ന്യൂസിലാണ്ടിനായി മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും അധികം മത്സരങ്ങള്‍ കളിക്കുന്ന താരമായി റോസ് ടെയിലര്‍

ന്യൂസിലാണ്ടിനായി ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന ഖ്യാതി സ്വന്തമാക്കി റോസ് ടെയിലര്‍. ഇന്ന് പാക്കിസ്ഥാനെതിരെ ബേ ഓവലില്‍ ആരംഭിച്ച ടെസ്റ്റ് മത്സരത്തില്‍ കളിച്ചതോടെയാണ് താരത്തിന് ഈ നേട്ടം സ്വന്തമാക്കാനായത്.

438 മത്സരങ്ങളില്‍ ന്യൂസിലാണ്ടിനെ പ്രതിനിധീകരിക്കുവാന്‍ റോസ് ടെയിലറിന് സാധിച്ചിട്ടുണ്ട് ഇതുവരെ. 437 മത്സരങ്ങളില്‍ കളിച്ച ഡാനിയേല്‍ വെട്ടോറിയെയാണ് ഇന്ന് റോസ് ടെയിലര്‍ മറികടന്നത്. പട്ടികയില്‍ 432 മത്സരങ്ങളുമായി ബ്രണ്ടന്‍ മക്കല്ലം മൂന്നാം സ്ഥാനത്തും 395 മത്സരങ്ങളുമായി സ്റ്റീഫന്‍ ഫ്ലെമിംഗ് നാലാം സ്ഥാനത്തും നിലകൊള്ളുന്നു.

70 റണ്‍സ് നേടിയ റോസ് ടെയിലറെ ഷഹീന്‍ അഫ്രീദിയാണ് പുറത്താക്കിയത്.

Exit mobile version