ഇന്ത്യന്‍ ലൈനപ്പിലേക്ക് നോക്കിയാൽ മുഴുവന്‍ ലോകോത്തര താരങ്ങള്‍ – റോസ് ടെയിലര്‍

ഇന്ത്യ ഏറെകാലമായി ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാണെന്നും അവരുടെ നിലവാരം വളരെ കാലമായി ഉയര്‍ത്തി വെച്ചിട്ടുള്ള ടീം ആണെന്നും പറഞ്ഞ് ന്യൂസിലാണ്ട് സീനിയര്‍ താരം റോസ് ടെയിലര്‍. ഇന്ത്യന്‍ ലൈനപ്പിലൂടെ കടന്ന് പോയാൽ തന്നെ ഒട്ടനവധി ലോകോത്തര താരങ്ങളാണുള്ളതെന്ന് കാണാം. അവര് ഏത് അന്തിമ ഇലവനെ തിരഞ്ഞെടുത്താലും അത് കടുപ്പമേറിയ ടീമായിരിക്കുമെന്ന് ടെയിലര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ 15 അംഗ സംഘത്തിൽ നിന്ന് പുറത്ത് പോകുന്ന താരങ്ങളും ലോകോത്തര താരങ്ങളാണെന്നതാണ് ശ്രദ്ധിക്കേണ്ടതെന്നും റോസ് ടെയിലര്‍ പറഞ്ഞു. പ്രമുഖ താരങ്ങളില്ലാതെ ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയിച്ച് ലോകത്തെ ഞെട്ടിച്ചിരുന്നു. ജൂൺ 18ന് സൗത്താംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ അരങ്ങേറുന്നത്.

ഫൈനൽ വിജയികള്‍ക്ക് 12 കോടി രൂപയും റണ്ണേഴ്സപ്പിന് 6 കോടി രൂപയുമാണ് സമ്മാനത്തുക.

എഡ്ജ്ബാസ്റ്റണിൽ ലീഡ് നേടി ന്യൂസിലാണ്ട്, റോസ് ടെയിലറും പുറത്ത്

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 326 റൺസ് നേടി ന്യൂസിലാണ്ട്. 5 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയിട്ടുള്ളത്. മത്സരത്തിൽ 23 റൺസിന്റെ ലീഡാണ് ടീമിന് നേടുവാനായിട്ടുള്ളത്. 80 റൺസ് നേടിയ റോസ് ടെയിലര്‍, 21 റൺസ് നേടിയ ഹെന്‍റി നിക്കോള്‍സ് എന്നിവരുടെ വിക്കറ്റാണ് ന്യൂസിലാണ്ടിന് നഷ്ടമായത്.

വിൽ യംഗിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇന്നലെ 229/3 എന്ന നിലയിൽ നിന്ന് ന്യൂസിലാണ്ട് മൂന്നാം ദിവസത്തെ ബാറ്റിംഗ് പുനരാരംഭിച്ച് 63 റൺസ് കൂടി നാലാം വിക്കറ്റിൽ നേടുകയായിരുന്നു. ഒല്ലി സ്റ്റോണിനാണ് ടെയിലറുടെ വിക്കറ്റ്. എൺപതുകളിൽ പുറത്താകുന്ന മൂന്നാമത്തെ ന്യൂസിലാണ്ട് താരമാണ് റോസ് ടെയിലര്‍.

20 റൺസ് കൂടി നേടുന്നതിനിടെ ഹെന്‍റി നിക്കോള്‍സിന്റെ വിക്കറ്റ് മാര്‍ക്ക് വുഡ് വീഴത്തി. 24 റൺസുമായി ടോം ബ്ലണ്ടലും 3 റൺസ് നേടി ഡാരിൽ മിച്ചല്ലുമാണ് ക്രീസിലുള്ളത്.

എഡ്ജ്ബാസ്റ്റണിൽ ന്യൂസിലാണ്ട് മികച്ച നിലയിൽ, വില്‍ യംഗിനും അര്‍ദ്ധ ശതകം

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ന്യൂസിലാണ്ട് 229/3 എന്ന നിലയിൽ. 82 റൺസ് നേടിയ വിൽ യംഗിന്റെ വിക്കറ്റ് ഡാനിയേൽ ലോറന്‍സ് നേടിയപ്പോൾ അമ്പയര്‍മാര്‍ രണ്ടാം ദിവസത്തെ കളി മതിയാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

Stuartbroad

വിൽ യംഗും റോസ് ടെയിലറും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 92 റൺസ് നേടി നില്‍ക്കുമ്പോളാണ് യംഗിന്റെ വിക്കറ്റ് നഷ്ടമായത്. വിൽ യംഗിന്റെ വിക്കറ്റ് വീണപ്പോൾ ന്യൂസിലാണ്ട് ഇംഗ്ലണ്ടിന്റെ സ്കോര്‍ മറികടക്കുവാന്‍ 74 റൺസ് അകലെ മാത്രമാണ്.

80 റൺസ് നേടിയ ഡെവൺ കോൺവേയുടെ വിക്കറ്റും ആറ് റൺസ് നേടിയ ടോം ലാഥമിന്റെ വിക്കറ്റമാണ് ന്യൂസിലാണ്ടിന് ഇന്ന് ആദ്യം നഷ്ടമായത്. സ്റ്റുവര്‍ട് ബ്രോഡാണ് ഇരുവിക്കറ്റും നേടിയത്. 46 റൺസുമായി റോസ് ടെയിലറാണ് ക്രീസിലുള്ളത്.

ബ്രോഡിനൊപ്പം കളിച്ചത് ഗുണം ചെയ്യും – റോസ് ടെയിലർ

നോട്ടിംഗാംഷയറിൽ 2018ൽ സ്റ്റുവർട് ബ്രോഡിനൊപ്പം കളിച്ചത് താരത്തെ നേരിടുവാൻ സഹയാകിക്കുമെന്ന് പറഞ്ഞ് ന്യൂസിലാണ്ട് സീനിയർ താരം റോസ് ടെയിലർ. തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ പത്ത് പ്രാവശ്യം സ്റ്റുവർട് ബ്രോഡ് പുറത്താക്കിയിട്ടുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരെ 17 മത്സരങ്ങളിൽ നിന്ന് 1145 റൺസ് നേടിയിട്ടുള്ള റോസ് ടെയിലർ ആണ് അവർക്കെതിരെ ഏറ്റവും അധികം റൺസ് നേടിയിട്ടുള്ള ന്യൂസിലാണ്ട് താരം.

താൻ കൌണ്ടി കളിച്ചപ്പോൾ താരത്തെ സസൂക്ഷ്മം നിരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം ബൌളർമാരുമായി സംസാരിച്ചതും പന്തെറിഞ്ഞതും താനുമായി പങ്കുവെച്ച കാര്യങ്ങളുമെല്ലാം തന്നെ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് റോസ് ടെയിലർ പറഞ്ഞു.

ബ്രോഡും ആൻഡേഴ്സണും ഡ്യൂക്ക് ബോളിൽ വളരെ അപകടകാരികളായ താരങ്ങളാണെന്നും ബ്രോഡ് തന്നെ പല വട്ടം പുറത്താക്കിയിട്ടുണ്ടെന്നതും താൻ മറ്ക്കുന്നില്ലെന്നും എന്നാൽ അന്ന് തനിക്ക് താരത്തിനെക്കുറിച്ച് ഇത്രയധികം വിവരം ഇല്ലായിരുന്നുവെന്നും റോസ് ടെയിലർ അഭിപ്രായപ്പെട്ടു.

കെയിൻ വില്യംസണിന് മുന്നിൽ ബാറ്റ് ചെയ്യുമ്പോൾ എന്നും പരിഭ്രമം ഉണ്ടാകാറുണ്ട്

ന്യൂസിലാണ്ടിന് വേണ്ടി 3 ഏകദിനങ്ങളും 14 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ച് ചുരുങ്ങിയ കാലം കൊണ്ട് ടീമിൽ തന്റെ സാന്നിദ്ധ്യം അറിയിച്ച താരമാണ് ഡെവൺ കോൺവേ. താരം പറയുന്നത് കെയിൻ വില്യംസണിന് മുന്നിൽ ബാറ്റ് ചെയ്യുക എന്നത് ഇപ്പോളും പരിഭ്രമം ഉണ്ടാകുന്ന കാര്യമാണെന്നാണ്. വില്യംസൺ ലോകത്തിലെ തന്നെ മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണെന്നും അങ്ങനെ ഒരാൾ ഗള്ളിലിയിൽ നിന്ന് നമ്മുടെ ബാറ്റിംഗ് വീക്ഷിക്കുകയും ടിം സൌത്തിയെപ്പോലൊരു ബൌളറെ നേരിടുകയും ചെയ്യുമ്പോൾ പൊതുവിൽ തനിക്ക് പരിഭ്രമം അനുഭവപ്പെടാറുണ്ടെന്നാണ് കോൺവേ പറഞ്ഞത്.

തനിക്ക് ഇത് വരെ റോസ് ടെയിലർക്ക് ഒപ്പം ബാറ്റ് ചെയ്യുവാനുള്ള അവസരം ലഭിച്ചിട്ടില്ലെന്നും അതിന് സാധിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഡെവൺ സൂചിപ്പിച്ചു. ടോം ലാഥമിനൊപ്പം ബാറ്റ് ചെയ്യുമ്പോൾ തന്റെ ഷോട്ട് സെലക്ഷൻ മെച്ചപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അച്ചടക്കത്തോടെ ബാറ്റിംഗിനെ സമീപിക്കുവാനും താൻ പഠിച്ചുവെന്ന് കോൺവേ പറഞ്ഞു.

സൂപ്പര്‍ ലീഗ് പോയിന്റുകള്‍ ഏറെ നിര്‍ണ്ണായകം, മൂന്നാം ഏകദിനത്തെ നിസ്സാരമാക്കരുത് – റോസ് ടെയിലര്‍

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ഏകദിനത്തെ നിസ്സാരമാക്കി കാണരുതെന്ന് പറഞ്ഞ് റോസ് ടെയിലര്‍. പരമ്പര നേരത്തെ തന്നെ വിജയിച്ചതാണെങ്കിലും ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ പോയിന്റുകള്‍ക്ക് വിജയം ഏറെ നിര്‍ണ്ണായകമായതിനാല്‍ തന്നെ മത്സരത്തെ അതീവ ഗൗരവകരമായി കാണേണ്ടതുണ്ടെന്ന് ന്യൂസിലാണ്ട് സീനിയര്‍ താരം പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളിലും പരിക്ക് മൂലം കളിക്കാതിരുന്ന താരം നാളെ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ കളിക്കുമെന്നാണ് അറിയുന്നത്.

ഡെഡ് റബര്‍ എന്ന ആശയം ഇപ്പോള്‍ ലോകകപ്പ് പോയിന്റുകള്‍ നിലവില്‍ വന്നതിനാല്‍ തന്നെ ഇല്ലെന്നും പരമ്പര ജയിച്ചുവെങ്കിലും മൂന്നാം മത്സരവും വിജയത്തിന് തന്നെ ടീം ശ്രമിക്കണമെന്നും റോസ് ടെയിലര്‍ പറഞ്ഞു. ബംഗ്ലാദേശ് ആശ്വാസ വിജയത്തിനായി ശ്രമിക്കുമെന്ന് ഉറപ്പാണെന്നും അതിനാല്‍ തന്നെ എതിരാളികളെ വിലകുറച്ച് കാണരുതന്നും റോസ് ടെയിലര്‍ അഭിപ്രായപ്പെട്ടു.

ഫിറ്റ്നെസ്സ് ടെസ്റ്റ് പാസ്സായി റോസ് ടെയിലര്‍, വില്‍ യംഗിന് പകരം ടീമിലെത്തും

ബംഗ്ലാദേശിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങളില്‍ പരിക്ക് മൂലം കളിക്കാതിരുന്ന റോസ് ടെയിലര്‍ മൂന്നാമത്തെ ഏകദിനത്തില്‍ തിരികെ ടീമിലെത്തുമെന്ന് സൂചന. ഫിറ്റ്നെസ്സ് ടെസ്റ്റ് പാസായ താരം വില്‍ യംഗിന് പകരം ന്യൂസിലാണ്ടിന്റെ അന്തിമ ഇലവനില്‍ തിരികെ എത്തുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ന്യൂസിലാണ്ട് പരമ്പര 2-0ന് സ്വന്തമാക്കി കഴിഞ്ഞിരുന്നു.

വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വ്വില്‍ നാളെ ഇന്ത്യന്‍ സമയം 3.30ന് ആണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുത്ത ബംഗ്ലാദേശിന് രണ്ടാം മത്സരത്തില്‍ ബാറ്റിംഗും ബൗളിംഗും മെച്ചപ്പെടുത്തുവാനായെങ്കിലും ഫീല്‍ഡിംഗില്‍ പിന്നില്‍ പോയതാണ് തിരിച്ചടിയായത്. ശതകം നേടിയ ന്യൂസിലാണ്ട് ക്യാപ്റ്റന്‍ ടോം ലാഥത്തിന് രണ്ട് അവസരമാണ് ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ നല്‍കിയത്.

ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ റോസ് ടെയിലര്‍ ഇല്ല

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ന്യൂസിലാണ്ട് താരം റോസ് ടെയിലര്‍ കളിക്കില്ല. താരത്തിന്റെ ഇടത് ഹാംസ്ട്രിംഗിലെ പരിക്കാണ് താരത്തെ ആദ്യ മത്സരത്തിന് സെലക്ഷന് ലഭ്യമല്ലാതാക്കിയത്. ഓള്‍റൗണ്ടര്‍ മാര്‍ക്ക് ചാപ്മാനെ റോസ് ടെയിലര്‍ക്ക് കരുതലെന്ന നിലയില്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച നടന്ന പ്ലങ്കറ്റ് ഷീല്‍ഡ് മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോളാണ് റോസ് ടെയിലറിന് പരിക്കേറ്റത്. താരം സ്വാഡിനൊപ്പം എത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ചികിത്സയിലാണ്. പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളുടെ സമയത്ത് താരം തിരികെ ടീമിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ് വ്യക്തമാക്കി.

ന്യൂസിലാണ്ടിനായി മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും അധികം മത്സരങ്ങള്‍ കളിക്കുന്ന താരമായി റോസ് ടെയിലര്‍

ന്യൂസിലാണ്ടിനായി ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന ഖ്യാതി സ്വന്തമാക്കി റോസ് ടെയിലര്‍. ഇന്ന് പാക്കിസ്ഥാനെതിരെ ബേ ഓവലില്‍ ആരംഭിച്ച ടെസ്റ്റ് മത്സരത്തില്‍ കളിച്ചതോടെയാണ് താരത്തിന് ഈ നേട്ടം സ്വന്തമാക്കാനായത്.

438 മത്സരങ്ങളില്‍ ന്യൂസിലാണ്ടിനെ പ്രതിനിധീകരിക്കുവാന്‍ റോസ് ടെയിലറിന് സാധിച്ചിട്ടുണ്ട് ഇതുവരെ. 437 മത്സരങ്ങളില്‍ കളിച്ച ഡാനിയേല്‍ വെട്ടോറിയെയാണ് ഇന്ന് റോസ് ടെയിലര്‍ മറികടന്നത്. പട്ടികയില്‍ 432 മത്സരങ്ങളുമായി ബ്രണ്ടന്‍ മക്കല്ലം മൂന്നാം സ്ഥാനത്തും 395 മത്സരങ്ങളുമായി സ്റ്റീഫന്‍ ഫ്ലെമിംഗ് നാലാം സ്ഥാനത്തും നിലകൊള്ളുന്നു.

70 റണ്‍സ് നേടിയ റോസ് ടെയിലറെ ഷഹീന്‍ അഫ്രീദിയാണ് പുറത്താക്കിയത്.

ഷഹീന്‍ അഫ്രീദിയുടെ ഇരട്ട വിക്കറ്റിന് ശേഷം ന്യൂസിലാണ്ട് തിരിച്ചുവരവിന്റെ പാതയില്‍

ഓപ്പണര്‍മാരായ ടോം ബ്ലണ്ടലിനെയും ടോം ലാഥമിനെയും ചെറിയ സ്കോറിന് പുറത്താക്കിയ ഷഹീന്‍ അഫ്രീദി നല്‍കിയ തിരിച്ചടിയെ മറികടന്ന് ന്യൂസിലാണ്ട്. സീനിയര്‍ താരങ്ങളായ കെയിന്‍ വില്യംസണും റോസ് ടെയിലറും പക്വതയോടെ ബാറ്റ് വീശിയപ്പോള്‍ 13/2 എന്ന പരിതാപകരമായ അവസ്ഥയില്‍ നിന്ന് ന്യൂസിലാണ്ട് 35 ഓവറില്‍ 71/2 എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

30 റണ്‍സ് വീതം നേടി കെയിന്‍ വില്യംസണും റോസ് ടെയിലറും മൂന്നാം വിക്കറ്റില്‍ 58 റണ്‍സാണ് നേടിയിട്ടുള്ളത്. ടോം ലാഥം(4), ടോം ബ്ലണ്ടല്‍(5) എന്നീ സ്കോറുകള്‍ക്കാണ് പുറത്തായത്.

പാകിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ന്യൂസിലാൻഡ് ടീമിൽ നിന്ന് റോസ് ടെയ്‌ലർ പുറത്ത്

പാകിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ന്യൂസിലാൻഡ് ടീമിൽ നിന്ന് വെറ്ററൻ താരം റോസ് ടെയ്‌ലർ പുറത്ത്. അതെ സമയം കെയ്ൻ വില്യംസണും ട്രെന്റ് ബോൾട്ടും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളാണ് പാകിസ്ഥാൻ ന്യൂസിലാൻഡിൽ കളിക്കുന്നത്. പാകിസ്ഥാനെതിരായ പരമ്പരക്ക് വേണ്ടി വേണ്ടി 18 അംഗ ടീമിനെയാണ് ന്യൂസിലാൻഡ് പ്രഖ്യാപിച്ചത്.

അതെ സമയം തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നിന്ന് വിട്ടു നിന്ന കെയ്ൻ വില്യംസൺ രണ്ടാമത്തെയും മൂന്നാമത്തെയും ടി20 മത്സരങ്ങൾക്കാവും ടീമിനൊപ്പം ചേരുക. കെയ്ൻ വില്യംസന്റെ അഭാവത്തിൽ മിച്ചൽ സാന്റ്നർ ആവും ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെ നയിക്കുക.

Squad for 1st T20I: Mitchell Santner (c), Todd Astle, Doug Bracewell, Mark Chapman, Devon Conway, Jacob Duffy, Martin Guptill, Scott Kuggeleijn, Jimmy Neesham, Glenn Phillips, Tim Seifert (wk), Ish Sodhi, Blair Tickner

Squad for 2nd and 3rd T20Is: Kane Williamson (c), Todd Astle, Trent Boult, Devon Conway, Martin Guptill, Kyle Jamieson, Scott Kuggeleijn, Daryl Mitchell, Jimmy Neesham, Glenn Phillips, Tim Seifert (wk), Ish Sodhi, Tim Southee

അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പില്ലെന്ന് റോസ് ടെയ്‌ലർ

അടുത്ത വർഷം ഇന്ത്യയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിൽ തനിക്ക് കളിക്കാനാവുമെന്ന് ഉറപ്പില്ലെന്ന് ന്യൂസിലാൻഡ് താരം റോസ് ടെയ്‌ലർ. 36കാരനായ ടെയ്‌ലർ നിലവിൽ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്നുണ്ട്. ന്യൂസിലാൻഡിനു വേണ്ടി 100 ടി20 മത്സരങ്ങൾ കളിച്ച ടെയ്‌ലർ അടുത്ത ലോകകപ്പിന് ഉണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഉണ്ടാവുമെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്ന് പറഞ്ഞത്.

പ്രായം കൂടുന്നതിന് അനുസരിച്ച് എല്ലാം പതുക്കെയാവുമെന്നും എന്നാൽ പരിശീലനവും അനുഭവസമ്പത്തും ഈ ഘട്ടത്തിൽ കൂടുതൽ പ്രാധാന്യം നൽകുമെന്നും ടെയ്‌ലർ പറഞ്ഞു. കാണികൾ ഇല്ലാതെ ക്രിക്കറ്റ് മത്സരം കളിക്കുകയെന്നത് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നും ഹൈ സ്കൂൾ കാലഘട്ടത്തിലാണ് താൻ ഇങ്ങനെ കളിച്ചതെന്നും ടെയ്‌ലർ പറഞ്ഞു.

Exit mobile version