സന്ദീപ് ശർമ്മ ഫൈഫർ, രാജസ്ഥാൻ ഈ ബൗളറെ മിസ് ചെയ്തിരുന്നു

അഞ്ചു മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം പരിക്ക് മാറി എത്തിയ സന്ദീപ് ശർമ 5 വിക്കറ്റുമായി ഇന്ന് രാജസ്ഥാന്റെ ഹീറോ ആയി. രാജസ്ഥാൻ റോയൽസ് എത്രമാത്രം സന്ദീപിനെ മിസ്സ് ചെയ്തിരുന്നു എന്ന് കാണിക്കുന്ന മത്സരമായിരുന്നു ഇന്നത്തേത്. ഇന്ന് തുടക്കത്തിലും ഒടുക്കത്തിലും മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് തകർക്കാൻ സന്ദീപ് ശർമക്കായി.

ഇന്ന് പവർ ബോളിങ്ങിന് എത്തിയ സന്ദീപ് റൺ എടുക്കും മുമ്പ് ഇഷനെയും 10 റൺസ് എടുത്ത സൂര്യകുമാർ യാദവിനെയും പുറത്താക്കി. പിന്നീട് മുംബൈ ഇന്ത്യൻസ് മികച്ച നിലയിലേക്ക് വീണ്ടും തിരിച്ചു വരുന്നതിനിടയിൽ വീണ്ടും രാജസ്ഥാന്റെ രക്ഷകനായി എത്തി.

സന്ദീപിന്റെ ഏറ്റവും മികച്ച ഓവർ ഇരുപതാം ഓവർ ആയിരുന്നു. ഇരുപതാം ഓവറിൽ വെറും 3 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ എടുക്കാൻ സന്ദീപ് ശർമക്കായി. ആദ്യ പന്തിൽ മുംബൈയുടെ ടോപ് സ്കോറർ ആയ തിലക് വർമ്മയെ പുറത്താക്കിയ സബ്ദീപ് ശർമ തൊട്ടടുത്ത പന്തിൽ കോറ്റ്സിയെ പുറത്താക്കി. ഇതേ ഓവറിൽ അഞ്ചാമത്തെ പന്തിൽ ടിം ഡേവിഡിനെയും പുറത്താക്കി. മുംബൈ ഇന്ത്യൻസ് 200ലേക്ക് കുതിക്കവേ ആയിരുന്നു മികച്ച ബൗളിംഗ് കാഴ്ചവെച്ച് സന്ദീഒ 180ൽ അവരെ ഒതുക്കിയത്. സന്ദീപും ആവേശും എറിഞ്ഞ് അവസാന 2 ഓവറിൽ നിന്ന് ആകെ 9 റൺസ് ആണ് മുംബൈ നേടിയത്.

മുംബൈയുടെ രക്ഷയ്ക്കെത്തി വര്‍മ്മ – വദേര കൂട്ടുകെട്ട്, സന്ദീപ് ശര്‍മ്മയുടെ അഞ്ച് വിക്കറ്റ് നേട്ടം

ബാറ്റിംഗ് തകര്‍ച്ച നേരിട്ട മുംബൈയുടെ രക്ഷയ്ക്കെത്തി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്. ഇന്ന് രാജസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് ആദ്യ ഓവറിൽ രോഹിത്തിനെയും രണ്ടാം എവറിൽ ഇഷാനെയും നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ ആറ് റൺസ് മാത്രമായിരുന്നു സ്കോര്‍. രോഹിത്തിനെ ബോള്‍ട്ടും ഇഷാന്‍ കിഷനെ സന്ദീപ് ശര്‍മ്മയും പുറത്താക്കിയപ്പോള്‍ സൂര്യ കുമാര്‍ യാദവിനെ പുറത്താക്കി സന്ദീപ് ശര്‍മ്മ മുംബൈയ്ക്ക് മൂന്നാം പ്രഹരം ഏല്പിച്ചു.

20/3 എന്ന നിലയിലേക്ക് വീണ ടീമിനെ തിലക് വര്‍മ്മ – മൊഹമ്മദ് നബി കൂട്ടുകെട്ട് മുന്നോട്ട് നയിച്ചുവെങ്കിലും സ്കോര്‍ ബോര്‍ഡിൽ 52 റൺസുള്ളപ്പോള്‍ നബിയുടെ വിക്കറ്റ് ചഹാല്‍ വീഴ്ത്തി. 23 റൺസായിരുന്നു നബിയുടെ സ്കോര്‍. പിന്നീട് മികച്ചൊരു അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് തിലക് വര്‍മ്മ – നെഹാൽ വദേര കൂട്ടുകെട്ട് നേടിയത്.

വദേരയ്ക്ക് തന്റെ അര്‍ദ്ധ ശതകം ഒരു റൺസ് അകലെ നഷ്ടമാകുമ്പോള്‍ ഈ കൂട്ടുകെട്ട് 99 റൺസാണ് അഞ്ചാം വിക്കറ്റിൽ നേടിയത്. 24 പന്തിൽ 49 റൺസ് നേടിയ വദേരയെ ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്.

ഹാര്‍ദ്ദിക് പാണ്ഡ്യ 10 പന്തിൽ 10 റൺസ് മാത്രം നേടി അവേശ് ഖാന് വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായപ്പോള്‍ അവസാന ഓവറിലെ ആദ്യ പന്തിൽ തിലക് വര്‍മ്മ പുറത്തായി. സന്ദീപ് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. 45 പന്തിൽ നിന്ന് 65 റൺസായിരുന്നു തിലക് വര്‍മ്മ നേടിയത്.

തൊട്ടടുത്ത പന്തിൽ സന്ദീപ് ശര്‍മ്മ ജെറാള്‍ഡ് കോയെറ്റ്സേയെയും പുറത്താക്കി മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടി. ടിം ‍ഡേവിഡിനെ പുറത്താക്കി സന്ദീപ് ശര്‍മ്മ തന്റെ അഞ്ചാം വിക്കറ്റ് നേടിയപ്പോള്‍ മുംബൈയ്ക്ക് 179/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

 

സന്ദീപ് ശർമ്മയാണ് പ്ലയർ ഓഫ് ദി മാച്ച് അർഹിക്കുന്നത് എന്ന് സഞ്ജു സാംസൺ

ഇന്ന് പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഈ പുരസ്കാരം യഥാർത്ഥത്തിൽ അർഹിക്കുന്നത് സന്ദീപ് ശർമ്മ ആണെന്ന് പറഞ്ഞു. ഡെത്ത് ഓവറിൽ സന്ദീപ് ശർമ്മ ഗംഭീര ബൗളിംഗ് ആയിരുന്നു ഇന്ന് കാഴ്ചവെച്ചത്. സന്ദീപ് ശർമ്മ അവസാനം വന്ന് 3 ഓവർ എറിഞ്ഞ് ആകെ 22 റൺസ് ആയിരുന്നു നൽകിയത്. രാഹുലിന്റെ വിക്കറ്റും അദ്ദേഹം വീഴ്ത്തി.

സന്ദീപ് ശർമ്മയുടെ ആ മൂന്ന് ഓവറുകൾ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇവിടെ വന്നു നിൽക്കില്ലായിരുന്നു എന്ന് സഞ്ജു സാംസൺ പറഞ്ഞു. അദ്ദേഹം ആണ് ഈ പുരസ്കാരം അർഹിക്കുന്നത്. അദ്ദേഹത്തെ ഇവിടെ വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു സഞ്ജു അവതരണ ചടങ്ങിൽ പറഞ്ഞു.

സന്ദീപ് ശർമ്മയ്ക്ക് ഒരിക്കലും കിട്ടുകൊടുക്കാത്ത ആറ്റിറ്റ്യൂഡ് ഉണ്ട്. ആ മനോഭാവം നല്ലതാണ് എന്ന് സഞ്ജു സാംസൺ പറഞ്ഞു. സന്ദീപ് ഉൾപ്പെടെ എല്ലാവരും ഈ വിജയത്തിൽ നിർണായക സംഭാവനകൾ നൽകി എന്നും സഞ്ജു സാംസൺ പറഞ്ഞു.

സന്ദീപ് ശർമ്മ ആ നോബോൾ ജീവിതത്തിൽ മറക്കില്ല എന്ന് ബാലാജി

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ എറിഞ്ഞ നോബോൾ സന്ദീപ് ശർമ്മ മറക്കാൻ പോകുന്നില്ലെന്ന് മുൻ ഇന്ത്യൻ താരൻ ലക്ഷ്മിപതി ബാലാജി പറഞ്ഞു. സി‌എസ്‌കെയ്‌ക്കെതിരായ അവസാന ഓവർ ഞങ്ങൾ ഓർക്കുകയാണെങ്കിൽ, അവസാന മൂന്ന് പന്തുകളിൽ കളി തിരിച്ചുപിടിക്കാൻ സന്ദീപിന് കഴിഞ്ഞു. ഇന്നലെ അദ്ദേഹത്തിന് മറ്റൊരു അവസരം ലഭിച്ചു, പക്ഷേ നിർഭാഗ്യവശാൽ ഒരു പന്ത് അദ്ദേഹത്തിന്റെ എഫേർട് എല്ലാം ഇല്ലാതാക്കി. അവസാന പന്ത് എറിയുന്നതുവരെ കാര്യങ്ങൾ ലളിതമായി നിലനിർത്താൻ അദ്ദേഹത്തിന് ആയിരുന്നു. ബാലാജി പറഞ്ഞു.

“ഒരു നിമിഷം മത്സരം അവസാനിച്ചുവെന്ന് അയാൾ കരുതി, പക്ഷേ സൈറണിന്റെ ശബ്ദം നിരാശ ഉയർത്തി. അവൻ എന്നെന്നേക്കുമായി ഈ നോ ബോളിൽ പശ്ചാത്തപിക്കും. ഈ ഒരു ഡെലിവറി തീർച്ചയായും അവന്റെ മനസ്സിൽ നിൽക്കും,” ബാലാജി മത്സരശേഷം സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

സന്ദീപ് ശർമ്മ രാജസ്ഥാൻ റോയൽസിൽ

പ്രസിദ് കൃഷ്ണയ്ക്ക് പകരക്കാരനെ രാജസ്ഥാൻ റോയൽസ് കണ്ടെത്തി. ഫാസ്റ്റ് ബൗളർ സന്ദീപ് ശർമ്മ ആണ് പ്രസിദിന് പകരം ഈ സീസണിൽ രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിക്കുക. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് ആണ് സന്ദീപ് ശർമ്മ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്നു. ടൂർണമെന്റിലെ ഏറ്റവും സീനിയർ ബൗളർമാരിൽ ഒരാളാണ് sandeep, 100-ലധികം വിക്കറ്റുകൾ അദ്ദേഹം ഐ പി എല്ലിൽ നേടിയിട്ടുണ്ട്. 10 സീസണുകളിൽ അധികം ഐ പി എല്ലിൽ കളിച്ച അനുഭവപരിചയവും ഉണ്ട്‌.

ഐ പി എല്ലിൽ 104 മത്സരങ്ങളിൽ 114 വിക്കറ്റുകൾ സന്ദീപ് ശർമ്മ നേടിയിട്ടുണ്ട്. മുമ്പ് പഞ്ചാബിനു വേണ്ടിയും സൺ റൈസേഴ്സ് ഹൈദരബാദിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ കാത്ത് രക്ഷിച്ച് കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട്, മറികടക്കാനാകുമോ സണ്‍റൈസേഴ്സിന് മുംബൈയുടെ ഈ സ്കോര്‍

സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 149 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സ്. കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം ഇഷാന്‍ കിഷനും(33) സൂര്യകുമാര്‍ യാദവും(36) ക്വിന്റണ്‍ ഡി കോക്കും(25) എല്ലാം മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും ആര്‍ക്കും തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് കൊണ്ടെത്തിക്കുവാന്‍ സാധിച്ചില്ല. പൊള്ളാര്‍ഡ് 25 പന്തില്‍ നിന്ന് 41 റണ്‍സാണ് നേടിയത്.

രോഹിത് ശര്‍മ്മയെ തുടക്കത്തിലെ നഷ്ടമായ ശേഷം മികച്ച ഫോമിലുള്ള ഡികോക്കിനെ നഷ്ടമായത് മുംബൈയ്ക്ക് വലിയ തിരിച്ചടിയായി. 13 പന്തില്‍ നിന്ന് 25 റണ്‍സാണ് ഡി കോക്ക് നേടിയത്. പിന്നീട് സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് 42 റണ്‍സ് നേടി മുംബൈയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചുവെങ്കിലും സണ്‍റൈസേഴ്സ് സ്പിന്നര്‍മാര്‍ മികച്ച തിരിച്ചുവരവ് ടീമിനായി നടത്തി.

ഷഹ്ബാസ് നദീം ഒരേ ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും ക്രുണാല്‍ പാണ്ഡ്യയെയും പുറത്താക്കിയപ്പോള്‍ അടുത്ത ഓവറില്‍ സൗരഭ് തിവാരിയെ റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ 81/2 എന്ന നിലയില്‍ നിന്ന് 82/5 എന്ന നിലയിലേക്ക് മുംബൈ വീണു.

റഷീദ് ഖാന്‍ തന്റെ അവസാന ഓവറില്‍ ഇഷാന്‍ കിഷനെ പുറത്താക്കുവാനുള്ള അവസരം സൃഷ്ടിച്ചുവെങ്കിലും താരം തന്നെ കിഷന്റെ ക്യാച്ച് കൈവിടുന്നതാണ് കണ്ടത്. 19 റണ്‍‍സായിരുന്നു അപ്പോള്‍ ഇഷാന്‍ കിഷന്റെ സ്കോര്‍. 33 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ സന്ദീപ് ശര്‍മ്മ പുറത്താക്കി.

നടരാജന്റെ ഓവറില്‍ ഔട്ട് വിധിക്കപ്പെട്ട കൈറണ്‍ പൊള്ളാര്‍ഡ് റിവ്യൂവിലൂടെ തീരുമാനം അതിജീവിച്ച ശേഷം മൂന്ന് സിക്സുകളാണ് ഓവറില്‍ നിന്ന് നേടിയത്. ജേസണ്‍ ഹോള്‍ഡറെയും സിക്സര്‍ പറത്തിയ പൊള്ളാര്‍ഡ് എന്നാല്‍ താരത്തിന് തന്നെ വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജേസണ്‍ ഹോള്‍ഡറും ഷഹ്ബാസ് നദീമും രണ്ട് വീതം വിക്കറ്റ് നേടി.

 

ബാറ്റിംഗ് ദുഷ്കരം, 120 റണ്‍സില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒതുക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്

ഷാര്‍ജ്ജയില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. 32 റണ്‍സ് നേടിയ ജോഷ് ഫിലിപ്പേ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

മികച്ച ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനെയും(5) വിരാട് കോഹ്‍ലിയെയും(7) ആദ്യ ഓവറുകളില്‍ തന്നെ പുറത്താക്കി സന്ദീപ് ശര്‍മ്മയാണ് സണ്‍റൈസേഴ്സ് ആഗ്രഹിച്ച ബൗളിംഗ് തുടക്കം ടീമിന് നല്‍കിയത്. എബി ഡി വില്ലിയേഴ്സിന്റെ വ്യക്തിഗത സ്കോര്‍ നാലില്‍ നില്‍ക്കുമ്പോള്‍ സ്വന്തം ബൗളിംഗില്‍ ഷഹ്ബാസ് നദീം കൈവിട്ടുവെങ്കിലും അത് സണ്‍റൈസേഴ്സിനെ അധികം ബാധിച്ചില്ല.

മൂന്നാം വിക്കറ്റില്‍ എബിഡിയും ജോഷ് ഫിലിപ്പേയും ചേര്‍ന്ന് 43 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ക്യാമ്പില്‍ പ്രതീക്ഷ നല്‍കിയെങ്കിലും നദീം തന്നെ എബിഡിയെ പുറത്താക്കി സണ്‍റൈസേഴ്സിന് കാര്യങ്ങള്‍ എളുപ്പമാക്കി. 24 പന്തില്‍ നിന്ന് 24 റണ്‍സാണ് എബിഡി നേടിയത്. തൊട്ടടുത്ത ഓവറില്‍ ജോഷ് ഫിലിപ്പേയെയും പുറത്താക്കി റഷീദ് ഖാനും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ആര്‍സിബി 76/4 എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ വാഷിംഗ്ടണ്‍ സുന്ദറും ഗുര്‍കീരത് സിംഗ് മന്നും ചേര്‍ന്നാണ് ബാംഗ്ലൂരിനെ നൂറ് കടത്തിയത്. വാഷിംഗ്ടണ്‍ സുന്ദറിനെ(21) പുറത്താക്കി നടരാജന്‍ ആണ് 30 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്തത്. അതിന് ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കി.

ക്രിസ് മോറിസിനെയും ഇസ്രു ഉഡാനയെയും ഒരേ ഓവറില്‍ പുറത്താക്കി ജേസണ്‍ ഹോള്‍ഡറും വിക്കറ്റ് പട്ടികയില്‍ സ്ഥാനം പിടിക്കുകയായിരുന്നു. ഗുര്‍കീരത്ത് സിംഗ് പുറത്താകാതെ 15 റണ്‍സ് നേടിയപ്പോള്‍ ബാംഗ്ലൂര്‍ 120 റണ്‍സിലേക്ക് എത്തി.

തുടക്കം സാം കറന്‍, ഒടുക്കം രവീന്ദ്ര ജഡേജ, ചെന്നൈയ്ക്ക് മികച്ച സ്കോര്‍

സാം കറന്‍ നല്‍കിയ മിന്നും തുടക്കത്തിന് ശേഷം അമ്പാട്ടി റായിഡുവും ഷെയിന്‍ വാട്സണും ഇന്നിംഗ്സ് മുന്നോട്ട് നയിച്ചപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് എംഎസ് ധോണിയും സാം കറനും. ഈ ഓള്‍റൗണ്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്.

സാം കറനെ ഇറക്കി തുടക്കം പൊലിപ്പിക്കുവാനുള്ള ശ്രമം ചെന്നൈയ്ക്ക് ഒരു പരിധി വരെ വിജയിക്കുകയായിരുന്നു. എന്നാല്‍ ഫാഫ് ഡു പ്ലെസിയെ(0) ടീമിന് തുടക്കത്തില്‍ തന്നെ നഷ്ടമായി. 5ാം ഓവറില്‍ സാം കറനെയും പുറത്താക്കി സന്ദീപ് ശര്‍മ്മ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 21 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയാണ് സാം കറന്‍ മടങ്ങിയത്.

ഖലീല്‍ അഹമ്മദിന്റെ ഓവറില്‍ ആദ്യ രണ്ട് പന്തില്‍ രണ്ട് ഫോറും മൂന്നാം പന്തില്‍ സിക്സും നേടിയ കറന്‍ ഓവര്‍ അവസാനിപ്പിച്ചത് സിക്സോടു കൂടിയായിരുന്നു. താരം അപകടകാരിയായി മാറുമെന്ന ഘട്ടത്തിലാണ് സന്ദീപ് ശര്‍മ്മ താരത്തെ മടക്കിയത്.

പത്തോവര്‍ അവസാനിച്ചപ്പോള്‍ 69 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്. രണ്ടാം ടൈം ഔട്ടിനായി ടീമുകള്‍ പിരിയുമ്പോള്‍ 102/2 എന്ന നിലയിലായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ്. മൂന്നാം വിക്കറ്റില്‍ 81 റണ്‍സാണ് റായിഡുവും ഷെയിന്‍ വാട്സണും ചേര്‍ന്ന് നേടിയത്. അവസാന ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്തുവാനുള്ള ശ്രമത്തിലാണ് റായിഡു പുറത്തായത്. 34 പന്തില്‍ 41 റണ്‍സ് നേടിയ താരത്തെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ലോംഗ് ഓഫില്‍ പിടിച്ചാണ് പുറത്താക്കിയത്.

റായിഡു പുറത്തായ ഓവറില്‍ വെറും മൂന്ന് റണ്‍സാണ് ഖലീല്‍ വിട്ട് നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ ഷെയിന്‍ വാട്സണെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന് നഷ്ടമാകുകയായിരുന്നു. 38 പന്തില്‍ 42 റണ്‍സാണ് വാട്സണ്‍ നേടിയത്. മനീഷ് പാണ്ടേ വാട്സണിന്റെ ക്യാച്ച് പൂര്‍ത്തിയാക്കിയപ്പോള്‍ ടി നടരാജന് മത്സരത്തിലെ ആദ്യ വിക്കറ്റ് ലഭിച്ചു.

116/2 എന്ന നിലയില്‍ നിന്ന് 120/4 എന്ന നിലയിലേക്ക് വീണ ശേഷം രവീന്ദ്ര ജഡേജയും എംഎസ് ധോണിയും ചേര്‍ന്നാണ് ചെന്നൈയെ 150 റണ്‍സ് കടക്കുവാന്‍ സഹായിച്ചത്. 19ാം ഓവറിന്റെ അവസാന പന്തില്‍ ധോണി പുറത്താകുമ്പോള്‍ ധോണി 13 പന്തില്‍ നിന്ന് 21 റണ്‍സാണ് നേടിയത്. കൂട്ടുകെട്ട് 32 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ നേടിയത്.

നടരാജനാണ് ധോണിയുടെ വിക്കറ്റ് ലഭിച്ചത്. അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഡ്വെയിന്‍ ബ്രാവോയെ ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കിയ ഖലീല്‍ അഹമ്മദിനെ രവീന്ദ്ര ജഡേ ഒരു സിക്സും ഫോറും നേടിയപ്പോള്‍ മികച്ച സ്കോറിലേക്ക് ചെന്നൈ നീങ്ങുകയായിരുന്നു.

പത്ത് പന്തില്‍ നിന്ന് 25 റണ്‍സാണ് രവീന്ദ്ര ജഡേജ നേടിയത്. 250 റണ്‍സ് സ്ട്രൈക്ക് റേറ്റിലാണ് രവീന്ദ്ര ജഡേജ ബാറ്റ് വീശിയത്. സണ്‍റൈസേഴ്സിന് വേണ്ടി സന്ദീപ് ശര്‍മ്മ 19 റണ്‍സ് വിട്ട് നല്‍കിയാണ് രണ്ട് വിക്കറ്റ് നേടിയത്. ധോണിയുടെ ക്യാച്ച് റിട്ടേണ്‍ ബൗളിംഗില്‍ കൈവിട്ടില്ലായിരുന്നുവെങ്കില്‍ താരത്തിന് മൂന്ന് വിക്കറ്റ് ലഭിച്ചേനെ. ഖലീല്‍ അഹമ്മദും ടി നടരാജനും 2 വീതം വിക്കറ്റ് നേടി.

ഫോമിലേക്ക് മടങ്ങിയെത്തി ക്വിന്റണ്‍ ഡി കോക്ക്, ക്രുണാല്‍ പാണ്ഡ്യയുടെ തകര്‍പ്പനടിയില്‍ 200 കടന്ന് മുംബൈ ഇന്ത്യന്‍സ്

ഐപിഎലില്‍ ഈ സീസണിലെ റണ്‍സ് വരള്‍ച്ച അവസാനിപ്പിച്ച് ക്വിന്റണ്‍ ഡി കോക്ക്. ഇന്ന് സണ്‍റൈസേഴ്സിനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടമാകുകയായിരുന്നു. 5 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്.

രോഹിത്തിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സായിരുന്നു മുംബൈ നേടിയത്. പിന്നീട് 42 റണ്‍സ് നേടിയ ഡി കോക്ക് – സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ടിനെ സിദ്ധാര്‍ത്ഥ് കൗള്‍ തകര്‍ക്കുകയായിരുന്നു. സൂരക്യകുമാര്‍ യാദവ് ആണ് കൂട്ടുകെട്ടില്‍ കൂടുതല്‍ അപകടകാരിയായി ബാറ്റ് വീശിയത്. 18 പന്തില്‍ നിന്ന് 27 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

പിന്നീട് ക്വിന്റണ്‍ ഡി കോക്ക് തന്റെ ബാറ്റിംഗ് ടോപ് ഗിയറിലേക്ക് മാറ്റി സണ്‍റൈസേഴ്സ് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുകയായിരുന്നു.  പത്തോവറില്‍ 90/2 എന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സ്. മറുവശത്ത് ഇഷാന്‍ കിഷനും മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ 13 ഓവറില്‍ 126/2 എന്ന നിലയിലേക്ക് മുംബൈ നീങ്ങി.

45 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ റഷീദ് ഖാന്‍ തകര്‍ത്തു. 39 പന്തില്‍ നിന്ന് 67 റണ്‍സാണ് ഡി കോക്ക് നേടിയത്. 23 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ മികച്ചൊരു ക്യാച്ചിലൂടെ മനീഷ് പാണ്ടേ പിടിച്ചപ്പോള്‍ സന്ദീപ് ശര്‍മ്മയ്ക്ക് തന്റെ രണ്ടാം വിക്കറ്റ് ലഭിച്ചു.

അവസാന ഓവറുകളില്‍ പൊള്ളാര്‍ഡ്-ഹാര്‍ദ്ദിക് കൂട്ടുകെട്ടിനെയാണ് മുംബൈ ആശ്രയിച്ചതെങ്കിലും കഴിഞ്ഞ മത്സരങ്ങളിലെ തരത്തിലുള്ള സ്കോറിംഗ് വേഗത ടീമിന് കൈവരിക്കാനായില്ല. 26 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ ഹാര്‍ദ്ദിക് -പൊള്ളാര്‍ഡ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനെ സിദ്ധാര്‍ത്ഥ് കൗള്‍ തകര്‍ക്കുകയായിരുന്നു. 19 പന്തില്‍ നിന്നാണ് ഹാര്‍ദ്ദിക് 28 റണ്‍സ് നേടിയത്.

പാണ്ഡ്യ പുറത്തായ ശേഷം അവസാന നാല് പന്തുകള്‍ കളിക്കുവാനെത്തിയ ക്രുണാല്‍ പാണ്ഡ്യ 2 സിക്സും 2 ഫോറും സഹിതം 20 റണ്‍സ് നേടിയപ്പോള്‍ മുംബൈ 208 എന്ന സ്കോറിലേക്ക് എത്തി. കൈറണ്‍ പൊള്ളാര്‍ഡ് 13 പന്തില്‍ 25 റണ്‍സ് നേടി.

അവസാന ഓവറില്‍ സിദ്ധാര്‍ത്ഥ് കൗള്‍ 21 റണ്‍സ് വഴങ്ങിയപ്പോള്‍ തന്റെ നാലോവര്‍ സ്പെല്ലില്‍ 64 റണ്‍സ് വിട്ട് നല്‍കി 2 വിക്കറ്റ് നേടി. സന്ദീപ് ശര്‍മ്മയ്ക്കും രണ്ട് വിക്കറ്റ് നേടി. ടി നടരാജനും റഷീദ് ഖാനും റണ്‍സ് വിട്ട് നല്‍കാതെ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു.

 

മധ്യനിര അവസരത്തിനൊത്തുയരും, ഇപ്പോളത്തെ പതര്‍ച്ച കാര്യമാക്കേണ്ട

സണ്‍റൈസേഴ്സിന്റെ മധ്യനിര അവസരത്തിനൊത്തുയരുമെന്ന് വ്യക്തമാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ബൗളര്‍ സന്ദീപ് ശര്‍മ്മ. ആദ്യ മൂന്ന് മത്സരങ്ങളില്‍ വാര്‍ണറും ബൈര്‍സ്റ്റോയും മികവ് തെളിയിച്ചപ്പോള്‍ ടീമിന്റെ മധ്യനിരയുടെ ആവശ്യം വന്നില്ല. പിന്നീടുള്ള മത്സരങ്ങളില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ടീമിന്റെ മധ്യനിരയ്ക്ക് കഴിയാതെ പോയെങ്കിലും അവരുടെ പ്രതിരോധത്തിനായി സന്ദീപ് ശര്‍മ്മ എത്തുകയായിരുന്നു.

വലിയ ടൂര്‍ണ്ണമെന്റാണെന്നും മത്സരങ്ങള്‍ ഇനിയും അധികം ഉള്ളതിനാല്‍ ടീമിന്റെ മധ്യനിര അവസരത്തിനൊത്തുയരുമെന്നും സന്ദീപ് ശര്‍മ്മ വ്യക്തമാക്കി. യൂസഫ് പത്താനും മുഹമ്മദ് നബിയും പോലെ പരിചയസമ്പന്നരായ താരങ്ങള്‍ക്കൊപ്പം തന്നെ മികച്ച പ്രതിഭകളായ ഹൂഡയും മനീഷ് പാണ്ടേയും വിജയ് ശങ്കറുമുള്ള ടീമാണ് ഹൈദ്രാബാദ്.

പരിചയസമ്പത്തും പ്രതിഭയും ഒരേ പോലെ സമന്വയിപ്പിച്ച ടീമാണ് തങ്ങളുടേതെന്നും സന്ദീപ് ശര്‍മ്മ പറഞ്ഞു. ടൂര്‍ണ്ണമെന്റ് പകുതി പോലും ആയിട്ടില്ലെന്നും തനിക്ക് തന്റെ ടീമിന്റെ മധ്യനിരയില്‍ വലിയ വിശ്വാസം തന്നെയാണുള്ളതെന്നും ടൂര്‍ണ്ണമെന്റ് പുരോഗമിക്കും തോറും ടീം മെച്ചപ്പെടുമെന്നും സന്ദീപ് ശര്‍മ്മ വ്യക്തമാക്കി.

വിനയായത് “ഡ്യൂ ഫാക്ടര്‍”

കിംഗ്സ് ഇലവനെതിരെ 150 റണ്‍സ് നേടിയ ശേഷം യാതൊരു പ്രഭാവവും ബൗളിംഗില്‍ സൃഷ്ടിക്കുവാന്‍ ആദ്യം സണ്‍റൈസേഴ്സിനു സാധിച്ചില്ലെങ്കിലും സന്ദീപ് ശര്‍മ്മയുടെ ഇരട്ട വിക്കറ്റിന്റെ ബലത്തില്‍ ഇന്നിംഗ്സിന്റെ അവസാനത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ സണ്‍റൈസേഴ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബ് അവസാന ഓവറില്‍ ഒരു പന്ത് അവശേഷിക്കെ വിജയം നേടുകയായിരുന്നു.

തന്റെ ടീമിനു തിരിച്ചടിയായത് മഞ്ഞുവീഴ്ചയാണെന്ന് വ്യക്തമാക്കി സണ്‍റൈസേഴ്സ് പേസ് ബൗളര്‍ സന്ദീപ് ശര്‍മ്മ. ഡ്യൂ കാരണം സ്വിംഗിനു തീരെ സഹായം ലഭിച്ചില്ലെന്നും ബാറ്റിംഗ് വളരെ എളുപ്പമായെന്നും സന്ദീപ് ശര്‍മ്മ പറഞ്ഞു. അവസാന ഓവറില്‍ 11 റണ്‍സാണ് ടീമിനു നേടേണ്ടിയിരുന്നത്. കെഎല്‍ രാഹുലും സാം കറനും ചേര്‍ന്ന് അത് നേടിക്കൊടുക്കുകയായിരുന്നു.

മത്സരദിവസം രാവിലെ മഴ പെയ്തിരുന്നു. അതിനാല്‍ തന്നെ വിക്കറ്റില്‍ ഈര്‍പ്പമുണ്ടായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗിനു അത് ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ഡ്യൂ ഫാക്ടറിന്റെ ആധിക്യം മൂലം തീരെ സ്വിംഗ് ലഭിച്ചില്ലെന്നും അത് നിര്‍ണ്ണായക ഘടകമായി മാറി. ആദ്യ ബാറ്റിംഗിനെക്കാള്‍ രണ്ടാമത് ബാറ്റിംഗ് ചെയ്യുന്നതായിരുന്നു കൂടുതല്‍ എളുപ്പം.

ആവേശം അവസാന ഓവര്‍ വരെ, പതറാതെ ടീമിനെ വിജയത്തിലേക്ക് നയിച്ച് കെഎല്‍ രാഹുല്‍

അനായാസം ജയിക്കേണ്ട കളി അവസാന ഓവറുകളില്‍ കൈവിട്ടുവെന്ന് തോന്നിപ്പിച്ചുവെങ്കിലും കെഎല്‍ രാഹുല്‍ പതറാതെ നിന്നപ്പോള്‍ ഒരു പന്ത് അവശേഷിക്കെ കിംഗ്സ് ഇലവന്‍ പഞ്ചാബിനു 6 വിക്കറ്റ് ജയം. അവസാന ഓവറില്‍ 11 റണ്‍സ് ജയിക്കുവാന്‍ വേണമെന്ന ഘട്ടത്തില്‍ നിന്നാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ജയത്തിലേക്ക് നീങ്ങിയത്.

ഗെയിലടിയ്ക്ക് അധികം ആയുസ്സിലായിരുന്നുവെങ്കിലും കിംഗ്സ് ഇലവന്‍ പഞ്ചാബിനെ അനായാസ വിജയത്തിലേക്ക് കെഎല്‍ രാഹുലും മയാംഗ് അഗര്‍വാലും നയിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു. ഇന്ന് സണ്‍റൈസേഴ്സിന്റെ 150 റണ്‍സ് പിന്തുടരാനിറങ്ങിയ പഞ്ചാബിനു വേണ്ടി ക്രിസ് ഗെയില്‍ ഒരു സിക്സും ഒരു ബൗണ്ടറിയും നേടി മൂന്നാം ഓവര്‍ കഴിഞ്ഞുടനെ തന്നെ പുറത്തായെങ്കിലും പിന്നീട് രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുമായി പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ അവസാനത്തോടെ മയാംഗിനെയും മില്ലറെയും പ‍ഞ്ചാബിനു നഷ്ടമായെങ്കിലും ജയം ടീമിനൊപ്പം നിന്നു.

ലോകേഷ് രാഹുലും മയാംഗ് അഗര്‍വാലും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കിംഗ്സ് ഇലവനെ നാലാം വിജയത്തിനു അരികിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ 114 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. യഥേഷ്ടം റണ്‍സ് നേടി സ്കോറിംഗ് മുന്നോട്ട് നീക്കിയ കൂട്ടുകെട്ട് ലക്ഷ്യം അവസാന നാലോവറില്‍ 32 റണ്‍സാക്കി കുറച്ചിരുന്നു.

ലക്ഷ്യം മൂന്നോവറില്‍ 19 റണ്‍സായിരുന്നപ്പോള്‍ മയാംഗ് അഗര്‍വാലിനെ ടീമിനു നഷ്ടമായതിനു പിന്നാലെ അതേ ഓവറില്‍ ഡേവിഡ് മില്ലറെയും സന്ദീപ് ശര്‍മ്മ പുറത്താക്കി. അവസാന രണ്ടോവറില്‍ നിന്ന് 16 റണ്‍സ് ജയിക്കുവാന്‍ വേണ്ട ഘട്ടത്തില്‍ സിദ്ധാര്‍ത്ഥ് കൗള്‍ എറിഞ്ഞ ഓവറില്‍ വെറും 5 റണ്‍സ് മാത്രം വിട്ട് നല്‍കി മന്ദീപ് സിംഗിനെ പുറത്താക്കിയപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 11 റണ്‍സായി മാറി.

അവസാന ഓവര്‍ എറിഞ്ഞ മുഹമ്മദ് നബിയുടെ ആദ്യ രണ്ട് പന്തില്‍ നിന്ന് ഡബിള്‍ നേടിയ സാം കറന്‍ മൂന്നാം പന്തില്‍ സിംഗിള്‍ നേടി സ്ട്രൈക്ക് കെഎല്‍ രാഹുലിനു നല്‍കി. നാലാം പന്തില്‍ ബൗളറുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറി നേടി കെഎല്‍ രാഹുല്‍ ലക്ഷ്യം രണ്ട് പന്തില്‍ രണ്ടാക്കി മാറ്റി. അടുത്ത പന്തില്‍ ഡേവിഡ് വാര്‍ണറുടെ മിസ് ഫീല്‍ഡ് മുതലാക്കി രണ്ടോടി വിജയം കുറിയ്ക്കുവാന്‍ രാഹുലിനും സാം കറനുമായി.

മയാംഗ് അഗര്‍വാല്‍ 43 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയപ്പോള്‍ കെഎല്‍ രാഹുല‍് 53 പന്തില്‍ നിന്ന് 71 റണ്‍സ് നേടി പുറത്താകാതെ നിന്നു. സാം കറന്‍ നിര്‍ണ്ണായകമായ അഞ്ച് റണ്‍സുമായി പുറത്താകാതെ രാഹുലിനു അവസാന ഓവറില്‍ മികച്ച പിന്തുണ നല്‍കി.

Exit mobile version