എഡ്ജ്ബാസ്റ്റണിൽ ലീഡ് നേടി ന്യൂസിലാണ്ട്, റോസ് ടെയിലറും പുറത്ത്

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 326 റൺസ് നേടി ന്യൂസിലാണ്ട്. 5 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയിട്ടുള്ളത്. മത്സരത്തിൽ 23 റൺസിന്റെ ലീഡാണ് ടീമിന് നേടുവാനായിട്ടുള്ളത്. 80 റൺസ് നേടിയ റോസ് ടെയിലര്‍, 21 റൺസ് നേടിയ ഹെന്‍റി നിക്കോള്‍സ് എന്നിവരുടെ വിക്കറ്റാണ് ന്യൂസിലാണ്ടിന് നഷ്ടമായത്.

വിൽ യംഗിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇന്നലെ 229/3 എന്ന നിലയിൽ നിന്ന് ന്യൂസിലാണ്ട് മൂന്നാം ദിവസത്തെ ബാറ്റിംഗ് പുനരാരംഭിച്ച് 63 റൺസ് കൂടി നാലാം വിക്കറ്റിൽ നേടുകയായിരുന്നു. ഒല്ലി സ്റ്റോണിനാണ് ടെയിലറുടെ വിക്കറ്റ്. എൺപതുകളിൽ പുറത്താകുന്ന മൂന്നാമത്തെ ന്യൂസിലാണ്ട് താരമാണ് റോസ് ടെയിലര്‍.

20 റൺസ് കൂടി നേടുന്നതിനിടെ ഹെന്‍റി നിക്കോള്‍സിന്റെ വിക്കറ്റ് മാര്‍ക്ക് വുഡ് വീഴത്തി. 24 റൺസുമായി ടോം ബ്ലണ്ടലും 3 റൺസ് നേടി ഡാരിൽ മിച്ചല്ലുമാണ് ക്രീസിലുള്ളത്.

Exit mobile version