സൗദി ഓഫറിന് മുന്നിൽ ഫുൾഹാം മുട്ടുമടക്കി, മിട്രോവിച് അൽ ഹിലാലിലേക്ക്

സൗദി അറേബ്യൻ ഓഫറുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ഫുൾഹാമിനും ആയില്ല. ഏറെ കാലത്തെ പ്രതിരോധത്തിന് അവസാനം ഫുൾഹാം അവരുടെ സെർബിയൻ മുന്നേറ്റനിര താരം അലക്സാണ്ടർ മിട്രോവിച്ചിനെ വിൽക്കാൻ തീരുമാനിച്ചു. 50 മില്യൺ യൂറോക്ം മുകളിൽ ഉള്ള പാക്കേജ് ഫുൾഹാം അംഗീകരിക്കുകയായിരുന്നു‌‌. 3 വർഷത്തെ കരാർ മിട്രോവിച് ഒപ്പുവെക്കും.

നെയ്മറിനെയും ഗോൾ കീപ്പർ ബോണോയെയും സ്വന്തമാക്കിയതിനു പിന്നാലെയാണ് മുട്രോവചിനെയും അൽ ഹിലാൽ സൈൻ ചെയ്യുന്നത്‌‌. ഇനി വെറാറ്റിയെ കൂടെ സ്വന്തമാക്കിയാൽ അൽ ഹിലാൽ ഈ ട്രാൻസ്ഫർ വിൻഡോയിലെ നീക്കങ്ങൾ അവസാനിപ്പിക്കും.

കഴിഞ്ഞ സീസണിൽ 24 മത്സരങ്ങളിൽ നിന്നു 14 ഗോളുകൾ നേടിയ മിട്രോവിച്ച് ഫുൾഹാമിനെ പ്രീമിയർ ലീഗിൽ ടോപ് ഹാഫിൽ ഫിനിഷ് ചെയ്യാൻ സഹായിച്ചിരുന്നു. 2018 മുതൽ മിട്രോവിച് ഫുൾഹാമിനൊപ്പം ഉണ്ട്. അതിനു മുമ്പ് ന്യൂകാസിൽ യുണൈറ്റഡിന്റെ താരമായിരുന്നു. സെർബിയക്ക് ആയി 81 മത്സരങ്ങൾ കളിച്ച താരമാണ് മിട്രോവിച്. അടുത്ത ദിവസങ്ങളിൽ തന്നെ താരം സൗദിയിലേക്ക് എത്തി നടപടികൾ പൂർത്തിയാക്കും.

മിട്രോവിച് ഗോളടി തുടരുന്നു, ബ്രൈറ്റണ് ആദ്യ പരാജയം സമ്മാനിച്ച് ഫുൾഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റണ് സീസണിലെ ആദ്യ പരാജയം. ഇന്ന് ക്രേവൻ കോട്ടേജിൽ നടന്ന മത്സരത്തിൽ ഫുൾഹാം ബ്രൈറ്റണെ ഒന്നൊനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. മിട്രോവിച് ഇന്നും ഫുൾഹാമിനായി ഗോൾ നേടി. സീസണിൽ ഇതുവരെ അഞ്ച് ഗോളുകൾ മിട്രോവിച് നേടി കഴിഞ്ഞു.

ഇന്ന് എല്ലാ ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ മിട്രോവിച് ആണ് ഫുൾഹാമിന്റെ സ്കോർ ബോർഡ് തുറന്നത്. 55ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ഫുൾഹാം ലീഡ് ഇരട്ടിയാക്കി. 60ആം മിനുട്ടിൽ മകാലിസ്റ്ററിന്റെ പെനാൾട്ടിയിലൂടെ ബ്രൈറ്റൺ ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ പോട്ടറിന്റെ ടീമിനായില്ല.

ബ്രൈറ്റൺ 10 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്തും ഫുൾഹാം 8 പോയിന്റുമായി ആറാം സ്ഥാനത്തുമാണ് ഉള്ളത്.

ലിവർപൂളിനെ വിറപ്പിച്ച് മിട്രോവിചും ഫുൾഹാമും, ആദ്യ മത്സരത്തിൽ തന്നെ ലിവർപൂൾ പോയിന്റ് നഷ്ടപ്പെടുത്തി | Fulham 2-2 Liverpool

പ്രീമിയർ ലീഗിന്റെ രണ്ടാം ദിവസം തുടങ്ങിയത് ഒരു ആവേശകരമായ മത്സരത്തോടെയാണ്. ഇന്ന് ക്രേവൻ കോട്ടേജിൽ ലിവർപൂളും ഫുൾഹാമും ഏറ്റുമുട്ടുമ്പോൾ ഒരു എളുപ്പമുള്ള ലിവർപൂൾ വിജയമാണ് ഏവരും പ്രവചിച്ചത്. എന്നാൽ ഫുൾഹാമിന്റെ പ്ലാനുകൾ വേറെ ആയിരുന്നു. അവർ ലിവർപൂളിന്റെ സൂപ്പർ താരനിരയെ വിറപ്പിച്ചു.

ഇന്ന് വിരസമായി തുടങ്ങിയ മത്സരം മെല്ലെ ഫുൾഹാമിന്റെ അറ്റാക്കുകളോടെ ചൂടുപിടിച്ചു. 32ആം മിനുട്ടിൽ ആയിരുന്നു ലിവർപൂളിനെ ഞെട്ടിച്ച് കൊണ്ട് ഫുൾഹാമിന്റെ ആദ്യ ഗോൾ വന്നത്. വലതു വിങ്ങിൽ നിന്ന് ടെറ്റെ നൽകിയ ക്രോസ് ഹെഡ് ചെയ്ത് മിട്രോവിച് അനായാസം വലയിൽ എത്തിച്ചു. മിട്രോവിചിനൊപ്പം പന്തിനായി ചാടിയ അലക്സാണ്ടർ അർനോൾഡിന് ഗോൾ നോക്കി നിൽക്കാനെ ആയുള്ളൂ.

ഈ ഗോളിന് മറുപടി നൽകാൻ രണ്ടാം പകുതിയിൽ നൂനിയസ് വരേണ്ടി വന്നു. സബ്ബായി എത്തിയ നൂനിയസ് 64ആം മിനുട്ടിൽ ഒരു ഫ്ലിക്കിലൂടെ തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളും ലിവർപൂളിന്റെ സമനില ഗോളും നേടി. ലിവർപൂൾ വിജയത്തിലേക്ക് പോകുമെന്ന് തോന്നിപ്പിച്ച നിമിഷം.

ഇതിനിടയിൽ ബ്രേക്ക് ചെയ്ത് കൊണ്ട് ലിവർപൂൾ പെനാൾട്ടി ബോക്സിൽ എത്തിയ മിട്രോവിച് ഒരു പെനാൾട്ടി നേടി. മിട്രോവിച് തന്നെ ആ പന്ത് ലക്ഷ്യത്തിലും എത്തിച്ചു. സ്കോർ 2-1. വീണ്ടും ലിവർപൂൾ പിറകിൽ.

ഇത്തവണ ലിവർപൂളിന്റെ രക്ഷയ്ക്ക് എത്തിയത് സലാ ആയിരുന്നു. 80ആം മിനുട്ടിൽ നൂനിയസിന്റെ അസിസ്റ്റിൽ നിന്ന് സലായുടെ ഫിനിഷ്. കളി വീണ്ടും സമനിലയിൽ. ഇഞ്ച്വറി ടൈമിൽ ഹെൻഡേഴ്സന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയില്ലായിരുന്നു എങ്കിൽ ലിവർപൂളിന് വിജയം സ്വന്തമാക്കാമായിരുന്നു.

Story Highlight: FT: Fulham 2-2 Liverpool

A shaky start to Liverpool’s season

Exit mobile version