ലിവർപൂളിന് വീണ്ടും വിജയം, കിരീടത്തിലേക്ക് അടുക്കുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ കിരീടത്തിലേക്ക് അടുക്കുന്നു. ഇന്ന് ലീഗിൽ സതാമ്പ്ടണെ നേരിട്ട ലിവർപൂൾ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടി. ഇന്ന് ഒരു ഗോളിന് പിറകിൽ നിന്ന് ശേഷം തിരിച്ചടിച്ച് ആണ് ലിവർപൂൾ വിജയം നേടിയത്.

ഇന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ വിൽ സ്മാൾബോൾ നേടിയ ഗോളിൽ സതാമ്പ്ടൺ ലീഡ് എടുത്തു. ഗോൾ വന്നതോടെ ഉയർത്തെഴുന്നേറ്റ ലിവർപൂൾ 52ആം മിനുറ്റിൽ ഡാർവിൻ നൂനിയസിലൂടെ സമനില പിടിച്ചു. തൊട്ടടുത്ത മിനുറ്റിൽ ഒരു പെനാൽറ്റിയിലൂടെ സലാ ലിവർപൂളിനെ ലീഡിലും എത്തിച്ചു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഒരു ഹാൻഡ് ബോളിൽ രണ്ടാം പെനാൽറ്റി വന്നതോടെ സലായിലൂടെ മൂന്നാം ഗോൾ നേടി ലിവർപൂൾ വിജയം പൂർത്തിയാക്കി. ലിവർപൂൾ 29 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുമായി ലിവർപൂൾ ഒന്നാമത് തുടരുന്നു. ആഴ്സണലിനെക്കാൾ 16 പോയിന്റിന്റെ ലീഡ് ലിവർപൂളിന് ഉണ്ട്.

സലായുടെ 50-ാം ചാമ്പ്യൻസ് ലീഗ് ഗോൾ! ജിറോണയെയും തോൽപ്പിച്ച് ലിവർപൂൾ

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ തങ്ങളുടെ മികച്ച റെക്കോർഡ് നിലനിർത്തി കൊണ്ട് ജിറോണയ്‌ക്കെതിരെ വിജയം നേടി. സ്പെയിനിൽ നടന്ന മത്സരത്തിൽ 1-0 എന്ന സ്കോറിനായിരുന്നു ലിവർപൂളിന്റെ വിജയം. മുഹമ്മദ് സലായുടെ രണ്ടാം പകുതിയിൽ നേടിയ പെനാൽറ്റി ഗോളിലാണ് അവർ ജയിച്ചത്. 18 പോയിൻ്റുമായി ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ലിവർപൂൾ. ജിറോണ മൂന്ന് പോയിൻ്റുമായി 30-ാം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ച് ജിറോണക്ക് എന്നാൽ ഒരു ഗോൾ നേടാൻ ആകാഞ്ഞത് വിനയായി. 63-ാം മിനിറ്റിൽ ഡോണി വാൻ ഡി ബീക്ക് ലൂയിസ് ഡയസിനെ ഫൗൾ ചെയ്തതിന് ആണ് പെനാൽറ്റി പിറന്നത്. റയൽ മാഡ്രിഡിനെതിരായ മുൻ മത്സരത്തിൽ പെനാൽറ്റി നഷ്‌ടമാക്കിയ സലാ ഇത്തവണ ഒരു പിഴവും വരുത്തിയില്ല, ശാന്തമായി പന്ത് താഴെയുള്ള മൂലയിലേക്ക് സ്ലോട്ട് ചെയ്ത് തൻ്റെ 50-ാം ചാമ്പ്യൻസ് ലീഗ് ഗോൾ അദ്ദേഹം നേടി.

ഗോളിന് ശേഷം ലിവർപൂൾ മികച്ച രീതിയിൽ കളി നിയന്ത്രിച്ചു, പൊസഷൻ നിലനിർത്തുകയും ജിറോണയ്ക്ക് സമനില ഗോളിനുള്ള വ്യക്തമായ അവസരങ്ങൾ നിഷേധിക്കുകയും ചെയ്തു.

ലിവർപൂളിനെ വിറപ്പിച്ച് മിട്രോവിചും ഫുൾഹാമും, ആദ്യ മത്സരത്തിൽ തന്നെ ലിവർപൂൾ പോയിന്റ് നഷ്ടപ്പെടുത്തി | Fulham 2-2 Liverpool

പ്രീമിയർ ലീഗിന്റെ രണ്ടാം ദിവസം തുടങ്ങിയത് ഒരു ആവേശകരമായ മത്സരത്തോടെയാണ്. ഇന്ന് ക്രേവൻ കോട്ടേജിൽ ലിവർപൂളും ഫുൾഹാമും ഏറ്റുമുട്ടുമ്പോൾ ഒരു എളുപ്പമുള്ള ലിവർപൂൾ വിജയമാണ് ഏവരും പ്രവചിച്ചത്. എന്നാൽ ഫുൾഹാമിന്റെ പ്ലാനുകൾ വേറെ ആയിരുന്നു. അവർ ലിവർപൂളിന്റെ സൂപ്പർ താരനിരയെ വിറപ്പിച്ചു.

ഇന്ന് വിരസമായി തുടങ്ങിയ മത്സരം മെല്ലെ ഫുൾഹാമിന്റെ അറ്റാക്കുകളോടെ ചൂടുപിടിച്ചു. 32ആം മിനുട്ടിൽ ആയിരുന്നു ലിവർപൂളിനെ ഞെട്ടിച്ച് കൊണ്ട് ഫുൾഹാമിന്റെ ആദ്യ ഗോൾ വന്നത്. വലതു വിങ്ങിൽ നിന്ന് ടെറ്റെ നൽകിയ ക്രോസ് ഹെഡ് ചെയ്ത് മിട്രോവിച് അനായാസം വലയിൽ എത്തിച്ചു. മിട്രോവിചിനൊപ്പം പന്തിനായി ചാടിയ അലക്സാണ്ടർ അർനോൾഡിന് ഗോൾ നോക്കി നിൽക്കാനെ ആയുള്ളൂ.

ഈ ഗോളിന് മറുപടി നൽകാൻ രണ്ടാം പകുതിയിൽ നൂനിയസ് വരേണ്ടി വന്നു. സബ്ബായി എത്തിയ നൂനിയസ് 64ആം മിനുട്ടിൽ ഒരു ഫ്ലിക്കിലൂടെ തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളും ലിവർപൂളിന്റെ സമനില ഗോളും നേടി. ലിവർപൂൾ വിജയത്തിലേക്ക് പോകുമെന്ന് തോന്നിപ്പിച്ച നിമിഷം.

ഇതിനിടയിൽ ബ്രേക്ക് ചെയ്ത് കൊണ്ട് ലിവർപൂൾ പെനാൾട്ടി ബോക്സിൽ എത്തിയ മിട്രോവിച് ഒരു പെനാൾട്ടി നേടി. മിട്രോവിച് തന്നെ ആ പന്ത് ലക്ഷ്യത്തിലും എത്തിച്ചു. സ്കോർ 2-1. വീണ്ടും ലിവർപൂൾ പിറകിൽ.

ഇത്തവണ ലിവർപൂളിന്റെ രക്ഷയ്ക്ക് എത്തിയത് സലാ ആയിരുന്നു. 80ആം മിനുട്ടിൽ നൂനിയസിന്റെ അസിസ്റ്റിൽ നിന്ന് സലായുടെ ഫിനിഷ്. കളി വീണ്ടും സമനിലയിൽ. ഇഞ്ച്വറി ടൈമിൽ ഹെൻഡേഴ്സന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയില്ലായിരുന്നു എങ്കിൽ ലിവർപൂളിന് വിജയം സ്വന്തമാക്കാമായിരുന്നു.

Story Highlight: FT: Fulham 2-2 Liverpool

A shaky start to Liverpool’s season

സലായുടെ കരാർ ചർച്ചകളിൽ താൻ സന്തോഷവാൻ ആണെന്ന് ക്ലോപ്പ്

മുഹമ്മദ് സലായുടെ കരാർ സാഹചര്യത്തിൽ തനിക്ക് ആശങ്ക ഇല്ലെന്നും ചർച്ചകളിൽ തൃപ്തനാണെന്നും ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. സലാ ലിവർപൂൾ വിടും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിന് ഇടയിലാണ് ക്ലോപ്പിന്റെ പ്രതികരണം. 2023ൽ സലായുടെ ലിവർപൂളിലെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. സലാ ലാലിഗയിലേക്ക് പോകും എന്ന് വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും ഫബ്രിസിയോ റൊമാനോ അത് നിഷേധിക്കുന്നു‌. സലാ ലാലിഗയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ഫബ്രിസിയോ പറയുന്നത്‌

പുതിയതായി ഒന്നും പറയാനില്ല ക്ലോപ്പ് സലായുടെ കരാറിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു. ഞാൻ സലായുടെ കരാർ ചർച്ചകളിൽ സന്തുഷ്ടനാണ്. കാര്യങ്ങൾ നല്ല നിലയിലാണ്‌. ഇരു കക്ഷികളും പരസ്പരം സംസാരിക്കുന്നുണ്ട്. ക്ലോപ്പ് പറഞ്ഞു.

ലിവർപൂൾ വാഗ്ദാനം ചെയ്ത കരാർ സലാ ഒപ്പുവെക്കില്ല

മൊ സലായും ലിവർപൂളും തമ്മിലുള്ള കരാർ ചർച്ചകൾ ധാരണയിൽ എത്താൻ ആകാതെ തുടരുകയാണ് എന്ന് ഇറ്റാലിയൻ പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ. ലിവർപൂൾ നിലവിൽ ഓഫർ ചെയ്ത കരാർ അംഗീകരിക്കാൻ അദ്ദേഹത്തിന് ഉദ്ദേശ്യമില്ല എന്നും ഫബ്രിസിയോ പറയുന്നു. സലാ ആവശ്യപ്പെടുന്ന വേതനം നൽകാൻ ലിവർപൂൾ തയ്യാറായില്ല എങ്കിൽ താരം ല്ലബ് വിടാൻ ആണ് സാധ്യത.

2017ൽ റോമയിൽ നിന്ന് ആൻഫീൽഡിൽ എത്തിയതിന് ശേഷം ലിവർപൂളിലെ ഏറ്റവും പ്രധാന താരമാണ് മുഹമ്മദ് സലാ. റെഡ്സിനായി എണ്ണമറ്റ ഗോളുകൾ താരം നേടി. ലിവർപൂളിന്റെ പ്രീമിയർ ലീഗ് കിരീടത്തിലും യുവേഫ ചാമ്പ്യൻസ് ലീഗിലും പ്രധാന പങ്കുവെക്കാനും സലായ്ക്ക് ആയിരുന്നു.

നിലവിലെ നിർദിഷ്ട കരാറിൽ ഒപ്പിടാൻ ഉദ്ദേശമില്ലാത്തതിനാൽ സലാ റെഡ്‌സ് വിടാൻ സാധ്യതയുണ്ടെന്ന് സ്ഥിരീകരിച്ച് റൊമാനോ സാഹചര്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു.

“ലിവർപൂളിൽ നിന്നുള്ള നിലവിലെ പുതിയ കരാർ ബിഡ് സ്വീകരിക്കാൻ സലായ്ക്കും അദ്ദേഹത്തിന്റെ ഏജന്റിനും ഉദ്ദേശമില്ല. കാര്യങ്ങൾ നിലനിൽക്കുന്നതിനാൽ ഡിസംബർ മുതൽ ചർച്ചകൾ തകർന്നു,” റൊമാനോ പറഞ്ഞു.
“മോയുടെ മുൻ‌ഗണന തുടരുക എന്നതാണ് – പക്ഷേ നിലവിലെ അവസ്ഥയില അത് നടൽകില്ല്” ഫബ്രിസിയോ പറഞ്ഞു.

ലിവർപൂൾ ഇന്ന് മിലാനിൽ!! ഫുട്ബോൾ പ്രേമികൾക്ക് മറ്റൊരു വിരുന്ന്

ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഒരും ഗംഭീര മത്സരം ആണ് നടക്കുന്നത്. സാൻ സിറോയിൽ നടക്കുന്ന മത്സരത്തിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്റർ മിലാൻ ആറ് തവണ യൂറോപ്യൻ ചാമ്പ്യൻമാരായ ലിവർപൂളുമായി ഏറ്റുമുട്ടും. ഇന്ന് ആദ്യ പാദ പ്രീക്വാർട്ടർ ആണ് മിലാനിൽ നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ 100% റെക്കോഡോടെ ആണ് ലിവർപൂൾ പ്രീക്വാർട്ടറിലേക്ക് എത്തിയത്. അതേസമയം ഇന്റർ മിലാൻ ഗ്രൂപ്പ് ഘട്ടത്തിൽ റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനവുമായാണ് നോക്കൗട്ട് റൗണ്ടിലേക്ക് എത്തിയത്.

തങ്ങളുടെ അവസാന രണ്ട് സീരി എ മത്സരങ്ങളിൽ വിജയിക്കാനാകാതെയാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിലേക്ക് എത്തുന്നത്. മിലാം ഡാർബിയിൽ എസി മിലാനോട് 2-1 ന് തോൽക്കുകയും പിന്നാലെ നാപോളിയോട് 1-1 സമനില വഴങ്ങുകയും ചെയ്ത ഇന്ററിന് ഇന്ന് വിജയിക്കുക എളുപ്പവുമാകില്ല.

മറുവശത്ത് ലിവർപൂൾ തുടർച്ചയായ ആറ് വിജയങ്ങളുമായാണ് മിലാനിലേക്ക് വിമാനം കയറുന്നത്. സലായും മാനെയും ഒക്കെ തിരിച്ച് എത്തിയതും പുതിയ സൈനിംഗ് ലൂയിസിന്റെ പ്രകടനങ്ങളും ലിവർപൂളിനെ കൂടുതൽ ശക്തമാക്കുന്നുണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്. കളി സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.

ഗബാസ്കിയാണ് ഹീറോ!! സലായും ഈജിപ്തും ആഫ്രിക്കൻ നാഷൺസ് കപ്പ് ഫൈനലിൽ

മൊ സലായും ഈജിപ്തും ആഫ്കോൺ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന സെമി ഫൈനലിൽ ആതിഥേയരായ കാമറൂണെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആണ് ഈജിപ്ത് ഫൈനലിലേക്ക് മുന്നേറിയത്. ഈജിപ്ത് ഗോൾ കീപ്പർ ഗബാസ്കി രണ്ട് പെനാൾട്ടി സേവുകളുമായി ഹീറോ ആയി മാറി.

ആഫ്രിക്കൻ നാഷൺസിന്റെ രണ്ടാം സെമി ഫൈനലിൽ ഇന്ന് 120 മിനുട്ട് കളിച്ചിട്ടും ആതിഥേയരായ കാമറൂണോ സലായുടെ ഈജിപ്തിനോ ഒരു ഗോൾ നേടാൻ ആയിരുന്നില്ല. ആദ്യ പകുതിയിൽ മൊ സലാക്ക് മികച്ച ഒരു അവസരം കാമറൂൺ താരങ്ങളുടെ അബദ്ധത്തിൽ നിന്ന് ലഭിച്ചിരുന്നു എങ്കിലും അത് മുതലെടുക്കാൻ സലാക്ക് ആയില്ല. ഇടക്കുള്ള അവസരങ്ങൾ ഒഴിച്ചാൽ 120 മിനുട്ടുകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത് കാമറൂൺ ആയിരുന്നു. എന്നാൽ അത് സ്കോർ ബോർഡിൽ കാണാൻ ആയില്ല.

പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഗബാസ്കി ഈജിപ്തിന്റെ ഹീറോ ആയിമ്ല്. കാമറൂന്റെ രണ്ടാം കിക്കും മൂന്നാം പെനാൾട്ടി കിക്കും ഗബാസ്കി തടഞ്ഞതോടെ ഈജിപ്ത് ഫൈനലിലേക്ക് കുതിച്ചു. ഒരു പെനാൾട്ടി കിക്ക് കാമറൂൺ പുറത്തേക്കും അടിച്ചു. പെനാൾട്ടി ഷൂട്ടൗട്ട് 3-1 എന്ന സ്കോറിനാണ് ഈജിപ്ത് വിജയിച്ചത്. ഫൈനൽ സെനഗലിനെ ആകും ഈജിപ്ത് നേരിടുക.

“സലായെക്കാൾ മികച്ച താരം റൊണാൾഡോ തന്നെ” – ഒലെ

സലാ മികച്ച ഫോമിൽ ആണെങ്കിലും ക്രിസ്റ്റ്യാനോ റൊണാഡോ ആണ് സലായെക്കാൾ മികച്ച താരം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ. ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിനു മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു ഒലെ. താൻ സലായ്ക്ക് മേൽ എന്നും റൊണാൾഡോയെ മാത്രമെ എടുക്കുകയുള്ളൂ. റൊണാൾഡോ ഇതിഹാസം രചിച്ച താരമാണ് ഒലെ പറഞ്ഞു. ഗോളടിക്കുന്ന കാര്യത്തിൽ റൊണാൾഡോക്ക് പകരം ആരും ഇല്ല എന്നും ഇപ്പോഴും അദ്ദേഹം ഗോളടി തുടരുക ആണെന്നും ഒലെ പറഞ്ഞു.

എന്നാൽ സലായും മികച്ച കളിക്കാരനാണ്. അദ്ദേഹം ഗംഭീര ഫോമിൽ ആണ്. 90 മിനുട്ടും ഡിഫൻഡേഴ്സ് അത്ര മികച്ചു നിന്നാൽ മാത്രമെ സലയെ തടയാൻ ആവുകയുള്ളൂ. ഒലെ പറഞ്ഞു. സലാ അടുത്ത കാലത്തായി സ്കോർ ചെയ്ത ഗോളുകൾ പലതും ലോകോത്ത ഗോളുകൾ ആണെന്നും ഒലെ പറഞ്ഞു. ലിവർപൂളിന്റെ അറ്റാക്കിംഗ് ത്രയത്തെ തനിക്ക് വലിയ ഇഷ്ടമാണെന്നും ഒലെ പറഞ്ഞു.

“സലായെക്കാൾ മികച്ച ഒരു താരവും ലോക ഫുട്ബോളിൽ ഇല്ല” – ക്ലോപ്പ്

ഇപ്പോൾ ലോക ഫുട്ബോളിൽ സലായെക്കാൾ മികച്ച ഒരു താരവും ഇല്ലാ എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. വാറ്റ്ഫോർഡിനെതിരായ സലായുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു ക്ലോപ്പ്. ഇന്നലെ ഒരു ഗോളും ഒരു അസിസ്റ്റുമായി സലാ തിളങ്ങിയിരുന്നു. സലാ നേടിയ ഗോൾ അദ്ദേഹത്തിന്റെ വ്യക്തിഗത മികവ് കാണിക്കുന്നത് ആയിരുന്നു.

“വാറ്റ്ഫോർഡിനെ നടത്തിയ പ്രകടനം വളരെ വലുതായിരുന്നു. ആദ്യ ഗോളിനായുള്ള സൂപ്പർ പാസ്, പിന്നീട് വന്ന അദ്ദേഹത്തിന്റെ ഗോൾ, അത് തികച്ചും അസാധാരണമായിരുന്നു. ബോക്സിൽ ഇത്ര ചടുതലയോടെ കളിക്കുന്നത് സലായുടെ ഫോം വ്യക്തമാക്കുന്നത്. ദീർഘകാലം സല ഈ ഫോം തുടരട്ടെ” ക്ലോപ്പ് പറഞ്ഞു. സലായെക്കാൾ മികച്ച ഫോമിൽ ആരെങ്കിലും ഇപ്പോൾ ലോക ഫുട്ബോളിൽ ഉണ്ടോ എന്നും ക്ലോപ്പ് ചോദിച്ചു.

ലിവർപൂളുമായി പുതിയ കരാർ ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് സല

ലിവർപൂളുമായി കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾ ഒന്നും ആരംഭിച്ചിട്ടില്ലെന്ന് ലിവർപൂൾ താരം മൊ സല. പുതിയ കരാറിന്റെ ചർച്ചക്കായി ലിവർപൂളിൽ നിന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും സല വ്യക്തമാക്കി. നിലവിൽ 2023 വരെ ലിവർപൂളിൽ കരാർ ഉള്ള താരമാണ് മൊ സല. നേരത്തെ ലിവർപൂൾ വിടുകയാണെങ്കിൽ സ്പാനിഷ് ലീഗിൽ കളിക്കാനുള്ള താല്പര്യം സല പ്രകടിപ്പിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ജനുവരിയിൽ ലിവർപൂളിൽ തന്നെ തുടരാനാണ് തനിക്ക് താൽപര്യമെന്നും ഇനിയും പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും ലിവർപൂളിന്റെ കൂടെ നേടണമെന്നും സല പറഞ്ഞിരുന്നു. 2017ൽ ക്ലബ് റെക്കോർഡ് തുക നൽകിയാണ് ലിവർപൂൾ സലയെ റോമയിൽ നിന്ന് സ്വന്തമാക്കിയത്. ലിവർപൂളിന് വേണ്ടി 193 മത്സരങ്ങൾ കളിച്ച സല 120 ഗോളുകളും നേടിയിട്ടുണ്ട്.

ചാമ്പ്യന്മാരെ വിറപ്പിച്ച ലീഡ്സ് സാലയുടെ ഹാട്രിക്കിനു മുന്നിൽ കീഴടങ്ങി!!

പ്രീമിയർ ലീഗിന്റെ ആദ്യ ദിവസം തന്നെ ഇങ്ങനെ ഒരു മത്സരം ആരും പ്രതീക്ഷിച്ചു കാണില്ല. ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്നാണ് ഇന്ന് ആൻഫീൽഡിൽ കണ്ടത്. ഒരു നിമിഷം പോലും ഊർജ്ജം കുറഞ്ഞു പോകാത്ത ഒരു മത്സരം. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും ചാമ്പ്യൻഷിപ്പ് കിരീടം നേടി പ്രീമിയർ ലീഗിലേക്ക് എത്തിയ ലീഡ്സും നേർക്കുനേർ വന്നപ്പോൾ ഒരു പ്രീമിയർ ലീഗ് ക്ലാസിക് തന്നെയാണ് കഴിഞ്ഞത്. സലായുടെ ഹാട്രിക്കിന്റെ മികവിൽ 4-3 എന്ന സ്കോറിനാണ് ലിവർപൂൾ ഇന്ന് വിജയിച്ചത്.

ലിവർപൂൾ ചാമ്പ്യന്മാരാണെന്ന് ഒന്നും ഓർത്ത് ഭയക്കാതെ കളിക്കുന്ന ബിയെൽസയുടെ ലീഡ്സിനെയാണ് ഇന്ന് ആൻഫീൽഡ് കണ്ടത്. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ലീഡ്സ് ഗോൾ വഴങ്ങി. മൊ സലായുടെ ഒരു ഷോട്ട് ഹാൻഡ് ബോൾ ആയപ്പോൾ ലഭിച്ച പെനാൾട്ടി ആയിരുന്നു ലിവർപൂളിന് ലീഡ് നൽകിയത്. സലാ തന്നെ പന്ത് വലയിൽ എത്തിച്ചു. ലീഡ്സ് പ്രീമിയർ ലീഗ് കളിക്കാൻ ആയില്ല എന്നൊക്കെ നാലാം മിനുട്ടിലെ ഗോൾ ചിലരെ ചിന്തിപ്പിച്ചു കാണും. എന്നാൽ പിന്നീട് കണ്ടത് അർജന്റീന തന്ത്രശാലി ബിയെൽസയുടെ മാജിക്ക് ആയിരുന്നു.

12ആം മിനുട്ടിൽ തന്നെ ലീഡ്സ് സമനില തിരിച്ചുപ്പിടിച്ചു. ഇടതു വിങ്ങിൽ അർനോൾഡിനെ വട്ടം കറക്കി കുതിച്ച് ജാക്ക് ഹാരിസൺ ആണ് ലീഡ്സിന്റെ സമനില ഗോൾ നേടിയത്. 20ആം മിനുട്ടിൽ ലിവർപൂൾ വീണ്ടും ലീഡ് എടുത്തു. റൊബേർട്സന്റെ കോർണറിൽ നിന്ന് ഒരു ബുള്ളറ്റ് ഹെഡറിലൂടെ വാൻ ഡൈക് ആണ് ലിവർപൂളിന്റെ രണ്ടാം ഗോൾ നേടിയത്.

ആ ഗോളിനും ലീഡ്സിന് മറുപടി ഉണ്ടായിരുന്നു. 30ആം മിനുട്ടിൽ ബാംഫോർഡിന്റെ വക ആയിരുന്നു ലീഡ്സിന്റെ രണ്ടാം സമനില ഗോൾ. വാൻ ഡൈകിന്റെ ഒരു പിഴവ് മുതലെടുത്തായിരുന്നു ആ ഗോൾ. ലിവർപൂൾ നിമിഷങ്ങൾക്ക് അകം അതിന് മറുപടി കൊടുത്തു. 33ആം മിനുട്ടിൽ സലായുടെ വക ആയിരുന്നു ലിവർപൂളിന്റെ മൂന്നാം ഗോൾ. സലായുടെ പവർഫുൾ ഷോട്ട് തേടാൻ പോലും ലീഡ്സിന്റെ കീപ്പർക്ക് ആയില്ല.

ഇത്തവണ ലിവർപൂളിന്റെ ലീഡ് കുറച്ച് സമയം നീണ്ടു നിന്നു. രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ ക്ലിക്ക് വേണ്ടി വന്നു മൂന്നാം തവണ അലിസണെ പരാജപ്പെടുത്താൻ‌. ക്ലിക്കിന്റെ ഗോളോടെ മത്സരം 3-3 എന്നായി. പിന്നീട് ഇരുടീമുകളും വിജയ ഗോളിനായുള്ള പോരാട്ടമായിരുന്നു. 88ആം മിനുട്ടിൽ ആ വിജയ ഗോൾ ലിവർപൂളിന് ലഭിച്ചു. ഫബിനോയെ വീഴ്ത്തിയതിന് മത്സരത്തിലെ രണ്ടാം പെനാൾട്ടി. വീണ്ടും കിക്ക് എടുത്ത സലാ വീണ്ടും ലക്ഷ്യം കണ്ടു. സലാ തന്റെ ഹാട്രിക്കും ലിവർപൂളിന്റെ വിജയവും പൂർത്തിയാക്കി.

Exit mobile version