന്റോസിനായി രംഗത്ത്, ടീമിൽ നിലനിർത്താനുള്ള ആലോചനയിൽ ചെൽസി

ചെൽസി മിഡ്ഫീൽഡർ ആൻഡ്രി സാന്റോസ് ക്ലബിൽ തന്നെ തുടരാൻ സാധ്യത. താരത്തെ ലോണിൽ അയക്കാൻ ആണ്ക്ലബ് പദ്ധതിയിട്ടിരുന്നത്‌. എന്നാൽ പ്രീ-സീസൺ സൗഹൃദ മത്സരങ്ങളിലും പരിശീലനത്തിലും സാന്റോസ് നടത്തൊയ പ്രകടനങ്ങളിൽ പരിശീലകൻ പോചടീനീ തൃപ്തനാണ്. അതുകൊണ്ട് അദ്ദേഹത്തെ ക്ലബിൽ നിർത്താൻ പോചടീനോ ആവശ്യപ്പെടാൻ ആണ് സാധ്യത‌. ഇതിനകം ആറോളം ക്ലബ്ബുകൾ സാന്റോസിനെ ലോണിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

യുവ ബ്രസീലിയൻ മിഡ്‌ഫീൽഡറും സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടരാൻ ആണ് ആഗ്രഹിക്കുന്നത്.ലാറ്റിനമേരിക്കയിൽ കാണിച്ച അത്ഭുതങ്ങൾ ഇംഗ്ലണ്ടിലും കാണിക്കാൻ യുവതാരത്തിന് ആകും എന്നാണ് പ്രതീക്ഷ‌. 18 കാരനായ സൗത്ത് അമേരിക്കൻ മിഡ്‌ഫീൽഡർ വാസ്കോ ദെ ഗാമ ക്ലബിൽ നിന്നാണ് ചെൽസിയിൽ എത്തിയത്.

മുൻ പോർച്ചുഗൽ പരിശീലകൻ ഇനി പോളണ്ടിനൊപ്പം

മുൻ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പോളണ്ട് ദേശീയ ടീമിന്റെ പരിശീലകൻ ആകും. സാന്റോസ് പോളണ്ടുമായി 2026വരെയുള്ള കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പിൽ പോർച്ചുഗൽ സെമി ഫൈനൽ കാണാതെ പുറത്തായതോടെ ആയിരുന്നു ഫെർണാണ്ടോ സാന്റോസ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. സാന്റോസ് ഏഷ്യയിലേക്ക് വരാൻ ആണ് സാധ്യത എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

സാന്റോസ് കഴിഞ്ഞ ലോകകപ്പിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് മാറ്റിയതിന് ഏറെ വിമർശനങ്ങൾക്ക് ഇരയായിരുന്നു. 2014ൽ ആയിരുന്നു സാന്റോസ് പോർച്ചുഗലിന്റെ ചുമതലയേറ്റത്. 2016ൽ യൂറോ കപ്പ് നേടിക്കൊണ്ട് പോർച്ചുഗലിന് ആദ്യ കിരീടം അദ്ദേഹം സമ്മാനിച്ചു. 2019ൽ നേഷൺസ് ലീഗ് കിരീടവും സാന്റോസിന് കീഴിൽ പോർച്ചുഗൽ നേടിയിരുന്നു.

Exit mobile version