പരിക്ക് അവഗണിച്ച് ഇറങ്ങിയ നെയ്മറിന് ഗോളും അസിസ്റ്റും: സാന്റോസ് റിലഗേഷൻ സോണിൽ നിന്ന് കരകയറി


2025 നവംബർ 29-ന് സീരി എ-യിൽ നടന്ന മത്സരത്തിൽ സ്പോർട് റെസിഫെക്കെതിരെ സാന്റോസ് 3-0ന്റെ നിർണ്ണായക വിജയം സ്വന്തമാക്കി. ഗുരുതരമായ മെനിസ്‌കസ് പരിക്കുണ്ടായിട്ടും കളിക്കാൻ ഇറങ്ങിയ നെയ്നർ 25-ാം മിനിറ്റിൽ ഗോൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്ത കളിയിലെ താരമായി. ജൊവാവോ ഷ്മിത്തും ഒപ്പം ലൂക്കാസ് കലിന്റെ സെൽഫ് ഗോളും ഹോം ടീമിന് വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുകൾ നേടിയ സാന്റോസ്, അവസാന രണ്ട് മത്സരങ്ങൾക്ക് മുമ്പ് തരംതാഴ്ത്തൽ മേഖലയിൽ നിന്ന് കരകയറി.
ഇടത് കാൽമുട്ടിലെ പരിക്ക് കാരണം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഡോക്ടർമാർ ഉപദേശിച്ചിട്ടും, നിർബന്ധമായും ജയിക്കേണ്ട ഈ മത്സരത്തിൽ നെയ്മർ തന്റെ ക്ലബ്ബിനായി കളിക്കാനിറങ്ങുകയായിരുന്നു.


സാന്റോസിന് ഇത് ഒരു വഴിത്തിരിവാണ്. നെയ്മറുടെ ഈ കളിക്കാനുള്ള തീരുമാനം വലിയ വിജയമാണ് നൽകിയിരിക്കുന്നത്, ഈ വിജയം തരംതാഴ്ത്തലിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് ആവശ്യമായ ഊർജ്ജം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

നെയ്മർ ഹീറോ ആയി: ഫ്ലെമെംഗോയെ ഞെട്ടിച്ച് സാന്റോസ്


ബ്രസീലിയറോ ലീഗ് ലീഡർമാരായ ഫ്ലെമെംഗോയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സാന്റോസ് ഞെട്ടിച്ചു. മത്സരത്തിന്റെ 85-ാം മിനിറ്റിൽ നെയ്മർ നേടിയ ഗോളാണ് സാന്റോസിന് ആവേശകരമായ വിജയം സമ്മാനിച്ചത്. സീസണിലെ തന്റെ നാലാം ഗോളാണ് വിലാ ബെൽമിറോയിലെ ആർത്തിരമ്പുന്ന കാണികൾക്ക് മുന്നിൽ നെയ്മർ ഇന്ന് നേടിയത്.


മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. നിരവധി അവസരങ്ങൾ ഇരുഭാഗത്തും പിറന്നുവെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് സുരക്ഷിതമായിരുന്ന ഫ്ലെമെംഗോയ്ക്ക് സാന്റോസിന്റെ അച്ചടക്കമുള്ള പ്രതിരോധവും ഊർജ്ജവും തടസ്സമായി. നെയ്മർ തന്റെ സ്വതസിദ്ധമായ ശൈലിയും നിശ്ചയദാർഢ്യവും കൊണ്ട് രണ്ടാം പകുതിയുടെ അവസാനത്തിൽ വിജയഗോൾ നേടി.


ഈ വിജയത്തോടെ ലീഗിൽ സാന്റോസ് 14 പോയിന്റുമായി 13-ാം സ്ഥാനത്തേക്ക് ഉയർന്നു. തോൽവിയുണ്ടായെങ്കിലും 27 പോയിന്റുമായി ഫ്ലെമെംഗോ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു‌.

നെയ്മർ 2025 അവസാനം വരെ സാന്റോസിൽ; ലോകകപ്പ് ലക്ഷ്യം വെച്ച് കരാർ നീട്ടി


2026 ലെ FIFA ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടാനും മികച്ച ഫോമിലേക്ക് തിരിച്ചെത്താനും ലക്ഷ്യമിട്ട് സൂപ്പർ താരം നെയ്മർ സാന്റോസുമായി ആറ് മാസത്തെ കരാർ നീട്ടി. ഇതോടെ 33-കാരനായ ഈ ഫോർവേഡ് 2025 ഡിസംബർ വരെ ബ്രസീലിയൻ ക്ലബ്ബിൽ തുടരും.


സൗദി ക്ലബ്ബായ അൽ-ഹിലാലിലെ മോശം പ്രകടനത്തിനും പരിക്കുകൾ കാരണം 17 മാസത്തിനിടെ ഏഴ് മത്സരങ്ങളിൽ മാത്രം കളിച്ചതിനും ശേഷം ജനുവരിയിലാണ് നെയ്മർ സാന്റോസിലേക്ക് തിരിച്ചെത്തിയത്. സാന്റോസിൽ തിരിച്ചെത്തിയ ശേഷം 12 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.


നെയ്മറിന് കോവിഡ്-19 സ്ഥിരീകരിച്ചു, സാന്റോസിന്റെ മത്സരങ്ങളിൽ നിന്ന് പുറത്ത്


ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന് കോവിഡ്-19 സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ ക്ലബ്ബായ സാന്റോസ് ശനിയാഴ്ച പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അറിയിച്ചു. 33 വയസ്സുകാരനായ ഈ ഫോർവേഡിന് വ്യാഴാഴ്ച രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും, തുടർന്ന് ടീം പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു. വൈദ്യപരിശോധനയിൽ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.


എത്ര ദിവസത്തിനുള്ളിൽ നെയ്മർ സുഖം പ്രാപിക്കുമെന്ന് സാന്റോസ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, വ്യാഴാഴ്ച ഫോർട്ടാലെസയ്‌ക്കെതിരായ ലീഗ് മത്സരത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. അച്ചടക്ക നടപടി കാരണം എന്തായാലും ഈ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ സാധിക്കുമായിരുന്നില്ല. ഈ മത്സരം ബ്രസീലിയൻ ലീഗിൽ ക്ലബ് ലോകകപ്പിനായി താൽക്കാലികമായി നിർത്തിവെക്കുന്നതിന് മുമ്പുള്ള സാന്റോസിന്റെ അവസാന കളിയാണ്. ജൂൺ 14 മുതൽ ജൂലൈ 13 വരെ അമേരിക്കയിലാണ് ക്ലബ് ലോകകപ്പ് നടക്കുന്നത്.


ജൂൺ 30-ന് നിലവിലെ കരാർ അവസാനിക്കുന്നതിനാൽ നെയ്മറിന്റെ ക്ലബ്ബിലെ ഭാവി അനിശ്ചിതത്വത്തിലാണ്. ബാല്യകാല ക്ലബ്ബിലേക്ക് തിരിച്ചെത്തിയതിന് ശേഷം പരിക്ക് കാരണം അദ്ദേഹത്തിന് കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.

പരിക്ക് മാറി എത്തിയ നെയ്മറിന് വീണ്ടും പരിക്ക്


ഒരു മാസത്തെ പരിക്കിന് ശേഷം തിരിച്ചെത്തിയ നെയ്മർ ജൂനിയറിന്, ഇന്ന് പുലർച്ചെ നടന്ന സാന്റോസിന്റെ മത്സരത്തിൽ വീണ്ടും പരിക്ക്. 34 മിനിറ്റിനുള്ളിൽ താരം പരിക്ക് കാരണം കളം വിടേണ്ടിവന്നത് ഫുട്ബോളിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിന് തിരിച്ചടിയായി. ഒരു മാസത്തെ പരിക്ക് കഴിഞ്ഞ് കഴിഞ്ഞ ഞായറാഴ്ച മാത്രമാണ് നെയ്മർ തിരിച്ചെത്തിയത്.

അൽ ഹിലാലിൽ നിന്ന് Santos-ൽ തിരിച്ചെത്തിയതിന് ശേഷം ഫോമിൽ ആയെങ്കിലും പരിക്ക് കാരണം നെയ്മർ വീണ്ടും വലയുകയാണ്. നെയ്മറിന് നേരത്തെ ഏറ്റ പരിക്ക് തന്നെയാണ് വീണ്ടും ഏറ്റിരിക്കുന്നത്. പുതിയ പരിക്ക് എത്ര കാലം നെയ്മറിനെ പുറത്തിരുത്തും എന്ന് വ്യക്തമല്ല.

പരിക്ക് മാറി നെയ്മർ തിരിച്ചെത്തുന്നു

ഞായറാഴ്ച സാന്റോസ് വാസ്കോയെ നേരിടുമ്പോൾ നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് ആഴ്ച മുമ്പ് പരിക്കേറ്റ ബ്രസീലിയൻ താരം ഇപ്പോൾ പൂർണ്ണമായും സുഖം പ്രാപിച്ചു. ഇപ്പോൾ താരം വേദന അനുഭവിക്കുന്നില്ല എന്നാണ് റിപ്പോർട്ട്.

Neymar

അർജന്റീനയ്‌ക്കെതിരായ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരം ഉൾപ്പെടെ ബ്രസീലിന്റെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് പരിക്ക് കാരണം നെയ്മറിന് മാറി നിൽക്കേണ്ടി വന്നിരുന്നു.

ജനുവരിയിൽ അൽ ഹിലാലിൽ നിന്ന് സാന്റോസിലേക്ക് മാറിയതിനുശേഷം, അന്താരാഷ്ട്ര ഇടവേളയ്ക്ക് തൊട്ടുമുമ്പ് തിരിച്ചടി നേരിടുന്നത് വരെ, നെയ്മർ മികച്ച ഫോമിലായിരുന്നു. ഇപ്പോൾ, രോഗമുക്തി നേടിയതോടെ, അദ്ദേഹം വീണ്ടും ക്ലബ്ബിനൊപ്പം ചേരാനും തന്റെ മികച്ച പ്രകടനം തുടരാനും ഒരുങ്ങുകയാണ്. അതേസമയം, സാന്റോസുമായുള്ള കരാർ നീട്ടൽ സംബന്ധിച്ച ചർച്ചകൾ നെയ്മർ ആരംഭിച്ചിട്ടുണ്ട്‌

നെയ്മറുടെ ഫ്രീ കിക്ക് ഗോൾ, സാൻ്റോസ് സെമി ഫൈനലിൽ

നെയ്‌മറിൻ്റെ മിന്നുന്ന പ്രകടനത്തിന്റെ മികവിൽ സാൻ്റോസ് റെഡ് ബുൾ ബ്രാഗാൻ്റിനോയ്‌ക്കെതിരെ ക്വാർട്ടർ ഫൈനലിക് 2-0ന്റെ വിജയം ഉറപ്പിച്ചു. ഇതോടെ അവർ പോളിസ്റ്റ സെമിഫൈനലിൽ അവരുടെ സ്ഥാനം ഉറപ്പിച്ചു. ബ്രസീൽ താരം ഒരു തകർപ്പൻ ഫ്രീകിക്കിലൂടെ ആണ് സാന്റോസിന് ലീഡ് നൽകിയത്. ഷ്മിറ്റ് രണ്ടാം ഗോളിലൂടെ വിജയവും ഉറപ്പിച്ചു.

അൽ ഹിലാലിൽ നിന്ന് നെയ്‌മർ സാൻ്റോസിൽ എത്തിയത് മുതൽ മികച്ച ഫോമിലാണ്. നെയ്മറിന്റെ തിരിച്ചുവരവിന് ശേഷം സാന്റോസ് അപരാജിതരായി തുടരുകയാണ്. 6 സ്റ്റാർട്ടിൽ നിന്ന് 3 ഗോളുകളും 3 അസിസ്റ്റുകളും, 4 മാൻ ഓഫ് ദ മാച്ച് അവാർഡുകളും നെയ്മർ സാന്റോസിൽ സ്വന്തമാക്കി.

പോളിസ്റ്റ ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാമതെത്തി സാൻ്റോസ് ഇതിനകം തങ്ങളുടെ കരുത്ത് തെളിയിച്ചിരുന്നു. കൊറിന്ത്യസ്, പാൽമേറാസ് എന്നിവരും സെമിഫൈനലിൽ എത്തി. ഇനി ഒരു ക്വാർട്ടർ പോരാട്ടം കൂടിയാണ് ബാക്കിയുള്ളത്.

ഒളിമ്പിക് ഗോളും 2 അസിസ്റ്റും, നെയ്മർ സാന്റോസിനൊപ്പം ഫോമിലേക്ക് ഉയരുന്നു

പോളിസ്റ്റ എ1-ൽ ഇന്റർനാഷണൽ ഡി ലിമിറയെ 3-0ന് സാന്റോസ് ഇന്ന് പരാജയപ്പെടുത്തിയപ്പോൾ നെയ്മർ മികച്ച പ്രകടനം കാഴ്ചവച്ച് ഹീറോ ആയി. ഒരു കോർണർ കിക്കിൽ നിന്ന് നേരിട്ട് ഒളിമ്പിക് ഗോൾ നേടാൻ നെയ്മറിന് ഇന്ന് ആയി. ഒപ്പം ടിക്വിഞ്ഞോയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്തു.

ഈ വിജയത്തോടെ, സാന്റോസ് ഇപ്പോൾ അവരുടെ ഗ്രൂപ്പിൽ ഒന്നാമത് തുടരുകയാണ്. അവർ ക്വാർട്ടർ ഫൈനലും ഉറപ്പിച്ചു. സാന്റോസിലേക്ക് മടങ്ങിയതിനുശേഷം ഒരു മാസത്തിനുള്ളിൽ തന്നെ താൻ അൽ-ഹിലാലിൽ കളിച്ച ആകെ മിനിറ്റുകൾ നെയ്മർ മറികടന്നു കഴിഞ്ഞു. നെയ്മർ പൂർണ്ണ ഫിറ്റനസിലേക്ക് എത്തിയതിന്റെ ലക്ഷണങ്ങൾ സാന്റോസിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളിൽ കാണാൻ ആകുന്നുണ്ട്.

സാന്റോസിലെ രണ്ടാം വരവിലെ ആദ്യ ഗോൾ നേടി നെയ്മർ

നെയ്മർ തന്റെ സാന്റോസിലെ രണ്ടാം വരവിലെ ആദ്യ ഗോൾ ഇന്ന് നേടി. ഇന്ന് ലീഗിൽ അഗ്വ സാന്റയ്‌ക്കെതിരെ നടന്ന മത്സരത്തിൽ സാന്റോസ് 3-1ന്റെ വിജയം നേടി. നെയ്മർ വന്ന ശേഷമുള്ള ക്ലബിന്റെ ആദ്യ വിജയവുമാണ് ഇത്. ഇന്ന് 14-ാം മിനിറ്റിൽ പെനാൽറ്റി നേടിയ നെയ്മർ ആ പെനാൽറ്റി ഗോളാക്കി മാറ്റുക ആയിരുന്നു.

26-ാം മിനിറ്റിൽ തസിയാനോ സാന്റോസിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ അഗ്വ സാന്റ ഒരു ഗോൾ നേടിയെങ്കിലും 70-ാം മിനിറ്റിൽ ഗിൽഹെർമെ സാന്റോസിന് വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ, 10 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി സാന്റോസ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമതാണ്.

സാന്റോസിലെ രണ്ടാം വരവ്!! നെയ്മർ ഇന്ന് കളത്തിൽ ഇറങ്ങി

ബ്രസീലിയൻ താരം നെയ്മർ ഇന്ന് സാന്റോസിലെ തൻറെ രണ്ടാം അരങ്ങേറ്റം നടത്തി. ഇന്ന് ബ്രസീലിൽ ക്യാമ്പനാട്ടോ പോളിസ്റ്റയിൽ നടന്ന സാന്റോസും ബൊട്ടഫാഗോയും തമ്മിലുള്ള മത്സരത്തിലാണ് നെയ്മർ ഇറങ്ങിയത്. മത്സരം 1-1 എന്ന സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ആണ് നെയ്മർ സബ്ബായി കളത്തിൽ എത്തിയത്. നെയ്മർ മികച്ച നീക്കങ്ങൾ നടത്തി ആരാധകരെ കയ്യിലെടുത്തു. പക്ഷേ താരത്തിന് ഗോൾ നേടാനോ സാന്റോസിന്റെ വിജയം ഉറപ്പിക്കാനോ ആയില്ല. കഴിഞ്ഞ ആഴ്ച മാത്രമാണ് അൽ ഹിലാൽ വിട്ട് നെയ്മർ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിലേക്ക് എത്തിയത്. മുമ്പ് സാന്റോസിലൂടെ ആയിരുന്നു നെയ്മർ കരിയർ ആരംഭിച്ചത്.

തൻറെ ഫിറ്റ്നസും ഫോമും വീണ്ടെടുക്കാൻ ശ്രമിക്കുന്ന നെയ്മർ ബ്രസീലിയൻ ക്ലബ്ബിലൂടെ തിരിച്ചുവന്ന് ഫോമിലേക്ക് ഉയർന്ന് ബ്രസീലിയൻ ദേശീയ ടീമിൻറെ പ്രധാന ഭാഗമായി മാറാനും 2026 ലോകകപ്പിൽ മികച്ച സംഭാവന നൽകാനുമാണ് ആഗ്രഹിക്കുന്നത്.

റെക്കോർഡ് തുകയ്ക്ക് എത്തി, കളിച്ചത് ആകെ 7 മത്സരങ്ങൾ!! അൽ ഹിലാൽ നെയ്മറിന്റെ കരാർ അവസാനിപ്പിച്ചു

സൗദി പ്രോ ലീഗ് ടീമായ അൽ-ഹിലാൽ നെയ്മറിന്റെ കരാർ അവസാനിച്ചു, പരസ്പര സമ്മതത്തോടെ കരാർ അവസാനിപ്പിക്കുന്നതായി ക്ലബ് പ്രഖ്യാപിച്ചു. 32 കാരനായ ബ്രസീലിയൻ ഫോർവേഡ് 2023 ഓഗസ്റ്റിൽ 90 മില്യൺ യൂറോയ്ക്ക് ആയിരുന്നു (£77.6 മില്യൺ) അൽ-ഹിലാലിൽ ചേർന്നത്. ആകെ 7 മത്സരങ്ങൾ മാത്രമെ പരിക്ക് കാരണം നെയ്മറിന് കളിക്കാൻ ആയുള്ളൂ.

പ്രതിവർഷം 150 മില്യൺ യൂറോ (£129.2 മില്യൺ) വിലമതിക്കുന്ന രണ്ട് വർഷത്തെ കരാറിൽ ആയിരുന്നു താരം അൽ ഹിലാലിൽ ഉണ്ടായിരുന്നത്. 2023 ഒക്ടോബറിൽ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഉണ്ടായ എ സി എൽ ഇഞ്ച്വറി ആണ് നെയ്മറിന് തിരിച്ചടിയായത്.

സാന്റോസിൽ തന്റെ കരിയർ ആരംഭിച്ച നെയ്മർ ബ്രസീലിയൻ ക്ലബ്ബിലേക്ക് തന്നെ മടങ്ങിവരുകയാണ്. സാന്റോസ് ക്ലബുമായി അൽ ഹിലാൽ ധാരണയിൽ എത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ താരം ബ്രസീലിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും.

നെയ്മർ തിരികെ ബ്രസീലിലേക്ക്, സാന്റോസുമായി കരാർ ധാരണയിലെത്തി

നെയ്മർ ബ്രസീലിലേക്ക് തിരികെ പോകുന്നു. ബ്രസീലിയൻ ടീമായ സാന്റോസുമായി അദ്ദേഹം വാക്കാലുള്ള കരാറിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. നെയ്മറിന്റെ ബാല്യകാല ക്ലബ്ബാണ് സാന്റോസ്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ-ഹിലാലുമായി കരാറിലേർപ്പെട്ടിരിക്കുന്ന 32 കാരനായ ബ്രസീലിയൻ സൂപ്പർ താരം ക്ലബ് വിടും എന്ന് ഏതാണ്ട് ഉറപ്പാണ്.

കരാർ അന്തിമമാക്കുന്നതിനുള്ള ഔപചാരിക നടപടികൾ അടുത്ത ആഴ്ച പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ പറയുന്നു.

അൽ-ഹിലാലിലെ നെയ്മറിന്റെ സമയം പരിക്കുകളാൽ പരിമിതമായിരുന്നു. 2023-ൽ 90 മില്യൺ യൂറോ ട്രാൻസ്ഫർ ഫീസിൽ സൗദി ക്ലബ്ബിൽ ചേർന്നതിനുശേഷം, അദ്ദേഹം ഏഴ് മത്സരങ്ങളിൽ മാത്രമേ കളിച്ചിട്ടുള്ളൂ. ഒരു ഗോൾ നേടുകയും മൂന്ന് അസിസ്റ്റുകൾ നൽകുകയും ചെയ്തു. 2023-ൽ എസിഎൽ എ സി എൽ ഇഞ്ച്വറി ആയതും തുടർന്നുള്ള ഹാംസ്ട്രിംഗ് പ്രശ്നങ്ങളും അദ്ദേഹത്തെ ഒരു വർഷത്തിൽ അധികം പുറത്തിരുത്തി.

ആദ്യ ഘട്ടത്തിൽ, 225 മത്സരങ്ങൾ സാന്റോസിനായി നെയ്മർ കളിച്ചിട്ടുണ്ട്. അവർക്ക് ആയി 136 ഗോളുകൾ അദ്ദേഹം നേടി. കോപ്പ ലിബർട്ടഡോറസ്, കോപ്പ ഡോ ബ്രസീൽ, ഒന്നിലധികം കാമ്പിയോനാറ്റോ പോളിസ്റ്റ കിരീടങ്ങൾ എന്നിവ നേടാൻ സാന്റോസിനെ സഹായിച്ചു.

Exit mobile version