പുരുഷ ഡബിൾസിൽ സെമിഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ സഖ്യം

പുരുഷ ഡബിൾസിൽ സെമിഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ, ഓസ്‌ട്രേലിയയുടെ മാത്യു എബ്ഡൻ സഖ്യം. ആറാം സീഡ് ആയ അവർ മൂന്നു സെറ്റ് പോരാട്ടത്തിൽ ഡച്ച് സഖ്യമായ ടാലൻ ഗ്രീക്സ്പൂർ, ബാർട്ട് സ്റ്റീവൻസ് സഖ്യത്തെ ആണ് ക്വാർട്ടർ ഫൈനലിൽ മറികടന്നത്. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് ഡച്ച് സഖ്യം ആണ് നേടിയത്.

തുടർന്ന് തിരിച്ചു വന്ന ബോപ്പണ്ണ സഖ്യം നിർണായകമായ രണ്ടാം സെറ്റിൽ ഡച്ച് സഖ്യത്തിന്റെ അവസാന സർവീസ് ബ്രേക്ക് ചെയ്തു സെറ്റ് 7-5 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ കൂടുതൽ മികവ് പുറത്ത് എടുത്ത ബോപ്പണ്ണ സഖ്യം സെറ്റ് 6-2 നു നേടി സെമിഫൈനൽ ഉറപ്പിച്ചു. മൂന്നാം വിംബിൾഡൺ സെമിഫൈനൽ ആണ് രോഹൻ ബോപ്പണ്ണ എന്ന ഇന്ത്യൻ ഇതിഹാസത്തിനു ഇത്.

പുരുഷ ഡബിൾസിൽ വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി രോഹൻ ബോപ്പണ്ണ സഖ്യം

പുരുഷ ഡബിൾസിൽ വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ, ഓസ്‌ട്രേലിയയുടെ മാത്യു എബ്ഡൻ സഖ്യം. ഡച്ച് അമേരിക്കൻ സഖ്യം ആയ ഡേവിഡ് പെൽ, റീസ് സ്റ്റാൽഡർ സഖ്യത്തെ മൂന്നു സെറ്റ് പോരാട്ടത്തിന് ശേഷം ആണ് അവർ മറികടന്നത്.

ആദ്യ സെറ്റ് 7-5 നു നേടിയ ബോപ്പണ്ണ സഖ്യം പക്ഷെ രണ്ടാം സെറ്റ് 6-4 നു കൈവിട്ടു. മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം കണ്ടപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. തുടർന്ന് 3 മാച്ച് പോയിന്റുകൾ രക്ഷിച്ച ശേഷം ആണ് ഇന്ത്യൻ ഓസ്‌ട്രേലിയൻ സഖ്യം വിംബിൾഡൺ അവസാന എട്ടിൽ സ്ഥാനം പിടിച്ചത്.

വിംബിൾഡൺ മിക്സഡ് ഡബിൾസിൽ രോഹൻ ബോപ്പണ്ണ സഖ്യം പുറത്ത്

വിംബിൾഡൺ മിക്സഡ് ഡബിൾസ് രണ്ടാം റൗണ്ടിൽ ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ, കാനഡയുടെ ഗബ്രിയേല ദാബ്രിവോസ്കി സഖ്യം രണ്ടാം റൗണ്ടിൽ പുറത്ത്. മുൻ വിംബിൾഡൺ ജേതാക്കൾ ആയ ക്രൊയേഷ്യൻ, തായ്‌വാൻ സഖ്യമായ ഇവാൻ ഡോഡിഗ്, ലതീഷ ചാൻ സഖ്യത്തോട് മൂന്നു സെറ്റ് പോരാട്ടത്തിൽ ബോപ്പണ്ണ സഖ്യം പരാജയപ്പെടുക ആയിരുന്നു.

ആദ്യ സെറ്റ് ടൈബ്രേക്കറിൽ കടുത്ത പോരാട്ടത്തിന് ഒടുവിൽ ബോപ്പണ്ണ സഖ്യം ആണ് നേടിയത്. എന്നാൽ രണ്ടാം സെറ്റ് 6-3 നു നേടിയ ഇവാൻ ചാൻ സഖ്യം മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് മൂന്നാം സെറ്റ് 6-4 നു ജയിച്ച അവർ മത്സരം സ്വന്തം പേരിലാക്കി. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത ബോപ്പണ്ണ സഖ്യത്തിന്റെ സർവീസ് നാലു തവണയാണ് എതിരാളികൾ ബ്രേക്ക് ചെയ്‌തത്‌. ഇനി മിക്സഡ് ഡബിൾസിൽ ഇന്ത്യൻ താരങ്ങൾ കളിക്കാൻ ഇല്ല.

അഭിമാനം… സാനിയ മിർസ – രോഹൻ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ

ഇന്ത്യൻ ജോഡികളായ സാനിയ മിർസ രോഹൻ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന
മിക്‌സഡ് ഡബിൾസ് സെമിഫൈനലിൽ ബ്രിട്ടന്റെ നീൽ സ്കുപ്‌സ്‌കി-യുഎസ്എയുടെ ഡെസിറേ ക്രാവ്‌സിക് സഖ്യത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് വിജയിച്ചത്. 7-6, 6-7 (10-6) എന്നായിരുന്നു സ്കോർ.

നേരത്തെ, ലാത്വിയൻ, സ്പാനിഷ് ജോഡികളായ ജെലീന ഒസ്റ്റാപെങ്കോ, ഡേവിഡ് വേഗ ഹെർണാണ്ടസ് എന്നിവർക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വാക്കോവർ നേടിയാണ് ഇന്ത്യൻ ജോഡി സെമി ഫൈനലിൽ എത്തിയത്. അതിനു മുമ്പ്, ഉറുഗ്വായ്-ജപ്പാൻ ജോഡികളായ ഏരിയൽ ബെഹാർ-മകാറ്റോ നിനോമിയ ജോഡിയെ 6-4, 7-6 (11-9) എന്ന സ്‌കോറിന് തോൽപ്പിച്ചിരുന്നു. വിരമിക്കാൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ പേരിനൊപ്പം മറ്റൊരു ഗ്രാൻഡ്സ്ലാം കിരീടം ചേർത്താൽ ഒരു സ്വപ്ന വിടവാങ്ങൽ ആകും ഇത്. ഓസ്ട്രേലിയൻ ഓപ്പൺ സാനിയയുടെ അവസാന മേജർ ടൂർണമെന്റ് ആണ്‌

Story Highlight: Sania Mirza-Rohan Bopanna beat Neal Skupski-Desirae Krawczyk 7-6, 6-7 (10-6) to enter mixed-doubles final

സാനിയ മിർസ – രോഹൻ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ

ഇന്ത്യൻ മിക്‌സഡ്-ഡബിൾസ് ജോഡികളായ സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ ഓപ്പൺ സെമിയിലേക്ക് മുന്നേറി‌. ഇന്ന് നടക്കേണ്ടിയിരുന്ന ക്വാർട്ടർ ഫൈനൽ റൗണ്ടിൽ വാക്കോവർ നേടിയാണ് 2023 ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ ഇന്ത്യൻ സഖ്യം പ്രവേശിച്ചത്.

ഇന്ത്യൻ വെറ്ററൻ ജോഡി മിക്‌സഡ് ഡബിൾസ് വിഭാഗത്തിലെ പത്താം നമ്പർ സീഡായ ജെലീന ഒസ്റ്റാപെങ്കോ-ഡേവിഡ് വേഗ ഹെർണാണ്ടസ് എന്നിവരെ ആയിരുന്നു നേരിടാനായിരുന്നത്. എന്നാൽ അവർ ക്വാർട്ടർ ഫൈനൽ കളിക്കാൻ ആകില്ല എന്ന് അറിയിക്കുകയായിരുന്നു‌.

ഇന്നലെ കടുത്ത പോരാട്ടത്തിനൊടുവിൽ 6-4, 7-6 എന്ന സ്കോറിന് ബെഹാർ-നെനോമിയ സഖ്യത്തെ പരാജയപ്പെടുത്തി ആയിരുന്നു ഇന്ത്യൻ താരങ്ങൾ ക്വാർട്ടറിലേക്ക് എത്തിയത്‌. പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ മിർസയുടെ അവസാന പ്രധാന ടൂർണമെന്റാണിത്.

സാനിയ – ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ

ഇന്ത്യൻ ടെന്നീസ് താരങ്ങളായ സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. കടുത്ത പോരാട്ടത്തിനൊടുവിൽ 6-4, 7-6 എന്ന സ്കോറിന് ബെഹാർ-നെനോമിയ സഖ്യത്ത്ർ ആണ് ഇന്ത്യൻ ജോഡികൾ പരാജയപ്പെടുത്തിയത്. ജയം ഉറപ്പിക്കാൻ അഞ്ച് മാച്ച് പോയിന്റ് വേണ്ടി വന്നു എങ്കിലും മികച്ച പ്രകടനമാണ് സാനിയയും ബൊപ്പണ്ണയും പ്രീ ക്വാർട്ടർ ഫൈനലിൽ കാഴ്ചവെച്ചത്.

പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ മിർസയുടെ അവസാന പ്രധാന ടൂർണമെന്റാണിത്. നിർഭാഗ്യവശാൽ, ഓസ്‌ട്രേലിയൻ ഓപ്പണിലെ വനിതാ ഡബിൾസ് ടൂർണമെന്റിൽ നിന്ന് അവർ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇനി മിക്സഡ് ഡബിൾസ് മത്സരത്തിൽ മാത്രമാണ് സാനിയയുടെ പ്രതീക്ഷ. ടൂർണമെന്റിലെ ടോപ് സീഡുകളെ പുറത്താക്കിയ ഒസ്റ്റാപെങ്കോ-ഹെർണാണ്ടസ് ജോഡി ആകും ക്വാർട്ടറിൽ ഇന്ത്യൻ ജോഡികളുടെ എതിരാളികൾ.

ഇന്ത്യന്‍ പോരാട്ടത്തിൽ വിജയം നേടി സാനിയ – ബൊപ്പണ്ണ സഖ്യം

വിംബിള്‍ഡൺ മിക്സഡ് ഡബിള്‍സ് പോരാട്ടത്തിന്റെ ആദ്യ റൗണ്ടിൽ വിജയം സ്വന്തമാക്കി ഇന്ത്യയുടെ സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം. ഇന്ത്യയുടെ തന്നെ അങ്കിത റെയ്‍ന – രാംകുമാര്‍ രാമനാഥന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെടുത്തിയാണ് സാനിയ – രോഹന്‍ ടീമിന്റെ വിജയം. 6-2, 7-6 എന്ന സ്കോറിനാണ് വിജയികള്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്.

അതേ സമയം മെയിന്‍ ഡ്രോയിൽ കടന്നതിന് അങ്കിത – രാമനാഥന്‍ സഖ്യത്തിന് 1500 പൗണ്ട് സമ്മാനത്തുക ലഭിയ്ക്കും. ഇത് 1.5 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായി വരും.

ക്വാര്‍ട്ടറിൽ പുറത്തായി രോഹൻ ബൊപ്പണ്ണ

ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം ഡബിൾസിൽ തോല്‍വിയേറ്റ് വാങ്ങി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. ഫ്രാങ്കോ സ്കുഗോറിനൊപ്പം ഇന്ന് ക്വാര്‍ട്ടറിനിറങ്ങിയ ഇന്ത്യൻ താരം മാര്‍ട്ടിനെസ് – ആന്‍‍ഡുജാര്‍ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകളിലാണ് കീഴടങ്ങിയത്. 5-7, 3-6 എന്ന സ്കോറിലായിരുന്നു ബൊപ്പണ്ണ സഖ്യത്തിന്റെ തോല്‍വി.

ഇത് നാലാം തവണയാണ് ബൊപ്പണ്ണ റോളണ്ട് ഗാരോസില്‍ ക്വാര്‍ട്ടറിലെത്തുന്നതെങ്കിലും ഒരു തവണ പോലും താരത്തിന് സെമിയിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല.

മിക്‌സഡ് ഡബിൾസിലും രോഹൻ ബോപ്പണ്ണ സഖ്യം പുറത്ത്

സ്‌ട്രേലിയൻ ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ ചൈനയുടെ യിങ് യുവാൻ സഖ്യത്തിന് തോൽവി. പുരുഷ ഡബിൾസിൽ എന്ന പോലെ ആദ്യ റൗണ്ടിൽ തന്നെ മിക്സഡ് ഡബിൽസിലും പുറത്ത് പോവേണ്ടി വന്നത് ഇന്ത്യൻ താരത്തിന് നിരാശ പകരും എന്നുറപ്പാണ്.

അമേരിക്കയുടെ ബത്തനി ബ്രിട്ടീഷ് താരം ജെയ്മി മറെ എന്നിവരോട് ആണ് ബോപ്പണ്ണ സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് തോൽവി വഴങ്ങിയത്. മത്സരത്തിൽ 2 തവണ ബ്രൈക്ക് കണ്ടത്താൻ ആയെങ്കിലും 4 തവണ ബ്രൈക്ക് വഴങ്ങിയ ഇന്ത്യൻ, ചൈനീസ് സഖ്യം 6-4, 6-4 എന്ന സ്കോറിന് നിരാശാജനകമായ പരാജയം ഏറ്റുവാങ്ങുക ആയിരുന്നു.

സാനിയ മിര്‍സയെ മിക്സഡ് ഡബിള്‍സ് പങ്കാളിയാക്കണമെന്നുണ്ടായിരുന്നു, എന്നാല്‍ വിവാദങ്ങളെ ഭയന്ന് താരം അതിന് മുതിര്‍ന്നില്ല

ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ കളിച്ച ഏക പാക്കിസ്ഥാനിയെന്ന ബഹുമതി നേടിയ ആളാണ് ടെന്നീസ് താരം ഐസം-ഉള്‍-ഹക്ക്. 2010ല്‍ യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ താരം എത്തിയിരുന്നു. തനിക്ക് മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സയെ പങ്കാളിയാക്കണമെന്നുണ്ടായിരുന്നുവെങ്കിലും അനാവശ്യ വിവാദത്തെ തുടര്‍ന്ന് താന്‍ അതിന് മുതിര്‍ന്നില്ലെന്ന് താരം പറഞ്ഞു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെ ഭാര്യ കൂടിയായ മിര്‍സയോട് താന്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെങ്കിലും അതിനെ നിരസിക്കുകയായിരുന്നുവെന്ന് ഐസം വ്യക്തമാക്കി. തനിക്ക് സാനിയയോടും ഷൊയ്ബ് മാലിക്കിനോടും നല്ല ബന്ധമാണുള്ളതെന്നും സാനിമ മികച്ച താരം മാത്രമല്ല മികച്ച മനുഷ്യത്വത്തിനുടമ കൂടിയാണെന്ന് ഐസം പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം ഒരു അനാവശ്യ വിവാദം വേണ്ടെന്ന സാനിയയുടെ ചിന്തയാകാം പിന്മാറ്റത്തിന് കാരണമെന്ന് ഐസം വ്യക്തമാക്കി. രോഹന്‍ ബൊപ്പണ്ണയുമായുള്ള തന്റെ സഖ്യമാണ് ഏറ്റവും മികച്ചതെന്ന് പറഞ്ഞ ഐസം തങ്ങളെ ഇന്തോ-പാക് എക്സ്പ്രസ്സ് എന്ന് വിളിച്ചിരുന്നതില്‍ ഏറെ അഭിമാനം തോന്നിയെന്ന് വ്യക്തമാക്കി.

യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയ്ക്കൊപ്പമാണ് താരം ഇറങ്ങിയത്. തനിക്ക് റിട്ടയര്‍ ചെയ്യുന്നതിന് മുമ്പ് ഒരു ഗ്രാന്‍ഡ്സ്ലാം നേടണമെന്ന് പറഞ്ഞ 40 വയസ്സുകാരന്‍ തന്റെ ജീവിതത്തില്‍ എന്തെങ്കിലും കാര്യം തിരുത്തുവാന്‍ സാധിക്കുമെങ്കില്‍ അത് 2010ലെ യുഎസ് ഓപ്പണ്‍ ഫൈനലിന്റെ ഫലം തിരുത്തുകയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.

തന്റെ മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ ടിവിയില്‍ കാണിച്ചിരുന്നുവെങ്കില്‍ ടെന്നീസ് പാക്കിസ്ഥാനില്‍ വളര്‍ന്നേനെയെന്നും താരം പറഞ്ഞു. ക്രിക്കറ്റിനെക്കാള്‍ കൂടുതല്‍ ലോകത്ത് ആളുകള്‍ പിന്തുടരുന്ന കളിയാണ് ടെന്നീസ്, എന്നിട്ടും പാക്കിസ്ഥാനില്‍ അതിന് വേണ്ടത്ര പിന്തുണ ലഭിയ്ക്കുന്നില്ലെന്നും ഐസം പറഞ്ഞു.

പാക്കിസ്ഥാന്‍ ടെന്നീസ് ഫെഡറേഷന്‍ തന്റെ 2010ലെ യുഎസ് ഓപ്പണ്‍ ഫൈനല്‍ വേണ്ടത്ര രീതിയില്‍ ഉപയോഗപ്പെടുത്തിയില്ലെന്നും താരം കുറ്റപ്പെടുത്തി. അന്ന് അത് ടെലിവിഷനില്‍ കാണിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പ്രചാരം ടെന്നീസിന് പാക്കിസ്ഥാനില്‍ കിട്ടുമായിരുന്നുവെന്നും താരം വ്യക്തമാക്കി.

ആദ്യ റൗണ്ടില്‍ പൊരുതി നേടിയ വിജയവുമായി രോഹന്‍ ബൊപ്പണ്ണ സഖ്യം

റോട്ടര്‍ഡാം എടിപി 500 ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ പൊരുതി നേടിയ വിജയവുമായി രോഹന്‍ ബൊപ്പണ്ണ-ഡെന്നിസ് ഷാപ്പോവാലോവ് കൂട്ടുകെട്ട്. ആവേശകരമായ പോരാട്ടത്തില്‍ 7-6, 6-7, 10-8 എന്ന സ്കോറിനായിരുന്നു ജോഡിയുടെ വിജയം. ജോണ്‍ പീര്‍സ്- മൈക്കല്‍ വീനസ് കൂട്ടുകെട്ടിനെയാണ് സഖ്യം പരാജയപ്പെടുത്തിയത്.

ജയത്തോടെ ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ടീം കടന്നു.

ഫ്രഞ്ച് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ കടന്ന് രോഹന്‍ ബൊപ്പണ-മരിയസ് കോപില്‍ കൂട്ടുകെട്ട് സഖ്യം

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ അംഗമായ ടീം. മരിയസ് കോപിലുമായി ചേര്‍ന്ന് നേരിട്ടുള്ള സെറ്റുകളിലാണ് 6-4, 6-4 എന്ന സ്കോറിനു ബൊപ്പണ്ണയുടെ വിജയം. അടുത്ത റൗണ്ടില്‍ സെര്‍ബിയന്‍ ജോഡികളോടാണ് ഇവരുടെ മത്സരം. ടിപ്സാരെവിക്-ലാജോവിക് കൂട്ടുകെട്ടിനെ മറികടന്നാല്‍ ബൊപ്പണ്ണയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിയ്ക്കാം.

Exit mobile version